കൊച്ചി ∙ വാഹന പരിശോധന ഒഴിവാക്കാനും ടോൾ വെട്ടിക്കാനുമായി സർക്കാർ ബോർഡും വച്ച് നിരത്തിൽ ഒട്ടേറെ വാഹനങ്ങളുണ്ടെന്ന് മുന്നറിയിപ്പ് നൽകിയ ഹൈക്കോടതി നടപടികൾ കർശനമാക്കാൻ വീണ്ടും അധികൃതർക്കു നിർദേശം നൽകി. നെയിം ബോർഡ്, നമ്പർ പ്ലേറ്റ്, കൊടി, ലൈറ്റുകൾ തുടങ്ങിയവ സ്ഥാപിക്കുന്നതു സംബന്ധിച്ചു കർശന

കൊച്ചി ∙ വാഹന പരിശോധന ഒഴിവാക്കാനും ടോൾ വെട്ടിക്കാനുമായി സർക്കാർ ബോർഡും വച്ച് നിരത്തിൽ ഒട്ടേറെ വാഹനങ്ങളുണ്ടെന്ന് മുന്നറിയിപ്പ് നൽകിയ ഹൈക്കോടതി നടപടികൾ കർശനമാക്കാൻ വീണ്ടും അധികൃതർക്കു നിർദേശം നൽകി. നെയിം ബോർഡ്, നമ്പർ പ്ലേറ്റ്, കൊടി, ലൈറ്റുകൾ തുടങ്ങിയവ സ്ഥാപിക്കുന്നതു സംബന്ധിച്ചു കർശന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ വാഹന പരിശോധന ഒഴിവാക്കാനും ടോൾ വെട്ടിക്കാനുമായി സർക്കാർ ബോർഡും വച്ച് നിരത്തിൽ ഒട്ടേറെ വാഹനങ്ങളുണ്ടെന്ന് മുന്നറിയിപ്പ് നൽകിയ ഹൈക്കോടതി നടപടികൾ കർശനമാക്കാൻ വീണ്ടും അധികൃതർക്കു നിർദേശം നൽകി. നെയിം ബോർഡ്, നമ്പർ പ്ലേറ്റ്, കൊടി, ലൈറ്റുകൾ തുടങ്ങിയവ സ്ഥാപിക്കുന്നതു സംബന്ധിച്ചു കർശന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ വാഹന പരിശോധന ഒഴിവാക്കാനും ടോൾ വെട്ടിക്കാനുമായി സർക്കാർ ബോർഡും വച്ച് നിരത്തിൽ ഒട്ടേറെ വാഹനങ്ങളുണ്ടെന്ന് മുന്നറിയിപ്പ് നൽകിയ ഹൈക്കോടതി നടപടികൾ കർശനമാക്കാൻ വീണ്ടും അധികൃതർക്കു നിർദേശം നൽകി. നെയിം ബോർഡ്, നമ്പർ പ്ലേറ്റ്, കൊടി, ലൈറ്റുകൾ തുടങ്ങിയവ സ്ഥാപിക്കുന്നതു സംബന്ധിച്ചു കർശന വ്യവസ്ഥകളുണ്ടായിട്ടും പാലിക്കാത്ത വാഹനങ്ങളുടെ ചിത്രങ്ങൾ ഉദാഹരണ സഹിതം ഉത്തരവിൽ ഉൾപ്പെടുത്തിയാണു ജസ്റ്റിസ് അനിൽ കെ.നരേന്ദ്രൻ ഇതുസംബന്ധിച്ച ഉത്തരവിട്ടത്.

 

ADVERTISEMENT

സർക്കാർ ചിഹ്നം, കൊടി, അടിയന്തര, ദുരന്തനിവാരണ വാഹനങ്ങൾക്കായുള്ള ചുവപ്പ്, നീല, വെള്ള ലൈറ്റുകൾ, നെയിം ബോർഡുകൾ തുടങ്ങിയവ അനധികൃതമായി സ്ഥാപിക്കുന്ന വാഹനങ്ങൾക്കെതിരെ നിയമ നടപടികൾ ഉറപ്പാക്കാൻ ട്രാൻസ്പോർട്ട് കമ്മിഷണർക്കു ഹൈക്കോടതി നിർദേശം നൽകി. ലൈറ്റുകൾ, നമ്പർ പ്ലേറ്റുകൾ, സേഫ്റ്റി ഗ്ലാസുകളിൽ കൂളിങ് ഫിലിമുകൾ, കർട്ടനുകൾ തുടങ്ങിയവ സ്ഥാപിക്കുന്നതു സംബന്ധിച്ച നിയമവ്യവസ്ഥകൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും കോടതി നിർദേശിച്ചു.

