ലോകത്തിലെ ഏറ്റവും വലിയ സൈനിക ശക്തികളിലൊന്നാണ് അമേരിക്കയുടേത്. അത്യാധുനിക ആയുധങ്ങളുടേയും വിമാനങ്ങളുടേയും വാഹനങ്ങളുടേയും നീണ്ട നിര തന്നെ യുഎസ് സൈന്യത്തിന്റെ പക്കലുണ്ട്. അതിനൊന്നാണ് വി 22 ഓസ്പ്രീ എന്ന അദ്ഭുത ആകാശയാനം. ഹെലികോപ്റ്ററിന്റെ പ്രകടനമികവും പ്രായോഗികതയും വിമാനത്തിന്റെ വേഗവും ഒത്തിണങ്ങുന്ന

ലോകത്തിലെ ഏറ്റവും വലിയ സൈനിക ശക്തികളിലൊന്നാണ് അമേരിക്കയുടേത്. അത്യാധുനിക ആയുധങ്ങളുടേയും വിമാനങ്ങളുടേയും വാഹനങ്ങളുടേയും നീണ്ട നിര തന്നെ യുഎസ് സൈന്യത്തിന്റെ പക്കലുണ്ട്. അതിനൊന്നാണ് വി 22 ഓസ്പ്രീ എന്ന അദ്ഭുത ആകാശയാനം. ഹെലികോപ്റ്ററിന്റെ പ്രകടനമികവും പ്രായോഗികതയും വിമാനത്തിന്റെ വേഗവും ഒത്തിണങ്ങുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോകത്തിലെ ഏറ്റവും വലിയ സൈനിക ശക്തികളിലൊന്നാണ് അമേരിക്കയുടേത്. അത്യാധുനിക ആയുധങ്ങളുടേയും വിമാനങ്ങളുടേയും വാഹനങ്ങളുടേയും നീണ്ട നിര തന്നെ യുഎസ് സൈന്യത്തിന്റെ പക്കലുണ്ട്. അതിനൊന്നാണ് വി 22 ഓസ്പ്രീ എന്ന അദ്ഭുത ആകാശയാനം. ഹെലികോപ്റ്ററിന്റെ പ്രകടനമികവും പ്രായോഗികതയും വിമാനത്തിന്റെ വേഗവും ഒത്തിണങ്ങുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോകത്തിലെ ഏറ്റവും വലിയ സൈനിക ശക്തികളിലൊന്നാണ് അമേരിക്കയുടേത്. അത്യാധുനിക ആയുധങ്ങളുടേയും വിമാനങ്ങളുടേയും വാഹനങ്ങളുടേയും നീണ്ട നിര തന്നെ യുഎസ് സൈന്യത്തിന്റെ പക്കലുണ്ട്. അതിനൊന്നാണ് വി 22 ഓസ്പ്രീ എന്ന അദ്ഭുത ആകാശയാനം.

ഹെലികോപ്റ്ററിന്റെ പ്രകടനമികവും പ്രായോഗികതയും വിമാനത്തിന്റെ വേഗവും ഒത്തിണങ്ങുന്ന അമേരിക്കന്‍ സൈന്യത്തിന്റെ വാഹനമാണ് വി 22 ഓസ്പ്രീ. ഇതിന് കുത്തനെ പറന്നുയരാനും ഇറങ്ങാനും സാധിക്കും. പേര് സൂചിപ്പിക്കും പോലെ മീന്‍കൊത്തിയെ പോലെ അതിവേഗം പറന്നിറങ്ങാനും പിന്നിലേക്ക് തിരിച്ച് പറക്കാനും ആവശ്യമെങ്കില്‍ വായുവില്‍ നിന്ന നില്‍പ്പില്‍ നില്‍ക്കാനും സാധിക്കുന്ന ഒന്ന്. പല മുന്‍ഗാമികളുടെ പരാധീനതകളും പരിഹരിച്ചതോടെയാണ് ഒരു വിമാന-ഹെലിക്കോപ്റ്ററെന്ന നിലയില്‍ വി 22 ഓസ്പ്രീ വിജയിച്ചത്.

