സി സെഗ്‌മെന്റ് എസ്‌യുവി വിഭാഗത്തിൽ 2015 ൽ ആണ് ഹ്യുണ്ടെയ് ക്രേറ്റയെ കൊണ്ടുവരുന്നത്. അന്നുമുതൽ ദാ ഇന്നലെവരെ വിപണി കയ്യടക്കിയിരുന്നത് ക്രേറ്റയാണ്. പക്ഷേ, കുടുംബത്തിലെ തന്നെ കിയയുടെ സെൽറ്റോസ് എത്തിയപ്പോൾ കാര്യങ്ങൾ ചെറുതായൊന്നു കൈവിട്ടുപോയി. റെക്കോർഡ് ബുക്കിങ്ങും വിൽപനയുമായി സെൽറ്റോസ് വിപണി പിടിച്ചു.

സി സെഗ്‌മെന്റ് എസ്‌യുവി വിഭാഗത്തിൽ 2015 ൽ ആണ് ഹ്യുണ്ടെയ് ക്രേറ്റയെ കൊണ്ടുവരുന്നത്. അന്നുമുതൽ ദാ ഇന്നലെവരെ വിപണി കയ്യടക്കിയിരുന്നത് ക്രേറ്റയാണ്. പക്ഷേ, കുടുംബത്തിലെ തന്നെ കിയയുടെ സെൽറ്റോസ് എത്തിയപ്പോൾ കാര്യങ്ങൾ ചെറുതായൊന്നു കൈവിട്ടുപോയി. റെക്കോർഡ് ബുക്കിങ്ങും വിൽപനയുമായി സെൽറ്റോസ് വിപണി പിടിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സി സെഗ്‌മെന്റ് എസ്‌യുവി വിഭാഗത്തിൽ 2015 ൽ ആണ് ഹ്യുണ്ടെയ് ക്രേറ്റയെ കൊണ്ടുവരുന്നത്. അന്നുമുതൽ ദാ ഇന്നലെവരെ വിപണി കയ്യടക്കിയിരുന്നത് ക്രേറ്റയാണ്. പക്ഷേ, കുടുംബത്തിലെ തന്നെ കിയയുടെ സെൽറ്റോസ് എത്തിയപ്പോൾ കാര്യങ്ങൾ ചെറുതായൊന്നു കൈവിട്ടുപോയി. റെക്കോർഡ് ബുക്കിങ്ങും വിൽപനയുമായി സെൽറ്റോസ് വിപണി പിടിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സി സെഗ്‌മെന്റ് എസ്‌യുവി വിഭാഗത്തിൽ 2015 ൽ ആണ് ഹ്യുണ്ടെയ് ക്രേറ്റയെ കൊണ്ടുവരുന്നത്. അന്നുമുതൽ ദാ ഇന്നലെവരെ വിപണി കയ്യടക്കിയിരുന്നത് ക്രേറ്റയാണ്. പക്ഷേ, കുടുംബത്തിലെ തന്നെ കിയയുടെ സെൽറ്റോസ് എത്തിയപ്പോൾ കാര്യങ്ങൾ ചെറുതായൊന്നു കൈവിട്ടുപോയി. റെക്കോർഡ് ബുക്കിങ്ങും വിൽപനയുമായി സെൽറ്റോസ് വിപണി പിടിച്ചു. സെൽറ്റോസിന്റെ കുതിപ്പിനു കടിഞ്ഞാണിടാൻ രണ്ടാം തലമുറ ക്രേറ്റ എത്തിയിരിക്കുകയാണ്. ഇക്കഴിഞ്ഞ ഡൽഹി ഒാട്ടോ എക്സ്പോയിലെ നിറപ്പകിട്ടാർന്ന ലോഞ്ചുകളിലൊന്നായിരുന്നു ക്രേറ്റയുടേത്.

