ഇലക്ട്രിക് വാഹനങ്ങൾ പ്രകൃതിക്കു ദോഷമുണ്ടാക്കില്ലേ? ഇല്ലെന്നാണു നമ്മുടെ പറച്ചിൽ. പക്ഷേ അവയും മലിനീകരണം ഉണ്ടാക്കുന്നുണ്ട്. അതു നമ്മൾ കാണുന്നതു പോലെ പുക രൂപത്തിൽ പുറത്തേക്കു വരുന്നില്ല എന്നു മാത്രം. ചില സ്ഥലങ്ങളിലാകട്ടെ, പെട്രോളിയം ഇന്ധനത്തിൽ ഓടുന്ന വാഹനങ്ങളേക്കാൾ കൂടിയ മലിനീകരണമാണു വൈദ്യുത വാഹനങ്ങൾ

ഇലക്ട്രിക് വാഹനങ്ങൾ പ്രകൃതിക്കു ദോഷമുണ്ടാക്കില്ലേ? ഇല്ലെന്നാണു നമ്മുടെ പറച്ചിൽ. പക്ഷേ അവയും മലിനീകരണം ഉണ്ടാക്കുന്നുണ്ട്. അതു നമ്മൾ കാണുന്നതു പോലെ പുക രൂപത്തിൽ പുറത്തേക്കു വരുന്നില്ല എന്നു മാത്രം. ചില സ്ഥലങ്ങളിലാകട്ടെ, പെട്രോളിയം ഇന്ധനത്തിൽ ഓടുന്ന വാഹനങ്ങളേക്കാൾ കൂടിയ മലിനീകരണമാണു വൈദ്യുത വാഹനങ്ങൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇലക്ട്രിക് വാഹനങ്ങൾ പ്രകൃതിക്കു ദോഷമുണ്ടാക്കില്ലേ? ഇല്ലെന്നാണു നമ്മുടെ പറച്ചിൽ. പക്ഷേ അവയും മലിനീകരണം ഉണ്ടാക്കുന്നുണ്ട്. അതു നമ്മൾ കാണുന്നതു പോലെ പുക രൂപത്തിൽ പുറത്തേക്കു വരുന്നില്ല എന്നു മാത്രം. ചില സ്ഥലങ്ങളിലാകട്ടെ, പെട്രോളിയം ഇന്ധനത്തിൽ ഓടുന്ന വാഹനങ്ങളേക്കാൾ കൂടിയ മലിനീകരണമാണു വൈദ്യുത വാഹനങ്ങൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇലക്ട്രിക് വാഹനങ്ങൾ പ്രകൃതിക്കു ദോഷമുണ്ടാക്കില്ലേ? ഇല്ലെന്നാണു നമ്മുടെ പറച്ചിൽ. പക്ഷേ അവയും മലിനീകരണം ഉണ്ടാക്കുന്നുണ്ട്. അതു നമ്മൾ കാണുന്നതു പോലെ പുക രൂപത്തിൽ പുറത്തേക്കു വരുന്നില്ല എന്നു മാത്രം. ചില സ്ഥലങ്ങളിലാകട്ടെ, പെട്രോളിയം ഇന്ധനത്തിൽ ഓടുന്ന വാഹനങ്ങളേക്കാൾ കൂടിയ മലിനീകരണമാണു വൈദ്യുത വാഹനങ്ങൾ സൃഷ്ടിക്കുന്നത്. കാലാവസ്ഥാ വ്യതിയാനത്തെ പിടിച്ചു നിർത്താനും ആഗോള താപനം കുറയ്ക്കാനുമായി ലോകരാജ്യങ്ങൾ പൊതുവായി സ്വീകരിക്കുന്ന മാർഗമാണു ഫോസിൽ ഇന്ധനങ്ങൾ ഉപയോഗിക്കുന്നതിനു പകരം വൈദ്യുത വാഹനങ്ങളെ പ്രോൽസാഹിപ്പിക്കുക എന്നത്. 

 

ADVERTISEMENT

ഇന്ത്യയിലുൾപ്പെടെ വൈദ്യുത വാഹന ശ്രേണി അനുദിനം വളരുകയാണ്. ജനങ്ങൾക്കു വൈദ്യുത വാഹനങ്ങളോടുള്ള അകൽച്ച മാറി അവയ്ക്കു പ്രഥമ പരിഗണന നൽകുന്ന സ്ഥിതിയിലേക്കും നാം അടുക്കുകയാണ്. പ്രാരംഭ ചെലവു കൂടുതലാണെങ്കിലും ഇപ്പോഴത്തെ ഇന്ധന വില വച്ചു നോക്കുമ്പോൾ വൈദ്യുത വാഹനങ്ങൾ ചെലവു കുറഞ്ഞ മാർഗമാണ്. വൈദ്യുതിയിൽ ഓടുന്ന വാഹനമല്ലേ, അതിനു പുകയില്ലല്ലോ, പിന്നെയെങ്ങനാ മലിനീകരണം എന്നു ചോദിക്കുന്നവർക്കുള്ള ഉത്തരങ്ങളാണ് ഇനി പറയുന്നത്.

