ചില പരസ്യങ്ങൾ അങ്ങനെയാണ് ഒരിക്കൽ കണ്ടാൽ പിന്നെ മറക്കുകയേ ഇല്ല. കുട്ടിക്കാല ഓർമകളായി അവ നമ്മുടെ മനസിൽ കൂടുകൂട്ടും. ലോകത്തിലെ വലിയ ഇരുചക്ര വിപണികളിലൊന്നാണ് ഇന്ത്യ. വർഷാവർഷം നിരവധി ബൈക്കുകളും സ്‌കൂട്ടറുകളും വിപണിയിലിറങ്ങുന്നതിന്റെ കൂടെ അവയുടെ ഡസൻകണക്കിന് പരസ്യങ്ങളുമാണ് നമ്മുടെ സ്വീകരണ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചില പരസ്യങ്ങൾ അങ്ങനെയാണ് ഒരിക്കൽ കണ്ടാൽ പിന്നെ മറക്കുകയേ ഇല്ല. കുട്ടിക്കാല ഓർമകളായി അവ നമ്മുടെ മനസിൽ കൂടുകൂട്ടും. ലോകത്തിലെ വലിയ ഇരുചക്ര വിപണികളിലൊന്നാണ് ഇന്ത്യ. വർഷാവർഷം നിരവധി ബൈക്കുകളും സ്‌കൂട്ടറുകളും വിപണിയിലിറങ്ങുന്നതിന്റെ കൂടെ അവയുടെ ഡസൻകണക്കിന് പരസ്യങ്ങളുമാണ് നമ്മുടെ സ്വീകരണ മുറികളിലെത്തുന്നത്. ചില ബൈക്കുകള്‍ വിപണിയിൽ ശ്രദ്ധിക്കാതെ പോയെങ്കിലും അവയുടെ പരസ്യങ്ങൾ സൂപ്പർഹിറ്റായി മാറി. പല പരസ്യങ്ങളും നമ്മുടെ മനസിനെ സ്പർശിക്കാതെ കടന്നുപോയിട്ടുണ്ടെങ്കിലും ചിലവ ഇന്നും നമ്മുടെ മനസുകളിൽ മായാത്തൊരു ഓർമ്മയാണ്. ഒരിക്കലും വിസ്മൃതിയിലാഴാത്ത അഞ്ച് ഇരുചക്രവാഹനങ്ങളുടെ പരസ്യങ്ങളിലൂടെ...

ബജാജ്- ഹമാര ബജാജ്

ADVERTISEMENT

ഒരിക്കലും മറക്കാനാവാത്ത പരസ്യവാചകമായിരിക്കും ഹമാര ബജാജ്. ദൂരദർശൻ നമുക്ക് മുന്നിലെത്തിച്ച ഇന്ത്യക്കാരുടെ സ്വന്തം സ്‌കൂട്ടർ കമ്പനിയായ ബജാജിന്റെ പരസ്യം എക്കാലത്തും ഗൃഹാതുരുത്വം ഉണർത്തുന്ന ഓർമ്മയാണ്. 1989 ൽ പുറത്തിറങ്ങിയ പരസ്യം അക്കാലത്തെ യുവതലമുറയേയും പഴയ തലമുറയേയും ഒരുപോലെ ആകർഷിച്ചതായിരുന്നു. ബജാജ് ചേതക് സൂപ്പർഹിറ്റായി ഓടിക്കൊണ്ടിരുന്നു കാലം ബുക്ക് ചെയ്ത് മൂന്നു വർഷം വരെ കാത്തിരുന്നായിരുന്നു അക്കാലത്ത് പലരും ചേതക് സ്വന്തമാക്കിയിരുന്നത്. ചേതക്കിനോടുള്ള ആളുകളുടെ സ്നേഹവും താൽപര്യവുമാണ് ആ പരസ്യത്തിലൂടെ കണിച്ചു തന്നത്.