എല്ലാം ഗംഭീരം. പക്ഷേ, ഒരു കുഴപ്പം ഉണ്ട്. എന്തു കുഴപ്പം എന്നു ചോദിച്ചാൽ മറ്റൊന്നുമല്ല. അത് വാങ്ങാൻ പോകുന്നവർക്കുള്ള ആശയക്കുഴപ്പമാണ്. കാരണം, പ്ലാറ്റ്ഫോമും എൻജിനും ഗിയർബോക്സുമെല്ലാം പുതിയ ക്രേറ്റയുടെയും സെൽറ്റോസിന്റെയും ഒന്നാണ്. അപ്പോ പിന്നെ ഏതെടുക്കും? ഏതാണ് മികച്ചത്? ബുദ്ധിമുട്ടേറിയ കാര്യമാണെങ്കിലും രണ്ടുപേരെയും ഒന്നു താരതമ്യം ചെയ്യുകയാണ്.

Kia Seltos & Hyundai Creta
ADVERTISEMENT

രണ്ടു പേരുടെയും 1.4 ലീറ്റർ പെട്രോളിന്റെ ഒാട്ടമാറ്റിക് വകഭേദമാണ് താരതമ്യം ചെയ്യുന്നത്. ക്രേറ്റയുടെ ടോപ് വേരിയന്റും സെൽറ്റോസിന്റെ ടോപ് വേരിയന്റിനു തൊട്ടു താഴെ നിൽക്കുന്ന വേരിയന്റുമാണ്.

പുറം കാഴ്ചയിൽ

ആദ്യം വലുപ്പം തന്നെ നോക്കാം. അളവുകളിൽ മുന്നിൽ‌ നിൽക്കുന്നത് സെൽറ്റോസാണ്. നീളത്തിൽ 15 എംഎമ്മും വീതിയിൽ 10 എംഎമ്മും ക്രേറ്റയെക്കാൾ കൂടുതൽ സെൽറ്റോസിനുണ്ട്. എന്നാൽ ഉയരത്തിൽ 15 എംഎം കൂടുതൽ ക്രേറ്റയ്ക്കാണ്. പക്ഷേ, കാഴ്ചയിൽ ക്രേറ്റയ്ക്കു വലുപ്പക്കുറവു തോന്നില്ല എന്നതാണ് രസം. മറിച്ച് അൽപം വലുപ്പക്കൂടുതലുണ്ടോ എന്നേ തോന്നുകയുള്ളൂ. ക്രേറ്റയുടെ ബൾക്കി ഡിസൈനാണ് ഗുണമായത്. ഉയർന്ന ഉരുണ്ട ബോണറ്റാണ് ക്രേറ്റയ്ക്ക്. വലിയ കാസ്കേഡ് ഗ്രില്ലും ത്രീ പീസ് ഹെഡ്‌ലാംപ് യൂണിറ്റും പുതുമ നൽകുന്നു. മാത്രമല്ല ടെയിൽ ലാംപും ടെയിൽ ഗേറ്റുമൊക്കെ വെറൈറ്റിയാണ്. 

Hyundai Creta

ഒരു 'ഹൈക്ലാസ് 'ഫീൽ നൽകുന്നുണ്ട് പിൻഭാഗ ഡിസൈൻ. സ്പോർട്ടി ക്യാരക്ടറാണ് സെൽറ്റോസിന്റെ ഹൈലൈറ്റ്. വക്കുകളും വരകളുമൊക്കെയായി കരുത്ത് വിളിച്ചറിയിക്കുന്ന ഡിസൈൻ. വീതിയേറിയ ഗ്രില്ലും എൽഇഡി ഡേ ടൈംറണ്ണിങ് ലാംപും െഎസ് ക്യൂബ് പോലുള്ള ഫോഗ് ലാംപുമെല്ലാം ക്ലാസാണ്. വീൽബേസ് രണ്ടുപേർക്കും തുല്യമാണ് 2610 എംഎം. 17 ഇഞ്ച് അലോയ് വീലുകളാണ് ഇരുവർക്കും.

