ടാറ്റയിൽ ലയിച്ച് ‘കേരളത്തിന്റെ സ്വന്തം’ എയർ ഇന്ത്യ എക്സ്പ്രസ് ഇല്ലാതാകുമോ? എയർ ഇന്ത്യയെ ടാറ്റ ഏറ്റെടുത്തപ്പോൾ ഗൾഫ് യാത്രക്കാരായ മലയാളികളുടെ ചിന്ത ഈ വഴിക്കു പറന്നു തുടങ്ങി. എയർ ഇന്ത്യ എക്സ്പ്രസ് മലയാളിക്ക് കെഎസ്ആർടിസി ബസ് പോലെയാണ്. അത്രയേറെയാണ് സ്നേഹം. കുറഞ്ഞ ചെലവിൽ ഗൾഫ് നാടുകളിലേക്ക് പറക്കാനുള്ള കേരളത്തിന്റെ സ്വപ്നങ്ങൾക്കു ചിറകു നൽകിയ എയർ ഇന്ത്യയെ സ്നേഹിക്കാതെ പിന്നെന്തു ചെയ്യും? അതോടെ, വരുമാനത്തിന്റെ സിംഹഭാഗം വിമാനക്കമ്പനികൾക്കു ടിക്കറ്റ് നിരക്കായി കൊടുക്കാതെ നാട്ടിൽ വന്നുപോകാൻ മലയാളികൾക്കു സാധിച്ചു. ഇത്ര കുറഞ്ഞ നിരക്കിൽ ടിക്കറ്റ് നൽകിയിട്ടും മികച്ച പ്രവർത്തന മാതൃകകളിലൂടെ വർഷങ്ങളായി ലാഭത്തിൽ പ്രവർത്തിക്കാനും എയർ ഇന്ത്യ എക്സ്പ്രസിന് കഴിഞ്ഞു. അങ്ങനെ മലയാളി ജീവിതത്തിന്റെ വൈകാരികതയുടെ ഭാഗമായ എയർ ഇന്ത്യ എക്സ്പ്രസ് നിർണായകമായ ഒരു ഘട്ടത്തിലേക്ക് എത്തുകയാണ്. ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിൽ ആയതോടെ എയർ ഇന്ത്യയുടെ സബ്സിഡയറിയായ എയർ ഇന്ത്യ എക്സ്പ്രസും ഒരു വലിയ ലയനത്തിന് ഒരുങ്ങുകയാണ്. ടാറ്റയുടെ ഉടമസ്ഥതയിൽ നിലവിലുള്ള നാലു വിമാനക്കമ്പനികൾ ലയിപ്പിക്കുന്നതാണ് പദ്ധതി. ഇതിൽ എയർ ഇന്ത്യയും വിസ്താരയും തമ്മിൽ ലയിപ്പിച്ച് ഫ്ലാഗ്ഷിപ് സർവീസുകളും, എയർ ഇന്ത്യ എക്സ്പ്രസും എയർ ഏഷ്യ ഇന്ത്യയും ലയിപ്പിച്ച് ചെലവുകുറഞ്ഞ സർവീസുകളും നടത്തുകയാണ് ടാറ്റയുടെ ലക്ഷ്യം. ഇതിനുള്ള നടപടികൾക്ക് ടാറ്റ തുടക്കമിട്ടുകഴിഞ്ഞു. ഇതോടെ കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്ന മലയാളികളുടെ സ്വന്തം ‘വിമാനക്കമ്പനി’ ഇവിടം വിട്ട് ഉത്തരേന്ത്യയ്ക്കു പോകുമോ? അത് ഭാവിയിൽ കൂടുതൽ സർവീസുകൾ കേരളത്തിനു ലഭിക്കുന്നത് തടസ്സമാകുമോ? നിരക്കുകൾ വർധിക്കാനും ഇത് ഇടവരുത്തുമോ? എയർ ഇന്ത്യ എക്സ്പ്രസിൽനിന്നു മലയാളികൾക്കു ലഭിച്ചിരിക്കുന്ന പരിലാളനയ്ക്ക് ഉത്തരേന്ത്യൻ ലോബി തടയിടുമോ? ലയനത്തോടെ സർവീസിൽ മികച്ച കാര്യക്ഷമത ഉണ്ടാകുമെന്ന് പറയുമ്പോഴും സാധാരണക്കാരനെ ഇത്തരം ചോദ്യങ്ങൾ ആശങ്കപ്പെടുത്തുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ടാറ്റയിൽ ലയിച്ച് ‘കേരളത്തിന്റെ സ്വന്തം’ എയർ ഇന്ത്യ എക്സ്പ്രസ് ഇല്ലാതാകുമോ? എയർ ഇന്ത്യയെ ടാറ്റ ഏറ്റെടുത്തപ്പോൾ ഗൾഫ് യാത്രക്കാരായ മലയാളികളുടെ ചിന്ത ഈ വഴിക്കു പറന്നു തുടങ്ങി. എയർ ഇന്ത്യ എക്സ്പ്രസ് മലയാളിക്ക് കെഎസ്ആർടിസി ബസ് പോലെയാണ്. അത്രയേറെയാണ് സ്നേഹം. കുറഞ്ഞ ചെലവിൽ ഗൾഫ് നാടുകളിലേക്ക് പറക്കാനുള്ള കേരളത്തിന്റെ സ്വപ്നങ്ങൾക്കു ചിറകു നൽകിയ എയർ ഇന്ത്യയെ സ്നേഹിക്കാതെ പിന്നെന്തു ചെയ്യും? അതോടെ, വരുമാനത്തിന്റെ സിംഹഭാഗം വിമാനക്കമ്പനികൾക്കു ടിക്കറ്റ് നിരക്കായി കൊടുക്കാതെ നാട്ടിൽ വന്നുപോകാൻ മലയാളികൾക്കു സാധിച്ചു. ഇത്ര കുറഞ്ഞ നിരക്കിൽ ടിക്കറ്റ് നൽകിയിട്ടും മികച്ച പ്രവർത്തന മാതൃകകളിലൂടെ വർഷങ്ങളായി ലാഭത്തിൽ പ്രവർത്തിക്കാനും എയർ ഇന്ത്യ എക്സ്പ്രസിന് കഴിഞ്ഞു. അങ്ങനെ മലയാളി ജീവിതത്തിന്റെ വൈകാരികതയുടെ ഭാഗമായ എയർ ഇന്ത്യ എക്സ്പ്രസ് നിർണായകമായ ഒരു ഘട്ടത്തിലേക്ക് എത്തുകയാണ്. 

