‘വൈദ്യുത വാഹനത്തിന്റെ ഗുണദോഷങ്ങൾ’ എന്ന വിഷയത്തിൽ ഒരു ഉപന്യാസം എഴുതാൻ മലയാളത്തിലെ സിനിമ – സീരിയൽ താരങ്ങളോടു പറഞ്ഞാൽ ആദ്യ മൂന്നു സ്ഥാനങ്ങളിൽ ഏതെങ്കിലും ലഭിക്കുക നടി ലിന്റു റോണിക്കായിരിക്കും. ലണ്ടൻ മലയാളി കൂടിയായ ലിന്റുവിന്റെ കാർ ഒരു വൈദ്യുതി വാഹനമാണെന്നതു തന്നെ കാരണം. ഹ്യൂണ്ടായ് കോന ഇലക്ട്രിക് ആണ്

‘വൈദ്യുത വാഹനത്തിന്റെ ഗുണദോഷങ്ങൾ’ എന്ന വിഷയത്തിൽ ഒരു ഉപന്യാസം എഴുതാൻ മലയാളത്തിലെ സിനിമ – സീരിയൽ താരങ്ങളോടു പറഞ്ഞാൽ ആദ്യ മൂന്നു സ്ഥാനങ്ങളിൽ ഏതെങ്കിലും ലഭിക്കുക നടി ലിന്റു റോണിക്കായിരിക്കും. ലണ്ടൻ മലയാളി കൂടിയായ ലിന്റുവിന്റെ കാർ ഒരു വൈദ്യുതി വാഹനമാണെന്നതു തന്നെ കാരണം. ഹ്യൂണ്ടായ് കോന ഇലക്ട്രിക് ആണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘വൈദ്യുത വാഹനത്തിന്റെ ഗുണദോഷങ്ങൾ’ എന്ന വിഷയത്തിൽ ഒരു ഉപന്യാസം എഴുതാൻ മലയാളത്തിലെ സിനിമ – സീരിയൽ താരങ്ങളോടു പറഞ്ഞാൽ ആദ്യ മൂന്നു സ്ഥാനങ്ങളിൽ ഏതെങ്കിലും ലഭിക്കുക നടി ലിന്റു റോണിക്കായിരിക്കും. ലണ്ടൻ മലയാളി കൂടിയായ ലിന്റുവിന്റെ കാർ ഒരു വൈദ്യുതി വാഹനമാണെന്നതു തന്നെ കാരണം. ഹ്യൂണ്ടായ് കോന ഇലക്ട്രിക് ആണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘വൈദ്യുത വാഹനത്തിന്റെ ഗുണദോഷങ്ങൾ’ എന്ന വിഷയത്തിൽ ഒരു ഉപന്യാസം എഴുതാൻ മലയാളത്തിലെ സിനിമ – സീരിയൽ താരങ്ങളോടു പറഞ്ഞാൽ ആദ്യ മൂന്നു സ്ഥാനങ്ങളിൽ ഏതെങ്കിലും ലഭിക്കുക നടി ലിന്റു റോണിക്കായിരിക്കും. ലണ്ടൻ മലയാളി കൂടിയായ ലിന്റുവിന്റെ കാർ ഒരു വൈദ്യുതി വാഹനമാണെന്നതു തന്നെ കാരണം. ഹ്യൂണ്ടായ് കോന ഇലക്ട്രിക് ആണ് ലിന്റുവിന്റെ രഥം. തമിഴ് ചിത്രമായ മാസ്റ്ററിന്റെ ഭാഗമായ ശേഷം യുകെയിലേക്കു മടങ്ങിയ ലിന്റുവിനു കോനയുടെ ഉടമയായപ്പോൾ ലഭിച്ചത് നടൻ വിജയ്ക്കൊപ്പം അഭിനയിച്ചപ്പോൾ ലഭിച്ച അതേ ത്രില്ലെന്നു നടി.

ലിന്റു റോണി

കോനയുടെ ഏറ്റവും പുതിയ മോഡൽ (ഫുൾ‌ ഓപ്ഷൻ) ലിന്റു സ്വന്തമാക്കുന്നത് കഴിഞ്ഞ ഡിസംബർ 29നാണ്. ഇരുവരുടെയും വിവാഹവാർഷിക ദിനത്തിൽ ഭർത്താവ് റോണി ഈപ്പൻ ആണ് കോനയുടെ താക്കോൽ ലിന്റുവിന്റെ കൈകളിൽ ഏൽപ്പിക്കുന്നത്. അന്നു മുതൽ ഇന്നുവരെ കോന നൽകിയതു സമാധാനവും സന്തോഷവും സാമ്പത്തിക ലാഭവും മാത്രമാണെന്നു ലിന്റു. 

