ഇന്ധനവില 100 കടന്നു കുതിക്കുമ്പോൾ ഇലക്ട്രിക് വാഹനങ്ങളിലേക്കു ചുവടുമാറ്റുകയാണ് ഇന്ത്യയിലെ ജനങ്ങൾ. ഇലക്ട്രിക് സ്കൂട്ടറിന്റെ വിൽപനയിൽ വലിയ മുന്നേറ്റമാണ് രാജ്യത്തുണ്ടാകുന്നത്. 2020ൽ ആകെ വിറ്റ ഇലക്ട്രിക് സ്കൂട്ടറുകളേക്കാൾ കൂടുതലാണ് ഈ വർഷം ഇതുവരെ വിറ്റുപോയത്. രാജ്യത്തെ പ്രധാന 3 ഇലക്ട്രിക് സ്കൂട്ടർ

ഇന്ധനവില 100 കടന്നു കുതിക്കുമ്പോൾ ഇലക്ട്രിക് വാഹനങ്ങളിലേക്കു ചുവടുമാറ്റുകയാണ് ഇന്ത്യയിലെ ജനങ്ങൾ. ഇലക്ട്രിക് സ്കൂട്ടറിന്റെ വിൽപനയിൽ വലിയ മുന്നേറ്റമാണ് രാജ്യത്തുണ്ടാകുന്നത്. 2020ൽ ആകെ വിറ്റ ഇലക്ട്രിക് സ്കൂട്ടറുകളേക്കാൾ കൂടുതലാണ് ഈ വർഷം ഇതുവരെ വിറ്റുപോയത്. രാജ്യത്തെ പ്രധാന 3 ഇലക്ട്രിക് സ്കൂട്ടർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ധനവില 100 കടന്നു കുതിക്കുമ്പോൾ ഇലക്ട്രിക് വാഹനങ്ങളിലേക്കു ചുവടുമാറ്റുകയാണ് ഇന്ത്യയിലെ ജനങ്ങൾ. ഇലക്ട്രിക് സ്കൂട്ടറിന്റെ വിൽപനയിൽ വലിയ മുന്നേറ്റമാണ് രാജ്യത്തുണ്ടാകുന്നത്. 2020ൽ ആകെ വിറ്റ ഇലക്ട്രിക് സ്കൂട്ടറുകളേക്കാൾ കൂടുതലാണ് ഈ വർഷം ഇതുവരെ വിറ്റുപോയത്. രാജ്യത്തെ പ്രധാന 3 ഇലക്ട്രിക് സ്കൂട്ടർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ധനവില 100 കടന്നു കുതിക്കുമ്പോൾ ഇലക്ട്രിക് വാഹനങ്ങളിലേക്കു ചുവടുമാറ്റുകയാണ് ഇന്ത്യയിലെ ജനങ്ങൾ. ഇലക്ട്രിക് സ്കൂട്ടറിന്റെ വിൽപനയിൽ വലിയ മുന്നേറ്റമാണ് രാജ്യത്തുണ്ടാകുന്നത്. 2020ൽ ആകെ വിറ്റ ഇലക്ട്രിക് സ്കൂട്ടറുകളേക്കാൾ കൂടുതലാണ് ഈ വർഷം ഇതുവരെ വിറ്റുപോയത്. രാജ്യത്തെ പ്രധാന 3 ഇലക്ട്രിക് സ്കൂട്ടർ നിര്‍മാതാക്കളുടെ വിൽപനയിൽ ആഴ്ചകൾക്കൊണ്ടുണ്ടായത് 200 ശതമാനം വരെ വളർച്ച. ഇന്ധനവില 100 കടന്നതിനു ശേഷമുള്ള ആഴ്ചകളിലാണ് സ്കൂട്ടർ വിൽപനയിൽ വൻതോതിലുള്ള കുതിപ്പുണ്ടായത്. ഒലയുടെ ഇലക്ട്രിക് സ്കൂട്ടറിന്റെ ബുക്കിങ് ഒരു ലക്ഷം കടന്നതു വെറും 48 മണിക്കൂറുകൾക്കൊണ്ടാണ്.

എന്തുകൊണ്ട് വിൽപന കൂടുന്നു?

