ഭീഷ്മപർവ്വം, ഒരു തിരിച്ചുപോക്കാണ്, എൺപതുകളിലെ കൊച്ചിയുടെ മണ്ണിലേക്ക്. അവിടെ ഒരു കുടുംബനാഥനുണ്ട്. തന്നിൽ വിശ്വാസമർപ്പിച്ചു വരുന്നവരെ കേൾക്കുകയും അവരുടെ സങ്കടങ്ങൾക്കു പരിഹാരം നൽകുകയും ചെയ്യുന്ന നായകൻ. മറുചിന്തയ്ക്കു ഇടം നൽകാതെ നേരിന്റെ ഭാഗത്തു നിലയുറപ്പിക്കുന്നവൻ. ആ നായകന്റെ ഇമയനക്കങ്ങൾക്കു പോലും

ഭീഷ്മപർവ്വം, ഒരു തിരിച്ചുപോക്കാണ്, എൺപതുകളിലെ കൊച്ചിയുടെ മണ്ണിലേക്ക്. അവിടെ ഒരു കുടുംബനാഥനുണ്ട്. തന്നിൽ വിശ്വാസമർപ്പിച്ചു വരുന്നവരെ കേൾക്കുകയും അവരുടെ സങ്കടങ്ങൾക്കു പരിഹാരം നൽകുകയും ചെയ്യുന്ന നായകൻ. മറുചിന്തയ്ക്കു ഇടം നൽകാതെ നേരിന്റെ ഭാഗത്തു നിലയുറപ്പിക്കുന്നവൻ. ആ നായകന്റെ ഇമയനക്കങ്ങൾക്കു പോലും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഭീഷ്മപർവ്വം, ഒരു തിരിച്ചുപോക്കാണ്, എൺപതുകളിലെ കൊച്ചിയുടെ മണ്ണിലേക്ക്. അവിടെ ഒരു കുടുംബനാഥനുണ്ട്. തന്നിൽ വിശ്വാസമർപ്പിച്ചു വരുന്നവരെ കേൾക്കുകയും അവരുടെ സങ്കടങ്ങൾക്കു പരിഹാരം നൽകുകയും ചെയ്യുന്ന നായകൻ. മറുചിന്തയ്ക്കു ഇടം നൽകാതെ നേരിന്റെ ഭാഗത്തു നിലയുറപ്പിക്കുന്നവൻ. ആ നായകന്റെ ഇമയനക്കങ്ങൾക്കു പോലും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഭീഷ്മപർവ്വം, ഒരു തിരിച്ചുപോക്കാണ്, എൺപതുകളിലെ കൊച്ചിയുടെ മണ്ണിലേക്ക്. അവിടെ ഒരു കുടുംബനാഥനുണ്ട്. തന്നിൽ വിശ്വാസമർപ്പിച്ചു വരുന്നവരെ കേൾക്കുകയും അവരുടെ സങ്കടങ്ങൾക്കു പരിഹാരം നൽകുകയും ചെയ്യുന്ന നായകൻ. മറുചിന്തയ്ക്കു ഇടം നൽകാതെ നേരിന്റെ ഭാഗത്തു നിലയുറപ്പിക്കുന്നവൻ. ആ നായകന്റെ ഇമയനക്കങ്ങൾക്കു പോലും അർത്ഥതലങ്ങളുണ്ടായിരിക്കണമെന്നു നിർബന്ധമുള്ള സംവിധായകനാണ് അമൽ നീരദ്. 

