ഇന്ധനവില ദിനം പ്രതി റോക്കറ്റുപോലെയാണ് മുന്നോട്ടു കുതിക്കുന്നത്. രാജ്യത്ത് ചിലയിടത്ത് ലീറ്ററിന് 100 രൂപ കടന്നുകഴിഞ്ഞു. എന്നാൽ വിമാന ഇന്ധനത്തിന്റെ വില കിലോലീറ്ററിന് 55,737.91 രൂപ മാത്രം, അതായത് ലീറ്ററിന് 55.73 രൂപ (ഫെബ്രുവരി 16 ലെ കണക്ക് പ്രകാരം). എന്നാൽപിന്നെ വണ്ടിയിലും വിമാന ഇന്ധനം അടിച്ചാൽ പോരേ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ധനവില ദിനം പ്രതി റോക്കറ്റുപോലെയാണ് മുന്നോട്ടു കുതിക്കുന്നത്. രാജ്യത്ത് ചിലയിടത്ത് ലീറ്ററിന് 100 രൂപ കടന്നുകഴിഞ്ഞു. എന്നാൽ വിമാന ഇന്ധനത്തിന്റെ വില കിലോലീറ്ററിന് 55,737.91 രൂപ മാത്രം, അതായത് ലീറ്ററിന് 55.73 രൂപ (ഫെബ്രുവരി 16 ലെ കണക്ക് പ്രകാരം). എന്നാൽപിന്നെ വണ്ടിയിലും വിമാന ഇന്ധനം അടിച്ചാൽ പോരേ എന്ന ചോദ്യവുമായി സമൂഹമാധ്യമങ്ങളിൽ ട്രോളുകൾ നിറയുകയാണ്. വിമാനഇന്ധനം വാഹനങ്ങളിൽ നിറയ്ക്കാമോ? എന്താണ് ഇവ തമ്മിലൂടെ വ്യത്യാസം?

ജെറ്റ് ഫ്യൂവൽ

ADVERTISEMENT

പ്രധാനമായി രണ്ടു തരത്തിലുള്ള ജെറ്റ് ഫ്യുവലുകളാണുള്ളത്. ഒന്ന് ഏവിയേഷൻ ഗ്യാസ് എന്ന അവ്ഗ്യാസ്. രണ്ടാമത്തേത് ജെറ്റ് എ1. ആദ്യത്തേത് പിസ്റ്റൺ ഉപയോഗിക്കുന്ന ചെറു എൻജിനുകള്‍ക്കു വേണ്ടിയുള്ളതാണ്. അതായത് പ്രൊപ്പലറുകളുള്ള ചെറുവിമാനങ്ങൾക്ക് ജെറ്റ് എ1 എന്ന ഇന്ധനമാണ് ലോകവ്യാപകമായി ഉപയോഗിക്കുന്നത് (അമേരിക്കയിൽ ജെറ്റ് എ ഇന്ധനവുമുണ്ട്. ഇന്ധനം ഐസാകാൻ വേണ്ടിവരുന്ന താപനിലയിലെ മാറ്റമാണ് ഇവ തമ്മിലെ പ്രധാന വ്യത്യാസം). നമ്മൾ കാണുന്ന ജെറ്റ് എൻജിനുകളിൽ ഉപയോഗിക്കുന്നത് ഈ ഇന്ധനമാണ്. ഇതുകൂടാതെ മിലിറ്ററി ഗ്രേഡ് ഇന്ധനവുമുണ്ട്, അവ സൈനിക വിമാനങ്ങളിൽ മാത്രമാണ് ഉപയോഗിക്കുന്നത്.

വിമാന ഇന്ധനവും പെട്രോളും

ADVERTISEMENT

കാറുകളിൽ ഇന്റേണൽ കംബസ്റ്റിൽ എൻജിനുകളും ജെറ്റുകളിൽ ഗ്യാസ് ടർബൈൻ എൻജിനുകളുമാണ് ഉപയോഗിക്കുന്നത്. ഇന്ധനത്തിന്റെ ജ്വലനത്തിലൂടെയാണ് രണ്ട് എൻജിനുകളും പ്രവർത്തിക്കുന്നത്. ഇതുകൊണ്ടുതന്നെ ഇവയിൽ അടങ്ങിയിരിക്കുന്ന ഹൈഡ്രോ കാർബണുകളിൽ വ്യത്യാസമുണ്ട്. പെട്രോളിൽ 7 മുതൽ 11 വരെ കാർബൺ ആറ്റങ്ങളും ഹൈഡ്രജൻ മോളിക്യൂളുകളും ജെറ്റ് ഫ്യൂവലിൽ 12 മുതൽ 15 വരെ കാർബൺ ആറ്റങ്ങളും ഹൈഡ്രജൻ മോളിക്യൂളുകളുമുണ്ട്.