ADVERTISEMENT

വീട്ടിൽ കാറും ബൈക്കും ഉള്ളവർ പോലും മൂന്നാമതൊരു വാഹനമായി ഇപ്പോൾ ഇലക്ട്രിക് സ്കൂട്ടർ തിരഞ്ഞെടുക്കുകയാണ്. ആദ്യ വാഹനമെന്ന നിലയിൽ ഇലക്ട്രിക് സ്കൂട്ടർ വാങ്ങുന്ന ചെറുപ്പക്കാരും ഒട്ടേറെ. ഇലക്ട്രിക് സ്കൂട്ടർ വിൽപന ഇത്രയുമധികം കൂടാനുള്ള പ്രധാന കാരണം പിടിവിട്ട് കുതിക്കുന്ന ഇന്ധനവില തന്നെ. ഇന്ധനച്ചെലവിൽ ഉണ്ടാകുന്ന വലിയ ലാഭം പ്രായഭേദമെന്യേ ജനങ്ങളെ ഇ–ട്രാൻസ്പോർട്ടിലേക്ക് ആകർഷിക്കുകയാണ്. ഇന്ധനവില അടുത്തകാലത്തൊന്നും കുറയുമെന്ന പ്രതീക്ഷ ജനങ്ങൾക്കില്ല. വില ഇനിയും കൂടുമെന്ന ആശങ്ക നിലനിൽക്കുന്നുമുണ്ട്. 

ഗുജറാത്തിലെ അഹമ്മദാബാദിലെ ഇലക്ട്രിക് നിർമാണ ഫാക്ടറിയിൽനിന്ന്. ഫയൽ ചിത്രം: AFP PHOTO / Sam PANTHAKY

സാധാരണ ഇരുചക്ര വാഹനത്തിൽ ഒരു കിലോമീറ്റർ യാത്രയ്ക്ക് ഏതാണ്ട് രണ്ടു രൂപ ചെലവാകുമ്പോൾ ഇലക്ട്രിക് സ്കൂട്ടറിനു ചെലവ് 15–20 പൈസ മാത്രമാണ്. 30–40 കിലോമീറ്റർ ദിവസം യാത്ര ചെയ്യുന്ന ഒരാൾക്ക് ഇന്ധനച്ചെലവായി പ്രതിദിനം നൂറു രൂപ വേണ്ടിവരുമ്പോൾ ഇലക്ട്രിക് സ്കൂട്ടറിൽ ഇതേ ദൂരം സഞ്ചരിക്കാൻ വേണ്ടത് ഏകദേശം 12 രൂപ മാത്രമാണ് (വീടുകളിലെ സ്ലാബുകൾക്ക് അനുസരിച്ച് വൈദ്യുതി നിരക്കിൽ മാറ്റം വരാം). ഇലക്ട്രിക് വാഹനങ്ങൾക്കുള്ള സബ്സിഡി സർക്കാർ വർധിപ്പിച്ചതാണു വിൽപന കൂടാനുള്ള മറ്റൊരു കാരണം. സർക്കാർ സബ്സിഡിത്തുക പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെ ഹീറോ അടക്കമുള്ള ഇലക്ട്രിക് സ്കൂട്ടർ നിർമാതാക്കൾ വില കുറയ്ക്കുകയും ചെയ്തിരുന്നു. 

സൊസൈറ്റി ഓഫ് മാനുഫാക്ചറേഴ്സ് ഓഫ് ഇലക്ട്രിക് വെഹിക്കിളിന്റെ 2019–20 വർഷത്തെ കണക്ക് അനുസരിച്ച് 1.52 ലക്ഷം യൂണിറ്റുകളാണ് ഒരു വർഷത്തിനുള്ളിൽ ഇന്ത്യയിൽ വിറ്റുപോയത്. കോവിഡ് മൂലം 2020 ൽ ഇലക്ട്രിക് സ്കൂട്ടറിന്റെ വിൽപന 6 ശതമാനം കുറ‍ഞ്ഞു. എന്നാൽ 2021 ൽ വിൽപന കുതിച്ചുയരുകയാണ്. ബുക്കിങ്ങിലും വൻതോതിൽ വർധനയുണ്ട്. ഇന്ത്യയുടെ ഇരുചക്രവാഹന വിപണിയുടെ 80 ശതമാനം 2030ഓടെ ഇലക്ട്രിക് സ്കൂട്ടർ കയ്യടക്കുമെന്നാണ് നിതി ആയോഗ് പറയുന്നത്. ഇരുചക്ര, മുച്ചക്ര വാഹനങ്ങളുടെ സമ്പൂർണ ഇലക്ട്രിഫിക്കേഷന് രാജ്യം തയാറാകുകയാണെന്ന് നിതി ആയോഗ് ചെയർമാൻ അമിതാഭ് കാന്തും പറഞ്ഞിട്ടുണ്ട്. ബിഎസ്–6 ഇന്ധനത്തിലേക്കു മാറിയതോടെ ഇരുചക്ര വാഹന വിലയിലുണ്ടായ വർധനയും ഇലക്ട്രിക് വാഹനങ്ങളോടുള്ള പ്രിയം കൂട്ടുന്നുണ്ട്. ഇലക്ട്രിക് വാഹനങ്ങൾക്ക് റജിസ്ട്രേഷൻ ചെലവുമില്ല.

