എനിക്ക് എല്ലാം അറിയാമെന്നൊക്കെ പറഞ്ഞു ‘പണ്ഡിത’നായി കയറി ഇരുന്നാലും അറിയാത്ത ഒരു കാര്യമെങ്കിലും അവരുടെ വിവരണത്തിൽ ഉണ്ടാകും. ചീറിപ്പായുന്ന വാഹനങ്ങളുള്ള റോഡിലൂടെ ആദ്യമായി വണ്ടി ഓടിക്കുമ്പോൾ ഡ്രൈവിങ് പഠിക്കാൻ ‘പോളിടെക്നിക്’ ഒന്നും പഠിക്കേണ്ടെന്ന് അനായാസമായി നമ്മളിൽ ബോധ്യമുണ്ടാക്കിയ

എനിക്ക് എല്ലാം അറിയാമെന്നൊക്കെ പറഞ്ഞു ‘പണ്ഡിത’നായി കയറി ഇരുന്നാലും അറിയാത്ത ഒരു കാര്യമെങ്കിലും അവരുടെ വിവരണത്തിൽ ഉണ്ടാകും. ചീറിപ്പായുന്ന വാഹനങ്ങളുള്ള റോഡിലൂടെ ആദ്യമായി വണ്ടി ഓടിക്കുമ്പോൾ ഡ്രൈവിങ് പഠിക്കാൻ ‘പോളിടെക്നിക്’ ഒന്നും പഠിക്കേണ്ടെന്ന് അനായാസമായി നമ്മളിൽ ബോധ്യമുണ്ടാക്കിയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എനിക്ക് എല്ലാം അറിയാമെന്നൊക്കെ പറഞ്ഞു ‘പണ്ഡിത’നായി കയറി ഇരുന്നാലും അറിയാത്ത ഒരു കാര്യമെങ്കിലും അവരുടെ വിവരണത്തിൽ ഉണ്ടാകും. ചീറിപ്പായുന്ന വാഹനങ്ങളുള്ള റോഡിലൂടെ ആദ്യമായി വണ്ടി ഓടിക്കുമ്പോൾ ഡ്രൈവിങ് പഠിക്കാൻ ‘പോളിടെക്നിക്’ ഒന്നും പഠിക്കേണ്ടെന്ന് അനായാസമായി നമ്മളിൽ ബോധ്യമുണ്ടാക്കിയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എനിക്ക് എല്ലാം അറിയാമെന്നൊക്കെ പറഞ്ഞു ‘പണ്ഡിത’നായി കയറി ഇരുന്നാലും അറിയാത്ത ഒരു കാര്യമെങ്കിലും അവരുടെ വിവരണത്തിൽ ഉണ്ടാകും. ചീറിപ്പായുന്ന വാഹനങ്ങളുള്ള റോഡിലൂടെ ആദ്യമായി വണ്ടി ഓടിക്കുമ്പോൾ ഡ്രൈവിങ് പഠിക്കാൻ ‘പോളിടെക്നിക്’ ഒന്നും പഠിക്കേണ്ടെന്ന് അനായാസമായി നമ്മളിൽ ബോധ്യമുണ്ടാക്കിയ ഗുരുക്കന്മാരാണവർ. വെപ്രാളത്തിൽ പല ‘കൈവിട്ട കളികളും’ പറ്റിപ്പോകുമ്പോൾ അവരാണ് ഉറപ്പ്. ഞൊടിയിടയിലാണ് സ്റ്റിയറിങ്ങിൽ കയ്യെത്തിച്ച് അവർ അപകടത്തെ വലിച്ചു മാറ്റുന്നത്. നിയന്ത്രണത്തിന്റെ ഇരട്ടച്ചങ്കുള്ള വണ്ടിയിൽ മുൻവശത്ത് ഇടതുവശത്ത് വാഹനത്തെ മുഴുവൻ കാലിൽ ഒതുക്കി അവർ അക്ഷോഭ്യരായി കൂടെ ഇരിക്കും. നമ്മൾ അവരെ ആശാൻ, മാഷ്, മാസ്റ്റർ, സാർ.... അങ്ങനെ ദേശവ്യത്യാസമനുസരിച്ച് പല േപരുകൾ വിളിച്ചു.

