കൊച്ചി∙ ഡീസൽ എൻജിനിൽ ഓടുന്ന പൊതുഗതാഗത വാഹനങ്ങൾ നഗര നിരത്തുകളിൽ നിന്ന് അപ്രത്യക്ഷമാകുമോ? നഗരപ്രദേശങ്ങളിൽ നിന്നു ഘട്ടംഘട്ടമായി ഡീസൽ വാഹനങ്ങൾ ഒഴിവാക്കാൻ സർക്കാർ നടപടിയെടുക്കണമെന്ന ഹൈക്കോടതി നിർദേശം സർക്കാരിനു മുന്നിലുണ്ട്. പഴയ ഡീസൽ വാഹനങ്ങൾ ഹരിത ഇന്ധന വാഹനങ്ങളിലേക്കു മാറ്റാനുള്ള പദ്ധതി മോട്ടർവാഹന,

കൊച്ചി∙ ഡീസൽ എൻജിനിൽ ഓടുന്ന പൊതുഗതാഗത വാഹനങ്ങൾ നഗര നിരത്തുകളിൽ നിന്ന് അപ്രത്യക്ഷമാകുമോ? നഗരപ്രദേശങ്ങളിൽ നിന്നു ഘട്ടംഘട്ടമായി ഡീസൽ വാഹനങ്ങൾ ഒഴിവാക്കാൻ സർക്കാർ നടപടിയെടുക്കണമെന്ന ഹൈക്കോടതി നിർദേശം സർക്കാരിനു മുന്നിലുണ്ട്. പഴയ ഡീസൽ വാഹനങ്ങൾ ഹരിത ഇന്ധന വാഹനങ്ങളിലേക്കു മാറ്റാനുള്ള പദ്ധതി മോട്ടർവാഹന,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ ഡീസൽ എൻജിനിൽ ഓടുന്ന പൊതുഗതാഗത വാഹനങ്ങൾ നഗര നിരത്തുകളിൽ നിന്ന് അപ്രത്യക്ഷമാകുമോ? നഗരപ്രദേശങ്ങളിൽ നിന്നു ഘട്ടംഘട്ടമായി ഡീസൽ വാഹനങ്ങൾ ഒഴിവാക്കാൻ സർക്കാർ നടപടിയെടുക്കണമെന്ന ഹൈക്കോടതി നിർദേശം സർക്കാരിനു മുന്നിലുണ്ട്. പഴയ ഡീസൽ വാഹനങ്ങൾ ഹരിത ഇന്ധന വാഹനങ്ങളിലേക്കു മാറ്റാനുള്ള പദ്ധതി മോട്ടർവാഹന,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ ഡീസൽ എൻജിനിൽ ഓടുന്ന പൊതുഗതാഗത വാഹനങ്ങൾ നഗര നിരത്തുകളിൽ നിന്ന് അപ്രത്യക്ഷമാകുമോ? നഗരപ്രദേശങ്ങളിൽ നിന്നു ഘട്ടംഘട്ടമായി ഡീസൽ വാഹനങ്ങൾ ഒഴിവാക്കാൻ സർക്കാർ നടപടിയെടുക്കണമെന്ന ഹൈക്കോടതി നിർദേശം സർക്കാരിനു മുന്നിലുണ്ട്. പഴയ ഡീസൽ വാഹനങ്ങൾ ഹരിത ഇന്ധന വാഹനങ്ങളിലേക്കു മാറ്റാനുള്ള പദ്ധതി മോട്ടർവാഹന, പിഡബ്ല്യുഡി വകുപ്പുകൾ വഴി നടപ്പാക്കണമെന്ന ദേശീയ ഹരിത ട്രൈബ്യൂണലിന്റെ (എൻജിടി) ഉത്തരവ് നടപ്പാക്കേണ്ട ബാധ്യതയുമുണ്ട്. ഡീസൽ വാഹനങ്ങളിൽ നിന്നുള്ള മലിനീകരണ പ്രശ്നം പരിഹരിക്കാൻ കേരള മോട്ടർ വാഹന ചട്ടത്തിൽ വരുത്തിയ ഭേദഗതിയും സർക്കാർ ഉത്തരവുകളും  നടപ്പാക്കണമെന്നും എൻജിടി ഉത്തരവിന്റെ അടിസ്ഥാനത്തിൽ നടപടിയെടുക്കണമെന്നും ഹൈക്കോടതി നിർദേശിക്കുന്നു. കൊച്ചി കടവന്ത്ര സ്വദേശി ചെഷയർ ടാർസൻ 2017ൽ സമർപ്പിച്ച ഹർജിയിലാണു ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ നിർദേശം. 