ADVERTISEMENT

‘ഞങ്ങൾ താമസിക്കുന്നത് ലണ്ടനിലെ ക്രോയിഡൻ എന്ന സ്ഥലത്താണ്. അതുകൊണ്ടു തന്നെ ലണ്ടൻ നഗരത്തിലേക്ക് ഇറങ്ങാതെ ഒരു കാര്യവും നടക്കില്ല. ലണ്ടൻ ഒരു ‘കൺജഷൻ സോൺ’ ആണ്. അതായത്, സ്വന്തം വാഹനവുമായി നഗരത്തിലേക്കിറങ്ങാൻ നിശ്ചിത തുക നമ്മൾ അടയ്ക്കണം. പാർക്കിങ്ങിനും തുക നൽകണം. പൊതുഗതാഗതം പ്രോത്സാഹിപ്പിക്കാനായി ഇവിടുത്തെ സർക്കാർ സ്വീകരിച്ചിരിക്കുന്ന ഒരു രീതിയാണത്. അതായത്, കോനക്കു മുൻപ് ഞങ്ങൾ രണ്ടുപേരും ഒരുപോലെ ഉപയോഗിച്ചിരുന്ന ഫോക്സ്‌വാഗൺ പസാറ്റുമായാണ് പുറത്തേക്ക് ഇറങ്ങുന്നതെങ്കിൽ നഗരത്തിലേക്ക് വണ്ടി ഇറക്കുന്നതിനു മാത്രം 12.5 പൗണ്ടും (1250 രൂപ) പാർക്കിങ്ങിന് ഒരു മണിക്കൂറിന് 5 പൗണ്ടും (500 രൂപ) നൽകണം. ലണ്ടന്റെ ഹൃദയഭാഗം എന്നത് ‘അൾട്രാ ലോ എമിഷൻ സോൺ’ (മലിനീകരണം ഏറ്റവും കുറവായിരിക്കേണ്ട പ്രദേശം) ആണ്. അവിടേക്കാണു പോകേണ്ടതെങ്കിൽ വീണ്ടും 12.5 പൗണ്ട് കൂടി നൽകണം. 

ലിന്റു റോണി

എന്നാൽ വൈദ്യുത വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി യുകെ ഈ മൂന്നു തുകകളുടെ കാര്യത്തിലും വലിയ വിട്ടുവീഴ്ച ചെയ്തിട്ടുണ്ട്. ഞാൻ ഇലക്ട്രിക് കോനയുമായി ലണ്ടൻ നഗരത്തിലേക്ക് ഇറങ്ങാൻ ഒരു പൗണ്ട് പോലും നൽകേണ്ടതില്ല. പാർക്കിങ് ഫീസായി പെട്രോൾ കാറിനു നൽകേണ്ടതിന്റെ പത്തിലൊന്നു തുക നൽകിയാൽ മതിയാകും. പസാറ്റിന് 5 പൗണ്ടാണ് (500 രൂപ) നൽകിയിരുന്നതെങ്കിൽ കോനയ്ക്ക് മണിക്കൂറിന് 50 പെൻസ് (50 രൂപ) നൽകിയാൽ മതിയാകും.’

ADVERTISEMENT

ലിന്റു കോന സ്വന്തമാക്കിയത് ഓൺടു എന്ന ഇലക്ട്രിക് കാർ സബ്സ്ക്രിപ്ഷൻ കമ്പനി വഴിയാണ്. അതിനാൽ തന്നെ മാസം 559 പൗണ്ടുകൾ (58077 രൂപ) സബ്സ്ക്രിപ്ഷൻ ഫീസായി അടയ്ക്കുകയാണു ചെയ്യുന്നത്. നമ്മുടെ നാട്ടിലും ഈ സബ്സ്ക്രിപ്ഷൻ പരിപാടി ഇപ്പോൾ തുടങ്ങിയിട്ടുണ്ട്. എന്നാൽ അത്ര ജനകീയമായിട്ടില്ല എന്നു മാത്രം. 