Ola Electric Scooter

ആഴ്ചകൾക്കുള്ളിൽ വിൽപന 2 ഇരട്ടി

ADVERTISEMENT

കിലോവാട്ടിന് 5000 രൂപയിൽ നിന്ന് 15,000 രൂപയാക്കി കേന്ദ്രസർക്കാർ സബ്സിഡി വർധിപ്പിച്ചതും ഇന്ധനവില 100 കടന്നതുമാണ് ആഴ്ചകൾക്കുള്ളിൽ വിൽപന കുതിക്കാനുള്ള കാരണം. ഇന്ധനവില രാജ്യത്ത് ആദ്യമായി 100 കടന്നതു മുതലാണ് ഇ–സ്കൂട്ടർ വിൽപനയിൽ പ്രകടമായ മാറ്റമുണ്ടായത്. കഴിഞ്ഞ 11 ആഴ്ചകളിൽ വിൽപന ഉയർന്നു. സാധാരണ സ്കൂട്ടർ ലീറ്ററിന് പരമാവധി 45 കിലോമീറ്റർ മൈലേജ് നൽകുമ്പോൾ ഇലക്ട്രിക് സ്കൂട്ടർ 80 കിലോമീറ്റർ വരെ ഒറ്റ ചാർജിങ്ങിൽ മൈലേജ് നൽകുന്നുണ്ട്. 120 കിലോമീറ്റർ മൈലേജ് നൽകുന്ന ഹൈ റേഞ്ച് ഇലക്ട്രിക് സ്കൂട്ടറുമുണ്ട്. 

2021 ജൂൺ വരെ 29,288 ഇലക്ട്രിക് സ്കൂട്ടറുകളാണ് വിറ്റുപോയത്. കഴിഞ്ഞ വർഷം ആകെ വിറ്റത് 25,598 യൂണിറ്റാണ്. ഏറ്റവും കൂടുതൽ യൂണിറ്റുകളുടെ വിൽപന നടത്തി ഇ–സ്കൂട്ടർ രംഗത്ത് രാജ്യത്ത് ഒന്നാം സ്ഥാനത്തു നിൽക്കുന്നത് ഹീറോ ഇലക്ട്രിക്കാണ്. കഴിഞ്ഞ വർഷം നെഗറ്റീവ് 5 ശതമാനമായിരുന്ന വളർച്ചാനിരക്കാണ് ഇപ്പോൾ കുതിച്ചു കയറിയത്. 11432 ഇ–സ്കൂട്ടറുകൾ ഈ വർഷം ജൂലൈ 7 വരെ ഹീറോ വിറ്റു. കഴിഞ്ഞ വർഷത്തെക്കാൾ 49 ശതമാനമാണു വർധന. ഓകിനാവ ഓട്ടോടെക് വർഷത്തിന്റെ ആദ്യ പകുതിയിൽ 5903 ഇ–സ്കൂട്ടറുകൾ വിറ്റു. ആംപിയർ വെഹിക്കിൾസ് 3899 ഇ–സ്കൂട്ടറുകളാണ് ജൂൺ വരെ വിറ്റത്. പ്യുവർ എനർജിക്ക് 2630 യൂണിറ്റുകൾ വിൽക്കാനായി. രാജ്യത്തെ ഇലക്ട്രിക് സ്കൂട്ടർ വിപണിയുടെ 70 ശതമാനത്തിനു മുകളിൽ സാന്നിധ്യം ഈ മൂന്ന് കമ്പനികൾക്കാണ്. 

അഹമ്മദാബാദിലെ ഇലക്ട്രിക് സ്കൂട്ടർ നിർമാണ ഫാക്ടറിയിൽനിന്ന്. ഫയൽ ചിത്രം: AFP PHOTO / Sam PANTHAKY

ബെംഗളൂരു ആസ്ഥാനമായ ആതർ എനർജി 3758 യൂണിറ്റുകൾ ഈ വർഷം വിറ്റു. ആതർ ഹൊസൂരിൽ പുതിയ പ്ലാന്റ് ആരംഭിച്ചിട്ടുണ്ട്. ഒലയുടെ ഇ–സ്കൂട്ടർ ഡെലിവറി കൂടി തുടങ്ങുമ്പോൾ ഇന്ത്യൻ നിരത്തുകളിലെ ഇലക്ട്രിക് ഇരുചക്രവാഹനങ്ങളുടെ സാന്നിധ്യം കൂടുതൽ ശക്തമാകും. നിലവിൽ സ്റ്റാർട്ടപ് കമ്പനികളുൾപ്പെടെ രാജ്യത്ത് അൻപതോളം ഇലക്ട്രിക് വാഹന നിർമാതാക്കളുണ്ട്.