 

പോളണ്ടിനെക്കുറിച്ചു മിണ്ടരുത്!

 

ADVERTISEMENT

യൂറോപ്യൻ മാതൃക പിന്തുടര‍ുന്ന നമ്മുടെ രീതി വാഹന രംഗത്തും അങ്ങനെത്തന്നെയാണ്. ആദ്യം വൈദ്യുത വാഹന തരംഗം ഉണ്ടായ യൂറോപ്പിൽനിന്നാണ് ഇപ്പോൾ ‘വറചട്ടിയിൽ നിന്ന് എരിതീയിലേക്കു ചാടിയ സ്ഥിതിയിലായെന്ന’ നിലയിലുള്ള റിപ്പോർട്ടുകൾ വരുന്നത്. പല രാജ്യങ്ങളും റോഡ് ഉൾപ്പെടെ മികച്ച അടിസ്ഥാന സൗകര്യങ്ങളുണ്ടായത് ഇവിടങ്ങളിൽ വൈദ്യുത വാഹനങ്ങളെ സഹായിച്ചു. വാഹനങ്ങളുടെ എണ്ണം കൂടി. എന്നാൽ പ്രതീക്ഷിച്ചതു പോലെ മലിനീകരണം കുറയുകയല്ല, കൂടുകയാണു ചെയ്തതെന്നാണു പോളണ്ടിൽ നിന്നുള്ള പഠനങ്ങൾ പറയുന്നത്. കാരണമോ, അവിടുത്തെ വൈദ്യുതി ഉൽപാദനത്തിന്റെ മുക്കാൽ ഭാഗവും കൽക്കരി അധിഷ്ഠിതമാണ് എന്നതും. 

 

കാറിൽ പെട്രോളോ ഡീസലോ കത്തിക്കുന്നില്ലെങ്കിലെന്താ, അതിനു പകരമായി, അതിലും മലിനീകരണമുണ്ടാക്കുന്ന കൽക്കരി മറ്റെവിടെയോ കത്തിക്കുന്നുണ്ടല്ലോ... വൈദ്യുതിയുടെ പ്രസരണ നഷ്ടം കൂടിയാകുമ്പോൾ കണക്കുകൾ ആകെ ഗുലുമാൽ. വെളുക്കാൻ തേച്ചതു പാണ്ടായെന്ന പോലെയാണു കാര്യങ്ങൾ. ആഗോളതാപനം കുറയ്ക്കാൻ ചെയ്തത് താപനത്തെ കൂട്ടി ലോകത്ത് അവശേഷിക്കുന്ന മഞ്ഞുമലകളെ കൂടി ഉരുക്കും. പിന്നെ ‘പാണ്ടാകാൻ’ പോലും മഞ്ഞുണ്ടാകില്ല. യൂറോപ്പിലെ മറ്റു പ്രധാന രാജ്യങ്ങളിൽ പക്ഷേ സ്ഥിതി മെച്ചമാണ്.

Electric Car

 

ADVERTISEMENT

സ്വിസ് ആണു മാതൃക

 

വൈദ്യുതി ഉൽപാദനത്തിൽ ലോകത്തിലെ ഏറ്റവും മികച്ച മാതൃകയായ സ്വിറ്റ്സർലൻഡിനാണു വൈദ്യുത വാഹനങ്ങളുടെ കാര്യത്തിലും ലോകത്തിലെ ഏറ്റവും മികച്ച നിലവാരമുള്ളത്. അവർ പ്രധാനമായും വൈദ്യുതി ഉൽപാദിപിക്കുന്നത് പുനരുപയോഗിക്കാവുന്ന ഊർജ സ്രോതസ്സുകളിൽനിന്നോ ന്യൂക്ലിയർ പ്ലാന്റുകളിൽ നിന്നോ ആണ്. ന്യൂക്ലിയർ പ്ലാന്റുകളിൽനിന്നുള്ള റേഡിയേഷനും മലിന ജലവും ഗുരുതര പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നതാണെങ്കിലും സ്വിസ് ഭരണകൂടം അവ മികച്ച രീതിയിൽ കൈകാര്യം ചെയ്യുന്നു. 

