ഫ്രീ ആയി റൈഡ് ചെയ്യുക.. ആഘോഷിക്കുക യമഹയുടെ പുതിയ എഫ്സി–എക്സിന്റെ പരസ്യ വാചകം ഇതാണ്. നിയോ– റെട്രോ ഡിസൈനിൽ, ആകർഷകമായ ഫീച്ചേഴ്സുമായാണ് എഫ്സി–എക്സ് ക്രോസോവർ മോട്ടർസൈക്കിൾ യമഹ അവതരിപ്പിക്കുന്നത്. ഡിസൈൻ, കംഫർട്ട്, കണക്ടിവിറ്റി, സേഫ്ടി എന്നിവയെല്ലാം ഒത്തുചേർന്നതാണ് എഫ്സി–എക്സ്. എൽഇഡിയാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫ്രീ ആയി റൈഡ് ചെയ്യുക.. ആഘോഷിക്കുക യമഹയുടെ പുതിയ എഫ്സി–എക്സിന്റെ പരസ്യ വാചകം ഇതാണ്. നിയോ– റെട്രോ ഡിസൈനിൽ, ആകർഷകമായ ഫീച്ചേഴ്സുമായാണ് എഫ്സി–എക്സ് ക്രോസോവർ മോട്ടർസൈക്കിൾ യമഹ അവതരിപ്പിക്കുന്നത്. ഡിസൈൻ, കംഫർട്ട്, കണക്ടിവിറ്റി, സേഫ്ടി എന്നിവയെല്ലാം ഒത്തുചേർന്നതാണ് എഫ്സി–എക്സ്.

എൽഇഡിയാണ് ഹെഡ്‌ലാംപും

ADVERTISEMENT

ടെയിൽ‌ലാംപും. യമഹ വൈ കണക്ട് ആപ്പ് സൗകര്യമുള്ള എൽസിഡി ഇൻസ്ട്രമെന്റ് ക്ലസ്റ്ററാണ് പ്രധാന സവിശേഷത. ആപ് വഴി സ്മാർട് ഫോണുമായി കണക്ട് ചെയ്യാം. നാവിഗേഷൻ, ബ്ലൂടൂത്ത് കണക്ടിവിറ്റി, കോൾ, എസ്എംഎസ് അലർട്ട്, മൈലേജ് വിവരങ്ങൾ, അവസാനം വാഹനം പാർക്ക് ചെയ്ത സ്ഥലം, മാൽഫങ്ഷൻ അലർട്ട് തുടങ്ങിയവ ഇതുവഴി ലഭ്യമാകും. ഇൻസ്ട്രമെന്റ് കൺസോളിനു താഴെയായി യുഎസ്‌ബി ചാർജിങ് പോയിന്റ് നൽകിയിട്ടുണ്ട്. സൈഡ് സ്റ്റാൻഡ് ഉപയോഗിച്ചിരിക്കുന്ന അവസരത്തിൽ എൻജിൻ ഓഫ് ആകും.      

എൻജിൻ 

ADVERTISEMENT

സിംഗിൾ സിലിണ്ടർ ഫ്യൂവൽ ഇൻജക്റ്റഡ് ബ്ലൂകോർ എൻജിനാണ് ഇതിൽ. 149 സിസി എൻജിന്റെ കരുത്ത് 12.4 പിഎസ്. ടോർക്ക് 13.3 എൻഎം. ട്രാൻസ്മിഷൻ 5-സ്പീഡ്. ബ്രേക്കിങ് കാര്യക്ഷമമാക്കാൻ സിംഗിൾ ചാനൽ എബിഎസ്, ഫ്രണ്ട് ഡിസ്ക് ബ്രേക്ക് എന്നിവയുണ്ട്. കെർബ് ഭാരം 139 കിഗ്രാം. ഗ്രൗണ്ട് ക്ലിയറൻസ് 165 എംഎം. രണ്ടു വേരിയന്റുകൾ ലഭ്യമാകും. ബേസ് വേരിയന്റിന് ₨ 1,16,800, യമഹ മോട്ടർ സൈക്കിൾ കണക്ട് ടെക്നോളജി ഉള്ള മോഡലിന് ₨ 1,19,800 ആണ് എക്സ്–ഷോറൂം വില. ഹീറോ എക്സ്ട്രീം 160 ആർ, അപ്പാച്ചെ ആർടിആർ 160 4വി, ബജാജ് എൻഎസ് 160 എന്നിവയാകും നിരത്തിലെ എതിരാളികൾ.

English Summary: Yamaha FZ X Preview