ഇന്ത്യന്‍ എയര്‍ഫോഴ്‌സ്, ലോകത്തിലെ നാലാമത്തെ വലിയ വ്യോമസേന. 170,000 സൈനികര്‍, വിമാനങ്ങളും ഹെലികോപ്റ്ററുകളും അടക്കം ഏകദേശം 1900 ആകാശയാനങ്ങൾ, ഇവയെല്ലാം സ്വന്തമായുള്ള ഇന്ത്യന്‍ വ്യോമസേന നമ്മുടെ രാജ്യത്തിന്റെ സ്വകാര്യ അഹങ്കാരമാണ്. ശത്രുക്കളുടെ ആക്രമണങ്ങളെ ശക്തമായി പ്രതിരോധിക്കാനും, ആക്രമിച്ചു

ഇന്ത്യന്‍ എയര്‍ഫോഴ്‌സ്, ലോകത്തിലെ നാലാമത്തെ വലിയ വ്യോമസേന. 170,000 സൈനികര്‍, വിമാനങ്ങളും ഹെലികോപ്റ്ററുകളും അടക്കം ഏകദേശം 1900 ആകാശയാനങ്ങൾ, ഇവയെല്ലാം സ്വന്തമായുള്ള ഇന്ത്യന്‍ വ്യോമസേന നമ്മുടെ രാജ്യത്തിന്റെ സ്വകാര്യ അഹങ്കാരമാണ്. ശത്രുക്കളുടെ ആക്രമണങ്ങളെ ശക്തമായി പ്രതിരോധിക്കാനും, ആക്രമിച്ചു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യന്‍ എയര്‍ഫോഴ്‌സ്, ലോകത്തിലെ നാലാമത്തെ വലിയ വ്യോമസേന. 170,000 സൈനികര്‍, വിമാനങ്ങളും ഹെലികോപ്റ്ററുകളും അടക്കം ഏകദേശം 1900 ആകാശയാനങ്ങൾ, ഇവയെല്ലാം സ്വന്തമായുള്ള ഇന്ത്യന്‍ വ്യോമസേന നമ്മുടെ രാജ്യത്തിന്റെ സ്വകാര്യ അഹങ്കാരമാണ്. ശത്രുക്കളുടെ ആക്രമണങ്ങളെ ശക്തമായി പ്രതിരോധിക്കാനും, ആക്രമിച്ചു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യന്‍ എയര്‍ഫോഴ്‌സ്, ലോകത്തിലെ ഏറ്റവും വലിയ വ്യോമസേനകളിലൊന്നാണ്. വിമാനങ്ങളും ഹെലികോപ്റ്ററുകളും അടക്കം ഏകദേശം 2185  ആകാശയാനങ്ങൾ, ഇവയെല്ലാം സ്വന്തമായുള്ള ഇന്ത്യന്‍ വ്യോമസേന നമ്മുടെ രാജ്യത്തിന്റെ സ്വകാര്യ അഹങ്കാരമാണ്. ശത്രുക്കളുടെ ആക്രമണങ്ങളെ ശക്തമായി പ്രതിരോധിക്കാനും, ആക്രമിച്ചു തോല്‍പ്പിക്കാനും ശേഷിയുള്ള നിരവധി പോര്‍വിമാനങ്ങള്‍ വ്യോമസേനയ്ക്കുണ്ട്. ഇന്ത്യന്‍ വ്യോമസേനയുടെ സുപ്രധാന യുദ്ധവിമാനങ്ങള്‍ ഏതൊക്കെയെന്നു നോക്കാം.