അത്രമാത്രം സൂക്ഷമമായി കഥാപാത്രങ്ങളെ അയാൾ വാർത്തെടുത്തിട്ടുണ്ട്. ചിത്രത്തിലുടനീളം പഴകി പൊടിഞ്ഞ മഞ്ഞ നിറം പൂണ്ട കടലാസിന്റെ പുതുമയുണ്ട്. ഉപയോഗിക്കുന്ന വാഹനങ്ങളും വസ്ത്രങ്ങളും എന്തിനു ഭക്ഷണം വിളമ്പുന്ന പാത്രങ്ങൾക്കു പോലും പഴമയുടെ പകിട്ടുണ്ട്. റോഡുകളുടെ ഹൃദയമിടിപ്പിന് ചടുല വേഗം നൽകിയ രാജദൂത് മുതൽ നായകനൊപ്പം തന്നെ തലയെടുപ്പോടെ ഓടുന്ന ലാൻഡ് ക്രൂസറും വില്ലന്റെ വരവിനു ഗാംഭീര്യമേകുന്ന ബെൻസും വരെ ആ കാലത്തിനെ അടയാളപ്പെടുത്താനായി അമൽ നീരദ് എന്ന സംവിധായകൻ ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്നു. ആ വാഹനങ്ങളുടെ വിശേഷങ്ങള്‍ കലാസംവിധായകൻ ജോസഫ് നെല്ലിക്കൽ പറയുന്നത്.

ജോസഫ് നെല്ലിക്കൽ
ADVERTISEMENT

എൺ‍പതുകളിലെ വാഹനങ്ങള്‍

മമ്മൂട്ടിയുടെ ലാൻഡ് ക്രൂസർ, സുദേവിന്റെ ബെൻസ്, ഷൈൻ ടോം ചാക്കോയുടെ കോണ്ടസ, സൗബിന്റെ പ്രീമിയർ പദ്മിനി, ലെന ഉപയോഗിക്കുന്ന മാരുതി 800, ശ്രീനാഥ് ഭാസിയുടെ രാജ്ദൂത്, കൈനറ്റിക് ഹോണ്ട, ഓട്ടോറിക്ഷ, ഒരുകാലത്തു മലയാള സിനിമയിലെ വില്ലന്മാർ മത്സരിച്ചോടിച്ച മാരുതി ഒമ്‌നി തുടങ്ങി ചിത്രത്തിൽ ഉപയോഗിക്കുന്ന വാഹനങ്ങളെല്ലാം തന്നെ ആ കാലഘട്ടത്തിൽ ഉണ്ടായിരുന്നവയായിരുന്നു.

ഒരു പീരിയോഡിക്കൽ കഥ പറയുമ്പോൾ അതിന്റെ സത്ത തന്നെ ആ കാലഘട്ടത്തിൽ ഉപയോഗിക്കപ്പെട്ടിരുന്ന വസ്തുക്കളാണ്. ചിത്രത്തിലതു കൃത്യമായി ദൃശ്യവൽക്കരിക്കാൻ പരമാവധി ശ്രമിച്ചിട്ടുണ്ടെന്നു ജോസഫ് പറയുന്നു. ആദ്യ സീനിലെ  ഓട്ടോറിക്ഷ മുതൽ അത് പ്രേക്ഷകർക്കു മനസിലാകും. വാഹനങ്ങൾ മാത്രമല്ല ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്ന ഓരോ വസ്തുവകകളും ആ സമയത്തിന് ഇണങ്ങിയതാണ്.

കറുപ്പിൽ വെള്ള, വെളുപ്പിൽ കറുപ്പ് നമ്പർ പ്ലേറ്റുകൾ

ADVERTISEMENT

കെസിഎഫ് 7733 എന്നാണ് മമ്മൂട്ടിയുടെ ലാൻഡ് റോവറിന്റെ നമ്പർ. അതുപോലെ ഓരോ വാഹനത്തിന്റേയും നമ്പർ ആ കാലഘട്ടത്തിൽ ഉപയോഗിച്ചിരുന്നത് തന്നെയാണ്. പുതിയ തലമുറയ്ക്ക് പഴയ വാഹനങ്ങൾ കണ്ടാൽ വലിയ പുതുമ തോന്നണമെന്നില്ല, കാരണം ഈ വാഹനങ്ങളെല്ലാം തന്നെ ഇടയ്ക്കെങ്കിലും റോഡിൽ കാണാറുണ്ട്. എന്നാൽ പഴമയോട് അവരെ കൂടുതൽ അടുപ്പിക്കുന്നത് വാഹനത്തിന്റെ നമ്പറുകളായിരിക്കും. കറുപ്പിൽ വെള്ളുത്ത നിറത്തിൽ കൈകൊണ്ട് എഴുതിയ നമ്പറുകൾ അവരെ ആ കാലഘട്ടത്തിലേക്ക് കൊണ്ടുപോകും.