പ്രതീകാത്മക ചിത്രം. Credit: Ronni Olsson/Shutterstock

 

ADVERTISEMENT

വാഹനങ്ങളിൽ നിന്നുള്ള മലിനീകരണ തോത് കുറയ്ക്കാൻ ഡീസൽ വാഹനങ്ങളുടെ കാലപരിധി നിശ്ചയിച്ച് കേന്ദ്രവും സംസ്ഥാനവും മോട്ടർ വാഹന ചട്ടങ്ങൾ  ഭേദഗതി ചെയ്തിട്ടുണ്ട്. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് അന്തരീക്ഷ മലിനീകരണം കുറയ്ക്കാനുള്ള ഹ്രസ്വകാല, ദീർഘകാല പദ്ധതികൾ നിർദേശിച്ചിട്ടുണ്ട്. കാലപ്പഴക്കം ചെന്ന ഡീസൽ വാഹനങ്ങൾ ഘട്ടംഘട്ടമായി നിരോധിക്കണമെന്നും പൊതുഗതാഗതം സിഎൻജിയിലാക്കാൻ കർമപദ്ധതി വേണമെന്നുമുള്ള ശുപാർശ ഇതിലുണ്ട്. ഓട്ടോകൾ ഉൾപ്പെടെ കൂടുതൽ വാഹനങ്ങൾ പരിസ്ഥിതി സൗഹൃദ ഇന്ധനങ്ങളിലേക്കു മാറുന്നതു പ്രോത്സാഹിപ്പിക്കാനുള്ള പദ്ധതികൾക്കു സർക്കാർ തുടക്കമിട്ടു കഴിഞ്ഞു. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ   ഈ ലക്ഷ്യത്തിൽ നടപടി തുടങ്ങിയതിനാൽ തൽക്കാലം കൂടുതൽ നിർദേശങ്ങൾക്കു മുതിരുന്നില്ലെന്ന നിലപാടിലാണു കോടതി. 

 

എൻജിടി നടപടികൾ

 

ADVERTISEMENT

തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് ഉൾപ്പെടെ പ്രധാന നഗരങ്ങളിലെ അന്തരീക്ഷ മലിനീകരണ തോത് കുറയ്ക്കാനും സുപ്രീംകോടതി വിധിയനുസരിച്ച് സിഎൻജി/ ഇലക്ട്രിക് വാഹനങ്ങൾ പ്രോത്സാഹിപ്പിക്കാനുമുള്ള നിർദേശങ്ങൾക്കായി  എൻജിടി 2020 ജനുവരി 6ന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് നോഡൽ ഏജൻസിയായി ഒരു സംയുക്ത സമിതിയെ നിയമിച്ചിരുന്നു. കേന്ദ്ര, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡുകൾ, കേന്ദ്ര പരിസ്ഥിതി മന്ത്രാലയം, സംസ്ഥാന മോട്ടർ വാഹന വകുപ്പ്, ചെന്നൈ ഐഐടി, ചെന്നൈ നീരി (നാഷനൽ എൻവയോൺമെന്റ് എൻജിനീയറിങ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട്)  പ്രതിനിധികളായിരുന്നു സമിതി അംഗങ്ങൾ. 

 

ഈ സമിതി ലോക്ഡൗണിനു മുൻപും ശേഷവുമുള്ള അന്തരീക്ഷ മലിനീകരണത്തിന്റെ തോത് പരിശോധിച്ചു. നഗരങ്ങളിൽ വായു മലിനീകരണ തോത് അനുവദനീയ പരിധിയിലാണെങ്കിലും വാഹന പുക, മാലിന്യങ്ങളും വിള അവശിഷ്ടങ്ങളും കത്തിക്കുന്നത്, റോഡ്– നിർമാണ സ്ഥലങ്ങളിൽ നിന്നുള്ള പൊടി, വ്യവസായശാലകളിൽ നിന്നുള്ള മലിനീകരണം ഇവയെല്ലാം പ്രശ്നമുണ്ടാക്കുന്നതായി കണ്ടെത്തി.  റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എൻജിടി 2021 ജൂലൈയിൽ ചില നിർദേശങ്ങൾ നൽകി. സമിതിയുടെ സഹായത്തോടെ സംസ്ഥാന പരിസ്ഥിതി വകുപ്പ് 3 മാസം കൂടുമ്പോൾ തിരുവനന്തപുരം, കൊച്ചി നഗരങ്ങളിൽ പഠനം നടത്തണമെന്നും അതിന്റെ അടിസ്ഥാനത്തിൽ മാർഗരേഖയുണ്ടാക്കി മറ്റു നഗരങ്ങളിൽ നടപ്പാക്കണമെന്നും സംസ്ഥാന ചീഫ് സെക്രട്ടറി മേൽനോട്ടം വഹിക്കണമെന്നും മറ്റുമായിരുന്നു നിർദേശങ്ങൾ. .  