സുഖോയ് എസ് യു-30 എംകെഐ

ADVERTISEMENT

ഇന്ത്യന്‍ വ്യോമസേനയുടെ കുന്തമുനയാണു സുഖോയ് എസ് യു-30. റഷ്യന്‍ കമ്പനി സുഖോയ് വികസിപ്പിച്ച ഈ വിമാനം ലോകത്തിലെ ഏറ്റവും മികച്ച യുദ്ധവിമാനങ്ങളിലൊന്നാണ്. സുഖോയ് കമ്പനിയുടെ അനുമതിയോടെ ഇന്ത്യയിലെ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്സ് ലിമിറ്റഡാണ് ഇപ്പോള്‍ ഇവ നിര്‍മിക്കുന്നത്. 2017ലെ കണക്കുകൾ പ്രകാരം ഏകദേശം 242 സുഖോയ് എസ് യു-30 എംകെഐ വിമാനങ്ങള്‍ നിലവില്‍ ഇന്ത്യയുടെ പക്കലുണ്ട്. മുപ്പതോളം സുഖോയ് എസ് യു 30 വിമാനങ്ങളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളിലാണ് എച്ച്എഎല്‍. 2002 ലാണ് ഇവ ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമാകുന്നത്. 2004ല്‍ സുഖോയ് ഇന്ത്യയില്‍ അസംബിള്‍ ചെയ്തു തുടങ്ങി. രണ്ടു പേര്‍ക്ക് സഞ്ചരിക്കാവുന്ന യുദ്ധവിമാനമാണിത്. മണിക്കൂറില്‍ 2100 കിലോമീറ്റര്‍ വേഗതയുള്ള വിമാനത്തിന് 8000 കിലോമീറ്റര്‍ ദൂരം വരെ പറക്കാനാവും. ആകാശത്തുവച്ച് യഥേഷ്ടം ഇന്ധനം നിറയ്ക്കാനാവും എന്നതും ഈ വിമാനങ്ങളുടെ പ്രത്യേകതയാണ്. എയര്‍ ടു എയര്‍, എയര്‍ ടു സര്‍ഫസ് മിസൈലുകളും ആന്റി ഷിപ്പ് മിസൈലുകളും ബോംബുകളും വഹിക്കാന്‍ ഇവയ്ക്കാവും. സൈനികവ്യൂഹത്തിലേക്ക് അതിക്രമിച്ചുകയറി ആക്രമിക്കുക, പിൻനിര തകർക്കുക എന്നിവയാണ് പ്രധാന ദൗത്യങ്ങൾ.

മിഗ് 29

സോവിയറ്റ് യൂണിയന്‍ വികസിപ്പിച്ച സൂപ്പര്‍സോണിക് ജെറ്റ് വിമാനമാണ് മിഗ് 29. 1999 ലെ കാര്‍ഗില്‍ യുദ്ധത്തില്‍ ഇന്ത്യന്‍ വ്യോമസേനയുടെ നട്ടെല്ലായിരുന്നു ഈ യുദ്ധവിമാനം. സോവിയറ്റ് യൂണിയന് പുറത്തു നിന്ന് മിഗ് വിമാനത്തെ സ്വന്തമാക്കുന്ന ആദ്യത്തെ രാജ്യം ഇന്ത്യയാണ്. 1985 ലാണ് മിഗ് വിമാനങ്ങള്‍ ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമാകുന്നത്. നിരവധി നവീകരണങ്ങള്‍ക്ക് വിധേയമായിട്ടുള്ള ഇന്ത്യന്‍ മിഗ് വിമാനങ്ങള്‍ക്ക് അത്യാധുനിക ആയുധങ്ങള്‍ വഹിക്കാനുള്ള ശേഷിയുണ്ട്. ഈ യുദ്ധവിമാനത്തിന് 2400 കിലോമീറ്റര്‍ വരെ വേഗതയില്‍ സഞ്ചരിക്കാനാവും. 1430 കിലോമീറ്റര്‍ വരെ ദൂരം ഒറ്റയടിക്ക് പറക്കാനുള്ള ശേഷിയുണ്ട് ഇവയ്ക്ക്. ഇന്ത്യൻ പോർവിമാനങ്ങളിലെ നായകൻ എന്നാണ് മിഗ് 29 നെ വിശേഷിപ്പിക്കുന്നത്. ശത്രു രാജ്യത്തിന്റെ പോർവിമാനങ്ങളെ ആകാശത്തുവെച്ച് തന്നെ ആക്രമിക്കുകയാണ് ദൗത്യം. 

