‘ചിലപ്പോഴൊക്കെ മലകൾ നമ്മളെ വിളിക്കും. ഞാൻ അതൊരു വെല്ലുവിളിയായി എടുക്കാറുണ്ട്. മലകളെ കീഴ്പെടുത്തുക എന്നത് എന്നും ഒരു വിനോദമാണ്. ഒരുപാടു പടികളുള്ള കെട്ടിടങ്ങൾ കണ്ടാലും അത് കയറണമെന്നു തോന്നും. ഉയരങ്ങൾ താണ്ടി മുകളിലെത്തുമ്പോഴുള്ള ദൃശ്യവിരുന്നു മാത്രം മതി ക്ഷീണം മറക്കാൻ. അതിനൊപ്പം നമ്മൾ വീണ്ടും

‘ചിലപ്പോഴൊക്കെ മലകൾ നമ്മളെ വിളിക്കും. ഞാൻ അതൊരു വെല്ലുവിളിയായി എടുക്കാറുണ്ട്. മലകളെ കീഴ്പെടുത്തുക എന്നത് എന്നും ഒരു വിനോദമാണ്. ഒരുപാടു പടികളുള്ള കെട്ടിടങ്ങൾ കണ്ടാലും അത് കയറണമെന്നു തോന്നും. ഉയരങ്ങൾ താണ്ടി മുകളിലെത്തുമ്പോഴുള്ള ദൃശ്യവിരുന്നു മാത്രം മതി ക്ഷീണം മറക്കാൻ. അതിനൊപ്പം നമ്മൾ വീണ്ടും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘ചിലപ്പോഴൊക്കെ മലകൾ നമ്മളെ വിളിക്കും. ഞാൻ അതൊരു വെല്ലുവിളിയായി എടുക്കാറുണ്ട്. മലകളെ കീഴ്പെടുത്തുക എന്നത് എന്നും ഒരു വിനോദമാണ്. ഒരുപാടു പടികളുള്ള കെട്ടിടങ്ങൾ കണ്ടാലും അത് കയറണമെന്നു തോന്നും. ഉയരങ്ങൾ താണ്ടി മുകളിലെത്തുമ്പോഴുള്ള ദൃശ്യവിരുന്നു മാത്രം മതി ക്ഷീണം മറക്കാൻ. അതിനൊപ്പം നമ്മൾ വീണ്ടും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘ചിലപ്പോഴൊക്കെ മലകൾ നമ്മളെ വിളിക്കും. ഞാൻ അതൊരു വെല്ലുവിളിയായി എടുക്കാറുണ്ട്. മലകളെ കീഴ്പെടുത്തുക എന്നത് എന്നും ഒരു വിനോദമാണ്. ഒരുപാടു പടികളുള്ള കെട്ടിടങ്ങൾ കണ്ടാലും അത് കയറണമെന്നു തോന്നും. ഉയരങ്ങൾ താണ്ടി മുകളിലെത്തുമ്പോഴുള്ള ദൃശ്യവിരുന്നു മാത്രം മതി ക്ഷീണം മറക്കാൻ. അതിനൊപ്പം നമ്മൾ വീണ്ടും ചെറുപ്പമാകും’.കൊച്ചിക്കാരനായ ഫാ.പ്രശാന്ത് പാലയ്ക്കാപ്പിള്ളിയുടെ മലകളോടുള്ള പ്രണയം ഇന്നും കുറഞ്ഞിട്ടില്ല. മറിച്ച് കൂടിയിട്ടുണ്ടെന്നു തെളിയിക്കുന്നതാണ് അദ്ദേഹത്തിന്റെ ഓൾ ഇന്ത്യ ബൈക്ക് ട്രിപ്. അതും 56–ാം വയസ്സിൽ. കൊച്ചി സേക്രഡ് ഹാർട്ട് തേവരയിലെ മുൻ പ്രിൻസിപ്പലാണ് ഒരു കൊച്ചു വലിയ യാത്ര കഴിഞ്ഞെത്തിയിരിക്കുന്നത്.

21,004 കിലോമീറ്റർ.121 ദിവസം... ഹോണ്ട യൂണിക്കോൺ ബൈക്ക് !

ADVERTISEMENT

‘അച്ചാ, കുറഞ്ഞതൊരു ബുള്ളറ്റെങ്കിലും ഇല്ലാതെ ഈ ട്രിപ് പാടായിരിക്കും.’ യാത്രയുടെ ആലോചനയിൽത്തന്നെ ഇത്തരം ഉപദേശങ്ങളുമായി പ്രശാന്തച്ചന്റെ മുന്നിലെത്തി ഒട്ടേറെ പേർ. 13 വർഷം പഴക്കമുണ്ട് അച്ചന്റെ 150 സിസി യൂണിക്കോണിന്. 1.3 ലക്ഷം കിലോമീറ്ററും ഓടിയിട്ടുണ്ട്. അതിൽ പോകുന്ന സുഖമൊന്നും വേറൊരു ബൈക്കും തരില്ലെന്ന് ഉറപ്പിച്ച് യാത്ര തുടങ്ങി. 2 ടയറുകൾ മാത്രം മാറി. കൃത്യമായ സമയങ്ങളിൽ വാഹനത്തിന്റെ സർവീസുകൾ നടത്തിയിരുന്നുതിനാലും സ്വന്തമായി ഉപയോഗിച്ചിരുന്നതിനാലും മറ്റു പണികളൊന്നും വേണ്ടിവന്നില്ല. ഒരു ദിവസം സ്വയം ‘ഗെറ്റ് സെറ്റ് ഗോ’ പറഞ്ഞ് അച്ചൻ മല കയറാൻ ആരംഭിച്ചു.