ADVERTISEMENT

കുത്തനെ പറന്നുയരാനും ഇറങ്ങാനും സാധിക്കുന്ന ആദ്യ വെര്‍ട്ടിക്കല്‍ ഷോര്‍ട്ട് ടേക്ക്ഓഫ് ആന്റ് ലാന്റിങ്(VSTOL) വിമാനം 1951ലാണ് അമേരിക്കന്‍ നാവിക-കരസേനകള്‍ക്കുവേണ്ടി സംയുക്തമായി ആദ്യമായി നിർമിക്കുന്നത്. ബെല്‍ എക്‌സ്.വി3 എന്നായിരുന്നു ഇതിന്റെ പേര്. ഒരേസമയം ഹെലിക്കോപ്റ്ററിനെപ്പോലെ പറന്നുയരാനും ഇറങ്ങാനും വിമാനത്തെ പോലെ അതിവേഗത്തില്‍ സഞ്ചരിക്കാനും ഇതിന് സാധിക്കുമായിരുന്നു. എന്നാല്‍ ഈ മോഡലിനെ വിപുലമായ തോതില്‍ നിര്‍മിക്കാനുള്ള അനുമതി ഒരിക്കലും ലഭിച്ചില്ല.

എക്‌സ്‌സി 142എ

ADVERTISEMENT

പിന്നീട് ഇത്തരമൊന്ന് എക്‌സ്‌സി 142എയുടെ വരവോടെയാണ് സംഭവിക്കുന്നത്. ഈ വിമാനത്തിന്റെ ചിറകുകള്‍ തന്നെ പൂര്‍ണമായും ലംബമായും തിരശ്ചീനമായും മാറിക്കൊണ്ടാണ് ഇത് കുത്തനെ പറന്നിറങ്ങുന്നതും പറന്നുയരുന്നതും സാധ്യമാക്കിയത്. 1969 സെപ്തംബര്‍ 29നായിരുന്നു എക്‌സ്‌സി 142എയുടെ ആദ്യ പരീക്ഷണ പറക്കല്‍. 25000 അടി ഉയരത്തില്‍ വരെ പറക്കാന്‍ ശേഷിയുണ്ടായിരുന്ന ഇവയുടെ പരമാവധി വേഗത മണിക്കൂറില്‍ 634 കിലോമീറ്ററായിരുന്നു. 4000 കിലോഗ്രാം വരെ ചരക്കും 32 സൈനികരേയും വഹിക്കാന്‍ ഇതിന് ശേഷിയുണ്ടായിരുന്നു.

അഞ്ച് എക്‌സ്‌സി 142എ വിമാനങ്ങളാണ് ആകെ നിര്‍മിച്ചത്. പരീക്ഷണപറക്കലുകളും സൈനിക ദൗത്യങ്ങളും അടക്കം ഇവ 488 പറക്കലുകള്‍ നടത്തി. പൈലറ്റുമാര്‍ക്ക് ഈ വിമാന ഹെലിക്കോപ്റ്റര്‍ നിയന്ത്രിക്കുക തലവേദന പിടിച്ച പണിയായിരുന്നു. പരീക്ഷണ പറക്കലിനിടെ ഒരു എക്‌സ്‌സി 142എ തകര്‍ന്നു വീണ് മൂന്ന് സൈനികര്‍ മരിക്കുകയും ചെയ്തു. അമേരിക്കന്‍ നാവികസേന XC-142A പദ്ധതിയില്‍ നിന്നു പിന്മാറിയതോടെ അവയുടെ പറക്കല്‍ അവസാനിച്ചു. എന്നാല്‍ ഈ വിമാന ഹെലിക്കോപ്റ്ററുകളിലുള്ള അമേരിക്കന്‍ വ്യോമസേനയുടെ താല്‍പര്യത്തില്‍ കുറവുണ്ടായില്ല.

