കിയ സെൽറ്റോസ് ഇറങ്ങുമ്പോഴേ ഉറപ്പിച്ചു, ഉടൻ വരും ഹ്യുണ്ടേയ് ക്രേറ്റയുടെ പുതു രൂപം. കാരണം രണ്ടും ഒന്നു തന്നെ. ഹ്യുണ്ടേയ് ഉടമസ്ഥതയിലുള്ള സ്ഥാപനമാണ് കിയ. ക്രേറ്റയുടെ പ്ലാറ്റ്ഫോമിലാണ് സെൽറ്റോസ് നിർമിച്ചിരിക്കുന്നത്. ഇന്ത്യയിൽ ഏറ്റവുമധികം വിൽപനയുള്ള മിനി എസ്‌യുവിയായ ക്രേറ്റയ്ക്ക് ക്ഷീണം തട്ടാൻ

കിയ സെൽറ്റോസ് ഇറങ്ങുമ്പോഴേ ഉറപ്പിച്ചു, ഉടൻ വരും ഹ്യുണ്ടേയ് ക്രേറ്റയുടെ പുതു രൂപം. കാരണം രണ്ടും ഒന്നു തന്നെ. ഹ്യുണ്ടേയ് ഉടമസ്ഥതയിലുള്ള സ്ഥാപനമാണ് കിയ. ക്രേറ്റയുടെ പ്ലാറ്റ്ഫോമിലാണ് സെൽറ്റോസ് നിർമിച്ചിരിക്കുന്നത്. ഇന്ത്യയിൽ ഏറ്റവുമധികം വിൽപനയുള്ള മിനി എസ്‌യുവിയായ ക്രേറ്റയ്ക്ക് ക്ഷീണം തട്ടാൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കിയ സെൽറ്റോസ് ഇറങ്ങുമ്പോഴേ ഉറപ്പിച്ചു, ഉടൻ വരും ഹ്യുണ്ടേയ് ക്രേറ്റയുടെ പുതു രൂപം. കാരണം രണ്ടും ഒന്നു തന്നെ. ഹ്യുണ്ടേയ് ഉടമസ്ഥതയിലുള്ള സ്ഥാപനമാണ് കിയ. ക്രേറ്റയുടെ പ്ലാറ്റ്ഫോമിലാണ് സെൽറ്റോസ് നിർമിച്ചിരിക്കുന്നത്. ഇന്ത്യയിൽ ഏറ്റവുമധികം വിൽപനയുള്ള മിനി എസ്‌യുവിയായ ക്രേറ്റയ്ക്ക് ക്ഷീണം തട്ടാൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കിയ സെൽറ്റോസ് ഇറങ്ങുമ്പോഴേ ഉറപ്പിച്ചു, ഉടൻ വരും ഹ്യുണ്ടേയ് ക്രേറ്റയുടെ പുതു രൂപം. കാരണം രണ്ടും ഒന്നു തന്നെ. ഹ്യുണ്ടേയ് ഉടമസ്ഥതയിലുള്ള സ്ഥാപനമാണ് കിയ. ക്രേറ്റയുടെ പ്ലാറ്റ്ഫോമിലാണ് സെൽറ്റോസ് നിർമിച്ചിരിക്കുന്നത്. ഇന്ത്യയിൽ ഏറ്റവുമധികം വിൽപനയുള്ള മിനി എസ്‌യുവിയായ ക്രേറ്റയ്ക്ക് ക്ഷീണം തട്ടാൻ ഹ്യുണ്ടേയ് അനുവദിക്കില്ലല്ലോ. അതു കൊണ്ട് അടിമുടി പുതിയ ക്രേറ്റ ഇപ്പോൾ സെൽറ്റോസിെൻറ കുതിപ്പിനു തെല്ലു തടയായി നിൽക്കുന്നു.