 

ADVERTISEMENT

മലിനീകരണ നിയന്ത്രണ ബോർഡ് എൻജിടിയിൽ നൽകിയ ശുപാർശകൾ ഇവയാണ്.    

 

ഹ്രസ്വകാല പദ്ധതികൾ:

1 വാഹന മലിനീകരണത്തിനെതിരെ ബോധവൽക്കരണം

2 പ്രകടമായി മലിനീകരണം ഉണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ നടപടി

3 നോ–പാർക്കിങ് മേഖലയിൽ പാർക്കിങ് തടയുക

4 റോഡ് തൂത്തു വൃത്തിയാക്കാൻ വെറ്റ് മെക്കനൈസ്ഡ് വാക്വം സംവിധാനം

5 നിർമാണ സ്ഥലങ്ങൾ മറച്ചുകെട്ടി പൊടി നിയന്ത്രിക്കുക

6 നിർമാണ സാമഗ്രികൾ കൊണ്ടുപോകാൻ കവചിത വാഹനങ്ങൾ  

 

ദീർഘകാല പദ്ധതികൾ:

1 പഴയ ഡീസൽ വാഹനങ്ങൾ ഘട്ടംഘട്ടമായി നിരോധിക്കുക

2 പൊതുഗതാഗതം സിഎൻജിയിലാക്കാൻ കർമപദ്ധതി

3 ഡീസൽ വാഹനങ്ങളിൽ പ്രത്യേക ഫിൽറ്റർ

4 ബാറ്ററി വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുക

5 തുറസായ സ്ഥലങ്ങളിൽ മരംവച്ചു പിടിപ്പിക്കുക

6 ഗതാഗത ഇടനാഴികളോടു ചേർന്നു ഹരിത ബഫർ 

7 ഖര മാലിന്യമുൾപ്പെടെ മാലിന്യ സംസ്കരണത്തിനു സംവിധാനം

8 ചപ്പുചവറുകളും വിള അവശിഷ്ടങ്ങളും കത്തിക്കുന്നത് ഒഴിവാക്കുക

9 റസ്റ്ററന്റുകളിലും വഴിയോര ഭക്ഷണ ശാലകളിലും മണ്ണെണ്ണ/വിറകിനു പകരം എൽപിജി പ്രോത്സാഹിപ്പിക്കുക

10 ട്രാഫിക് ജംക്ഷനുകളിൽ സാധ്യമെങ്കിൽ വാട്ടർ ഫൗന്റൻ 

കോഴിക്കോട് നടക്കാവിലെ പമ്പിൽ ഇന്ധനം നിറയ്ക്കാനെത്തിയ സിഎൻജി ഓട്ടോകളുടെ നീണ്ട നിര. ചിത്രം: മനോരമ

11 റോഡുവക്കുകളിൽ ബ്ലാക്ക് ടോപ്പിങ്/ടൈൽ വിരിക്കൽ

12 നിലവാരം പാലിക്കാത്ത വ്യവസായ യൂണിറ്റുകൾക്കെതിരെ നടപടി

13 ഇന്ധന സ്റ്റേഷനുകളിൽ വേപർ റിക്കവറി സിസ്റ്റം

14 ഡീസൽ ജനറേറ്റർ സെറ്റുകൾക്ക് നിലവാരം ഉറപ്പാക്കുക

15 തിരക്കു കുറയയ്ക്കാൻ റോഡ് വീതി കൂട്ടൽ/ അടിസ്ഥാന സൗകര്യ വികസനം 

 

സർക്കാരിന്റെ നടപടികൾ

 