ചിത്രം: REUTERS/Francis Mascarenhas
ADVERTISEMENT

ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിൽ ആയതോടെ എയർ ഇന്ത്യയുടെ സബ്സിഡയറിയായ എയർ ഇന്ത്യ എക്സ്പ്രസും ഒരു വലിയ ലയനത്തിന് ഒരുങ്ങുകയാണ്. ടാറ്റയുടെ ഉടമസ്ഥതയിൽ നിലവിലുള്ള നാലു വിമാനക്കമ്പനികൾ ലയിപ്പിക്കുന്നതാണ് പദ്ധതി. ഇതിൽ എയർ ഇന്ത്യയും വിസ്താരയും തമ്മിൽ ലയിപ്പിച്ച് ഫ്ലാഗ്ഷിപ് സർവീസുകളും, എയർ ഇന്ത്യ എക്സ്പ്രസും എയർ ഏഷ്യ ഇന്ത്യയും ലയിപ്പിച്ച് ചെലവുകുറഞ്ഞ സർവീസുകളും നടത്തുകയാണ് ടാറ്റയുടെ ലക്ഷ്യം. ഇതിനുള്ള നടപടികൾക്ക് ടാറ്റ തുടക്കമിട്ടുകഴിഞ്ഞു. ഇതോടെ കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്ന മലയാളികളുടെ സ്വന്തം ‘വിമാനക്കമ്പനി’ ഇവിടം വിട്ട് ഉത്തരേന്ത്യയ്ക്കു പോകുമോ? അത് ഭാവിയിൽ കൂടുതൽ സർവീസുകൾ കേരളത്തിനു ലഭിക്കുന്നത് തടസ്സമാകുമോ? നിരക്കുകൾ വർധിക്കാനും ഇത് ഇടവരുത്തുമോ? എയർ ഇന്ത്യ എക്സ്പ്രസിൽനിന്നു മലയാളികൾക്കു ലഭിച്ചിരിക്കുന്ന പരിലാളനയ്ക്ക് ഉത്തരേന്ത്യൻ ലോബി തടയിടുമോ? ലയനത്തോടെ സർവീസിൽ മികച്ച കാര്യക്ഷമത ഉണ്ടാകുമെന്ന് പറയുമ്പോഴും സാധാരണക്കാരനെ ഇത്തരം ചോദ്യങ്ങൾ ആശങ്കപ്പെടുത്തുന്നു.

