40 വർഷമായി പാലക്കാട് ടൗണിൽ ഓട്ടോ ഓടിക്കുന്ന ഹൈദരലിയും തൃശൂരിൽ ബസുടമയായ ബിബിൻ ആലപ്പാട്ടും എറണാകുളത്ത് ടാക്സി ഡ്രൈവറായ മാർട്ടിനും കഴിഞ്ഞ വർഷം ഓരോ പുതിയ വാഹനം വാങ്ങി. ഹൈദരലിയുടെ ഓട്ടോയും ബിപിന്റെ ബസും മാർട്ടിന്റെ കാറും തമ്മിലൊരു ബന്ധമുണ്ട്. കംപ്രസ്ഡ് നാച്ചുറൽ ഗ്യാസ് അഥവാ സിഎൻജിയാണ് മൂന്നിന്റെയും

40 വർഷമായി പാലക്കാട് ടൗണിൽ ഓട്ടോ ഓടിക്കുന്ന ഹൈദരലിയും തൃശൂരിൽ ബസുടമയായ ബിബിൻ ആലപ്പാട്ടും എറണാകുളത്ത് ടാക്സി ഡ്രൈവറായ മാർട്ടിനും കഴിഞ്ഞ വർഷം ഓരോ പുതിയ വാഹനം വാങ്ങി. ഹൈദരലിയുടെ ഓട്ടോയും ബിപിന്റെ ബസും മാർട്ടിന്റെ കാറും തമ്മിലൊരു ബന്ധമുണ്ട്. കംപ്രസ്ഡ് നാച്ചുറൽ ഗ്യാസ് അഥവാ സിഎൻജിയാണ് മൂന്നിന്റെയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

40 വർഷമായി പാലക്കാട് ടൗണിൽ ഓട്ടോ ഓടിക്കുന്ന ഹൈദരലിയും തൃശൂരിൽ ബസുടമയായ ബിബിൻ ആലപ്പാട്ടും എറണാകുളത്ത് ടാക്സി ഡ്രൈവറായ മാർട്ടിനും കഴിഞ്ഞ വർഷം ഓരോ പുതിയ വാഹനം വാങ്ങി. ഹൈദരലിയുടെ ഓട്ടോയും ബിപിന്റെ ബസും മാർട്ടിന്റെ കാറും തമ്മിലൊരു ബന്ധമുണ്ട്. കംപ്രസ്ഡ് നാച്ചുറൽ ഗ്യാസ് അഥവാ സിഎൻജിയാണ് മൂന്നിന്റെയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

40 വർഷമായി പാലക്കാട് ടൗണിൽ ഓട്ടോ ഓടിക്കുന്ന ഹൈദരലിയും തൃശൂരിൽ ബസുടമയായ ബിബിൻ ആലപ്പാട്ടും എറണാകുളത്ത് ടാക്സി ഡ്രൈവറായ മാർട്ടിനും കഴിഞ്ഞ വർഷം ഓരോ പുതിയ വാഹനം വാങ്ങി. ഹൈദരലിയുടെ  ഓട്ടോയും ബിബിന്റെ  ബസും മാർട്ടിന്റെ കാറും തമ്മിലൊരു ബന്ധമുണ്ട്. കംപ്രസ്ഡ് നാച്ചുറൽ ഗ്യാസ് അഥവാ സിഎൻജിയാണ് മൂന്നിന്റെയും ഇന്ധനം. പെട്രോൾ- ഡീസൽ വിലക്കയറ്റത്തിൽനിന്നു രക്ഷപ്പെടാൻ ‘വണ്ടി മാറിക്കയറാനുള്ള’ തീരുമാനം ഇവരെ എവിടെയെത്തിച്ചു? പെട്രോളിനും ഡീസലിനുമൊപ്പം സിഎൻജി വിലയും കുതിപ്പു തുടങ്ങിയത് ഉപയോക്താക്കളെ കുടുക്കിയോ?

കൂലിക്കെടുത്ത ലാംബെട്ര ഓട്ടോയിൽ പാലക്കാട്ടെ നിരത്തിൽ ഓട്ടം തുടങ്ങിയതാണു ഹൈദരലി. ആദ്യം പെട്രോളിലേക്കും പിന്നീട് ഡീസലിലേക്കും മാറി. ഡീസൽ വണ്ടി വിറ്റ്, ബാക്കി തുക ലോണുമെടുത്താണു കോവിഡ്  പ്രതിസന്ധിയുടെ അവസാന ഘട്ടത്തിൽ, കഴിഞ്ഞ വർഷം സിഎൻജി ഓട്ടോ വാങ്ങിയത്. സിഎൻജി വിലക്കുറവും ഉയർന്ന മൈലേജുമായിരുന്നു പ്രതീക്ഷ. എന്നാൽ വണ്ടിയെടുത്ത് വർഷമൊന്നു തികയും മുൻപേ ഒരു കിലോഗ്രാം സിഎൻജിക്കു കൂടിയത് 20 രൂപയോളം. മാസം 8000 രൂപ ലോൺ തിരിച്ചടവുണ്ട്. കഞ്ഞി കുടിച്ചില്ലെങ്കിലും വായ്പ തിരിച്ചടവ് മുടക്കാൻ പറ്റുമോ? ഹൈദരലി ചോദിക്കുന്നു.