കന്യാകുമാരി എത്തി അവിടെനിന്നുമായിരുന്നു യാത്ര. ഇന്ത്യ മൊത്തം വട്ടം വയ്ക്കണം. തമിഴ്നാട്– കർണാടക– ഒഡീഷ വഴി കിഴക്കൻ സംസ്ഥാനങ്ങളിലെത്തി. അവിടെനിന്ന് ബിഹാർ – ഹരിയാന– ഹിമാചൽ– കശ്മീർ. മല കീഴടക്കി തിരികെ ട്രെയിൻ കയറി വരാൻ അച്ചൻ തയാറായിരുന്നില്ല. പഞ്ചാബ്– ഡൽഹി– രാജസ്ഥാൻ– ഗുജറാത്ത്– മധ്യപ്രദേശ്– മഹാരാഷ്ട്ര – ഗോവ– കാസർകോട്– കൊച്ചി ! 121 ദിവസത്തിൽ ഓടിയത് 21,004 കിലോമീറ്റർ.

എന്നാൽ, ഇതൊരു അഡ്വഞ്ചർ യാത്രയായി അച്ചൻ കണക്കാക്കുന്നില്ല. ഇതിലെവിടെ അഡ്വഞ്ചർ എന്ന മറുചോദ്യമാണുള്ളത്. ‘നല്ല രസം തോന്നി’, അച്ചൻ പറഞ്ഞു. ഓരോ സംസ്ഥാനത്തെയും വൈവിധ്യങ്ങളും കാലാവസ്ഥയും മനസ്സിലാക്കി ഇരുചക്ര ചിറകുകളുടെ സഹായത്തോടെ പറന്നു. പ്രായം പ്രശാന്തച്ചനു പ്രശ്നമല്ല ! പ്രായം കൂടിപ്പോയി എന്നും പറഞ്ഞിരുന്നാൽ ഈ യാത്ര ഒരിക്കലും നടക്കില്ലായിരുന്നു. ‘BETTER LATE THAN NEVER’എന്നാണല്ലോ.

പ്ലാൻഡ് ട്രിപ് !

ADVERTISEMENT

കൃത്യമായി പ്ലാൻ ചെയ്തു നടത്തിയ യാത്ര. ചില ദിവസങ്ങളിൽ മാത്രമാണ് അതിൽനിന്നു കാര്യങ്ങൾ മാറിയത്. രാവിലെ 6–7 മണിയോടെ യാത്ര ആരംഭിക്കും. വൈകുന്നേരം 6 മണിക്കു ശേഷമുള്ള യാത്ര പരമാവധി ഒഴിവാക്കി. 121 ൽ 10 ദിവസത്തിൽ താഴെയാണ് അങ്ങനെ യാത്ര ചെയ്യേണ്ടി വന്നിട്ടുള്ളത്. താമസിച്ചിരുന്നത് പള്ളികളിലും കോളജ്–സ്കൂളുകളിലും. യാത്രികനല്ല എന്ന് സ്വയം പറയുന്ന അച്ചന് മടുപ്പു തോന്നിയിട്ടില്ല എന്നു പറയുന്നതിനു കാരണം ഈ പ്ലാനിങ് തന്നെയാണ്. ചിലയിടങ്ങളിൽ പഠിപ്പിച്ച വിദ്യാർഥികൾ പ്രിയ അധ്യാപകനെ വരവേറ്റു. പെട്രോൾ കരുതിയിരുന്നില്ല. അതിനായി ജാർ പോലും കരുതിയില്ലെന്നാണ് അച്ചൻ പറയുന്നത്. കൃത്യമായ ഇടവേളകളിൽ പമ്പുകൾ കണ്ടെത്തി ഇന്ധനം നിറച്ചു. രാത്രിയാത്രകൾ ഇല്ലാതിരുന്നതിനാൽ ഒരു തരത്തിലുള്ള ആക്രമണങ്ങളും നേരിടേണ്ടി വന്നില്ല. അത്തരത്തിലുള്ള അനുഭവങ്ങൾ അച്ചൻ മുൻപു കേട്ടിരുന്നു.

ഇതിനൊക്കെ എന്ത് സന്ദേശം !