∙ കേരളത്തിന്റെ സ്വന്തം വിമാനം, മലയാളിയുടെ അഭിമാനം 

ചിത്രം: REUTERS/Amit Dave

ADVERTISEMENT

എയർ ഇന്ത്യ ചാർട്ടേഴ്സ് ലിമിറ്റഡ് എന്ന പേരിൽ എയർ ഇന്ത്യയുടെ ഉപ കമ്പനിയായാണ് എയർ ഇന്ത്യ എക്സ്പ്രസിന്റെ തുടക്കം. വിമാനസർവീസുകൾ തുടങ്ങുന്നത് 2005 ഏപ്രിലിൽ. മൂന്നു വിമാനങ്ങളുമായി കേരളത്തിലെ മൂന്നു നഗരങ്ങളിൽനിന്ന് (കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്) ഗൾഫിലേക്കായിരുന്നു ആദ്യ സർവീസുകൾ. ഗൾഫ് മലയാളികളെ ലക്ഷ്യമിട്ടാണു കമ്പനി സർവീസ് ആരംഭിച്ചത്. മരുഭൂമിയിൽ പണിയെടുക്കുന്നതിന്റെ നല്ലൊരു ഭാഗം സാധാരണക്കാരനിൽനിന്നു പിഴിഞ്ഞെടുത്തിരുന്ന വിമാനക്കമ്പനികളുടെ കാലമായിരുന്നു അത്. ഇടത്തരം ശമ്പളം വാങ്ങുന്ന പ്രവാസിക്ക് നാട്ടിൽ വന്നുപോകാൻ ഒന്നോ രണ്ടോ മാസത്തെ വരുമാനം മുഴുവനായും നൽകേണ്ട അവസ്ഥയുണ്ടായിരുന്നു. 

എക്സ്പ്രസിന്റെ മാതൃ കമ്പനിയായ എയർ ഇന്ത്യയും ഗൾഫ് രാജ്യങ്ങളിലെ വിമാനക്കമ്പനികളും കാലങ്ങളായി നടത്തിവന്ന ചൂഷണത്തിനെതിരെയുള്ള മലയാളികളുടെ പ്രത്യക്ഷ സമരങ്ങൾ ഒടുവിൽ ഫലം കണ്ടു. ചെലവുകുറഞ്ഞ വിമാന സർവീസുമായി എയർ ഇന്ത്യ എക്സ്പ്രസ് എത്തി. പ്രവാസികളെ എയർലൈനുകൾ ചൂഷണം ചെയ്യുന്നതിന് എയർ ഇന്ത്യ എക്സ്പ്രസ് ഒരു പരിധി വരെ തടയിട്ടു. വർഷത്തിൽ രണ്ടു തവണ വരെ പ്രവാസികൾക്കു കുറഞ്ഞ ചെലവിൽ നാട്ടിൽ പോയി വരാമെന്ന സ്ഥിതിയുണ്ടായി. എയർഹോസ്റ്റസുമാർ അടക്കം മലയാളം പറയുന്നവർ. വീട് വിട്ടിറങ്ങിയ മലയാളിക്ക് വിമാനം ഒരു അന്യതാബോധം പകർന്നില്ല. അത് അവർക്ക് പറക്കുന്ന ഒരു വീടുതന്നെയായി. എയർ ഇന്ത്യ എക്സ്പ്രസ് മലയാളിയുടെ വികാരമായി മാറുന്നത് അങ്ങനെയാണ്. 

ADVERTISEMENT

ചെലവു കുറഞ്ഞ ആഭ്യന്തര എയർലൈനുകൾ അക്കാലത്ത് ഇന്ത്യയിൽ ഉണ്ടായിരുന്നെങ്കിലും, കീശ കാലിയാകാതെ വിദേശ സർവീസുകൾ അവതരിപ്പിച്ചു എന്നതാണ് എയർ ഇന്ത്യ എക്സ്പ്രസിന്റെ പ്രസക്തി. ജനകീയതയായിരുന്നു എയർ ഇന്ത്യ എക്സ്പ്രസിന്റെ മുഖമുദ്ര. ‘സിംപ്‌ളി പ്രൈസ്‌ലെസ്’ എന്നായിരുന്നു പരസ്യവാചകം. എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് തുടങ്ങിയതിനു ശേഷം കുറഞ്ഞ നിരക്കിൽ ദുബായ് സെക്ടറിൽ വിമാന സർവീസുകളുമായി ഒട്ടേറെ ഇന്ത്യൻ, വിദേശ വിമാനക്കമ്പനികൾ രംഗത്തെത്തിയതും മേഖലയിലെ ചൂഷണം കുറയാൻ കാരണമായി.