മിഗ് 29

തേജസ്

ADVERTISEMENT

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ലഘുയുദ്ധവിമാനമാണ് തേജസ്. ഇപ്പോള്‍ സേനയുടെ ഭാഗമായിരിക്കുന്ന റഷ്യയുടെ മിഗ്-21, 27 പോര്‍വിമാനങ്ങള്‍ക്കു പകരമായിരിക്കും തേജസ് ഇന്ത്യന്‍ സേനയില്‍ ഇടം പിടിക്കുന്നത്. മണിക്കൂറില്‍ 2205 കിലോമീറ്റര്‍ താണ്ടാന്‍ ശേഷിയുള്ള തേജസ് ഫ്രഞ്ച് മിറാഷ് 2000, സ്വീഡന്റെ ഗ്രിപ്പന്‍ തുടങ്ങിയവയോട് കിടപിടിക്കുന്ന യുദ്ധവിമാനമാണ്. 8.5 ടണ്‍ ഭാരമുള്ള തേജസിനു മൂന്നുടണ്‍ ആയുധങ്ങള്‍ വഹിക്കാനാകും. വായുമേധ മിസൈലുകള്‍, ലേസര്‍ ബോംബുകള്‍, ഇലക്ട്രോണിക് വാര്‍ഫെയര്‍ സ്യൂട്ട്, ആകാശമധ്യേ ഇന്ധനം നിറയ്ക്കാനുള്ള ശേഷി തുടങ്ങിയവയാണ് ഇതിന്റെ പ്രത്യേകത. ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്കല്‍സ് നിര്‍മിക്കുന്ന തേജസിന് ഏകദേശം 300 കോടി രൂപ വില വരും. മിസൈലുകള്‍, ആധുനിക ഇലക്ട്രോണിക് യുദ്ധ ഉപകരണങ്ങള്‍ എന്നിവ വഹിക്കാനും വേണ്ടപോലെ ഉപയോഗിക്കാനും തേജസിനു ശേഷിയുണ്ട്. അതിര്‍ത്തികളിലും മറ്റിടങ്ങളിലും ഏറെ ഉപകാരപ്പെടുന്ന, കൂടുതല്‍ ദൃശ്യപരിധിയുള്ള റഡാര്‍ തേജസ് വിമാനത്തില്‍ സജ്ജീകരിച്ചിട്ടുണ്ട്. പ്രതിരോധ ഗവേഷണകേന്ദ്രമാണ് തേജസ് രൂപകല്‍പന ചെയ്തത്. ഏറ്റവും ഭാരം കുറഞ്ഞ സൂപ്പർ സോണിക്ക് യുദ്ധ വിമാനമാണ് തേജസ്.

തേജസ്

മിറാഷ് 2000

ഫ്രഞ്ച് നിര്‍മിത പോര്‍വിമാനമാണ് മിറാഷ് 2000. എണ്‍പതുകളിലാണ് ഈ കോംപാക്ട് യുദ്ധവിമാനം ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമായി മാറിയത്. ഇന്ത്യയുടെ ആണവ പോര്‍മുനകള്‍ ഘടിപ്പിച്ച മിസൈലുകള്‍ മിറാഷാണ് വഹിക്കുന്നത്. 1999ല്‍ ലെ കാര്‍ഗില്‍ യുദ്ധത്തില്‍ ഇന്ത്യയുടെ ആക്രമണങ്ങളുടെ കുന്തമുനയായിരുന്നു മിറാഷ്. ലേസര്‍ ബോംബുകള്‍, ന്യൂക്ലിയര്‍ ക്രൂയിസ് മിസൈല്‍ എന്നിവ വഹിക്കാന്‍ കഴിയുന്ന വിമാനത്തിന് 6.3 ടണ്‍ ഭാരം വഹിക്കാനുള്ള ശേഷിയുണ്ട്. 14.36 മീറ്റര്‍ നീളവും 5.20മീറ്റര്‍ ഉയരവും 9.13മീറ്റര്‍ വിങ്‌സ്പാനുമുള്ള വിമാനത്തിന് ഒരു പൈലറ്റിനെ ഉള്‍ക്കൊള്ളാനുള്ള ശേഷിയാണുള്ളത്. ഇന്ത്യന്‍ വ്യോമസേന ഇതിനിട്ടിരിക്കുന്ന പേര് വജ്ര എന്നാണ്.

മിറാഷ് 2000

മിഗ് 21

ADVERTISEMENT

റഷ്യയും ചൈനയും കഴിഞ്ഞാല്‍ മിഗ് 21 ഏറ്റവുമധികം ഉപയോഗിക്കുന്ന വ്യോമസേന ഇന്ത്യയുടേതായിരുന്നു. 1961 ലാണ് മിഗ് 21 സേനയുടെ ഭാഗമാകുന്നത്. ഏകദേശം 245 മിഗ് 21 വിമാനങ്ങൾ ഇന്ത്യൻ വ്യോമസേന ഉപയോഗിക്കുന്നു. ഇന്ത്യന്‍ വായുസേനയുടെ 16 സ്‌ക്വാഡ്രണുകള്‍ മിഗ് 21 ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്നുണ്ട്. 1971ലെ ഇന്ത്യ-പാക്ക് യുദ്ധത്തിലും 1999 കാര്‍ഗില്‍ യുദ്ധത്തിലും മിഗ് 21 പ്രധാന പങ്കു വഹിച്ചു. വിവിധ ലോകരാജ്യങ്ങള്‍ മിഗ് 21 ഉപയോഗിക്കുന്നു. ഈ ഫൈറ്റര്‍ ജെറ്റിന് പരമാവധി 2175 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാനാകും.