യാത്രയ്ക്കൊക്കെ എന്തെങ്കിലും സന്ദേശം വേണോ? എന്ന ചിന്തയിലാണ് യാത്ര തുടങ്ങിയത്. പിന്നീട് പോകും തോറും മാലിന്യ നിക്ഷേപങ്ങൾ കണ്ട് പ്രശാന്തച്ചൻ വെയ്സ്റ്റ് ഫ്രീ ക്യാംപെയ്നാക്കി യാത്രയെ മാറ്റി. ഖരമാലിന്യം നിയന്ത്രിക്കുക എന്ന സന്ദേശം സഞ്ചരിച്ച ഇടങ്ങളിൽ അദ്ദേഹം നൽകി. 5 വർഷമായി ഇന്ത്യയു‌ടെ വൃത്തിയുള്ള നഗരം എന്ന ബഹുമതിക്ക് അർഹയായ ഇൻഡോർ പ്രശാന്തച്ചനെ ഞെട്ടിച്ചു. അത്തരത്തിലുള്ള മാറ്റം മാതൃകയാക്കാമെന്ന് അച്ചൻ പറയുന്നു. മുകളിലേക്കു കയറിത്തുടങ്ങിയപ്പോൾ കർഷകരുടെ വിഷമം മനസ്സിലായിത്തുടങ്ങി. ഇന്ത്യയുടെ ഭൂരിഭാഗം വരുന്ന ജനങ്ങൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ പഠിച്ചു. ഡൽഹിയിലെ കർഷക സമരത്തിൽ പങ്കെടുത്തു. സന്ദേശമില്ലാത്ത യാത്രയ്ക്കിടെ പിറന്നത് 2 സന്ദേശങ്ങളാണ്.

തിരുവനന്തപുരം യാത്ര !

ADVERTISEMENT

പാലയ്ക്കാപ്പിള്ളിൽ സേവ്യറിന്റെയും ത്രേസ്യാമ്മയുടെയും മകനായ പ്രശാന്തിനു യാത്രകളോടുള്ള ഭയം നന്നേ ചെറുപ്പത്തിൽ മാറിയതാണ്. 8–ാം ക്ലാസിൽ തേവര സ്കൂളിൽ പഠിക്കവേ അച്ഛന്റെ ഒപ്പം തിരുവനന്തപുരത്തിന് യാത്ര ചെയ്തു. അനിയൻ അന്ന് തിരുവനനന്തപുരത്താണു പഠിക്കുന്നത്. അടുത്ത വർഷം അനിയന്റെ ഫീസടയ്ക്കാൻ തനിയെ പറഞ്ഞു വിട്ടു. ത്രേസ്യാമ്മച്ചേച്ചി എതിർപ്പ് പറഞ്ഞെങ്കിലും സേവ്യറേട്ടന്റെ അന്നത്തെ തീരുമാനം ശരിയായിരുന്നെന്ന് പ്രശാന്തച്ചൻ പറയും. ഒറ്റയ്ക്കുള്ള യാത്രകളോടുള്ള പേടി മാറി. പിന്നീട് ഒട്ടേറെ യാത്രകൾ നടത്തി. കൂടുതലും ജോലി സംബന്ധമായിരുന്നു. എങ്കിലും വർഷത്തിൽ ഒരു യാത്ര തനിയെ നടത്തും. ‘അങ്ങ് കശ്മീർ തന്നെ വേണമെന്നില്ലല്ലോ? നമ്മുടെ വയനാടും ഇടുക്കിയുമൊക്കെ പൊളിയല്ലേ ?’ അച്ചൻ ചോദിക്കും.

കോളജ് കുട്ടികൾ !

ഒരിക്കൽ കോളജ് വിദ്യാർഥികളെ അച്ചൻ നിർബന്ധിച്ച് ഒരു മല കയറ്റി. കയറും തോറും എതിർപ്പുകൾ പ്രകടമായിത്തുടങ്ങി. എന്നാൽ, മലമുകളിലെത്തിയ കുട്ടികൾ ‘ഹാപ്പി’ ആയിരുന്നു! അവരുടെ ആത്മവിശ്വാസം വർധിപ്പിക്കാൻ ഉപകരിച്ചു എന്നാണ് അച്ചന്റെ വിലയിരുത്തൽ. യാത്രയിൽ പൂർവ വിദ്യാർഥികൾ പുണെയിൽ വളർത്തിയെടുക്കുന്ന കൃഷിയിടം സന്ദർശിച്ചു. മൺചെരിവ് അവർ വനമാക്കി മാറ്റിയെടുത്ത് കൃഷി ചെയ്യുകയാണ്. യാത്രയിലെ ഏറ്റവും സന്തോഷം തോന്നിയ നിമിഷത്തെപ്പറ്റി അച്ചൻ പറഞ്ഞു: ‘എൻജിനീയർമാരും ഡോക്ടറും മാത്രം പോരല്ലോ, കൃഷിക്കാരും വേണം.’ 

English Summary: Prashant Palakkappillil Bike Ride