Kia Seltos
ADVERTISEMENT

ഇന്റീരിയർ

ഒാൾ ബ്ലാക്ക്, ബ്ലാക്ക്+ ബീജ് കോംപിനേഷനാണ് ഇന്റീരിയറിന്. ടോപ് മോഡലുകൾക്ക് ഒാൾ ബ്ലാക്ക് തീമാണ്. ഇന്റീരിയർ ക്വാളിറ്റിയിൽ രണ്ടുപേരും സമം തന്നെയെന്നു പറയാം. ലെതർ ഫിനിഷും മറ്റ് ഇൻസേർട്ടുകളുമൊക്കെ പ്രീമിയം നിലവാരത്തിലുള്ളത്. പ്രീമിയം ഫീൽ ഒരു പൊടിക്കു കൂടുതൽ സെൽറ്റോസിനാണ്. ക്രേറ്റയുടെ ഇന്റീരിയറിനെ വിശാലമാക്കുന്നത് വലിയ പനോരമിക് ഗ്ലാസ് സൺറൂഫാണ്. സെൽറ്റോസിൽ ഇലക്ട്രിക് പവർ സൺറൂഫാണ്. വീതി കൂടുതലുള്ളതിനാൽ സെൽറ്റോസിൽ നല്ല ഷോൾഡർ റൂമുണ്ട്. ഉയരം കൂടുതലുള്ളതിനാൽ ക്രേറ്റയ്ക്കു ഹെഡ്റൂമും. വീൽബേസ് തുല്യമായതിനാൽ ലെഗ്‌സ്പേസിന്റെ കാര്യത്തിൽ വലിയ അന്തരമില്ല.

Kia Seltos

പിൻ സീറ്റിൽ ശരാശരി വണ്ണമുള്ള മൂന്നു പേർക്കിരിക്കാം. സീറ്റിന്റെ ചാര് രണ്ടു പേരിലും ക്രമീകരിക്കാം. പിൻ ഡോർ വിൻഡോയ്ക്കു ബ്ലൈൻഡർ ഇരുവർക്കുമുണ്ട്. സ്റ്റോറേജ് സ്പേയ്സിന്റെ കാര്യത്തിലും ഒപ്പത്തിനൊപ്പമാണ്. ഡോർ പാഡിലും ഉള്ളിലുമൊക്കെ ചെറുതും വലുതുമായി ഒട്ടേറെ ഇടങ്ങളുണ്ട്. ആപ്പിൾ കാർപ്ലേ ആൻഡ്രോയ്ഡ് ഒാട്ടോ എന്നിവ സപ്പോർട്ട് ചെയ്യുന്ന 10.25 ഇഞ്ച് ടച്ച് സ്ക്രീൻ മ്യൂസിക് സിസ്റ്റമാണ് രണ്ടു പേർക്കും. 7 ഇഞ്ച് ഡിജിറ്റൽ മീറ്റർ കൺസോളാണ് ക്രേറ്റയിൽ.

Hyundai Creta

സെൽറ്റോസിലാകട്ടെ അനലോഗ് ടാക്കോ മീറ്ററും സ്പീഡോമീറ്ററും 7 ഇഞ്ച് മൾട്ടി ഇൻഫർമേഷൻ ഡിസ്പ്ലേയും അടങ്ങിയ യൂണിറ്റാണ്. ബ്ലൈൻഡ് സ്പോർട്ട് ക്യാമറ, ഹെഡ് അപ് ഡിസ്പ്ലേ എന്നിവ സെൽറ്റോസിന്റെ സവിശേഷതയായി പറയാം. വെന്റിലേറ്റ‍ഡ് സീറ്റുകളാണ് രണ്ടു പേരുടെയും മുന്നിലുള്ളത്. 