ബുക്കിങ്ങിൽ റെക്കോർഡ് സ്വന്തമാക്കി ഒല

ADVERTISEMENT

റിസർവേഷൻ പ്രഖ്യാപിച്ച് 24 മണിക്കൂർക്കൊണ്ട് ഒരു ലക്ഷം ബുക്കിങ്ങാണ് ഒലയുടെ ഇലക്ട്രിക് സ്കൂട്ടർ നേടിയത്. ലോകത്തിൽ ഏറ്റവും അധികം ബുക്കിങ് സ്വന്തമാക്കിയ ഇലക്ട്രിക് സ്കൂട്ടറെന്ന വിശേഷണവും ഇതോടെ ഒല സ്വന്തമാക്കി. 499 രൂപ അടച്ചാൽ ഒല ഇ–സ്കൂട്ടർ ബുക്ക് ചെയ്യാമെന്ന ഓഫറാണ് കമ്പനി നൽകിയത്. ജൂലൈ 15നാണ് റിസർവേഷൻ ആരംഭിച്ചത്. രണ്ടു ദിവസംകൊണ്ടാണ് ഒരു ലക്ഷം ബുക്കിങ് തികച്ചതെന്നും ഒല ഇലക്ട്രിക് അവകാശപ്പെടുന്നു. ഓൺലൈൻ ടാക്സി രംഗത്തെ സ്റ്റാർട്ടപ് കമ്പനിയായ ഒലയുടെ പുതിയ സംരംഭമാണ് ഒല ഇലക്ട്രിക്. മൂന്നു വേരിയന്റുകളിലുള്ള ഇലക്ട്രിക് സ്കൂട്ടറാണ് കമ്പനി അവതരിപ്പിക്കുന്നത്. 

ഒരു ലക്ഷം രൂപയ്ക്കു താഴെയുള്ള പതിപ്പ് മുതൽ ഒന്നര ലക്ഷം രൂപ വരെ വിലയുള്ള സ്കൂട്ടറുകളാണ് കമ്പനി ഇറക്കുന്നത്. ഫ്യൂച്ചർ ഫാക്ടറി എന്ന പേരിൽ ഒല പുതിയ മാനുഫാക്ചറിങ് യൂണിറ്റ് ആരംഭിക്കുമെന്നും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഹൊസൂരിൽ നിലവിൽ 500 ഏക്കറിൽ സ്ഥിതി ചെയ്യുന്ന പ്ലാന്റുണ്ട്. ചാർജിങ് നെറ്റ്‌വർക്കുകളിൽ കസ്റ്റമൈസ്ഡ് സബ്സ്ക്രിപ്ഷനും ആരംഭിക്കുമെന്ന് ഒല പറയുന്നു. ഹൈപ്പർചാർജർ എന്നറിയപ്പെടുന്ന പ്രോജക്ട്, 400 നഗരങ്ങളിലായി ഒരു ലക്ഷം ചാർജിങ് സ്റ്റേഷനുകളാണു ലക്ഷ്യം വയ്ക്കുന്നത്. ഇതിനിടെ ബുക്ക് ചെയ്തവർക്ക് ഡോർ സ്റ്റെപ് ഡെലിവറി നൽകാനും ഒല ഉദ്ദേശിക്കുന്നുണ്ട്.