Electric Car

 

സ്വിറ്റ്സർലൻഡിൽ ഒട്ടേറെ ജലവൈദ്യുത നിലയങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ചെറിയ നദികളിൽ പോലും തടയണകളുടെ സഹായത്തോടെ സ്ക്രൂ ടർബൈൻ പ്രവർത്തിപ്പിച്ചു വൈദ്യുതി ഉൽപാദിപ്പിക്കുന്നു. വെള്ളത്തിന്റെ ശക്തികൊണ്ടു പ്രവർത്തിക്കുന്ന പ്രത്യേകതരം ബ്ലേഡുകളോടു കൂടിയവയാണ് സ്ക്രൂ ടർബൈനുകൾ. സ്ക്രൂ ഡ്രൈവറിലേതു പോലെ ‘പിരിയൻ’ ആകൃതിയിൽ ബ്ലേഡുകൾ വിന്യസിക്കുകയാണ് ഈ ടർബൈനിൽ ചെയ്തിരിക്കുന്നത്. വെള്ളം പതിക്കുന്ന ശക്തിയിൽ ബ്ലേഡ് കറങ്ങുകയും അതുവഴി ഊർജോൽപാദനം നടക്കുകയും ചെയ്യും.

 

ഇത്തരത്തിലുള്ള ചെറുതും വലതുമായ ജലവൈദ്യുത പദ്ധതികളിലൂടെ സ്വിറ്റ്സർലൻഡിന്റെ വൈദ്യുതി ആവശ്യത്തിന്റെ നല്ലൊരു ഭാഗവും ലഭിക്കും. തിരമാലകൾ, കാറ്റ്, സൂര്യപ്രകാശം എന്നിവയിൽ നിന്നുള്ള വൈദ്യുതി ഉൽപാദനത്തെയും രാജ്യം പ്രോൽസാഹിപ്പിക്കുന്നു. മൊത്തത്തിൽ നോക്കുമ്പോൾ വരും വർഷങ്ങളെ മുന്നിൽ കണ്ടുള്ള പ്രവർത്തനങ്ങളിലൂടെ രാജ്യം കാർബൺ പുറന്തള്ളൽ കുറച്ചു ലോകത്തിനുതന്നെ മാതൃകയാകുകയാണ്.

 

പെട്രോളിയം ഇന്ധനങ്ങളിൽ ഓടുന്ന വാഹനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ സ്വിറ്റ്സർലൻഡിലെ ഇലക്ട്രിക് വാഹനങ്ങൾ 100% ആണു മലിനീകരണം കുറയ്ക്കുന്നത്. നോർവേ 98%, ഫ്രാൻസ് 96%, സ്വീഡൻ 95% എന്നിങ്ങനെയാണു പട്ടിക. ജർമനിയിലും സ്പെയിനിലും വൈദ്യുതി ഉൽപാദനത്തിന്റെ 55% പുനരുപയോഗിക്കാവുന്ന മാർഗങ്ങളും ബാക്കി കൽക്കരി അധിഷ്ഠിതവുമാണ്. ഇത്തരം രാജ്യങ്ങളിൽ വാഹനം ചാർജ് ചെയ്യുന്ന സമയത്തെ ആശ്രയിച്ചാണ് ഇലക്ട്രിക് വാഹനങ്ങൾ ഉപയോഗിക്കുന്നതിലൂടെ മലിനീകരണം കുറയുമോ എന്നതു തീരുമാനിക്കപ്പെടുക.

 

സമയം സ്വാധീനിക്കുമോ?

 

വാഹനം ഓടുന്നതു വൈദ്യുതിയിലാണെന്നിരിക്കെ, വൈദ്യുതി എങ്ങനെ ഉണ്ടാക്കുന്നു എന്നതു തന്നെയാണു പ്രധാനമായും വൈദ്യുത വാഹനങ്ങൾ മലിനീകരണമുണ്ടാക്കുന്നുണ്ടോ എന്നു തീരുമാനിക്കുന്നത്. വാഹനങ്ങൾ ചാർജ് ചെയ്യാനെടുക്കുന്ന സമയവും ഒരു ഘടകമാണ്. അതായത്, വൈദ്യുതി ഉപഭോഗം കൂടിയ സമയത്താണു ചാർജ് ചെയ്യുന്നതെങ്കിൽ കൽക്കരി ഉപയോഗിച്ചുള്ള വൈദ്യുതി ഉൽപാദനത്തെ ആശ്രയിക്കേണ്ടി വരും. എന്നാൽ ഉപഭോഗം കുറഞ്ഞിരിക്കുന്ന സമയത്താണു ചാർജ് ചെയ്യുന്നതെങ്കിൽ പുനരുപയോഗിക്കാവുന്ന സ്രോതസ്സുകളിൽനിന്നുള്ള വൈദ്യുതിയാകാനാണു സാധ്യത. 