എയർ ഇന്ത്യ എക്സ്പ്രസ് വിമാനം. ചിത്രം: ഫെയ്സ്ബുക്ക്.

∙ എക്സ്പ്രസ് നിരക്ക് കൂടുമോ? നിരക്ക് സൂപ്പർ എക്സ്പ്രസാകുമോ?

എയർ ക്രാഫ്റ്റുകൾ കുറവായതിനാൽ ദുബായ് പ്രവാസികൾക്ക് ആവശ്യത്തിന് സർവീസുകൾ കിട്ടുന്നതിന് ബുദ്ധിമുട്ട് നേരിട്ടിരുന്നു. എയർ ഏഷ്യയുമായി ലയനം നടന്ന് കൂടുതൽ വിമാനം ലഭിക്കുന്നതോടെ ഇക്കാര്യത്തിൽ ഒരു പരിഹാരം ഉണ്ടാകുമെന്നു പ്രതീക്ഷിക്കാം.

ഗൾഫ് ബൂമിന്റെ കാലത്ത് ഒട്ടേറെ ആളുകൾ കേരളത്തിൽനിന്ന് അവരുടെ ബിസിനസുകളും തൊഴിൽരംഗവും അങ്ങോട്ടേക്കു മാറ്റാൻ തീരുമാനിച്ചതിലെ ഒരു മുഖ്യ കാരണം എയർ ഇന്ത്യ എക്സ്പ്രസ് കുറഞ്ഞ നിരക്കിൽ യാത്ര സാധ്യമാക്കിയതായിരുന്നു. മറ്റ് ബജറ്റ് വിമാനങ്ങളിൽനിന്നു വ്യത്യസ്തമായി യാത്രക്കാർക്ക് സൗജന്യ ഭക്ഷണം, ചായ, കാപ്പി തുടങ്ങിയവ നൽകുകയും ചെയ്തു. ആസ്ഥാനം കേരളത്തിൽനിന്നു മാറ്റിക്കഴിഞ്ഞാൽ ഇത്ര കുറഞ്ഞ നിരക്കിൽ ടിക്കറ്റു ലഭിക്കുന്നതിന് തടസ്സമുണ്ടാകുമോ എന്നാണ് മലയാളികളുടെ ആശങ്ക. എന്നാൽ വിമാനക്കമ്പനികളുടെ ടിക്കറ്റിങ് സിസ്റ്റം സോഫ്റ്റ് വെയർ അധിഷ്ഠിതമായി പ്രവർത്തിക്കുന്നവ ആയതിനാൽ അതിനു സാധ്യതയില്ലെന്നാണ് വിലയിരുത്തൽ. ഒരോ വിലനിലവാരത്തിൽ സീറ്റുകൾ വീതിച്ചു വച്ച ശേഷം, ആവശ്യം കൂടുകയും കുറയുകയും അനുസരിച്ച് നിരക്കിൽ ഏറ്റക്കുറച്ചിൽ വരുന്നതാണ് ഈ സിസ്റ്റം (ഡൈനാമിക് ടിക്കറ്റിങ്). വിശേഷാവസരങ്ങളും മറ്റും കീഇൻ ചെയ്യാം എന്നതാണ് അവിടെ നടക്കുന്ന മനുഷ്യ ഇടപെടൽ. ഓണം, ക്രിസ്മസ് അവസരങ്ങളിൽ പതിവിലേറെ ടിക്കറ്റ് നിരക്ക് ഉയരുന്നത് അതിനാലാണ്. 