ADVERTISEMENT

സ്മാർട് ഫീച്ചറുകൾ

രണ്ടു മോഡലുകളിലും നൂതന കണക്ടഡ് ഫീച്ചറുകളുണ്ട്. സെൽറ്റോസിൽ യുവിഒ കണക്ടും ക്രേറ്റയിൽ ബ്ലൂലിങ്കുമാണ്. രണ്ടു കാറുകളും സ്മാർട് ഫോൺ ഉപയോഗിച്ച് സ്റ്റാർട്ട് ചെയ്യാം. സെൽറ്റോസിൽ ഒാട്ടമാറ്റിക്കിൽ മാത്രമേ ഇൗ സൗകര്യമുള്ളൂ. ക്രേറ്റയിൽ വോയ്സ് ആക്റ്റിവേഷൻ സംവിധാനം ഉപയോഗിച്ച് സൺറൂഫ് തുറക്കാം. അതായത് സ്വിച്ചൊന്നും ഞെക്കണ്ട. പറഞ്ഞാൽ മതി.

Kia Seltos

സുരക്ഷ

മുന്നിലും പിന്നിലും പാർക്കിങ് സെൻസറുമായാണ് സെൽറ്റോസിന്റെ വരവ്. ക്രേറ്റയിൽ പിന്നിൽ മാത്രമേ പാർക്ക് സെൻസറുള്ളൂ. സെൽറ്റോസിൽ 360 ഡിഗ്രി ക്യാമറയും ഉണ്ട്. ക്രേറ്റയിലാകട്ടെ റിവേഴ്സ് ക്യാമറ മാത്രം. ഇലക്ട്രോണിക് ഹാൻഡ് ബ്രേക്കാണ് ക്രേറ്റയുടെ ഹൈലൈറ്റ്. സെൽറ്റോസിൽ സാധാരണ രീതിയിലുള്ള ഹാൻഡ് ബ്രേക്കാണ്. സെൽറ്റോസിന്റെ എടുത്തു പറയേണ്ട ഫീച്ചറുകളിലൊന്ന് ബ്ലൈൻഡ് സ്പോർട്ട് മോണിറ്ററിങ് സംവിധാനമാണ്. ‌നാലു വീലിലും ഡിസ്ക് ബ്രേക്ക്, എബിഎസ്–ഇബിഡി, 6 എയർബാഗ്, ഡ്രൈവ് മോഡ്, ട്രാക്‌ഷൻ മോഡ് എന്നിവയെല്ലാം രണ്ടു മോഡലിലും ഉണ്ട്. 

\Hyundai Creta

എൻജിൻ

ഇരുമെയ്യാണെങ്കിലും ഒരേ ഹൃദയമാണ് രണ്ടുപേരിലും. 1.4 ലീറ്റർ ടർബോ പെട്രോൾ. 140 ബിഎച്ച്പിയാണ് ഈ 1353 സിസി എൻജിന്റെ കൂടിയ കരുത്ത്. ടോർക്ക് 242 എൻ‌എം. െഎഡിലിങ്ങിൽ ക്യാബിനുള്ളിലിരുന്നാൽ തീർത്തും നിശ്ശബ്ദനാണ് രണ്ട് എൻജിനും. പുറത്തിറങ്ങി ബോണറ്റ് ഉയർത്തി ശ്രദ്ധിച്ചിട്ടും വലിയ വ്യത്യാസമില്ല.

Kia Seltos

ഡ്രൈവ്

ക്രേറ്റയുടെ ഡാഷ്‌ബോർഡ് അൽപം ഉയർന്നു നിൽക്കുന്നതായി ഫീൽ ചെയ്യും. വലിയ എസ്‌യുവിയുടെ ഗെറ്റപ്പാണ് ക്രേറ്റ നൽകുന്നത്. ഡ്രൈവ് മോഡുകൾക്കനുസരിച്ച് എൻജിന്റെ പ്രതികരണം മാറുന്നത് കൃത്യമായി അറിയാൻ കഴിയും. സ്പോർട്സ് മോഡിൽ ആക്സിലറേറ്ററിൽ ചെറുതായി കാൽ കൊടുത്താൽ മതി, മൂളിക്കയറും. എക്സോസ്റ്റ് ശബ്ദം സ്പോർട്ടിയാണ് ഈ മോഡിൽ. 