ADVERTISEMENT

ഓട്ടോയ്ക്കു നല്ല മൈലേജ് കിട്ടുന്നുണ്ട്. ഡീസലിൽ ലീറ്ററിന്  20-22 കിലോമീറ്ററാണ് ഓടിയിരുന്നതെങ്കിൽ സിഎൻജി ഓട്ടോയ്ക്കു മൈലേജ് 35നു മുകളിലാണ്. എത്ര കൂടുതൽ ഓടുന്നോ അത്രയും ഗുണമുണ്ട്. എന്നാൽ കാര്യമായ ഓട്ടം കിട്ടുന്നില്ല. ഓട്ടോയിൽ 8 കിലോഗ്രാം സിഎൻജി സൂക്ഷിക്കാവുന്ന ടാങ്കാണുള്ളത്. രണ്ടു ദിവസത്തിലൊരിക്കൽ നിറയ്ക്കണം. വല്ലപ്പോഴും ഒരു ദീർഘയാത്ര കിട്ടിയാൽ വഴിയിൽ കിടക്കരുതല്ലോ. ആവശ്യത്തിനു സിഎൻജി പമ്പുകൾ ഇല്ലാത്തതു പ്രശ്നം തന്നെയാണ്- ഹൈദരലി പറയുന്നു. 

തൃശൂരിലെ ബസ് ഉടമയായ  ബിബിൻ ആലപ്പാടിനു സെന്റ് ജോസ് എന്ന പേരിൽ ഇരുപതോളം ബസുകളുണ്ട്. എല്ലാ വർഷവും ഓരോ പുതിയ ബസ് വാങ്ങുന്ന പതിവുണ്ടായിരുന്നു. കോവിഡ് പ്രതിസന്ധിക്കു ശേഷം ആദ്യം സ്വന്തമാക്കിയതു സിഎൻജി ബസാണ്. ലെയ്‌ലാൻഡ് 38 സീറ്റ് ബസിന്റെ ഷാസിക്കു മാത്രം 26 ലക്ഷം രൂപ ചെലവായി. 11 ലക്ഷം രൂപയ്ക്കു ബോഡി കെട്ടി. 100 ലീറ്റർ ഡീസൽ അടിച്ച് ഓടുന്ന ദൂരം 90 കിലോഗ്രാം സിഎൻജിയിൽ പുതിയ ബസ് ഓടിയെത്തുമെന്നു ബിബിൻ പറയുന്നു. സിഎൻജി വില കൂടുന്നതിനിടയിലും ഇതാണ്  ആശ്വാസം. സിഎൻജി ബസുകൾ വാങ്ങുന്നതു തന്നെയാണ് ഭാവിയിൽ ലാഭകരമാവുകയെന്നു ബിബിൻ പറയുന്നു.

തൃശൂരിൽത്തന്നെ വരലക്ഷ്മി എന്ന പേരിൽ ബസ് സർവീസ് നടത്തുന്ന ഗോപകുമാറിന് മുൻപ് 8 ബസുകളുണ്ടായിരുന്നതാണ്. കോവിസ് പ്രതിസന്ധിക്കു ശേഷം അതു നാലായി. അപ്പോഴാണ് ബസ് സിഎൻജിയിലേക്കു മാറ്റുന്നതിനെ കുറിച്ചു ചിന്തിക്കുന്നത്. ഡീസൽ ബസ് സിഎൻജിയിലേക്കു മാറ്റാൻ ഏതാണ്ടു നാലര ലക്ഷം രൂപ ചെലവായി.  ലീറ്ററിന് 3.25 കിലോമീറ്റർ മാത്രം മൈലേജ് ലഭിച്ചിരുന്ന ഡീസലിനു പകരം സിഎൻജിയിലേക്കു മാറിയപ്പോൾ ഒരു  കിലോയ്ക്ക് സഞ്ചരിക്കാവുന്ന ദൂരം  നാലിനു മുകളിലായി. ദിവസം 1200 - 1300 രൂപയുടെ ലാഭം.