ആസ്ഥാനം ഉത്തരേന്ത്യയിലേക്കു മാറ്റിയാൽ ഈ കീഇൻ പ്രക്രിയയിൽ ഉത്തരേന്ത്യൻ ലോബിയുടെ കൈകടത്തൽ ഉണ്ടാകുമോ എന്നാണ് സ്വാഭാവികമായും ഉയരുന്ന സംശയം. എന്നാൽ അത് അടിസ്ഥാനരഹിതമാണെന്ന് എയർഇന്ത്യ എക്സ്പ്രസ് വൃത്തങ്ങൾ പറയുന്നു. ഡൽഹിയിലേക്ക് ആസ്ഥാനം മാറ്റുമെന്നാണ് അറിയാൻ കഴിയുന്നത്. കേരളത്തിന് അത്രയൊന്നും പരിഗണന കിട്ടാൻ സാധ്യതയില്ലാത്ത ഓഫിസ് സാഹചര്യങ്ങളിൽ എന്തു നടക്കുമെന്നത് പ്രവചനാതീതമാണ്. എന്നാൽ ടാറ്റ പോലുള്ള ബിസിനസ് സ്ഥാപനങ്ങളിൽ അത്തരം ലോബി പ്രവർത്തനത്തിന് സാധ്യതയില്ലെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. ടിക്കറ്റ് എടുക്കുന്നത് പൂർണമായും ഓൺലൈനിലേക്കു മാറിയതോടെ അക്കാര്യത്തിലും ബുദ്ധിമുട്ട് യാത്രക്കാർക്ക് ഉണ്ടാകാനിടയില്ല. വിമാനത്താവളങ്ങളിൽ മാത്രമാണ് ഇപ്പോൾ ടിക്കറ്റിങ് കൗണ്ടറുകൾ ഉള്ളത്. മറ്റുള്ളതെല്ലാം നേരത്തേ തന്നെ അടച്ചുപൂട്ടി.

∙ കൊച്ചിയിൽ ലാൻഡ് ചെയ്തു, എക്സ്പ്രസ് ലാഭത്തിലേക്ക് കുതിച്ചു 

2005 ൽ സർവീസുകൾ തുടങ്ങിയെങ്കിലും മുംബൈയിലെ എയർ ഇന്ത്യയുടെ ഓഫിസിന്റെ ഒരു മൂലയിൽ നാമമാത്ര സൗകര്യങ്ങളോടെയായിരുന്നു എക്സ്പ്രസിന്റെ ഓഫിസ് പ്രവർത്തിച്ചിരുന്നത്. രണ്ടാംനിര നഗരങ്ങൾ ലക്ഷ്യമിട്ടു നടത്തിയ സർവീസുകൾ അങ്ങനെ മുംബൈയിലെ ലോബി നിയന്ത്രിച്ചുനിർത്തി. കാബിൻ ക്രൂ അടക്കമുള്ള ജീവനക്കാരുടെ നിയമനത്തിലും അവർക്ക് അക്കാലത്ത് നിർണായക സ്വാധീനം ഉണ്ടായിരുന്നു. ഈ സ്വാധീനം നഷ്ടമാകുമോ എന്ന ഭയത്തിലായിരുന്നു ആസ്ഥാനം മറ്റിടങ്ങളിലേക്കു വിട്ടുനൽകുന്നതിന് ലോബി തടസ്സം സൃഷ്ടിച്ചത്.  ഏറെക്കാലം നഷ്ടത്തിൽ തന്നെയായിരുന്നു എയർ ഇന്ത്യ എക്സ്പ്രസിന്റെ പ്രവർത്തനം. എയർ ഇന്ത്യയിൽനിന്നു വിരമിച്ചവരും വിരമിക്കാനിരിക്കുന്നവരും ഒക്കെയായിരുന്നു തലപ്പത്ത് ഉണ്ടായിരുന്നത്. 

വയലാർ രവി വ്യോമയാന വകുപ്പിന്റെ ചുമതലയിൽ എത്തിയപ്പോൾ എയർ ഇന്ത്യ എക്സ്പ്രസിനെ മുംബൈയിൽനിന്നു മോചിപ്പിച്ചു കൊച്ചിയിലെത്തിക്കാൻ നടപടി ആരംഭിച്ചു. കെ.സി. വേണുഗോപാലിന്റെ പരിശ്രമം കൂടിയായതോടെ അതു ഫലം കണ്ടു. എയർ ഇന്ത്യ എക്സ്പ്രസിന് ആദ്യമായി സ്വന്തമായി കെ. ശ്യാംസുന്ദർ എന്ന സിഇഒയെയും ലഭിച്ചു. എയർ ഇന്ത്യ എക്സ്പ്രസ് ആസ്ഥാനം കൊച്ചിയിലേക്കു പറിച്ചു നട്ടു. ഒരു വിമാനക്കമ്പനിയുടെ കാര്യാലയത്തിനു വേണ്ട പ്രൗഢിയോ ആഡംബരമോ ഉള്ളതായിരുന്നില്ല ഓഫിസ്. ജനങ്ങൾക്ക് കുറഞ്ഞ നിരക്കിൽ യാത്ര സാധ്യമാക്കാൻ എക്സ്പ്രസ് കമ്പനിയും മുണ്ടുമുറുക്കിയുടുത്താണ് പ്രവർത്തിച്ചത്. ജീവനക്കാരും പരിമിതമായിരുന്നു. കൊച്ചിയിലേക്കു പ്രവർത്തനം പൂർണമായും മാറിയതോടെ വരുമാനത്തിലും ഗുണകരമായ മാറ്റം സംഭവിച്ചു. 2015 മുതൽ കമ്പനി ലാഭത്തിലാകാൻ തുടങ്ങി. വമ്പൻ എയർലൈനുകൾ വരെ നഷ്ടത്തിൽ പറന്നുകൊണ്ടിരുന്ന കാലത്തായിരുന്നു അത്. 

