വാഹനങ്ങൾക്ക് അദ്ഭുതകരമായ മെയ്ക്കോവർ നൽകുന്നതിൽ ഇന്ത്യയിൽ തന്നെ മുൻനിരയിലുള്ള കോച്ച് നിർമാതാക്കളാണ് കോതമംഗലത്തെ ഓജസ് ഓട്ടോമൊബൈൽസ്. സഞ്ചരിക്കുന്ന ജിമ്മും അത്യാഢംബര സൗകര്യങ്ങളുള്ള കാരവനുകളും നിർമിച്ച് രാജ്യാന്തര ശ്രദ്ധേ നേടിയ ഓജസ്, മൊബൈൽ ടെലി മെഡിസിൻ രംഗത്തും വിപ്ലവം സൃഷ്ടിക്കാനൊരുങ്ങുകയാണ്. അടിയന്തര

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വാഹനങ്ങൾക്ക് അദ്ഭുതകരമായ മെയ്ക്കോവർ നൽകുന്നതിൽ ഇന്ത്യയിൽ തന്നെ മുൻനിരയിലുള്ള കോച്ച് നിർമാതാക്കളാണ് കോതമംഗലത്തെ ഓജസ് ഓട്ടോമൊബൈൽസ്. സഞ്ചരിക്കുന്ന ജിമ്മും അത്യാഢംബര സൗകര്യങ്ങളുള്ള കാരവനുകളും നിർമിച്ച് രാജ്യാന്തര ശ്രദ്ധ നേടിയ ഓജസ്, മൊബൈൽ ടെലി മെഡിസിൻ രംഗത്തും വിപ്ലവം സൃഷ്ടിക്കാനൊരുങ്ങുകയാണ്. അടിയന്തര സാഹചര്യങ്ങളിൽ സൂപ്പർ സ്പെഷാലിറ്റി സേവനങ്ങൾ ആംബുലൻസിൽ തന്നെ ലഭ്യമാക്കുന്ന വിധത്തിൽ രൂപമാറ്റം വരുത്തിയ വാഹനങ്ങളാണ് ഓജസിന്റെ ഏറ്റവും പുതിയ നിർമിതി. പൂർണമായും സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന ഈ മൊബൈൽ ടെലിമെഡിസിൻ യൂണിറ്റ് ഒരു മിനി സൂപ്പർ സ്പെഷാലിറ്റി ആശുപത്രി തന്നെയാണ്.

ട്രെയിനുകളിൽ ഇത്തരം മൾട്ടി സ്പെഷാലിറ്റി ആശുപത്രികൾ വന്നിട്ടുണ്ടെങ്കിലും ബസുകളിലും ചെറു വാഹനങ്ങളിലും ഇത് ചുരുക്കമാണ്. പ്രകൃതിക്ഷോഭങ്ങളും ദുരന്തങ്ങളുമുണ്ടാകുമ്പോൾ വാഹന സൗകര്യങ്ങള്‍ കുറഞ്ഞ ഗ്രാമങ്ങളിലും ഉൾപ്രദേശങ്ങളിലേക്കുമെല്ലാം എത്താം എന്നത് ഈ വാഹനങ്ങളെ കൂടുതൽ ആകർഷകമാക്കുന്നത്.

ADVERTISEMENT

സഞ്ചരിക്കുന്ന മൾട്ടി സ്പെഷാലിറ്റി ഹോസ്പിറ്റൽ

ഇന്ത്യയിലെ ആദ്യത്തെ സോളാർ പവേർഡ് മൊബൈല്‍ ടെലിമെഡിസിൻ യൂണിറ്റാണ് കോതമംഗലം ഓജസ് ബോഡി ബിൽഡേഴ്സ് നിർമിച്ചിരിക്കുന്നത്. 2004 ലെ സുനാമിയുടെ സമയത്താണ് ഇത്തരത്തിലൊരു വാഹനത്തിന്റെ ആവശ്യം ശരിക്കും മനസിലാക്കി ടെലിമെഡിസിൻ യൂണിറ്റ് നിർമിച്ചത്. അന്ന് നിർമിച്ച വാഹനത്തിന്റെ ഉപയോഗക്ഷമതയും നിലവാരവും കണ്ടിട്ടാണ് അമൃതകൃപ ആശുപത്രി ഓജസിനെ സമീപിച്ചതെന്ന് ഓജസിന്റെ എംഡി ബിജു പറയുന്നു. റിസർവ്ബാങ്കിന്റെ നോട്ട് പേപ്പർ മില്ലിന്റെ സിഎസ്ആർ പദ്ധതിക്ക് കീഴിലാണ് വാഹനം നിർമിച്ചിരിക്കുന്നത്. എത്തിപ്പെടുന്ന സ്ഥലങ്ങളിൽ വൈദ്യുതി ബന്ധമില്ലെങ്കിലും പ്രവര്‍ത്തിക്കുന്നതിനായി പൂർണമായും സോളാർ എനർജിയിൽ പ്രവർത്തിക്കുന്നതാണ് ഈ വാഹനം.

ADVERTISEMENT

അശോക് ലൈലൻഡിന്റെ ഷാസി ഓജസിന്റെ നിർമാണം

അശോക് ലൈലൻഡിന്റെ ലിങ്സ് ഷാസിയിലാണ് വാഹനത്തിന്റെ നിർമാണം. ഏകദേശം 30 അടി നീളമുണ്ട് ഈ വാഹനത്തിന്. പ്രതികൂല സാഹചര്യങ്ങളെ തരണം ചെയ്ത്  ലക്ഷ്യ സ്ഥാനത്ത് എത്തുന്നതിനായി വാഹനത്തിന്റെ വീതി ഏഴേമുക്കാൽ അടിയാക്കി. പ്രായമായവർക്ക് കയറാൻ വേണ്ടി ഗ്രൗണ്ട് ക്ലിയറൻസ് കുറച്ചിട്ടുണ്ട്. എക്സാമിനേഷൻ റൂം, എക്സ്റേ റൂം. ലാബ് തുടങ്ങി ആശുപത്രികളിൽ കാണുന്ന എല്ലാ സൗകര്യങ്ങളും ഈ വാഹനത്തിലുണ്ട്. വേണ്ടി വന്നാൽ സർജറി തന്നെ ഈ വാഹനത്തിനുള്ളില്‍ ചെയ്യാൻ സധിക്കുമെന്നാണ് ബിജു പറയുന്നത്.

ADVERTISEMENT

ടെലി മെഡിസിൻ രംഗത്ത് വലിയ മാറ്റത്തിന് വഴിയൊരുക്കുകയാണ് ഓജസിന്റെ ഈ വാഹന പരീക്ഷണങ്ങൾ.

English Summary: India's 1st Solar Powered Mobile Tele Medicine Unit