ബിബിൻ ആലപ്പാടിന്റെ ഉടമസ്ഥതയിലുള്ള ‌സെന്റ് ജോസ് സിഎൻജി ബസിന്റെ ബോഡി നിർമിക്കുന്നു

∙ വിൽപന മുകളിലേക്ക്

ADVERTISEMENT

രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി സുസുക്കി ഇക്കഴിഞ്ഞ മാർച്ചിലാണ് തങ്ങൾ ഇതുവരെ 10 ലക്ഷം സിഎൻജി വാഹനങ്ങളുടെ വിൽപന പൂർത്തിയാക്കിയതായി അറിയിച്ചത്. കഴിഞ്ഞ  വർഷം  മാത്രം 2 ലക്ഷത്തിലധികം സിഎൻജി വാഹനങ്ങളാണു മാരുതി വിറ്റത്. നിലവിൽ രാജ്യത്ത് 3700ൽ അധികം സിഎൻജി സ്റ്റേഷനുകളാണുള്ളത്. സർക്കാർ വാഗ്ദാനം ചെയ്തിട്ടുള്ളതു പോലെ ഏതാനും വർഷങ്ങൾ കൊണ്ട് ഇവയുടെ എണ്ണം പതിനായിരത്തിലേക്ക് എത്തിയാൽ സിഎൻജി വാഹന വിൽപന പുതിയ തലത്തിലെത്തുമെന്നു മാരുതി സുസുക്കി ഇന്ത്യയുടെ മാനേജിങ് ഡയറക്ടറും സിഇഒയുമായ കെയ്നിച്ചി അയുക്കാവ പറയുന്നു.

∙ പിടിതരാതെ വില; പിടിവള്ളിയായി മൈലേജ്

എറണാകുളത്തുള്ള മാർട്ടിൻ ടാക്സിയായി ഓടിക്കുന്നത് മാരുതി സുസുക്കിയുടെ ചെറു കാറാണ് (സെലെറിയോ). ഡീസലുമായി താരതമ്യപ്പെടുത്തിയാൽ സിഎൻജി എന്തുകൊണ്ടും ലാഭകരമാണെന്നു മാർട്ടിൻ പറയുന്നു. മൈലേജ് തുണയ്ക്കുന്നുണ്ടെങ്കിലും വർധിക്കുന്ന സിഎൻജി വില ലാഭം കുറയ്ക്കുന്നു.

സിഎൻജി കാറുകൾക്കു കമ്പനി അവകാശപ്പെടുന്ന മൈലേജ്  കിലോയ്ക്ക് ഏതാണ്ട് 35 കിലോമീറ്റർ വരെയാണ്. ഇ‌തും വിലക്കുറവുമാണു കൂടുതൽ പേരെ സിഎൻജിയിലേക്ക് ആകർഷിക്കുന്നത്. പ്രകൃതി സൗഹൃദ ഇന്ധനമെന്ന നിലയിൽ സർക്കാർ സിഎൻജി വില പിടിച്ചു നിർത്താൻ ശ്രമിക്കുമെന്നായിരുന്നു പൊതുവേയുള്ള പ്രതീക്ഷ. എന്നാൽ 3 വർഷത്തിനിടെ വില ഇരട്ടിയോടടുത്തു.

ADVERTISEMENT

∙ റെട്രോ ഫിറ്റ്മെന്റിൽ പുതിയ പ്രതീക്ഷ

കമ്പനി നേരിട്ടു സിഎൻജി ഫിറ്റഡ് വാഹനങ്ങൾ പുറത്തിറക്കാൻ തുടങ്ങിയത് തങ്ങൾക്കും ഗുണമായെന്ന് എറണാകുളത്ത് സുരഭി ഗ്യാസ് ട്രാക്ക് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ  റെട്രോ ഫിറ്റ്മെന്റ് സെന്റർ നടത്തുന്ന ഡി. അയ്യപ്പൻ പറയുന്നു. ഇത് സിഎൻജി ഇന്ധനത്തിന്റെ പ്രചാരത്തിനും വിശ്വാസ്യത വർധിപ്പിക്കാനും സഹായിച്ചിട്ടുണ്ട്. പെട്രോൾ - ഡീസൽ വിലക്കയറ്റത്തിന്റെ സാഹചര്യത്തിൽ കൂടുതൽ പേർ സിഎൻജിയിലേക്കു മാറുന്ന സാഹചര്യമുണ്ടായിരുന്നു. വില കൂടിയത് ആളുകളെ പിന്തിരിപ്പിക്കുന്നുണ്ടെങ്കിലും റെട്രോ ഫിറ്റ്മെന്റ് എന്തുകൊണ്ടും ലാഭം തന്നെയാണെന്ന് അയ്യപ്പൻ പറയുന്നു. വിവിധ മോഡലുകൾക്കനുസരിച്ച് 54,000 രൂപ മുതൽ 63,000 രൂപ വരെയാണ് കാറുകളിൽ സിഎൻജി കിറ്റ് ഘടിപ്പിക്കുന്നതിനുള്ള ചെലവ്.