∙ ചെറുകിട നഗരങ്ങളുടെ സ്വന്തം വിമാനം 

ഇന്ത്യയിലെ പ്രധാന രണ്ടാംകിട നഗരങ്ങളിൽനിന്നെല്ലാം സർവീസ് ഉണ്ടെങ്കിലും എക്സ്പ്രസിലെ യാത്രക്കാരിൽ ഭൂരിഭാഗവും മലയാളികളാണ്. ചെറുനഗരങ്ങളിൽനിന്നു കുറഞ്ഞ നിരക്കിൽ വിദേശത്തേക്കു പറക്കാം എന്നതു തന്നെ എക്സ്പ്രസിന്റെ ആകർഷണീയത. ചെറു വിമാനത്താവളങ്ങളിലെ കുറഞ്ഞ മെയിന്റനൻസ് ചാർജുകളും മറ്റുമാണ് എക്സ്പ്രസിന് ഇതു സാധ്യമാക്കുന്നത്. എന്നിട്ടും കോവിഡ് കാലത്ത് ഒഴികെ ഏഴു വർഷമായി എയർ ഇന്ത്യ എക്സ്പ്രസ് ലാഭത്തിലാണ്. കണ്ണൂർ, മധുര, വാരാണസി, മംഗലാപുരം, വിജയവാഡ, ഛണ്ഡീഗഡ്, സൂറത്ത് തുടങ്ങിയ പല ടിയർ2, ടിയർ 3 നഗരങ്ങളിൽനിന്നും ആദ്യമായി വിദേശ സർവീസുകൾ തുടങ്ങിയതും എയർ ഇന്ത്യ എക്സ്പ്രസാണ്. 

ഇന്ത്യയിൽനിന്നുള്ള ആകെ ഏതാണ്ട് 650 സർവീസുകളിൽ 350 എണ്ണവും കേരളത്തെ വിദേശവുമായി ബന്ധിപ്പിക്കുന്നു. കേരളത്തിലെ എല്ലാ വിമാനത്താവളങ്ങളിൽനിന്നും ഏറ്റവും കൂടുതൽ രാജ്യാന്തര സർവീസുകൾ നടത്തുന്നതും എയർ ഇന്ത്യ എക്സ്പ്രസ് തന്നെ. ആസ്ഥാനം ഉത്തരേന്ത്യയ്ക്കു മാറ്റുന്നതോടെ പുതിയ സർവീസുകൾ പ്രഖ്യാപിക്കുമ്പോൾ കേരളത്തെ അവഗണിക്കുമോ എന്ന ആശങ്ക ടാറ്റയുമായുള്ള എയർ ഇന്ത്യ ലയനം പ്രഖ്യാപിച്ചപ്പോൾ മുതൽ നിലവിലുണ്ട്. കൂടാതെ നിലവിലെ സർവീസുകൾ മറ്റിടങ്ങളിലേക്കു മാറ്റുമോ എന്നും. എന്നാൽ മികച്ച വരുമാനം ലഭിക്കുന്ന ബിസിനസ് മോഡലിൽ ടാറ്റ മാറ്റം വരുത്താൻ സാധ്യതയില്ലെന്നാണ് ഈ രംഗത്തുള്ളവർ പറയുന്നത്. എക്സ്പ്രസിന്റെ വരുമാനത്തിന്റെ നിർണായക പങ്ക് കേരളത്തിൽനിന്നായതിനാൽ പൊന്മുട്ടയിടുന്ന താറാവിനെ ടാറ്റ കൊല്ലില്ലെന്നു തന്നെ കരുതാം. 