എന്താണ് ജെറ്റ് ഫ്യൂവൽ, വിമാനത്തിൽ പെട്രോൾ അടിക്കാമോ?

ADVERTISEMENT

മണ്ണെണ്ണയോടാണ് ജെറ്റ് ഇന്ധനത്തിനു കൂടുതൽ സാമ്യം. അപ്പോൾ പഴയ ടു സ്ട്രോക്ക് പെട്രോൾ എൻജിനുകളിൽ മണ്ണെണ്ണ ഒഴിക്കുന്നതുപോലെ ഇതും ഉപയോഗിക്കാൻ പറ്റില്ലേ എന്നാകും അടുത്ത ചോദ്യം? ആദ്യം നേരേ തിരിച്ചു ചിന്തിക്കാം പെട്രോൾ നിറച്ചാലും വിമാനം ഓടും എന്നു തന്നെയായിരിക്കും അതിനുള്ള ഉത്തരം. പിന്നെ എന്തിന് ജെറ്റ് ഫ്യൂവൽ? സുരക്ഷയെക്കരുതിയാണ് വിമാനത്തിൽ മണ്ണെണ്ണയ്ക്ക് സമാനമായ ജെറ്റ് ഫ്യൂവൽ ഉപയോഗിക്കുന്നത്. തീപിടിക്കാനുള്ള സാധ്യത ഈ ഇന്ധനത്തിന് പെട്രോളിനെക്കാൾ കുറവാണ്. കൂടാതെ ആകാശത്ത് 35000 അടി വരെ ഉയരത്തിൽ സഞ്ചരിക്കുമ്പോൾ പെട്രോൾ എളുപ്പത്തിൽ ഐസായിപ്പോകാനുള്ള സാധ്യതയും കൂടുതലാണ്. അതുകൊണ്ട് സുരക്ഷയെക്കരുതിയാണ് ഫ്രീസിങ് പോയിന്റ് കൂടിയ ഇന്ധനം ഉപയോഗിക്കുന്നത്. ജെറ്റ് ഫ്യൂവലിന്റെ ഫ്രീസിങ് പോയിന്റ് മൈനസ് 47 ഡിഗ്രി വരെയുണ്ട്.

കാറില്‍ വിമാന ഇന്ധനം നിറച്ചാൽ?

പഴയ ടു സ്ട്രോക്ക് പെട്രോൾ എൻജിനുകളിൽ മണ്ണെണ്ണ ഒഴിക്കുന്നതുപോലെ കാറില്‍ വിമാന ഇന്ധനം ഉപയോഗിക്കാൻ പറ്റില്ലേ എന്നു സംശയം തോന്നാം. എന്നാൽ അതു പറ്റില്ല. വിമാന ഇന്ധനത്തിന് പെട്രോളിനെക്കാൾ ഡീസലിനോടാണ് സാമ്യം, അതുകൊണ്ട് പെട്രോൾ കാറിൽ ഡീസൽ നിറയ്ക്കുന്നതിന് സമാനമായിരിക്കുമിത്. ‌എൻജിൻ തകരാറിലാകും. എന്നാൽ ഡീസൽ വാഹനങ്ങളിൽ വിമാന ഇന്ധനം ഉപയോഗിക്കാം. പക്ഷേ അതും എൻജിനു കുഴപ്പങ്ങൾ വരുത്തിയേക്കാം. കാരണം, വിമാന ഇന്ധനത്തിൽ ആന്റി സ്റ്റാറ്റിക്ക് കെമിക്കൽസ്, ഡീ ഐസിങ് ഏജന്റ്, ആന്റികോറോസീവ് ഏജന്റ്, ആന്റി ബാക്റ്റീരിയൽ ഏജന്റ് തുടങ്ങിയ ഘടകങ്ങളുണ്ട്.

വിമാനത്തെ സുരക്ഷിതമായി ആകാശത്തു പറക്കാൻ സഹായിക്കുന്ന ഈ ഘടകങ്ങളൊന്നും കാറുകളുടെ എൻ‌ജിന് ആവശ്യമില്ല. എന്നാൽ 2012 ല്‍ ആർക്കിക് ട്രക്ക് അവരുടെ ടൊയോട്ട ഹൈലക്സിൽ വിമാന ഇന്ധനം ഉപയോഗിച്ചിട്ടുണ്ട്. കൂടാതെ ഇത്തരം പരീക്ഷണങ്ങൾ നടത്തിയ പല വിഡിയോകളും കാണാൻ സാധിക്കും. കുറച്ച് ദൂരത്തേക്കോ സമയത്തേക്കോ ഉപയോഗിക്കാമെന്നു പറയുന്നുണ്ടെങ്കിലും നിരന്തരം ഉപയോഗിച്ചാൽ എന്താണു സംഭവിക്കുകയെന്നതിനു കൃത്യമായ ഉത്തരമില്ല.

English Summary: What Happens When You Put Jet Fuel In a Normal Car?