 

വാഹനങ്ങളിൽ അധിക ഹെഡ്‌ലാംപുകൾ, ലൈറ്റുകൾ തുടങ്ങിയവ ഘടിപ്പിച്ച് എതിരെ വരുന്ന വാഹനങ്ങളുടെ ഡ്രൈവർമാരെ ഉൾപ്പെടെ ‘അന്ധരാക്കുന്ന’ നിയമലംഘകർക്കെതിരെ നടപടിയെടുക്കാനും ഹൈക്കോടതി ഉത്തരവിട്ടു. നിയമം ലംഘിക്കുന്ന രീതി വിശദമാക്കാൻ, അഡീഷനൽ ലൈറ്റുകൾ ഘടിപ്പിച്ച വാഹനങ്ങളുടെ ചിത്രങ്ങളും കോടതി ഉത്തരവിൽ ചേർത്തിരുന്നു.

 

ADVERTISEMENT

എതിരെ വരുന്ന വാഹനങ്ങൾക്കു മാത്രമല്ല, റിയർവ്യൂ മിററിൽ വെളിച്ചം തട്ടി, മുന്നിൽപോകുന്ന വാഹനങ്ങളുടെ ഡ്രൈവർമാരെയും കണ്ണഞ്ചിപ്പിക്കുകയാണ് ഇത്തരം നിയമ ലംഘകർ എന്നു കോടതി പറഞ്ഞു. കാൽനട യാത്രക്കാരെയും ഈ ഈ ലൈറ്റുകൾ ബാധിക്കുകയാണ്. ഇത്തരം വാഹനങ്ങൾ പൊതു സ്ഥലങ്ങളിൽ ഉപയോഗിക്കുന്നതിന്റെ ദൃശ്യങ്ങൾ യുട്യൂബിൽ അവയുടെ ഉടമസ്ഥരും വ്ലോഗർമാരും പങ്കുവച്ചതാണു കോടതി ഉത്തരവിൽ ചേർത്തത്. കാറുകളിൽ മാത്രമല്ല, ഭാരവാഹനങ്ങൾ, ബസുകൾ ഉൾപ്പെടെയുള്ള പൊതുവാഹനങ്ങളിലും ഇത്തരം നിയമലംഘനങ്ങൾ വ്യാപകമാണെന്നു കോടതി പറഞ്ഞു.

 

നിയമങ്ങളുണ്ട്, കൃത്യമായി

 

ADVERTISEMENT

കൊടിവച്ച കാറും ലൈറ്റുവച്ച വണ്ടിയും നെയിം പ്ലേറ്റ് വച്ച വാഹനവും നിരത്തിലൂടെ പായുന്നതു കാണുന്നുണ്ടെങ്കിലും ഇതെല്ലാം നിയമപരമാണോയെന്ന സന്ദേഹമുണ്ടാകുക സ്വാഭാവികം. എന്നാൽ ഭരണഘടനാ പദവികൾ വഹിക്കുന്നവരും ഉന്നതമായ വിശിഷ്‌ട പദവികളിലുള്ളവരും മാത്രമേ വാഹനങ്ങളിൽ ജോലിസമയത്ത് ചുവന്ന ബീക്കൺ ലൈറ്റ് ഉപയോഗിക്കാവൂയെന്ന് സുപ്രീം കോടതി 2013 ൽ നിർദേശം നൽകിയതാണ്. പൊലീസ് വാഹനങ്ങളിലും അത്യാഹിത സേവനങ്ങൾക്കുപയോഗിക്കുന്ന വാഹനങ്ങളിലും നീല, വെള്ള വിവിധ നിറത്തിലുള്ള ബീക്കൺ ലൈറ്റ് ആകാം എന്നു കോടതി നിർദേശിച്ചിരുന്നു. ഈ നിർദേശം പിന്നീടു കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരുകളും നടപ്പാക്കി.

