ഇലക്ട്രിക് വാഹനങ്ങൾ വാങ്ങാൻ തിടുക്കം കൂട്ടുന്നവരുടെ ശ്രദ്ധയ്ക്ക്. കുറച്ച് കാത്തിരുന്നാൽ യഥാർത്ഥ ഇലക്ട്രിക് വാഹനം സ്വന്തമാക്കാം. ടൊയോട്ടയും മാരുതിയും ചേർന്ന് പുതുനിര ഇലക്ട്രിക്കുകൾ കൊണ്ടുവരുന്നു. വില കുറയും, റേഞ്ച് കൂടും, നിത്യോപയോഗച്ചെവുകളും ഗണ്യമായി കുറയും. വെറും ബാഡ്ജ്

ഇലക്ട്രിക് വാഹനങ്ങൾ വാങ്ങാൻ തിടുക്കം കൂട്ടുന്നവരുടെ ശ്രദ്ധയ്ക്ക്. കുറച്ച് കാത്തിരുന്നാൽ യഥാർത്ഥ ഇലക്ട്രിക് വാഹനം സ്വന്തമാക്കാം. ടൊയോട്ടയും മാരുതിയും ചേർന്ന് പുതുനിര ഇലക്ട്രിക്കുകൾ കൊണ്ടുവരുന്നു. വില കുറയും, റേഞ്ച് കൂടും, നിത്യോപയോഗച്ചെവുകളും ഗണ്യമായി കുറയും. വെറും ബാഡ്ജ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇലക്ട്രിക് വാഹനങ്ങൾ വാങ്ങാൻ തിടുക്കം കൂട്ടുന്നവരുടെ ശ്രദ്ധയ്ക്ക്. കുറച്ച് കാത്തിരുന്നാൽ യഥാർത്ഥ ഇലക്ട്രിക് വാഹനം സ്വന്തമാക്കാം. ടൊയോട്ടയും മാരുതിയും ചേർന്ന് പുതുനിര ഇലക്ട്രിക്കുകൾ കൊണ്ടുവരുന്നു. വില കുറയും, റേഞ്ച് കൂടും, നിത്യോപയോഗച്ചെവുകളും ഗണ്യമായി കുറയും. വെറും ബാഡ്ജ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇലക്ട്രിക് വാഹനങ്ങൾ വാങ്ങാൻ തിടുക്കം കൂട്ടുന്നവരുടെ ശ്രദ്ധയ്ക്ക്. കുറച്ച് കാത്തിരുന്നാൽ യഥാർഥ ഇലക്ട്രിക് വാഹനം സ്വന്തമാക്കാം. ടൊയോട്ടയും മാരുതിയും ചേർന്ന് പുതുനിര ഇലക്ട്രിക്കുകൾ കൊണ്ടുവരുന്നു. വില കുറയും, റേഞ്ച് കൂടും, നിത്യോപയോഗച്ചെവുകളും ഗണ്യമായി കുറയും.

വെറും ബാഡ്ജ് എൻജിനീയറിങ്ങല്ല

ADVERTISEMENT

ടൊയോട്ടയും മാരുതിയുമായുള്ള സഖ്യം കണ്ട് കളിയാക്കുന്നവർക്കുള്ള മറുപടിയാണ് ഇന്ത്യയിൽ വൈകാതെ ഇറങ്ങാൻ പോകുന്ന പുതു നിര ഇലക്ട്രിക് കാറുകൾ. പണ്ടേയുള്ള ചില സുസുക്കി കാറുകളുടെ ലോഗോ പറിച്ച് ടൊയോട്ടയുടേത് ഒട്ടിച്ച് വണ്ടി വിൽക്കുന്ന വില കുറഞ്ഞ തന്ത്രം എന്നാണല്ലോ ആരോപണം. എന്നാൽ ഇതാ വരുന്നു രൂപത്തിലും സൗകര്യങ്ങളിലും യാതൊരു കോപ്പിയടികളുമില്ലാത്ത സുസുക്കി, ടൊയോട്ട വാഹനങ്ങൾ. പെട്രോളിൽ മാത്രമല്ല, ഇലക്ട്രിക്കിലും; അവിടെയാണ് യഥാർഥ കളി.