ലിന്റു റോണി

വാഹനത്തിന്റെ മറ്റു കാര്യങ്ങൾ എല്ലാം തന്നെ സബ്സ്ക്രിപ്ഷൻ കമ്പനി നോക്കിക്കൊള്ളും. ബങ്കുകളിൽ നിന്നു ചാർജ് ചെയ്യുന്നതു മുതൽ അവിടുത്തെ കഫെറ്റീരിയകളിൽ നിന്നു ചായ കുടിക്കുന്നതിനു വരെ കുറഞ്ഞ നിരക്ക് ആയിരിക്കും എന്ന ഗുണവും ഉണ്ട്. ബ്രിട്ടീഷ് പെട്രോളിയം, ഷെൽ എന്നീ കമ്പനികളുടെ ബങ്കുകളിലാണ് ഓൺടു കാറുകൾക്കു പ്രത്യേക നിരക്കുകൾ ഉള്ളത്.

ADVERTISEMENT

വീട്ടിലെ പോയിന്റിൽ നിന്നു ചാർജ് ചെയ്യുമ്പോൾ 12 മണിക്കൂർ എടുക്കും കോനയുടെ ബാറ്ററിയിൽ വൈദ്യുതി നിറയാൻ. പിന്നെ 245 മൈൽ ദുരം താണ്ടി കഴിഞ്ഞു ചാർജ് ചെയ്താൽ മതിയാകും. നമ്മുടെ നാട്ടിൽ ലഭ്യമായിട്ടുള്ള കോനയുടെ റേഞ്ചും അതു തന്നെ, പറയുമ്പോൾ ചെറിയ വ്യത്യാസം വരും – 400 കിലോമീറ്റർ. ബങ്കുകളിൽ നിന്നു ചാർജ് ചെയ്യുമ്പോൾ 50 മിനിറ്റുകൊണ്ട് 80 ശതമാനം ചാർജ് കയറുമെന്നതാണ് വണ്ടിയുടെ ഏറ്റവും ആകർഷകമായ പ്രത്യേകതയെന്നു ലിന്റു. 80ൽ നിന്ന് 100 ശതമാനം ചാർജിലേക്ക് എത്താൻ പക്ഷേ, മറ്റൊരു 60 മിനിറ്റ് കൂടി വേണ്ടി വരും എന്നതും അതിനൊപ്പം പറയണം. എന്നാൽ, യുകെയിൽ പെട്രോൾ ബങ്കുകളിൽ മിക്കതിലും ചാർജിങ് സൗകര്യം ഉള്ളതിനാൽ അതത്ര പ്രശ്നമായി തോന്നുകയില്ലെന്നു മാത്രം. 

വീട്ടിൽ ചാർജ് ചെയ്യുന്നതിനേക്കാൾ എളുപ്പമാണു തൊട്ടടുത്തുള്ള ബങ്കിലെത്തിച്ചു കാർ ചാർജ് ചെയ്യാൻ എന്നു പറയുമ്പോൾ ലിന്റുവിന്റെ സ്വരത്തിൽ ഇനി ഇലക്ട്രിക് കാർ വിട്ടൊരു കളിയില്ലെന്ന ഉറപ്പുണ്ട്. 

ലിന്റു റോണി

2030ൽ പെട്രോൾ – ഡീസൽ വാഹനങ്ങളെ രാജ്യത്തു നിന്ന് ഉച്ചാടനം ചെയ്യുകയാണ് യുകെയുടെ ലക്ഷ്യം. അതിനായി ഊർജിത പ്രവർത്തനങ്ങൾ നടത്തുകയാണു സർക്കാർ എന്നതിനാൽ 2022ൽ ഓരോ 5 കിലോമീറ്ററിലും ഒരു ചാർ‌ജിങ് സ്റ്റേഷൻ എന്ന ലക്ഷ്യത്തിലേക്കാണു രാജ്യത്തിന്റെ പോക്ക്. നഗരങ്ങളിൽ ഇപ്പോൾ തന്നെ ഈ സൗകര്യമുണ്ട്. ഗ്രാമങ്ങളിലേക്കും ഈ സൗകര്യം എത്തിക്കുകയാണ് അടുത്തപടി. അങ്ങനെ വന്നാൽ ഇപ്പോൾ വൈദ്യുത വാഹനങ്ങൾക്കുള്ള മറ്റൊരു പോരായ്മ കൂടി മറികടക്കാനാകുമെന്നും ലിന്റു പറയുന്നു.