മിഗ് 27

തേജസ് ഇന്ത്യന്‍ വ്യോമസേനയിൽ പ്രവര്‍ത്തിച്ചു തുടങ്ങിയാല്‍ വിരമിക്കുന്ന വിമാനങ്ങളിലൊന്നാണ് മിഗ്-27. സോവിയറ്റ് യൂണിയന്‍ നിർമിത വിമാനമായ മിഗ് 27-ന്റെ ഏകദേശം 120 യൂണിറ്റുകള്‍ ഇന്ത്യന്‍ വ്യോമസേനയുടെ പക്കലുണ്ട്. ഇതില്‍ നവീകരിക്കാന്‍ പറ്റാത്തവ 2016ല്‍ വിരമിക്കും. ബാക്കിയുള്ളവ 2017-18 സാമ്പത്തിക വര്‍ഷം വിരമിക്കും. 1979 മുതല്‍ 86 വരെ യുഎസ്എസ്ആറില്‍ നിര്‍മിച്ച വിമാനമാണ് മിഗ് 27. ആകാശത്തു നിന്നു കരയിലേക്കുള്ള ആക്രമണത്തിനാണു മിഗ് 27 പ്രധാനമായി ഉപയോഗിക്കുന്നത്. പൈലറ്റിന് മാത്രം സഞ്ചരിക്കാവുന്ന വിമാനത്തിന്റെ പരമാവധി വേഗം മണിക്കൂറില്‍ 1350 കിലോമീറ്ററാണ്. ലേസര്‍ ബോംബുകള്‍, ക്രൂയിസ് മിസൈല്‍ എന്നിവ വഹിക്കാനുള്ള ശേഷിയുണ്ട്്.

ജഗ്വാർ

ബ്രിട്ടനും ഫ്രഞ്ചും ചേര്‍ന്ന് വികസിപ്പിച്ച അറ്റാക്കിങ് അല്ലെങ്കില്‍ സ്റ്റൈക്കിങ് യുദ്ധവിമാനമാണ് ജഗ്വാര്‍.1979 ല്‍ റോയല്‍ എയര്‍ഫോഴ്‌സില്‍ നിന്നു വാടകയ്‌ക്കെടുത്ത ജഗ്വാറാണ് ഇന്ത്യന്‍ എയര്‍ഫോഴ്‌സില്‍ ആദ്യമായി എത്തിയത്. തുടര്‍ന്ന് 1981ല്‍ ഇന്ത്യക്കായി നിര്‍മിച്ച ജഗ്വാറുകളെത്തി. 1987ൽ ഇന്ത്യ ശ്രീലങ്കയിലേക്ക് അയച്ച സമാധാന സേനയുടെ ഭാഗമായിരുന്നു ജഗ്വാര്‍ ജെറ്റുകള്‍. 1999 ലെ കാര്‍ഗില്‍ യുദ്ധത്തിനും ഇന്ത്യന്‍ വ്യോമസേനയുടെ ഈ യുദ്ധവിമാനം നിര്‍ണായക പങ്കുവഹിച്ചു. ആണവ പോര്‍മുന ഘടിപ്പിച്ച മിസൈലുള്‍ കൃത്യതയോടെ ലക്ഷ്യത്തിലെത്തിക്കാന്‍ സാധിക്കും എന്നത് ജഗ്വാര്‍ വിമാനങ്ങളുടെ പ്രത്യേകതയാണ്. ലേസര്‍ ബോംബുകള്‍, ന്യൂക്ലിയര്‍ ക്രൂയിസ് മിസൈല്‍ എന്നിവ വഹിക്കാന്‍ ജഗ്വാറിന് കഴിയും. ഇന്ത്യയെക്കൂടാതെ ബ്രിട്ടന്‍, ഇക്ക്വഡോര്‍, ഫ്രാന്‍സ്, ഒമാന്‍, നൈജീരിയ തുടങ്ങിയ രാജ്യങ്ങള്‍ ജഗ്വാര്‍ വിമാനങ്ങള്‍ ഉപയോഗിക്കുന്നു. പൈലറ്റിനു മാത്രം കയറാവുന്ന വിമാനത്തിന്റെ പരമാവധി വേഗത മണിക്കൂറില്‍ 1699 കിലോമീറ്റാണ്.