∙ ലാഭ വിഹിതം നാടിനു സഹായം, കരുതൽ കേരളത്തിനും 

വിമാന സർവീസുകൾ മാത്രമല്ല, ഒട്ടേറെ സാമൂഹിക പ്രതിബദ്ധയുള്ള പ്രവർത്തനങ്ങളും എയർ ഇന്ത്യ എക്സ്പ്രസ് കേരളത്തിൽ നടപ്പിലാക്കിയിട്ടുണ്ട്. എക്സ്പ്രസ് ആസ്ഥാനം കേരളം വിടുന്നതോടെ അത്തരം സേവനങ്ങളും നിലയ്ക്കുമോ എന്നും ആശങ്കയുണ്ട്. കൊച്ചി വിമാനത്താവളത്തിനു സമീപത്തുള്ള സർക്കാർ സ്കൂളുകൾ ആധുനിക രീതിയിൽ എക്സ്പ്രസ് നവീകരിച്ചു നൽകിയിരുന്നു. സമീപ പഞ്ചായത്തുകളിലെ ആരോഗ്യ മേഖലയ്ക്ക് വാഹനം അടക്കമുള്ള സൗകര്യങ്ങൾ എക്സ്പ്രസ് വാങ്ങി നൽകി. തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലും ആരോഗ്യ രംഗത്ത് മികച്ച പിന്തുണയാണ് എയർ ഇന്ത്യ എക്സ്പ്രസ് നൽകിയിട്ടുള്ളത്. ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒട്ടേറെ വിദ്യാർഥികൾക്ക് പഠനസഹായം നൽകി കൈത്താങ്ങാകുകയും ചെയ്തു. മാലിന്യസംഭരണം അടക്കമുള്ള പരിസ്ഥിതി സൗഹൃദ പദ്ധിതികൾക്കും ചുക്കാൻ പിടിച്ചിട്ടുണ്ട്. ഉത്തരേന്ത്യയിലേക്കു മാറിക്കഴിഞ്ഞാൽ എയർ ഇന്ത്യ എക്സ്പ്രസിൽനിന്നു കേരളത്തിനു ലഭിക്കുന്ന ഈ വാത്സല്യം നിലയ്ക്കുമെന്ന് ഏതാണ്ട് ഉറപ്പാണ്. 

∙ പറക്കാം മികച്ച വിമാനങ്ങളിൽ, ഇതു ലയിക്കുന്നതിന്റെ ഗുണം 

എയർ ഇന്ത്യ എക്സ്പ്രസ്– എയർ ഏഷ്യ ഇന്ത്യ ലയനം പൂർത്തിയാകുന്നതോടെ എക്സ്പ്രസ് ബ്രാൻഡിൽ ആയിരിക്കും തുടർപ്രവർത്തനം. എയർ ഇന്ത്യ എക്സ്പ്രസിന് 24 വിമാനവും എയർ ഏഷ്യയ്ക്ക് 28 വിമാനവുമാണ് ഉള്ളത്. ലയനം നടക്കുന്നതോടെ 52 വിമാനങ്ങളുമായി പ്രവർത്തനം ശക്തമാകും. എയർ ഏഷ്യ ഇന്ത്യ ആഭ്യന്തര സർവീസുകൾ മാത്രമാണ് നടത്തുന്നത്. എയർ ഇന്ത്യ എക്സ്പ്രസിന് രാജ്യാന്തര സർവീസുകൾ മാത്രവും. കൂടുതൽ വിമാനങ്ങൾ ലഭിക്കുന്നതോടെ എയർക്രാഫ്റ്റുകളുടെ ശരാശരി ഉപയോഗം കൂടുതൽ കാര്യക്ഷമമാക്കാനും ആഭ്യന്തര റൂട്ടുകളിൽ സജീവമാകാനും എയർ ഇന്ത്യ എക്സ്പ്രസിന് ആകും. നിലവിൽ എയർ ഇന്ത്യ എക്സ്പ്രസിന്റെ ഒരു വിമാനത്തിന്റെ ഉപയോഗക്ഷമത ശരാശരി 13 മണിക്കൂറാണ്. കൂടാതെ രാജ്യാന്തര സർവീസുകൾക്കുള്ള ഫീഡറുകളായി ആഭ്യന്തര സർവീസുകളെ ഉപയോഗിക്കാനാകുമെന്നും ചൂണ്ടാക്കാണിക്കപ്പെടുന്നു. എയർ ഏഷ്യ കൂടുതൽ തെക്കേ ഇന്ത്യൻ നഗരങ്ങളെ ബന്ധിപ്പിക്കുന്നതിനാൽ എയർ ഇന്ത്യ എക്സ്പ്രസിന് ആ റൂട്ടുകൾ കിട്ടുമെന്നതും മെച്ചമാണ്.