ടൊയോട്ടയും സുസുക്കിയും ഒത്തൊരുമിച്ച്

യഥാർത്ഥ ഇലക്ട്രിക് വാഹനങ്ങൾ ഇറക്കാൻ ടൊയോട്ടയും സുസുക്കിയും കൈ കോർക്കുകയാണ്.  2017 മുതൽ ഇലക്ട്രിക് വാഹന നിർമാണത്തിനായി ജാപ്പനീസ് വാഹന നിർമാതാക്കൾ ഒത്തൊരുമിച്ച് ശ്രമിക്കുന്നുണ്ട്. പ്ലാറ്റ്ഫോമും സാങ്കേതികതയും സംയുക്തമായി വികസിപ്പിച്ചെടുക്കുകയാണ് ലക്ഷ്യം. മസ്ദ, ദയ്ഹറ്റ്സു, സുബാറു, ഹീനോ എന്നീ നിർമാതാക്കളും ടൊയോട്ടയ്ക്കും സുസുക്കിക്കും ഒപ്പമുണ്ട്. ചൈനയിലെ ബിവൈഡിയാണ് ഈ സഖ്യത്തിലെ മറ്റൊരു പങ്കാളി.

മറ്റഡോർ എൻജിൻ, കോയാസ് സീറ്റ്...

ADVERTISEMENT

പത്തു മുപ്പതു കൊല്ലം മുമ്പ് അംബാസഡർ കാറുകളിൽ ഡീസൽ എൻജിൻ കയറ്റുന്ന ഒരു ഏർപ്പാടുണ്ടായിരുന്നു. പുത്തൻ അംബാസഡർ പെട്രോൾ വാങ്ങുക. നേരേ കോയമ്പത്തൂരിനു വിടുക. മറ്റഡോർ ഡീസൽ എൻജിനും സൂപ്പർ കിങ്എ സിയും കോയാസ് സീറ്റുകളും പിടിപ്പിച്ച് പുത്തനാക്കി തിരിച്ചു കൊണ്ടുവരിക. അതായിരുന്നു പതിവ്. ഇന്ത്യയിൽ ഇപ്പോളിറങ്ങുന്ന ഇലക്ട്രിക്കുകളെല്ലാം ഏതാണ്ട് ഈ അവസ്ഥയിലാണ്. ഉപഭോക്താവിനു പകരം കമ്പനി തന്നെ ‘ഹൃദയമാറ്റം’ നടത്തുന്നുവെന്നതു മാത്രമാണ് വ്യത്യാസം. പെട്രോൾ, ഡീസൽ കാറുകളുടെ ഇലക്ട്രിക് രൂപാന്തരങ്ങളാണ് ഇന്ത്യയിൽ ഇന്നിറങ്ങുന്ന എല്ലാ ഇലക്ട്രിക് കാറുകളും.

Electric Car

ഏച്ചു കെട്ടലല്ല, യഥാർത്ഥ ഇലക്ട്രിക്...

ഏച്ചു കെട്ടിയാൽ മുഴച്ചിരിക്കും എന്നതു തന്നെ ഇത്തരം ഇലക്ട്രിക് രൂപാന്തരങ്ങളുടെ കുറവ്. ഇലക്ട്രിക് വാഹനങ്ങളുടെ ഹൃദയം മോട്ടറല്ല, ബാറ്ററിയാണ്. കാറിന്റെ വിലയുടെ പകുതിയിലധികം ബാറ്ററിയുടെ വിലയാണ് എന്നറിയുമ്പോൾ ഇക്കാര്യം മനസ്സിലാകും. പ്ലാറ്റ്‌ഫോം രൂപകൽപന ചെയ്യുമ്പോൾത്തന്നെ ബാറ്ററിയുടെ കാര്യം കൂടി കണക്കിലെടുത്തില്ലെങ്കിൽ പണി പാളും. പെട്രോൾ കാറിൽ എൻജിൻ ബേയിലും ഡിക്കിയിലും സീറ്റിനടിയിലുമൊക്കെ ബാറ്ററി കുത്തിനിറച്ച്  കാറിറക്കിയാൽ ശോഭിക്കില്ല. കാരണം ബാറ്ററിക്ക്അത്ര സ്ഥലമൊന്നും പോരാ. പ്ലാറ്റ്ഫോമിന്റെ അടിത്തട്ട് ഏതാണ്ട് പൂർണമായി നിറഞ്ഞ് ബാറ്ററി നിന്നാലേ റേഞ്ച് കിട്ടൂ. ടെസ്‌ല ഇലക്ട്രിക് കാറുകൾ നോക്കൂ. ഇവ ഇലക്ട്രിക്കായിത്തന്നെ ജനിച്ചവയാണ്. അതു കൊണ്ടാണ് ഇന്ത്യയിലെ ഇലക്ട്രിക്കുകൾ ഇരുനൂറോ മുന്നൂറോ കിലോമീറ്റർ കഴിയുമ്പോൾചാർജു ചെയ്യേണ്ടി വരുന്നത്. ടെസ്‌ല 1000 കിലോമീറ്റർ വരെ ഓടും.