 

സൗരോർജ പദ്ധതികളെ ആശ്രയിക്കുന്ന സ്ഥലങ്ങളിൽ, ഉച്ചകഴിഞ്ഞു നല്ല സൂര്യപ്രകാശം ലഭിക്കുന്ന സമയത്തു വാഹനം ചാർജ് ചെയ്യുന്നതാണ് ഉത്തമം. വാഹനങ്ങൾ വലിയ രീതിയിൽ കാർബൺ പുറന്തള്ളുന്ന വിഭാഗമാണെന്നിരിക്കെ, അവ വൈദ്യുതിയിലേക്കു മാറുമ്പോൾ പുനരുപയോഗിക്കാവുന്ന വൈദ്യുതി ഉൽപാദന മാർഗങ്ങൾ എവിടെയെന്നതു വലിയ ചോദ്യമാണ്. വൈദ്യുതി ശേഖരിച്ചു വയ്ക്കാനുള്ള സംവിധാനങ്ങളുടെ പരിമിതിയും പ്രശ്നമാകുന്നുണ്ട്. ലിഥിയം–അയോൺ ബാറ്ററികൾക്കു മാത്രമാണ് ഊർജത്തെ നഷ്ടമില്ലാതെ സൂക്ഷിക്കാൻ കഴിയുന്നത്. അതും 4 മണിക്കൂർ നേരത്തേക്കു മാത്രം. അതായത്, പകലത്തെ സൂര്യപ്രകാശത്തിൽ നിന്നുണ്ടാക്കുന്ന വൈദ്യുതി രാത്രിയിലെ ആവശ്യങ്ങൾക്കായി സൂക്ഷിക്കാൻ കഴിയില്ല.

 

ഇലക്ട്രിക് അല്ലാതെയും മലിനീകരണം കുറയ്ക്കാം

 

കൽക്കരി കത്തിച്ചു വൈദ്യുതി ഉണ്ടാക്കുന്ന രാജ്യങ്ങളിൽ പുത്തൻ സാങ്കേതിക വിദ്യയിൽ എത്തുന്ന പെട്രോളിയം വാഹനങ്ങൾ വൈദ്യുത വാഹനങ്ങളേക്കാൾ ഉപയോഗപ്രദമാണെന്നും റിപ്പോർട്ടുകളുണ്ട്. എൻജിനിൽ കാര്യമായ മാറ്റങ്ങൾ വരുത്തിയും പുറന്തള്ളുന്ന കാർബണിനെ മറ്റു രൂപങ്ങളിലേക്കു മാറ്റിയുമാണു പുതിയ നീക്കങ്ങൾ. ഗൾഫ് മേഖലയിലെ വാഹനങ്ങളിൽ ഇത്തരത്തിൽ 25% മലിനീകരണം കുറയ്ക്കാനായി. 

 

ഇന്ത്യയിലും ഭാരത് സ്റ്റേജ് 6 മലിനീകരണ നിയന്ത്രണം പാലിക്കുന്നതിന്റെ ഭാഗമായി നടത്തിയ മാറ്റങ്ങളിലൂടെ മലിനീകരണം കുറഞ്ഞിട്ടുണ്ട്. വലിയ വാഹനങ്ങൾ ഇന്ധനത്തിനൊപ്പം സോൾവെന്റുകൾ കൂടി ഉപയോഗിക്കുന്നതു കാർബൺ പുറന്തള്ളൽ കുറയ്ക്കുന്നുണ്ട്. ഇന്ത്യൻ വിപണിയിലേക്കു കൂടുതൽ കമ്പനികൾ വൈദ്യുത മോഡലുകളുമായി എത്തുമ്പോൾ, കൽക്കരി ഉപയോഗം കൂടി കുറയ്ക്കാനായാൽ നമ്മുടെ രാജ്യത്തിനും കാർബൺ പുറന്തള്ളൽ കുറയ്ക്കാൻ സാധിക്കും. 

 

കേരളത്തിലെ സ്ഥിതി മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളെ അപേക്ഷിച്ചു ഭേദമാണ്. ധാരാളം മഴ ലഭിക്കുന്നതും വെള്ളം സംഭരിക്കാൻ ഒട്ടേറെ ഡാമുകൾ ഉള്ളതും കൽക്കരിയെ കൂടുതൽ ആശ്രയിക്കാതെ വൈദ്യുതിയുണ്ടാക്കാൻ നമ്മെ പ്രാപ്തരാക്കുന്നു. എങ്കിലും ഉപയോഗം കൂടിയ സമയങ്ങളിൽ കേരളവും കേന്ദ്ര ഗ്രിഡിൽനിന്നു കൽക്കരി കത്തിച്ചുണ്ടാക്കുന്ന വൈദ്യുതി വാങ്ങുന്നുണ്ട്. ആ സമയങ്ങളിൽ വാഹനങ്ങൾ ചാർജ് ചെയ്യാതിരിക്കുന്നതാണ് ഉചിതം.

 

English Summary: Is Electric Vehicles are More Eco-Friendly than Petroleum based Vehicles?