ഇതിനകം തന്നെ സംസ്ഥാന സർക്കാർ ചില നടപടികൾ തുടങ്ങിക്കഴിഞ്ഞു. 15 വർഷത്തിലേറെ പഴക്കമുള്ള ഡീസൽ ഓട്ടോറിക്ഷകൾക്കു കഴിഞ്ഞ ജൂൺ മുതൽ പെർമിറ്റ് നൽകുന്നില്ലെന്നു സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. എൽഎൻജി, സിഎൻജി, എപിജി ഇന്ധനത്തിലേക്കു മാറിയില്ലെങ്കിൽ 2021 ജൂൺ 1നു ശേഷം 15 വർഷത്തിലേറെ പഴക്കമുള്ള ഡീസൽ ഓട്ടോകൾ ഓടാൻ അനുവദിക്കില്ലെന്നുള്ള 292 എ വകുപ്പ് ഉൾപ്പെടുത്തി ചട്ടം ഭേദഗതി ചെയ്ത് 2021 മേയ് 24ലെ സർക്കാർ ഉത്തരവ് ഇറക്കിയിരുന്നു. ഓട്ടോകളിൽ വൈദ്യുതി, സിഎൻജി, എൽപിജി, എൻഎൻജി തുടങ്ങി ഇന്ധനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിച്ച് മലിനീകരണം നിയന്ത്രിക്കാൻ ലക്ഷ്യമിട്ടാണു ചട്ടം ഭേദഗതി ചെയ്തത്. ഇലക്ട്രിക് ഓട്ടോകൾക്കു നികുതിയിളവും 30,000 രൂപ സബ്സിഡിയും നൽകുന്നുണ്ട്. കേരളത്തിലെ പ്രധാന നഗരങ്ങളിൽ 32 ചാർജിങ് സ്റ്റേഷനുകൾ തുടങ്ങി. കെഎസ്ആർടിസിയുടെ 3000 ഡീസൽ ബസുകൾ സിഎൻജി/എൽഎൻജിയിലാകുന്നതും 50 ഇലക്ട്രിക് ബസുകളുടെ കാര്യവും കോടതിയെ അറിയിച്ചു.   

 

പരിശോധന, പിഴ

 

മലിനീകരണം ഉണ്ടാക്കുന്ന വാഹനങ്ങളുടെ പരിശോധനയ്ക്കു മോട്ടർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം സ്പെഷൽ ഡ്രൈവ് നടത്തിയിരുന്നു. 2020 ഏപ്രിൽ 1 മുതൽ 21 മാർച്ച് 31 വരെ നടത്തിയ പരിശോധനയിൽ, പ്രകടമായി മലിനീകരണം ഉണ്ടാക്കുന്നതായി കണ്ടെത്തിയ വാഹനങ്ങളിൽ നിന്ന് 1,16,88,679 രൂപ പിഴയിനത്തിൽ ഈടാക്കി. 6488 വാഹനങ്ങളാണു പരിശോധിച്ചത്. പുക പരിശോധനയ്ക്കു കംപ്യൂട്ടറൈസ്ഡ് കേന്ദ്രങ്ങൾ ഏർപ്പെടുത്തി. ഈ സെന്ററുകൾ പരിവാഹൻ സൈറ്റുമായി ബന്ധിപ്പിച്ചു. വെബ് അടിസ്ഥാനത്തിലുള്ള വാഹൻ പിയുസി സെന്റർ 2020 നവംബർ മുതൽ നടപ്പാക്കി.

 

ഹർജിയുടെ പശ്ചാത്തലം

 

അന്തരീക്ഷ മലിനീകരണം രൂക്ഷമായ രാജ്യത്തെ നഗരങ്ങളുടെ പട്ടികയിൽ കൊച്ചി 24–ാം സ്ഥാനത്താണെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതിയിലെ ഹർജി. മലിനീകരണത്തിനു പിന്നിലെ പ്രധാന വില്ലൻ വാഹനങ്ങളിൽ നിന്നുള്ള പുകയാണെന്നാണു മലിനീകരണ നിയന്ത്രണ ബോർഡിന്റെ കണ്ടെത്തൽ.  തിരുവനന്തപുരം, കൊച്ചി,  കോഴിക്കോട് കോർപറേഷൻ പരിധികളിൽ ഡീസൽ വാഹനങ്ങളുടെ ഉപയോഗം നിയന്ത്രിക്കാൻ ഒരു ശ്രമവും ഉണ്ടാകുന്നില്ലെന്നു ഹർജിക്കാരൻ ആരോപിച്ചു.  ഡീസലിൽ ഓടുന്ന ഓട്ടോ റിക്ഷ ഉൾപ്പെടെ പൊതു ഗതാഗതാഗത വാഹനങ്ങൾക്കു പെർമിറ്റ് പുതുക്കി നൽകരുതെന്നും ബിഎസ്–4 നിലവാരമുള്ള എൽപിജി, സിഎൻജി വാഹനങ്ങൾ ഏർപ്പെടുത്തണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു. ബിഎസ്–1, ബിഎസ്–2 നിലവാരത്തിലുള്ള പൊതുഗതാഗത വാഹനങ്ങൾ ഒഴിവാക്കണം, ബിഎസ്–2 മാറ്റി സിഎൻജി/എൽപിജി വാഹനങ്ങളിലേക്കു മാറുന്നവർക്കു സാമ്പത്തിക സഹായവും ഇൻസെന്റീവും മറ്റും ഏർപ്പെടുത്തണമെന്നും തുടങ്ങി ആവശ്യങ്ങളും ഉന്നയിച്ചു.. 

 

English Summary: Does the Directives of High Court and Others Badly affect the Public Transport Vehicles run on Diesel in Kerala?