വാഗൺ ആർ ഇലക്ട്രിക് വരുമോ? 

ADVERTISEMENT

കുറച്ചു വർഷങ്ങളായി കേൾക്കുന്നതാണ് മാരുതി വാഗൺ ആർ ഇലക്ട്രിക് വരുന്നെന്ന വാർത്ത. പരീക്ഷണങ്ങളും ടെസ്റ്റ് ഓട്ടങ്ങളുമൊക്കെ നടന്നെങ്കിലും പദ്ധതി ഉപേക്ഷിക്കപ്പെട്ടു. കാരണം, പ്രായോഗികമായ റേഞ്ചും വിലയും നൽകാൻ ഈ വാഹനത്തിനായില്ല. തല്ലിപ്പഴുപ്പിച്ച് വിപണിയിലെത്തേണ്ട, വരുമ്പോൾ അന്തസ്സായിത്തന്നെ വന്നേക്കാം എന്നു മാരുതി തീരുമാനിച്ചതോടെ വാഗൻ ആർ പദ്ധതിയുടെ കഥ കഴിഞ്ഞു.

Wagon R EV

എന്താണിത്ര പ്രത്യേകത?

ജനത്തിന് ആകാംക്ഷയുണ്ട്. ടൊയോട്ട, സുസുക്കി കൂട്ടുകെട്ടിൽ എന്തൊക്കെയാണ് വരുന്നത്? മധ്യ നിര എസ് യു വിയാണ് തുടക്കം. വൈ വൈ 8 എന്ന കോഡ് നാമത്തിൽ മാരുതി പുറത്തിറക്കാൻ പോകുന്ന വാഹനത്തിന്റെ വിവരങ്ങൾ മാധ്യമങ്ങൾ പുറത്തു വിട്ടിരുന്നു. ഹ്യുണ്ടേയ് ക്രെറ്റയെക്കാൾ നീളവും വീതിയുമുള്ള വാഹനത്തിന് 500 കിലോമീറ്ററിലധികം റേഞ്ചുണ്ടാവും. 59, 48 കിലോ വാട്ട് വീതമുള്ള രണ്ട് ബാറ്ററി പാക്ക് മോഡലുകൾക്ക് 150 ബിഎച്ച്പിക്കു തുല്യം ശക്തിയും ഓൾ വീൽ ഡ്രൈവ് മോഡലുകളുമുണ്ട്. ടൊയോട്ടയുടെ മോഡലും പരീക്ഷണത്തിലാണ്. സാങ്കേതികത പങ്കിടുന്നെങ്കിലും രൂപത്തിൽ യാതൊരു സാദൃശ്യവുമില്ല.

ബാറ്ററിയാണു താരം

പ്ലാറ്റ്‌ഫോമിനടിയിൽ പതുങ്ങിയിരിക്കുന്ന ഭാരവും വലുപ്പവും കുറഞ്ഞ ബ്ലേഡ് സെല്ലുകളാണ് ഈ വാഹനങ്ങളുടെ കരുത്ത്. തൂക്കക്കുറവ് ഇന്ധനക്ഷമത കൂട്ടും, തുല്യമായ ഭാര സംതുലനം വാഹനത്തിന്റെ നിയന്ത്രണവും സുരക്ഷയും ഉയർത്തും. ബാറ്ററികൾ പൊട്ടിത്തെറിക്കുന്ന കാലത്ത് അത്തരം ഭീഷണികളും ഈ നവീന സാങ്കേതികയിൽ ഇല്ലേയില്ല.

എന്നു വരും? എത്ര വില?

വിലയിലാണ് കളി. ഡീസൽ, പെട്രോൾ എസ് യു വികളെക്കാൾ കുറഞ്ഞ വില. 13 ലക്ഷത്തിൽ വില തുടങ്ങും. 2024 ൽ ആഗോള വിപണിയിലും 2025 ൽ ഇന്ത്യയിലും പ്രതീക്ഷിക്കാം. ഇത്രയും കാത്തിരുന്നില്ലേ, ഒരു മൂന്നു കൊല്ലംകൂടി കാത്തിരിക്കാമെന്നേ...

English Summary: Maruti Suzuki & Toyota jointly developing an electric SUV