Kia Seltos

∙ ഏതു വേണം? കുഴയ്ക്കുന്ന ചോദ്യമാണ്. ഇരട്ടകളിൽ ആരാണു മെച്ചം എന്നു ചോദിക്കുന്നതിനു തുല്യം. സ്റ്റൈലിങ്ങാണ് കിയയുടെ മികവായി ലോകമെങ്ങും പ്രഘോഷിക്കുന്നതെങ്കിൽ പുതിയ ക്രേറ്റ അക്കാര്യത്തിൽ സെൽറ്റോസിന് കടുത്ത െവല്ലുവിളിയാണ്. വിലയുടെ കാര്യത്തിലും കാര്യമായ വ്യതിയാനങ്ങളില്ല. സൗകര്യങ്ങളിലും എൻജിനുകളിലുമെല്ലാം തുല്യത. അപ്പോൾ വിശ്വാസ്യതയുടെ പ്രശ്നം വരും. കിയയും ഹ്യുണ്ടേയ് തന്നെയായതിനാൽ അക്കാര്യത്തിലും ദോഷം പറയാനാവില്ല. എന്നാൽ സാൻട്രോ മുതൽ ദശകങ്ങൾ ഇന്ത്യയിൽ ഒാടിയതിന്റെ മികവിൽ ഹ്യുണ്ടേയ് കിയയെക്കാൾ ബഹുദൂരം മുന്നിലാണ്. വിൽപന, സർവീസ് സേവനങ്ങളിലും ഹ്യുണ്ടേയ് കിയയെ പിന്തള്ളുന്നു.

Hyundai Creta
ADVERTISEMENT

∙ രൂപകൽപനാ മികവ്
സെൽറ്റോസ്: എന്തൊരു ഭംഗി. നാലു ചുറ്റും നടന്നൊന്നു കണ്ടു നോക്കൂ. പ്രത്യേകതകളുള്ള ഗ്രില്ലും ഹെഡ‌്‌ലാംപും ഐസ് ക്യൂബിനെ അനുസ്മരിപ്പിക്കുന്ന ഫോഗ് ലാംപുകളുമൊക്കെ വ്യത്യസ്തം. വശങ്ങളിലെ വലിയ വീൽ ആർച്ചുകളും വർണാഭമായ റബ് റെയിലുകളും തികച്ചും ആധുനികമായ പിൻവശവും വലിയൊരു എസ്‌യുവിയുടെ തലയെടുപ്പ് സെൽറ്റോസിനു പകരുന്നു. ഇത്ര ഗംഭീരമായ ഒരു അലോയ് വീൽ മറ്റെവിടെയെങ്കിലും കണ്ടിട്ടുണ്ടോ?

ക്രേറ്റ: ഒരു പൊടിക്കു പോലും പിന്നിലല്ല. വെന്യുവിൽനിന്ന് ഉൾക്കൊണ്ട ഹ്യുണ്ടേയ്‌യുടെ പുതിയ ഡിസൈൻ ഭാഷ. പഴയ വണ്ടിയുമായി വിദൂരച്ഛായ പോലുമില്ല. മനോഹരമായ ഗ്രില്ലും സ്പ്ലിറ്റ് ഹെഡ്‌ലാംപുകളും.‌ എൽഇഡി, ഡിആർഎൽ ഉൾപ്പെടുന്ന മുകൾ ഭാഗവും എൽഇഡി സ്ട്രിപ്പ് അടങ്ങിയ താഴെയുള്ള ചെറിയ ഭാഗവും. ഇതിനൊപ്പം പുതിയ തരത്തിലുള്ള ഫോഗ് ലാംപുകളും സ്കഫ് പ്ലേറ്റും.സ്പ്ലിറ്റ് ടെയിൽ ലാംപുള്ള പിൻവശം. സിൽവർ കളർ ടോണും വീൽ ആർച്ചുകളും ഡയമണ്ട് കട്ട് അലോയ് വീലുകളും കൂടുതൽ മനോഹരമാക്കുന്നു. പഴയ ക്രേറ്റയെക്കാൾ വലുപ്പം കൂടി.

Kia Seltos
ADVERTISEMENT

∙ സൂപ്പർ പ്രീമിയം
സെൽറ്റോസ്: മികവ് കാഴ്ചയിൽ ഒതുങ്ങുന്നില്ല. നല്ല സീറ്റുകളിൽ പിന്‍ നിര പല തരത്തിൽ ക്രമീകരിക്കാം. സൺ റൂഫും 360 ഡിഗ്രി ക്യാമറയും അടക്കം പ്രീമിയം കാറുകൾ നൽകുന്ന എല്ലാ സൗകര്യങ്ങളും ഈ എസ്‌യുവിയിലുണ്ട്. എട്ടു സ്പീക്കർ ബോസ് മ്യൂസിക് സിസ്റ്റം കിട്ടണമെങ്കിൽ കോടികൾ വിലമതിക്കുന്ന ബെൻസ് നിരയിലുള്ള എസ്‌യുവികളിലേക്ക് പോകേണ്ട, സെൽറ്റോസിലുണ്ട്. ഹെഡ്സ് അപ് ഡിസ്പ്ലേ എന്ന വിൻഡ് സ്ക്രീനിൽ വേഗമടക്കമുള്ള കാര്യങ്ങൾ തെളിഞ്ഞു വരുന്ന സംവിധാനവും വാഹനത്തിന്റെ നാലു വശവും കാട്ടിത്തരുന്ന ക്യാമറയും മൂഡ് െെലറ്റിങ്ങും ടയർ പ്രഷർ മോണിറ്ററും ഒക്കെ ഇവിടെത്തന്നെയുണ്ട്. കണക്റ്റിവിറ്റിയുടെ പൂർണത പുറത്തുനിന്ന് സ്റ്റാർട്ട് ചെയ്യാനും എസി ഒാണാക്കാനും മറ്റു പലതും ചെയ്യാനും അവസരമൊരുക്കുന്നു.

