മൂന്നു മണിക്കൂർകൊണ്ട് ചാർജ് ചെയ്യാവുന്ന ഒകിനാവയുടെ പ്രെയ്സ് പ്രോ സ്കൂട്ടർ വിപണിയിലെത്തി. മികച്ച മൈലേജും ആധുനിക ഫീച്ചറുകളുമാണ് ഈ ഇലക്ട്രിക് സ്കൂട്ടറിനെ വ്യത്യസ്തമാക്കുന്നത്. ഡൽഹി ഓട്ടോ എക്സ്പോയിൽ പ്രെയ്സ് പ്രോ പ്രദർശിപ്പിച്ചിരുന്നു. ഹൃദയം‌ രണ്ടു കിലോ വാട്ട് ലിഥിയം അയൺ ബാറ്ററിയാണ് പ്രെയിസ് പ്രോയിൽ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മൂന്നു മണിക്കൂർകൊണ്ട് ചാർജ് ചെയ്യാവുന്ന ഒകിനാവയുടെ പ്രെയ്സ് പ്രോ സ്കൂട്ടർ വിപണിയിലെത്തി. മികച്ച മൈലേജും ആധുനിക ഫീച്ചറുകളുമാണ് ഈ ഇലക്ട്രിക് സ്കൂട്ടറിനെ വ്യത്യസ്തമാക്കുന്നത്. ഡൽഹി ഓട്ടോ എക്സ്പോയിൽ പ്രെയ്സ് പ്രോ പ്രദർശിപ്പിച്ചിരുന്നു. 

ഹൃദയം‌

ADVERTISEMENT

രണ്ടു കിലോ വാട്ട് ലിഥിയം അയൺ ബാറ്ററിയാണ് പ്രെയിസ് പ്രോയിൽ. താരതമ്യേന ഫാസ്റ്റ് ചാർജിങ് ആയതിനാൽ ബാറ്ററി പൂർണമായും ചാർജ് ആകാൻ 3 മണിക്കൂർ സമയം മതി. 100–110 കിലോമീറ്റർ റേഞ്ച് ഒറ്റ ചാർജിൽ ലഭിക്കും. ടോപ് സ്പീഡ് 70 km/h. ഇക്കോ, സ്പോർട്സ് എന്നിങ്ങനെ രണ്ടു ഡ്രൈവ് മോഡുകളുണ്ട്. 1000 വാട്ട് ബിഎൽഡിസി വാട്ടർ പ്രൂഫ് മോട്ടർ 2500 വാട്ട് പവർ നൽകും. ബാറ്ററി ഊരിമാറ്റാം. മൊബൈൽ ചാർജ് ചെയ്യുന്ന സാധാരണ 5 ആംപിയർ പ്ലഗിൽ ബാറ്ററി ചാർജ് ചെയ്യാം.

സൗകര്യങ്ങൾ

ADVERTISEMENT

വെറുമൊരു ഇലക്ട്രിക് സ്കൂട്ടറായി പ്രെയ്സ് പ്രോയെ തള്ളാൻ വരട്ടെ. ആകർഷകമായ ഫീച്ചറുകളാണ് ഒകിനാവ ഇതിൽ നൽകിയിരിക്കുന്നത്. ഡിജിറ്റൽ സ്പീഡോമീറ്റർ, ആന്റി തെഫ്റ്റ് അലാം ഉള്ള സെൻട്രൽ ലോക്കിങ്, കീലെസ് എൻട്രി, ഫൈൻഡ് മൈ സ്കൂട്ടർ ഫങ്ഷൻ, മൊബൈൽ ചാർജിങ് യുഎസ്ബി പോർട്ട്, മോട്ടർ വാക്കിങ് അസിസ്റ്റ് (മുന്നിലും പിന്നിലും). കുലുക്കം കുറയ്ക്കാൻ ഹൈഡ്രോളിക് സസ്പെൻഷനാണു മുന്നിൽ. പിന്നിൽ ഡബിൾ ഷോക്കർ ടെക്നോളജിയും. സ്കൂട്ടറിന്റെ ലോഡിങ് കപ്പാസിറ്റി 150 കിലോഗ്രാം ആണ്. സീറ്റിനടിയിലെ സ്റ്റോറേജ് സ്പെയ്സ് 7 ലീറ്റർ.     

നിറങ്ങൾ

ADVERTISEMENT

ഗ്ലോസി റെഡ് ബ്ലാക്ക്, ഗ്ലോസി സ്പാർക്കിൾ ബ്ലാക്ക്, ഗ്ലോസി ബ്ലൂ ബ്ലാക്ക് എന്നിങ്ങനെ മൂന്നു നിറങ്ങളിൽ സ്കൂട്ടർ ലഭ്യമാകും. എൽഇഡി പ്രൊജക്ടർ ഹെഡ് ലാംപ്, റിയർ എൽഇഡി വിത്ത് ഡിഫോഗർ, അലോയ് വീലുകൾ എന്നിവയും സവിശേഷതയാണ്.  

വില 

എക്സ് ഷോറൂം വില 79,277 രൂപ. ബാറ്ററിക്കും മോട്ടറിനും മൂന്നു വർഷം വാറന്റിയുമുണ്ട്. മാത്രമല്ല കമ്പനി റോഡ്സൈഡ് അസിസ്റ്റൻസും നൽകുന്നുണ്ട്. 

English Summary: Know More About Okinawa Praise Pro