Hyundai Creta

സ്പോർട്ടി ഫീലാണ് സെൽറ്റോസിന്റെ ഡ്രൈവിങ് സീറ്റിൽ ഇരിക്കുമ്പോൾ തോന്നുന്നത്. ഡ്രൈവിങ് നല്ല രസമുണ്ട്. വലിയ വാഹനമെന്ന ഫീലില്ല. കൂളായി ഒാടിക്കാം. വളവുകളിൽ കുറച്ചു കൂടുതൽ അത്മവിശ്വാസം നൽകുന്നത് സെൽറ്റോസാണ്. നേർരേഖയിൽ സ്പോർട്ട് മോഡിട്ടു കാൽ കൊടുത്താൽ വെടിച്ചില്ലു പോലെ പായും. യാത്രാ സുഖത്തിന്റെ കാര്യം പറഞ്ഞാൽ ചെറു വേഗത്തിൽ സുഖയാത്ര നൽകുന്നത് ക്രേറ്റയാണ്. ലൈറ്റ് സസ്പെൻഷൻ സെറ്റപ്പാണ്. അൽപം കട്ടി കൂടുതലുള്ള സസ്പെൻഷനാണ് സെൽറ്റോസിൽ. അതുെകാണ്ട് ഉയർന്ന വേഗത്തിൽ സ്ഥിരത കൂടുതലുണ്ട്. സ്റ്റിയറിങ്ങിന്റെ വെയ്റ്റും ഫീലിലുമെല്ലാം ഇരുവർക്കും തുല്യമാർക്ക് നൽകാം.

Hyundai Creta

ഫൈനൽ ലാപ്

ഡിസൈനിൽ രണ്ടു പേർക്കും അവരവരുടേതായ പ്ലസ് പോയിന്റുകളുണ്ട്. മസ്കുലറാണ് ക്രേറ്റ. സെൽറ്റോസ് സ്പോട്ടി, കരുത്തൻ ഫീലാണ് നൽകുന്നത്. നിർ‌മാണ മികവും പെയിന്റ് ക്വാളിറ്റിയും ഫിറ്റ് ആൻഡ് ഫിനിഷും സമം. ഇന്റീരിയർ സ്പേസിൽ കാര്യമായി വ്യത്യാസമില്ല. ഫീച്ചേഴ്സിൽ ചെറിയ ഏറ്റക്കുറച്ചിലുണ്ട്. എൻജിൻ പെർഫോമൻസിൽ ഒപ്പത്തിനൊപ്പം. ബ്രേക്കിങ്ങും കിടു. യാത്രാസുഖത്തിൽ ക്രേറ്റ അൽപം സ്കോർ ചെയ്യും. എന്നാൽ ഡ്രൈ വിങ് ഹരമായവർക്ക് ഇഷ്ടപ്പെടുക സെൽറ്റോസാണ്. സ്റ്റെബിലിറ്റി കൂടുതൽ ഫീൽ ചെയ്യും. പ്രത്യേകിച്ച് ഉയർന്ന വേഗത്തിൽ.

Kia Seltos & Hyundai Creta

വില

സെൽറ്റോസ്–1.4 ലീറ്റർ പെട്രോൾ എൻജിനും ഡിസിടി ഗിയർബോക്സുമായി ഒരു േവരിയന്റ്

∙ ജിടിഎക്സ് പ്ലസ് ഡിസിടിയുടെ വില 17.29 ലക്ഷം രൂപയാണ്.

∙ ക്രേറ്റ–  രണ്ടു വേരിയന്റുകളാണ് 1.4 ഡിസിടിക്കുള്ളത്. 

∙ എസ്എക്സ് ഡിസിടി ടർബോ– 16.30 ലക്ഷം രൂപ.

∙ എസ്എക്സ് ഡിസിടി ഡിടി ടർബോ– 17.35 ലക്ഷം രൂപ.

ഇതിനു രണ്ടിനും ഒാരോ ഓപ്ഷൻ വേരിയന്റുകളുമുണ്ട്, പക്ഷേ, വില കൂടുതലില്ല 

 

English Summary: Hyundai Creta and Kia Seltos DCT Comparison