 

പതാക, ദേശീയ ചിഹ്നം, സർക്കാർ ബോർഡ് തുടങ്ങിയവയുടെ കാര്യത്തിൽ ഉൾപ്പെടെ നിയമങ്ങളുണ്ട്. ഇതു സംബന്ധിച്ചുള്ള നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ട ഹൈക്കോടതി നിർദേശങ്ങൾ നൽകുകയായിരുന്നു.  സ്വീകരിച്ച നടപടികൾ വ്യക്തമാക്കി നടപടി റിപ്പോർട്ട് നൽകാൻ ഹൈക്കോടതി നിർദേശിച്ചതിനെ തുടർന്നു ട്രാൻസ്പോർട്ട് കമ്മിഷണർ വിശദീകരണ പത്രിക നൽകിയിരുന്നു. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനായി ഗവൺമെന്റ് ഓഫ് ഇന്ത്യ, ഗവൺമെന്റ് ഓഫ് കേരള, കേരള സ്റ്റേറ്റ്, ഗവൺമെന്റ് വെഹിക്കിൾ തുടങ്ങിയ ബോർഡുകൾ സ്ഥാപിച്ചു ഒട്ടേറെ വാഹനങ്ങൾ നിരത്തുകളിലുണ്ടെന്നു കോടതി പറഞ്ഞു. സർക്കാർ വകുപ്പിന്റെ വാഹനമാണെന്ന ധാരണയുണ്ടാക്കാനാണ് ഈ ശ്രമം. വാഹനത്തിലിരിക്കുന്നവർ സർക്കാർ ഉദ്യോഗസ്ഥരാണെന്നു തെറ്റിദ്ധരിപ്പിച്ച് വാഹന പരിശോധനയിൽനിന്നു രക്ഷപ്പെടാനും ടോൾ നൽകുന്നത് ഒഴിവാക്കാനുമാണ് ശ്രമിക്കുന്നത്. ഇത്തരം വാഹനങ്ങൾ വിശദമായി പരിശോധിച്ചു നിയമാനുസൃതം നടപടിയെടുക്കണം. ഈ വാഹനത്തിലുള്ളവരുടെ തിരിച്ചറിയൽ രേഖ നിർബന്ധമായും പരിശോധിക്കണം.

 

കൂളിങ് ഫിലിമുകൾ, തുണി കർട്ടനുകൾ തുടങ്ങിയവയുള്ള വാഹനങ്ങൾക്കെതിരെ വാഹന ഗതാഗത വകുപ്പിലെ ഉദ്യോഗസ്ഥർ നടപടിയെടുക്കുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. നമ്പർ പ്ലേറ്റിൽ നെയിം ബോർഡ് സ്ഥാപിച്ചതും വിൻഡോ കർട്ടനിട്ടതും ഉൾപ്പെടെ സർക്കാർ വാഹനങ്ങൾ നിയമം ലംഘിക്കുന്നതു ചിത്രങ്ങൾ സഹിതമാണു കോടതി ചൂണ്ടിക്കാട്ടിയത്. പൊലീസ് വകുപ്പിന്റെ വാഹനങ്ങൾ നിയമം പാലിക്കേണ്ടതു സംബന്ധിച്ചു 2020 ഡിസംബർ 14 ന് പൊലീസ് മേധാവി സർക്കുലർ ഇറക്കിയിരുന്നു. വാഹനത്തിൽ വിൻഡോ കർട്ടനുകൾ, ബുൾ ബാറുകൾ (വാഹനത്തിൽ ക്രാഷ് ഗാർഡ് ആയി ഘടിപ്പിക്കുന്നത്), സൺ ഫിലിമുകൾ തുടങ്ങിയ നിരോധിച്ച വസ്തുക്കൾ ഉപയോഗിക്കരുതെന്നായിരുന്നു സർക്കുലർ.

 

സമാനമായ ഉത്തരവ് 2020 ഡിസംബർ 30ന് ആഭ്യന്തര വകുപ്പും ഇറക്കിയിരുന്നു. കർട്ടനുകൾ /ഡാർക്ക് ഫിലിമുകൾ അല്ലെങ്കിൽ മോട്ടർ വാഹന നിയമം 1988 നിഷ്കർച്ചിരിക്കുന്നത് അനുസരിച്ചു, വിൻഡ് സ്ക്രീൻ/വിൻഡോ എന്നിവയിലൂടെയുള്ള പ്രകാശത്തിന്റെ കടന്നുവരവിനെ ബാധിക്കുന്ന വസ്തുക്കൾ എന്നിവ ഔദ്യോഗിക വാഹനങ്ങളിൽ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നായിരുന്നു നിർദേശം.