ഇത് ആക്സിലറേറ്റർ, ഇത് ക്ലച്ച് എന്ന് തുടങ്ങുന്ന ആശാൻ കളരിയിൽനിന്ന് വളർന്നുവലുതായി ഡ്രൈവിങ്ങിൽ ഫോർമുല വൺ റെയ്സറായി എന്നൊക്കെ അഭിമാനിക്കുമ്പോഴും ഇടയ്ക്കൊക്കെ മനസ്സൊരു യു ടേൺ എടുക്കുമ്പോൾ ആ രൂപവും ആ വണ്ടികളും ‘എൽ’ ചിഹ്നവുമൊക്കെ ഓർക്കാത്തവർ ആരാണുള്ളത്. വെള്ളയും കറുപ്പും ഇടയ്ക്കൊക്കെ നീലയും മഞ്ഞയും ഒക്കെയുള്ള ചിഹ്നങ്ങളുമായി ബോർഡുകൾ അങ്ങനെ മറക്കുമോ? ടെസ്റ്റ് പാസാകാൻ കുറുക്കുവഴികളില്ല എന്നു പറഞ്ഞ് കർക്കശക്കാരാകുമ്പോഴും ടെസ്റ്റ് ദിവസം വിജയത്തിന് ചില സൂത്രവാക്യങ്ങൾ നമുക്കായി മാറ്റിവച്ച പരിശീലകരുടെ ഒട്ടേറെ കഥകൾ ഡ്രൈവിങ് പഠിച്ചവർക്ക് പറയാനുണ്ടാകും. 

ADVERTISEMENT

സ്കൂളിലെ കണക്കിലും ഇംഗ്ലിഷിലും കണ്ട എട്ടും എച്ചും ഒന്നുമല്ല, ശരിക്കുളള 8, H എന്ന് തിരിച്ചറിഞ്ഞ് ആ ദിവസം വരും എന്നു പേടിച്ചിരുന്ന കാലത്തെ ധൈര്യമായിരുന്നു അവർ. എന്നാൽ ഒരു തലമുറ പരിശീലകരുടെയും എണ്ണിയാൽ ഒടുങ്ങാത്ത രസകരമായ അനുഭവങ്ങളുടെയും കാലം മാറുന്നു എന്ന സൂചനയാണു കേന്ദ്രസർക്കാരിന്റെ പുതിയ നിയമഭേദഗതി നൽകുന്നത്. ഡ്രൈവിങ് സ്കൂളുകളെ പുതിയ ട്രാക്കിലൂടെ ഓടിക്കുന്ന പരിഷ്കാരങ്ങളാണ് കേന്ദ്രസർക്കാർ ഈ രംഗത്തു നടപ്പാക്കുന്നത്. ഈ മാറ്റങ്ങൾ ഡ്രൈവിങ് സ്കൂളുകളെതന്നെ മാറ്റി മറിക്കുന്നതാണ്.

മാറ്റം ഇപ്പോൾ ഓവർടേക്ക് ചെയ്യും

ജൂലൈ മാസം ഒന്നുമുതലാണ് ഡ്രൈവിങ് പരിശീലന കേന്ദ്രങ്ങളുടെ ലൈസൻസിനു പുതിയ മാനദണ്ഡങ്ങൾ (കേന്ദ്ര മോട്ടർ വാഹന (11ാം ഭേദഗതി ചട്ടങ്ങൾ 2021) നിലവിൽ വരുന്നത്.1989ലെ കേന്ദ്ര മോട്ടർ വാഹന നിയമത്തിലാണു ഭേദഗതി. അക്രഡിറ്റഡ് ഡ്രൈവർ ട്രെയിനിങ് സെന്ററുകൾ എന്നാണ് പരിശീലന കേന്ദ്രങ്ങളെ വിളിക്കുന്നത്. അവയ്ക്കു വേണ്ട മാനദണ്ഡങ്ങളാണു നിയമ ഭേദഗതിയിലുള്ളത്. ഈ സെന്ററുകളിൽനിന്നുള്ള സർട്ടിഫിക്കറ്റ് (ഫോം 5ബിയിൽ) ഉള്ളവരെ ഡ്രൈവിങ് ടെസ്റ്റിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.  

അക്രഡിറ്റഡ് ഡ്രൈവർ ട്രെയിനിങ് സെന്ററുകൾ തുടങ്ങാൻ കുറഞ്ഞത് ഒരേക്കർ സ്ഥലമെങ്കിലും വേണമെന്നത് ഉൾപ്പെടെയുള്ളതാണു വ്യവസ്ഥകൾ. സിമുലേറ്റർ ഉൾപ്പെടെ ആധുനിക മാർഗങ്ങളിലൂടെ ഡ്രൈവിങ് പരിശീലനം കാര്യക്ഷമമാക്കി റോഡ് അപകടങ്ങൾ കുറയ്ക്കാനാണു സർക്കാർ ലക്ഷ്യമിടുന്നത്. പരിശീലകനുവേണ്ട യോഗ്യതകളും മാനദണ്ഡങ്ങളും ഇതിൽ നിഷ്കർഷിച്ചിട്ടുണ്ട്. സെന്റർ തുടങ്ങാൻ അപേക്ഷ നൽകിയ ആൾക്കോ അല്ലെങ്കിൽ അദ്ദേഹം പരിശീലനം നൽകാനായി നിയമിച്ചിരിക്കുന്ന ജീവനക്കാരനോ വേണ്ട യോഗ്യതകളാണ് പരാമർശിച്ചിരിക്കുന്നത്.

