മസിൽ കരുത്തുള്ള, കാടും മലയും താണ്ടുന്ന എസ്‌യുവികളോട് നമുക്ക് എന്നും പ്രത്യേക ഇഷ്ടമുണ്ട്. കാലമേറെ കഴിഞ്ഞാലും, വിപണിയിൽ ഇന്നില്ലെങ്കിലും വാഹനപ്രേമികൾ ആവേശമായി നെഞ്ചിലേറ്റുന്ന ചില എസ് യു വി കളുണ്ട്. വർഷങ്ങൾ എത്ര മുന്നോട്ടു പോയാലും ആ വാഹനങ്ങളോടുള്ള ഇഷ്ടത്തിൽ ഒട്ടും കുറവുവരാറില്ല. ചിലർ വിപണിയിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മസിൽ കരുത്തുള്ള, കാടും മലയും താണ്ടുന്ന എസ്‌യുവികളോട് നമുക്ക് എന്നും പ്രത്യേക ഇഷ്ടമുണ്ട്. കാലമേറെ കഴിഞ്ഞാലും, വിപണിയിൽ ഇന്നില്ലെങ്കിലും വാഹനപ്രേമികൾ ആവേശമായി നെഞ്ചിലേറ്റുന്ന ചില എസ് യു വി കളുണ്ട്. വർഷങ്ങൾ എത്ര മുന്നോട്ടു പോയാലും ആ വാഹനങ്ങളോടുള്ള ഇഷ്ടത്തിൽ ഒട്ടും കുറവുവരാറില്ല. ചിലർ വിപണിയിൽ വീണുപോയവരാണെങ്കിലും അവരെയും ആരാധിച്ച ധാരാളം പേരുണ്ട്. ഇന്ത്യക്കാർ ഒരിക്കലും മറക്കാത്ത ഐതിഹാസിക എസ് യു വികൾ, ഇവയിൽ ചിലത്യ

ടാറ്റ സിയാറ

ADVERTISEMENT

ഒരു കാലത്ത് ഇന്ത്യൻ‌ എസ് യു വി പ്രേമികളെ ത്രസിപ്പിച്ച വാഹനമായിരുന്നു ടാറ്റ സിയാറ. ഇന്ത്യയിൽ തന്നെ നിർമിച്ചു പുറത്തിറക്കിയ ആദ്യ എസ് യു വി. ഇന്ത്യയ്ക്ക് എസ്‌ യു വി എന്തെന്നു പരിചയപ്പെടുത്തിയ ടാറ്റ സിയാറ വിപണിയിലേക്കെത്തിയിട്ടു 25 വയസ്സ് പൂർത്തിയാക്കിയിരിക്കുന്നു. 2000 ൽ ഉൽപാദനം നിർത്തിയെങ്കിലും ഇപ്പോഴും വാഹനപ്രേമികളുടെ മനസ്സിൽ സിയാറയുടെ ചതുര രൂപം ഉടയാതെ നിൽക്കുന്നുണ്ട്. ഒട്ടേറെ പ്രത്യേകതകളോടെ, പൂർണമായും ഇന്ത്യയിൽ രൂപകൽപ്പന ചെയ്തു നിർമിച്ച വാഹനം എന്നൊരു വിശേഷണത്തോടെ 1991 ലാണ് സിയാറ പുറത്തിറങ്ങിയത്.

ടാറ്റ സഫാരി

ADVERTISEMENT

പൂർണ്ണമായും ഇന്ത്യയിൽ വികസിപ്പിച്ച്, ഇന്ത്യയിൽ നിർമിച്ച ആദ്യ എസ് യു വി എന്ന ലേബലിലാണ് ടാറ്റ മോട്ടോഴ്സ് സഫാരിയെ പുറത്തിറക്കിയത്. 1998 ൽ ടാറ്റ, സഫാരിയെ പുറത്തിറക്കുമ്പോള്‍ ഇന്ത്യൻ എസ് യു വി വിപണി ശുഷ്കമായിരുന്നു. നീണ്ട 18 വർഷത്തിൽ നിരവധി മാറ്റങ്ങൾ വന്നിട്ടുണ്ടെങ്കിലും ഇന്നും ജനപ്രിയനാണ് ടാറ്റയുടെ സഫാരി. ഈ വാഹനത്തെ ജനകീയമാക്കുന്നതിൽ പരസ്യത്തിനും വലിയ പങ്കുണ്ടായിരുന്നു. മടുപ്പിക്കുന്ന ദൈനംദിന ജീവിതരീതി വിട്ട് കൂടുതല്‍ താല്‍പര്യമുള്ള മേഖലകളിലേക്ക് ചേക്കേറാന്‍ ആഗ്രഹിക്കുന്നവരെക്കുറിച്ചായിരുന്നു സഫാരിയുടെ പരസ്യം. പരസ്യവും വാഹനത്തിന്റെ രൂപവും വാഹനപ്രേമികളെ ആകർഷിക്കുന്നതിൽ വലിയ പങ്കുവഹിച്ചു. അതുകൊണ്ടു തന്നെ ഇന്നും ടാറ്റ സഫാരിയെ ആരാധിക്കുന്ന വണ്ടി പ്രേമികൾ കുറവല്ല.

മാരുതി സുസുക്കി ജിപ്സി

ADVERTISEMENT

സുസുക്കി ജിമ്മിയെ ആധാരമാക്കി നിർമിച്ച ജിപ്സി കഴിഞ്ഞ മുപ്പതു വർഷമായി ഇന്ത്യൻ നിരത്തിലുണ്ട്. ഇന്ത്യൻ സൈന്യവും പോലീസുമെല്ലാം ഉപയോഗിക്കുന്ന ജിപ്സി, ഓഫ് റോഡിങ് പ്രേമികളുടെ ഇഷ്ട വാഹനമാണ്. 1985 ലാണ് ജിപ്സി ഇന്ത്യൻ നിരത്തിലെത്തിയത്. പെട്രോൾ എൻജിന്‍ മാത്രമുള്ള ഈ വാഹനം ഇന്ത്യൻ ഓഫ് റോ‍ഡിങ്ങിലെ രാജാവാണ്. വില്പനയിൽ വലിയ തരംഗമായില്ലെങ്കിലും ജിപ്സി എന്ന് കേൾക്കുമ്പോൾ തന്നെ ഈ കരുത്തുറ്റ രൂപമാണ് വാഹനപ്രേമികളുടെ മനസിലേക്ക് ഓടിവരുന്നത്.

English Summary: Unforgettable SUV's In India