ഭരണഘടനാ പദവി വഹിക്കുന്നവർ, സ്റ്റേറ്റ് എംബ്ലം ഓഫ് ഇന്ത്യ (റെഗുലേഷൻ ഓഫ് യൂസ്) ചട്ടം 2017 ന്റെ ഷെഡ്യൂൾ രണ്ട്: പാർട്ട് 1, പാർട്ട് 2, ഫ്ലാഗ് കോഡ് ഓഫ് ഇന്ത്യ 2002 തുടങ്ങിയവയിൽ പറഞ്ഞിരിക്കുന്ന വിശിഷ്ട വ്യക്തികൾ എന്നിവർ സഞ്ചരിക്കുന്ന വാഹനങ്ങളിൽ മാത്രമാണ് ചിഹ്നം/സ്റ്റാർ പ്ലേറ്റ്, കൊടി തുടങ്ങിയവ ഉപയോഗിക്കാൻ അനുമതിയുള്ളത്.

 

വിവിധ സ്ഥലങ്ങളിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥർ ദേശീയ ചിഹ്നം വാഹനങ്ങളിൽ അനധികൃതമായി ഉപയോഗിക്കുന്നതു വിലക്കി കേന്ദ്ര പ്രത്യക്ഷ നികുതി, റവന്യു, ധനം തുടങ്ങിയ വകുപ്പുകൾ 2017 നവംബർ മൂന്നിന് ഓഫിസ് മെമ്മോറാണ്ടം ഇറക്കിയിരുന്നു. ഷെഡ്യൂൾ രണ്ടിൽ നിഷ്കർഷിച്ചിരിക്കുന്നവരിൽ ഒഴികെയുള്ളവർ ദേശീയ ചിഹ്നം വാഹനങ്ങളിൽ ഉപയോഗിക്കുന്നതാണ് ഈ വകുപ്പുകൾ വിലക്കിയത്. നിയമലംഘനം കണ്ടെത്തിയാൽ ഗൗരവമായി എടുക്കുമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ ഉത്തരവാദിയായിരിക്കുമെന്നും അധികൃതർ അറിയിച്ചിരുന്നു.

 

റജിസ്ട്രേഷൻ പ്ലേറ്റിൽ നമ്പർ എഴുതേണ്ട വലുപ്പം, അക്കങ്ങളുടെയും അക്ഷരങ്ങളുടെയും വലുപ്പം തുടങ്ങിയവ കൃത്യമായി കേന്ദ്ര മോട്ടർവാഹന ചട്ടം 51, മോട്ടർ വാഹനങ്ങൾ (ഡ്രൈവിങ്) ചട്ടം 2017 എന്നിവയിൽ വിശദമാക്കിയിട്ടുണ്ട്. ഫാൻസി ഫോണ്ടുകൾ ഉപയോഗിക്കരുത്, അലങ്കാര ഫോണ്ടുകൾ ഉപയോഗിക്കരുത് തുടങ്ങിയവ അടക്കമാണ് നിർദേശങ്ങൾ. ഹൈക്കോടതിയുടെ നിർദേശത്തെ തുടർന്നു സഹകരണ സംഘങ്ങളുടെ വാഹനങ്ങളിൽ ചുവപ്പ്, നീല നിറത്തിലുള്ള നെയിം ബോർഡുകൾ ഉപയോഗിക്കുന്നത് വിലക്കി സഹകരണ സൊസൈറ്റി റജിസ്ട്രാർ സർക്കുലർ ഇറക്കിയിരുന്നു. നെയിം പ്ലേറ്റുകളിൽ സ്ഥാപനങ്ങളുടെ പേര് ആലേഖനം ചെയ്യരുതെന്നും 2019 ഫെബ്രുവരി 11 ന് ഇറക്കിയ ഉത്തരവിൽ പറയുന്നു.

 

എന്നാൽ കോടതി ഉത്തരവുണ്ടായിട്ടും റജിസ്ട്രേഷൻ പ്ലേറ്റുകളിൽ സർക്കാർ, സർക്കാർ വകുപ്പുകൾ, സ്ഥാപനങ്ങൾ തുടങ്ങിയവയുടെ പേരുകൾ എഴുതാൻ അനുമതി നൽകിയെന്നു കോടതി ചൂണ്ടിക്കാട്ടി. വിഐപി സംസ്കാരം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ 2017 മേയ് ഒന്നുമുതൽ രാജ്യത്തെ വാഹനങ്ങളിൽ ബീക്കൺ ലൈറ്റിനു കേന്ദ്രസർക്കാർ നിരോധനം ഏർപ്പെടുത്തിയിരുന്നു.

 

English Summary: No More Curtains And Beacon On Govt Cars Court