CNG

സിഎൻജിയിലേക്കു മാറുന്നതോടെ വാഹനത്തിന്റെ മൈലേജ് 50 മുതൽ 65 ശതമാനം വരെ വർധിക്കുന്നു. പ്രതിമാസം ഏതാണ്ട് 25 വാഹനങ്ങളിൽ ഇവിടെനിന്നു സിഎൻജി ഫിറ്റ് ചെയ്യുന്നുണ്ട്. കാര്യമായ അറ്റകുറ്റപ്പണികളും വേണ്ടി വരുന്നില്ലെന്നാണ് അനുഭവം. ബിഎസ് 6 ഒഴികെയുള്ള വാഹനങ്ങളിൽ മാത്രമേ ഇതുവരെ സിഎൻജി റെടോ ഫിറ്റ്മെന്റ് അനുവദിച്ചിരുന്നുള്ളൂ. അതുകൊണ്ടു തന്നെ പഴയ വാഹനങ്ങളാണ് സിഎൻജിയിലേക്കുള്ള മാറ്റത്തിനായി ഇതുവരെ എത്തിക്കൊണ്ടിരുന്നത്. ബിഎസ് 6 വാഹനങ്ങൾക്കും സിഎൻജി കൺവേർഷൻ അനുവദിക്കണമെന്ന ദീർഘകാലമായ ആവശ്യത്തെ തുടർന്ന് ഈ വർഷം ജനുവരിയിൽ കേന്ദ്രം ഇതിനുള്ള കരടു വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച നിയമം നിലവിൽ വരുന്നതോടെ പുതിയ വാഹനങ്ങളുടെയും സിഎൻജി കൺവേർഷൻ സാധ്യമാകും. അംഗീകൃത റെട്രോ ഫിറ്റ്മെന്റ് സെന്ററുകളിൽ നിന്ന് അംഗീകൃത കിറ്റുകൾ ഉപയോഗിച്ചുള്ള  കൺവേർഷനുകൾക്കു മാത്രമേ നിയമ സാധുതയുള്ളൂ. കിറ്റ് ഘടിപ്പിച്ച ശേഷം വാഹനം പരിശോധിപ്പിച്ച് ആർസിയിൽ മാറ്റം വരുത്തണം.

CNG, Image Source: Shutterstock

 

∙ സാധ്യതയും വെല്ലുവിളിയും

 

വൈദ്യുതി വാഹനങ്ങളുടെ കടന്നുവരവിനിടെ സിഎൻജിയുടെ പ്രസക്തി എന്താണ്? കൂടുതൽ മൈലേജ് ഉറപ്പു നൽകുന്ന പ്രകൃതി സൗഹൃദ ഇന്ധനമെന്നതാണ് സിഎൻജിയുടെ മേന്മ.  വൈദ്യുതി വാഹനങ്ങൾക്കു വലിയ വില നൽകേണ്ടിവരുമ്പോൾ താരതമ്യേന കുറഞ്ഞ ചെലവിൽ പുതിയ സിഎൻജി വാഹനങ്ങൾ ലഭ്യമാണ്. കൂടാതെ പഴയ വാഹനങ്ങൾ സിഎൻജിയിലേക്ക് മാറ്റാവുന്ന റെട്രോ ഫിറ്റ്മെന്റ് ആണു മറ്റൊരു സാധ്യത. എന്നാൽ സിഎൻജി കൂടുതൽ വാഹനങ്ങളിൽ ഉപയോഗിക്കപ്പെടണമെങ്കിൽ അതിന്റെ ലഭ്യത ഉറപ്പാക്കുകയാണ് ആദ്യം വേണ്ടത്. നഗര പ്രദേശങ്ങൾക്കപ്പുറം ഇപ്പോഴും വേണ്ടത്ര സിഎൻജി പമ്പുകളില്ല. വില സ്ഥിരതയാണ് ഉറപ്പാക്കേണ്ട മറ്റൊരു കാര്യം. ഇതിനു സർക്കാർ മുന്നിട്ടിറങ്ങണമെന്ന ആവശ്യം ശക്തമാണ്.

 

English Summary: What Happened When They Convert Their Petrol/Diesel Vehicles to CNG?