എയർ ഏഷ്യയുടേത് എയർ ബസ് എയർക്രാഫ്റ്റുകളാണ്. എയർ ഇന്ത്യ എക്സ്പ്രസിന്റെ 24 വിമാനങ്ങളും ബോയിങ് 737 800 മോഡലാണ്. തിരുവനന്തപുരം വിമാനത്താവളത്തോട് അനുബന്ധിച്ച് എയർ ഇന്ത്യ എക്സ്പ്രസിനുള്ള എൻജിനീയറിങ് വിഭാഗം ‘എയർ ഇന്ത്യ എൻജിനീയറിങ് സർവീസ് ലിമിറ്റഡ്’ ഇവിടെനിന്നു മാറ്റില്ലെന്നു തന്നെയാണ് അനുമാനം. മറ്റു കമ്പനികളുടെ വിമാനങ്ങളും ഇവിടെ അറ്റകുറ്റപ്പണി ചെയ്തു നൽകുന്നുണ്ട്. അതുകൊണ്ട് എയർ ഏഷ്യയുടേതായി കിട്ടുന്ന വിമാനങ്ങൾക്കും ഇവിടെ സർവീസ് ലഭിക്കും. പല ഇടങ്ങളിലായി പ്രവർത്തിക്കുന്ന ഡിപ്പാർട്മെന്റുകൾ കേന്ദ്രീകൃമായി ഒരിടത്തേക്ക് എത്തുന്നതോടെ യാത്രക്കാർക്കു ലഭിക്കുന്ന സേവനങ്ങൾക്ക് കാര്യക്ഷമതയും വേഗവുമേറുമെന്നാണ് എയർ ഇന്ത്യ എക്സ്പ്രസിന്റെ വാദം. കാബിൻ ക്രൂ നിയമനം, ഓഫിസ് ജീവനക്കാർ എന്നിവരുടെ കാര്യത്തിൽ മലയാളികൾക്കു ലഭിച്ചിരുന്ന മേൽക്കൈ അട്ടിമറിക്കപ്പെടുമെന്ന ഭയം സ്വാഭാവികം. മലയാളം പറയുന്ന ക്യാബിൻ ക്രൂ എന്ന പ്രത്യേകത എക്സ്പ്രസിന്റെ മുഖമുദ്രയായിരുന്നു. നിയമനങ്ങൾ കൂടുതൽ ഉത്തരേന്ത്യൻ കേന്ദ്രീകൃതമായി അത്തരം മലയാളിത്തം നഷ്ടമാകുമോ എന്നും കാത്തിരുന്നുകാണണം. 

∙ പ്രതീക്ഷിക്കാം മികച്ച സേവനം, മലയാളിക്ക് ആശങ്ക വേണ്ട

എയർ ഇന്ത്യ എക്സ്പ്രസ് ആസ്ഥാനം കേരളത്തിൽനിന്നു മാറ്റിയാലും മലയാളികളുടെ താൽപര്യത്തെ അത് ഹനിക്കാൻ സാധ്യതയില്ലെന്നു പറയുന്നു എയർ ഇന്ത്യ മുൻ ചെയർമാൻ വി.തുളസിദാസ്. രാജ്യാന്തര സർവീസുകൾക്ക് അവർക്ക് ഏറ്റവും കൂടുതൽ യാത്രക്കാർ കേരളത്തിൽനിന്നാണ്. ആസ്ഥാനം മാറ്റുന്നത് ഒരുപക്ഷേ ജീവനക്കാരുടെ നിയമനത്തിലും മറ്റും പ്രതിഫലിച്ചേക്കാം. എന്നാൽ ഒരു രാഷ്ട്രീയ ലോബി ഇതിന്റെ പ്രവർത്തനങ്ങളിൽ ഇടപെടുമെന്നു കരുതാനാകില്ല. എയർ ഇന്ത്യ എക്സ്പ്രസിനുള്ള തിരുവനന്തപുരത്തെ എൻജിനീയറിങ് ബേസും അവിടെ തുടരാൻ തന്നെയാണ് സാധ്യത. ടാറ്റയാണ് നേതൃത്വം എന്നതിനാൽ എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകളുടെ കാര്യക്ഷമത കൂടും എന്നു തന്നെ കരുതാം– വി.തുളസിദാസ് പറയുന്നു.

English Summary: Air India Express' Merger: What are the Major Concerns for Malayalis?