ഓരോ കഥാപാത്രത്തിനും യോജിച്ച വാഹനങ്ങള്‍

മഹാഭാരതത്തിലെ ഏറ്റവും തലയെടുപ്പുള്ള കഥാപാത്രമാണ് ഭീഷ്മ പിതാമഹൻ. അഞ്ഞൂറ്റി കുടുംബത്തിലെ ഭീഷ്മരാണ് മൈക്കിൾ. അതുകൊണ്ട് തന്നെ മൈക്കിളിന്റെ വാഹനം വിശിഷ്‌ടമായിരിക്കണം. കൊച്ചിയെ നിയന്ത്രിക്കുന്ന കുടുംബത്തിന്റെ നാഥന്റെ വാഹനമായി ലാൻഡ് ക്രൂസർ വന്നത് അങ്ങനെയാണ്. അതുപോലെ തന്നെയാണ് ഷൈൻ ടോം ചാക്കോയുടെ കോണ്ടസ, ആഡംബര താൽപര്യമുള്ളതുകൊണ്ട് മാത്രമല്ല ഷൈന് കോണ്ടസ നൽകിയത്. കുടുംബത്തിന്റെ കാർന്നവരാകാനുള്ള ഷൈനിന്റെ ശ്രമത്തിന്റെ ഭാഗം കൂടിയാണത്. സൗബിന്റെ പ്രീമിയം പദ്മിനിയും ലെനയുടെ മാരുതിയുമെല്ലാം  കഥാപാത്രത്തിന്റെ സ്വഭാവം കാണികളിലേക്ക് പതിയണം എന്ന ഉദ്ദേശത്തിലാണ് ഉപയോഗിച്ചിരിക്കുന്നത്.

മമ്മൂട്ടിക്ക് വാഹനം നൽകുമ്പോൾ ശ്രദ്ധിക്കണം

ADVERTISEMENT

മലയാള സിനിമയിലെ ഏറ്റവും വലിയ വാഹന പ്രേമി ആരെന്ന് ചോദിച്ചാൽ മമ്മൂട്ടി എന്ന ഉത്തരം മാത്രമേയുണ്ടാകൂ. വാഹനങ്ങളെക്കുറിച്ച് നല്ല ധാരണയുള്ള മമ്മൂട്ടിയ്ക്കു വേണ്ടി വാഹനം ഒരുക്കുമ്പോൾ വളരെ അധികം ശ്രദ്ധിക്കണം. കഥാപാത്രത്തിനും കാലഘട്ടത്തിനും ചേർന്നതാണോ ആ വാഹനം എന്ന് അദ്ദേഹം ശ്രദ്ധിക്കും. മറ്റ് താരങ്ങളൊന്നും അത്തരത്തിലൊരു ഇടപെടൽ നടത്താറില്ല. ‌‌

വില്ലന്റെ ബെൻസ്

ആറാട്ടിൽ ഉപയോഗിച്ച തരത്തിലുള്ള ബെൻസായിരുന്നു അത്. അറുപതുകളിൽ ഇറങ്ങിയ ഡബ്ല്യു 110 എന്ന മോഡലാണ് അത്. അക്കാലത്ത് അതിസമ്പന്നരുടെ മാത്രം വാഹനമായിരിക്കും ബെൻസ്. ബോംബെയിൽ നിന്നെത്തുന്ന വില്ലന്റെ സ്വഭാവം ആ വാഹനത്തിലൂടെ പ്രതിഫലിപ്പിക്കാൻ ശ്രമിച്ചു.

English Summary: Vehicles Used In Bheeshma Parvam