‘ഒരിക്കൽ ഒരു സിനിമ കണ്ടു രസം പിടിച്ച് ഞാനും റോണിയും കൂടി പാരീസിലേക്ക് റോഡ് മാർഗം പോകാമെന്നു നിശ്ചയിച്ചു. ഒരു ദിവസത്തെ പിക്നിക്. രാത്രിയിലാണു ട്രിപ്പ് തുടങ്ങുന്നത്. ഇവിടുത്തെ നോർമൽ ഹൈവേ സ്പീഡിൽ വണ്ടി ഓടിച്ചാൽ തന്നെ അഞ്ചര മണിക്കൂർ കൊണ്ടു ഞങ്ങൾ പാരീസിലെത്തും. അന്നു പസാറ്റ് ആയിരുന്നതിനാൽ കാര്യങ്ങൾ വളരെ എളുപ്പമായിരുന്നു. പെട്രോൾ അടിക്കുക, വണ്ടി ഓടിക്കുക... അത്ര തന്നെ. ഇപ്പോൾ ഇലക്ട്രിക് വാഹനം ആയപ്പോൾ പക്ഷേ അതു പറ്റില്ല. യാത്രയ്ക്കു തയാറെടുപ്പ് ആവശ്യമായി വന്നു. എവിടെയൊക്കെ ചാർജിങ് പോയിന്റുകൾ ഉണ്ടാകും. ഏതു സമയത്ത് നമ്മൾ ഉദ്ദേശിക്കുന്ന ചാർജിങ് സ്റ്റേഷനിൽ ചെല്ലും. അത് ആൾപാർപ്പു കുറഞ്ഞ പ്രദേശം ആണോ. ഇതൊക്കെ ആലോചിച്ചു വേണം ട്രിപ്പ് പ്ലാൻ ചെയ്യാൻ’. 

ഈ കുഴപ്പം കൂടി പരിഹരിച്ചാൽ ഇലക്ട്രിക് വിപ്ലവം അതിവേഗം ആയിരിക്കും നിരത്തുകളെ കീഴടക്കുക എന്നും ലിന്റു. കിടിലൻ നിറമുള്ള ഒരു മിനി കൂപ്പർ സ്വന്തമാക്കണമെന്ന് ആഗ്രഹിച്ചിരുന്ന ലിന്റുവിന് വിവാഹവാർഷിക സമ്മാനമായി കോന ലഭിച്ചപ്പോൾ അൽപം നിരാശ തോന്നിയിരുന്നു. എന്നാൽ എൻജിനീയർ കൂടിയായ റോണിയുടെ തീരുമാനം നൂറു ശതമാനവും ശരിയായിരുന്നുവെന്ന് വളരെ പെട്ടെന്നു മനസ്സിലായതായി നടി പറയുന്നു. ഒരു അയൽവാസിയുടെ വണ്ടി കണ്ടിട്ടാണ് റോണിക്ക് വൈദ്യുതി വാഹനം വാങ്ങണമെന്നു തോന്നിയത്. അതു വിജയമാണെന്നു കണക്കുകൾ കൂടി തെളിയിച്ചതോടെ റോണി ഉദ്യോഗസ്ഥനായിരിക്കുന്ന കമ്പനിയുടെ അധികൃതർ അവരുടെ കാറുകൾ മുഴുവൻ ഇലക്ട്രിക് ആക്കാനുള്ള തയാറെടുപ്പിലാണിപ്പോൾ. ടെസ്‌ല മോഡൽ 3, മോഡൽ എസ് എന്നിവയാണ് കമ്പനി വാങ്ങുന്നത്. കോന മാറ്റുന്ന സമയം എത്തുമ്പോൾ എടുക്കാൻ മറ്റൊരു ‘കറന്റ് കാറി’ന്റെ പേരും ലിന്റു മനഃപാഠം ആക്കി വച്ചിട്ടുണ്ട് – റേഞ്ച് റോവർ ഇവോക് ഇലക്ട്രിക്. ഒരു കോന കൊളുത്തിയ പൂരം വെടിക്കെട്ട്.

English Summary: Celebrity Car Actress Lintu Rose