നിറയെ സൈക്കിളുകളാൽ നിറയും പയ്യാമ്പലത്തെ പുലർവേളകൾ. പയ്യാമ്പലം പാർക്കിനടുത്തുള്ള ബൈസൈക്ലോ പോയിന്റ് ഏറേ ആകർഷകമാണ്. ലോക്ഡൗൺ കാലത്ത് കണ്ണൂർ സ്വദേശികളായ നാലു യുവാക്കളുടെ ആശയമാണ് ഈ സൈക്കിൾ സംരംഭം. ആദ്യം സൂപ്പർമാർക്കറ്റ് തുടങ്ങാനായി ഒരുങ്ങിയെങ്കിലും പിന്നീടാണ് പയ്യാമ്പലത്ത് എത്തുന്നവർക്ക് സൈക്കിൾ സവാരി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നിറയെ സൈക്കിളുകളാൽ നിറയും പയ്യാമ്പലത്തെ പുലർവേളകൾ. പയ്യാമ്പലം പാർക്കിനടുത്തുള്ള ബൈസൈക്ലോ പോയിന്റ് ഏറേ ആകർഷകമാണ്. ലോക്ഡൗൺ കാലത്ത് കണ്ണൂർ സ്വദേശികളായ നാലു യുവാക്കളുടെ ആശയമാണ് ഈ സൈക്കിൾ സംരംഭം. ആദ്യം സൂപ്പർമാർക്കറ്റ് തുടങ്ങാനായി ഒരുങ്ങിയെങ്കിലും പിന്നീടാണ് പയ്യാമ്പലത്ത് എത്തുന്നവർക്ക് സൈക്കിൾ സവാരി എന്ന ആശയം പിറവി കൊണ്ടത്. വിലയേറിയ സൈക്കിളുകൾ ചെറിയ വാടകയ്ക്ക് സാധാരണക്കാർക്ക് ലഭ്യമാക്കുകയാണ് ഉദ്ദേശം.

അക്കൗണ്ടന്റ് ആയി ജോലി ചെയ്യുന്ന മുഹമ്മദ് റംഷിദ്, ചാർട്ടേഡ് അക്കൗണ്ടിങ് വിദ്യാർഥിയായ കെ.വി.മുഹമ്മദ്, എൻജിനീയറിങ് ബിരുദധാരികളായ മസർ ജബ്ബാറും ഷാസ് ജമാലുദ്ദീനുമാണ് ബൈസൈക്ലോ പിന്നിൽ. നാലുപേരും ശ്രീപുരം സ്കൂളിൽ എട്ടാം ക്ലാസ് മുതൽ ഒന്നിച്ചു പഠിച്ചു വളർന്നവരാണ്.

ADVERTISEMENT

10,000 മുതൽ 45,000 രൂപ വരെ വിലയുള്ള സൈക്കിളുകൾ വാടക നൽകി ഉപയോഗിക്കാം. അരമണിക്കൂർ നേരത്തേക്ക് 10 മുതൽ 100 രൂപ വരെയാണ് വാടക. രണ്ടുപേർക്ക് ഒരുമിച്ച് ചവിട്ടാവുന്ന ടാന്റം മോഡൽ സൈക്കിളിനു അരമണിക്കൂറിനു 100 രൂപ നൽകണം. ഫാമിലിക്കും കപ്പിൾസിനും ടാന്റത്തിനോടാണ് ഇഷ്ടം. ഗിയർ സൈക്കിളുകൾക്ക് 30 രൂപ മുതലാണ് വാടക. അംഗീകൃത തിരിച്ചറിയൽ കാർഡ് ഈടായി നൽകിയാൽ ഓടി തുടങ്ങാം. സൈക്കിൾ തിരിച്ചേൽപ്പിക്കുമ്പോൾ വാടക വാങ്ങി തിരിച്ചറിയൽ രേഖ തിരികെ നൽകും.

കുട്ടികൾക്കായി ചെറിയ സൈക്കിളുകളും ഇവിടെ ലഭ്യമാണ്. ലോക്ഡൗണിനെയും കൊറോണയെയും അതിജീവിച്ച് പയ്യാമ്പലത്ത് എത്തുന്നവർ സൈക്കിളിന്റെ പഴയ പ്രതാപം വിണ്ടെടുത്ത പോലെയാണ്.രാവിലെ 6.30 മുതൽ 10.00 വരെയും വൈകീട്ട് നാലു മുതൽ രാത്രി 10 വരെയും ബൈസൈക്ലോ പോയിന്റിൽ സൈക്കിളുകൾ ലഭിക്കും. ബെല്ലടിച്ചു പയ്യാമ്പലത്തെ റോഡിലൂടെ ഇഷ്ടം പോലെ കറങ്ങാം ബൈസൈക്ലോയിലൂടെ.

ADVERTISEMENT

English Summary: Bycyclo Cycle Rental In Kannur