ഇലക്ട്രിക് വെഹിക്കിൾ പോളിസി

മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി പല സംസ്ഥാനങ്ങളും ഇ–വാഹനങ്ങളുടെ വിൽപന കൂട്ടാനുള്ള പദ്ധതികൾ നടപ്പാക്കുന്നുണ്ട്. ഗുജറാത്ത്, ഡൽഹി സർക്കാരുകൾ ഇ–സ്കൂട്ടറുകൾക്ക് ശക്തമായ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. മഹാരാഷ്ട്രയും ഗുജറാത്തും ഇലക്ട്രിക് സ്കൂട്ടറുകളുടെ വില കുറയ്ക്കാനുള്ള നടപടികളും സ്വീകരിച്ചു. ഇലക്ട്രിക് സ്കൂട്ടറിന് ഈ സംസ്ഥാനങ്ങൾ ഇൻസെന്റീവ് നൽകുന്നുണ്ട്. കേന്ദ്ര സബ്സിഡിക്കു (എഫ്എഎംഇ–2) പുറമേയാണിത്. ഗുജറാത്ത് ഇവി പോളിസി–2021, മഹാരാഷ്ട്ര ഇവിപോളിസ്–21 എന്നിവ ഇ–സ്കൂട്ടർ ഉപയോക്താക്കൾക്കു വലിയ വിലയിളവു നൽകുന്നവയാണ്. പോളിസിയുടെ ഫലമായി രണ്ടു സംസ്ഥാനങ്ങളിലും ഇ–സ്കൂട്ടർ വില 25000 രൂപയോളം കുറഞ്ഞു. ഹീറോയുടെ മിഡ് ലെവൽ ഇ–സ്കൂട്ടർ വില 40000 രൂപയ്ക്കു താഴെയെത്തി. ഗുജറാത്തിൽ ബാറ്ററി കപ്പാസിറ്റി അനുസരിച്ച് 20000 രൂപ വരെ ഇളവു ലഭിക്കും.

ഇ–കമ്പനിയുമായി ബജാജ്

ഇലക്ട്രിക് വാഹനങ്ങൾക്കും ഹൈബ്രിഡ് വാഹനങ്ങൾക്കും വേണ്ടി പ്രത്യേക കമ്പനി ആരംഭിക്കാനുള്ള തീരുമാനവുമായി ബജാജ് ഓട്ടോ. മേഖലയിലെ പുതിയ സാധ്യതകൾ മുന്നിൽ കണ്ടാണു തീരുമാനം. ഹീറോ അടക്കമുള്ള കമ്പനികൾ ഇലക്ട്രിക് ടൂ വീലർ രംഗത്തു കൂടുതൽ മുതൽ മുടക്കുന്നതോടെയാണ് അനുബന്ധ കമ്പനി രൂപീകരിക്കാനുള്ള ബജാജിന്റെ തീരുമാനം. കഴിഞ്ഞ വർഷം അവതരിപ്പിച്ച ചേതക് സ്കൂട്ടറിലൂടെ ഇലക്ട്രോണിക് സ്കൂട്ടർ വിപണിയിൽ ബജാജിനു സാന്നിധ്യമുണ്ട്. എന്നാൽ ബെംഗളൂരു, പുണെ നഗരങ്ങളിൽ മാത്രമേ ചേതക് ഇ–സ്കൂട്ടർ നിലവിൽ ലഭ്യമാക്കിയിട്ടുള്ളു. ഈ വർഷം അവസാനത്തോടെ 25 നഗരങ്ങളിൽ ചേതക് എത്തിക്കാനും പദ്ധതിയുണ്ട്. പ്രതിവർഷം 60,000 യൂണിറ്റുകൾ നിർമിക്കാനും കമ്പനി ലക്ഷ്യമിടുന്നുണ്ട്.

Representative Image

തെളിഞ്ഞ ഭാവി

അന്തരീക്ഷ മലിനീകരണമില്ലാത്ത. ചെലവു വളരെക്കുറഞ്ഞ ഇ–സ്കൂട്ടർ ഭാവിയിൽ ഇരുചക്ര വിപണി കയ്യടക്കിയേക്കും. കേന്ദ്ര സർക്കാർ സബ്സിഡി ഉയർത്തിയതും കുതിച്ചുയരുന്ന ഇന്ധനവിലയും ഇ–സ്കൂട്ടറിനെ കൂടുതൽ ആകർഷകമാക്കുന്നു. 2030 ഓടെ ഇലക്ട്രിക് സ്കൂട്ടർ വിൽപന 3 കോടി കടക്കുമെന്ന് ഹീറോ ഇലക്ട്രിക്സ് പ്രതീക്ഷിക്കുന്നുണ്ട്. ഇരുചക്രവാഹന വിൽപനയുടെ 40 ശതമാനം ഇലക്ട്രിക് സ്കൂട്ടറിലേക്ക് 2025 ഓടെ മാറുമെന്നാണ് ആതർ കണക്കുകൂട്ടുന്നത്. ഒലയുടെ വരവും ഇ–സ്കൂട്ടർ വിപണിയിൽ വലിയ മാറ്റങ്ങളുണ്ടാക്കും.

English Summary: How Electric Scooters are Revolutionize the Face of Indian Vehicle Market?