ADVERTISEMENT

പരിശീലകൻ ഇങ്ങനെയാകണം:

എ) കുറഞ്ഞത് 12ാം ക്ലാസ് പാസായിരിക്കണം.

ബി) അഞ്ച് വർഷത്തിൽ കുറയാത്ത ഡ്രൈവിങ് പരിചയം, മെക്കാനിക്സ് കോഴ്സിൽ പ്രൊഫിഷ്യൻസി ടെസ്റ്റ് സർട്ടിഫിക്കറ്റ്, അല്ലെങ്കിൽ മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ഉയർന്ന യോഗ്യത.

സി) നിയമത്തിൽ വിവരിക്കുന്ന ട്രാഫിക് അടയാളങ്ങൾ, റോഡ് നിയമങ്ങൾ തുടങ്ങിയവ സംബന്ധിച്ച് ആഴത്തിൽ അറിവ്.

ADVERTISEMENT

ഡി) വാഹനത്തിന്റെ ഭാഗങ്ങൾ, അവയുടെ പ്രവർത്തനം തുടങ്ങിയവ സംബന്ധിച്ച് വിശദീകരിക്കാനും മറ്റുമുള്ള കഴിവ്.

ഇ) സിമുലേറ്ററുകളുടെ ഉപയോഗം, വ്യത്യസ്ത ഡ്രൈവിങ് മോഡുകൾ എന്നിവ വിശദീകരിക്കാനുള്ള കഴിവ്.

(എഫ്) ഇംഗ്ലിഷ് ഭാഷയിലോ, മേഖലയിലെ പ്രാദേശിക ഭാഷയിലോ ആവശ്യത്തിനുള്ള അറിവ്.

എന്നാൽ നിയമം പ്രാബല്യത്തിൽ വരുന്ന ജൂലൈ ഒന്നിനു തൊട്ടുമുൻപ് അഞ്ചുവർഷത്തിൽ കുറയാത്ത കാലം പരിശീലകനായി ജോലി ചെയ്തിരിക്കുന്നയാൾക്ക് വ്യവസ്ഥകളിൽ ഇളവുണ്ട്. ഇപ്പോഴുള്ള അനുഭവ പരിചയമുള്ള പരിശീലകർക്ക് തൊഴിൽ നഷ്ടപ്പെടില്ല എന്നു ചുരുക്കം. എന്നാൽ മാർഗനിർദേശങ്ങൾ ഡ്രൈവിങ് സ്കൂളുകളുടെ നിലനിൽപ് തന്നെ ഇല്ലാതാക്കും എന്നതാണു പ്രശ്നം.

ഇനി പുതിയ ട്രാക്കാണ്. അവിടെ സിമുലേറ്ററും കംപ്യൂട്ടറുകളും മൾട്ടിമീഡിയ പ്രൊജക്ടറുകളുമുള്ള ക്ലാസ് മുറികളുണ്ട്. കൂടാതെ, പഠനം സെന്ററിന്റെ വിശാലമായ മേഖലയിലായിരിക്കും. അവിടെ കയറ്റിറക്കങ്ങളും എട്ടും മറ്റും ഉണ്ടാകും. കുത്തിവച്ച കമ്പികൾക്കിടയിലൂടെയുള്ള പെരുകുന്ന ഹൃദയമിടിപ്പ് ഇനി മുഖം മാറ്റിയ ട്രാക്കുകളിലാകും. എന്തായാലും ഇനി വൻ മാറ്റത്തിന്റെ റോഡാണ് മുന്നിൽ. ഒരു കാര്യം ഉറപ്പ്, നമ്മൾ കണ്ട ഡ്രൈവിങ് സ്കൂളുകൾ അതേ രീതിയിൽ ഇനി അധികകാലം ഉണ്ടാകില്ല. പകരം കൂടുതൽ സ്ഥലമുള്ള, ആധുനികത വളയം പിടിക്കുന്ന പുതിയ സെന്ററുകൾ നമ്മെ കാത്തിരിക്കും.

English Summary: Applying for Driving License? Govt Notifies New Rules for Accredited Driver Training Centers