ADVERTISEMENT

കുറവുകള്‍ പരിഹരിച്ച് വി 22 ഓസ്പ്രീ

മുന്‍ഗാമികളുടെ കുറവുകള്‍ പരിഹരിച്ചാണ് വി 22 ഓസ്പ്രീയുടെ വരവ്. ബെല്‍ ഹെലിക്കോപ്റ്ററുമായി ചേര്‍ന്ന് ബോയിങാണ് വി 22 ഓസ്പ്രീ നിര്‍മിക്കുന്നത്. 1989ല്‍ ആദ്യ പറക്കല്‍ നടത്തിയ വി 22 ഓസ്പ്രീ 2007 മുതൽ അമേരിക്കന്‍ സേനയില്‍ സജീവമാണ്. ഇന്നുവരെ 400 വി 22 ഓസ്പ്രീകള്‍ പുറത്തിറങ്ങിയിട്ടുണ്ടെന്നാണ് കണക്ക്. 5700 കിലോഗ്രാം ഭാരം വഹിക്കാന്‍ ശേഷിയുള്ള വി 22 ഓസ്പ്രീക്ക് 24 സൈനികരെ വരെ കൊണ്ടുപോകാൻ കഴിയും. ഇറാഖ്, അഫ്ഗാനിസ്ഥാന്‍, ലിബിയ, കുവൈറ്റ് തുടങ്ങിയ രാജ്യങ്ങളില്‍ അമേരിക്കന്‍ നാവിക - വ്യോമസേനാ ദൗത്യങ്ങളില്‍ വി 22 ഓസ്പ്രീ ഭാഗമായിട്ടുണ്ട്.

ഒരു പൈലറ്റും ഒരു കോപൈലറ്റും 1 അല്ലെങ്കിൽ 2 ഫ്ലൈറ്റ് എൻജിനിയേറുമാരും അടങ്ങുന്നതാണ് ഈ വിമാനത്തിലെ ക്രൂ. 24 മുതൽ 32 സൈനികരെ വരെ വഹിക്കാൻ വിമാനത്തിന് സാധിക്കും. രണ്ട് റോ‍ൾസ് റോയ്സ് ടി 406 എഡി 400 ടർബോപ്രൊപ്പാണ് വിമാനത്തിന് കരുത്തേകുന്നത്. ഓരോ എൻജിനും 6150 ബിച്ച്പി കരുത്തുണ്ട്. 509 കിലോമീറ്ററാണ് ഉയർന്ന വേഗം. 25000 അടി ഉയരത്തിൽ വരെ പറക്കാൻ സാധിക്കുന്ന ഈ ആകാശയാനത്തിന് 1628 കിലോമീറ്റർ വരെ റേ‍ഞ്ചുണ്ട്. കൂടാതെ എം 240 മെഷീൻഗൺ അടക്കമുള്ള ആയുധങ്ങളും വഹിക്കാനാകും. 23859 കിലോഗ്രാം ഭാരം വരെ വഹിച്ച് വെർട്ടിക്കൽ ടേക്ക്ഓഫും 25855 കിലോഗ്രാം ഭാരം വരെ വഹിച്ച് ഷോർട്ട് ടേക്ഓഫും ചെയ്യാൻ സാധിക്കും

നിലവിൽ യുഎസ് മറൈൻ കോർപ്സ്, യുഎസ് എയർഫോഴ്സ്, യുഎസ് നേവി എന്നിവയെക്കൂടാതെ ജപ്പാൻ സെൽഫ് ഡിഫൻസ് ഫോഴ്സും ഈ കരുത്തനെ ഉപയോഗിക്കുന്നുണ്ട്. ഇന്ത്യ, ഇന്തോനീഷ്യ, ഇസ്രയൽ അടക്കമുള്ള രാജ്യങ്ങൾ വി 22 ഓസ്പ്രീയിൽ താൽപര്യം കാണിച്ചിട്ടുണ്ടെന്നാണ് കമ്പനി പറയുന്നത്.

English Summary: Bell Boeing V-22 Osprey