സുസുക്കി സമുറായ്- നോ പ്രോബ്ലം ബൈക്ക്

ADVERTISEMENT

സുസുക്കി ഇന്ത്യയുടെ സൂപ്പർഹിറ്റ് വാഹനങ്ങളിലൊന്നാണ് സമുറായ്. 1994 ൽ പുറത്തിറങ്ങിയ ഈ ബൈക്കിനെ ജനപ്രിയമാക്കുന്നതിൽ പരസ്യം വഹിച്ച പങ്ക് വളരെ വലുതാണ്. ഇന്നത്തെ യുവാക്കാൾക്ക് ഒരിക്കലും മറക്കാത്ത ബാല്യ കാല ഓർമ്മകൾ സമ്മാനിച്ച ബൈക്കായിരിക്കും സുസുക്കി സാമുറായ്. എന്ത് ചോദിച്ചാലും നോ പ്രോബ്ലം എന്ന് പറയുന്ന ജപ്പാൻകാരനുള്ള പരസ്യം അക്കാലത്തെ ഹിറ്റായിരുന്നു. പരസ്യം പോലെ തന്നെ സാമുറായ്‌യും അക്കാലത്തെ ഇന്ത്യൻ യുവാക്കളുടെ ഹരമായിരുന്നു.

ഹീറോ ഹോണ്ട സിഡി 100- ഫിൽ ഇറ്റ് ഫോർഗെറ്റ് ഇറ്റ്

ADVERTISEMENT

ഇന്ത്യയിൽ മൈലേജ് യുഗത്തിന് തുടക്കം കുറിച്ച ബൈക്കാണ് ഹീറോ ഹോണ്ട സിഡി 100. 1985 ൽ പുറത്തിറങ്ങിയ സിഡി 100 ന്റെ പരസ്യം മറക്കാനാവാത്ത ഓർമ്മയാണ്. സിഡി 100ന്റെ പത്ര പരസ്യങ്ങളിൽ അക്കാലത്തെ ബോളീവുഡ് സിനിമയിലെ യുവതാരമായ സൽമാൻ ഖാനായിരുന്നു പ്രത്യക്ഷപ്പെട്ടത്. ഇന്ധനക്ഷമതയായിരുന്നു ഈ പരസ്യത്തിന്റെ കാതാൽ. ഇത്രയും ഇന്ധനക്ഷമതയുള്ള ബൈക്ക് ഇന്ത്യൻ വിപണിയില്‍ വേറെയില്ലെന്ന് പരസ്യത്തിലൂടെ പറയുന്നു.

പൾസർ - ഡെഫിനിറ്റ്‌ലി മെയിൽ

ഇന്ത്യൻ ബൈക്ക് വിപണിയിൽ മാറ്റങ്ങൾക്ക് തുടക്കം കുറിച്ച ബൈക്കാണ് പൾസർ. 2001 ൽ പുറത്തിറങ്ങിയ ബൈക്കിന് കൂടുതൽ പ്രചാരം നൽകിയ പരസ്യമായിരുന്നു പൾസർ ഡെഫിനിറ്റ്‌ലി മെയിൽ എന്നത്. ചേതക്കിനെപ്പോലെ തന്നെ ബജാജിന്റെ ചിത്രത്തിൽ തങ്ക ലിപികളിൽ രേഖപ്പെടുത്തുന്ന പേരാണ് പൾസർ. ബജാജിന്റെ മാത്രമല്ല ഇന്ത്യൻ ഇരുചക്ര വിപണികയെ തന്നെ ഈ ബൈക്ക് മാറ്റി മറിച്ചു. 

ബജാജ് കാലിബർ 115- ഹൂഡിബാബ

2003ലെ ക്രിക്കറ്റ് വേൾഡ് കപ്പ് കണ്ടവർ അത്രപെട്ടന്ന് മറക്കില്ല ഹൂഡി ബാബാ എന്ന പരസ്യം. വേൾഡ് കപ്പിന്റെ ആദ്യ റൗണ്ട് മത്സരങ്ങളിൾക്കിടെ ഹൂഡിബാബ എന്ന പേരിൽ സസ്‌പെൻസിട്ടുപോയ പരസ്യം ഏതു ബൈക്കിന്റെയാണെന്ന് അറിയുന്നത് വേൾഡ് കപ്പ് അവസാന റൗണ്ട് മത്സരങ്ങൾ നടക്കുമ്പോഴാണ്. കാലിബർ 115 ഇന്ത്യൻ വിപണിയിൽ അധികം ക്ലച്ചുപിടിച്ചില്ലെങ്കിലും ഹൂഡിബാബ കത്തിക്കയറി. പരസ്യലോകത്തും വളരെ അധികം ചർച്ച ചെയ്യപ്പെട്ടു ഹൂഡിബാബ