Hyundai Creta

ക്രേറ്റ: ഒരു പൊടിക്കു മുന്നിലാണോയെന്നു സംശയം. വോയിസ് എനേബിൾഡ് സ്മാർട്ട് പനോരമിക് സൺറൂഫ്, ട്രിയോ ബീം എൽഇഡി ഹെഡ്‌ലാംപ്, അഡ്വാൻസിഡ് ബ്ലൂ ലിങ്ക്, ഇലക്ട്രിക് പാർക്ക് ബ്രേക്ക്, ഡ്രൈവ്–ട്രാക്‌ഷൻ മോഡുകൾ, എയർപ്യൂരിഫയർ, 2 സ്റ്റെപ്പ് റിയർ സീറ്റ് റിക്ലൈനിങ്, പാഡിൽ ഷിഫ്റ്റ്, റിമോർട്ട് എൻജിൻ സ്റ്റാർട്ട് തുടങ്ങി എല്ലാം പ്രീമിയം. എട്ടു സ്പീക്കറുകളുള്ള ബോസ് പ്രീമിയം സൗണ്ട് സിസ്റ്റം ക്രേറ്റയിലുമെത്തി.

Kia Seltos
ADVERTISEMENT

∙ ഉൾവശം: സ്ഥലസൗകര്യം രണ്ടു കാറിലും ഒരേ പോലെ. സീറ്റുകളും ഒന്നിനൊന്നു മെച്ചം. എന്നാൽ കുറച്ചു കൂടി ആഢ്യത്തം ക്രേറ്റയ്ക്കു തോന്നും. കാരണം മനോഹരമായ ഡാഷ് ബോർഡും ഘടകങ്ങളും. സെൽറ്റോസിലെ ഡാഷ് ബോർഡ് പഴയ കാല കോയമ്പത്തൂർ അംബാഡസർ ഡാഷ്ബോർഡിനെ അനുസ്മരിപ്പിക്കുന്നുവെന്നു പറയുന്നവരുണ്ട്.

Hyundai Creta

∙ എൻജിൻ: രണ്ടും ഒരേ പോലെ. 1.4 ടർബോ പെട്രോൾ, ഡ്യുവൽ ക്ലച്ച് ഡി സി ടി ഗീയർബോക്സ്. പുറമേ 1.5 പെട്രോളും 1.5 ഡീസലും രണ്ട് മോഡലിലും. ആറ് എയർ ബാഗുകൾ അടക്കമുള്ള സുരക്ഷ. എല്ലാ വീലുകൾക്കും ഡിസ്ക് ബ്രേക്ക്. ക്രെറ്റയ്ക്ക് പാഡിൽ ഷിഫ്റ്റുണ്ട്.

Kia Seltos

∙ വില: പെട്രോളാണെങ്കിൽ സെൽറ്റോസിന് തെല്ലു വിലക്കുറവ്. ഡീസലാണെങ്കിൽ ക്രെറ്റയ്ക്കാണ് വിലക്കുറവിന്റെ നേട്ടം. സെൽറ്റോസ് പെട്രോളിന് 9.89 ലക്ഷം മുതൽ 17.28 ലക്ഷം വരെ. ഡീസലിന് 10.33 മുതൽ 17.34 വരെ. പെട്രോളിനും ഡീസലിനും ഒാട്ടമാറ്റിക് ലഭ്യം.
ക്രേറ്റയ്ക്ക് പെട്രോളിന് വില 9.99 ലക്ഷം മുതൽ 17.35 ലക്ഷം വരെ. ഡീസലിനും അതേ വില.