എന്നാണ് ഇന്ത്യ മുന്നിൽ നടക്കാൻ തുടങ്ങിയത്? അതും ശാസ്ത്ര സാങ്കേതിക രംഗത്ത്? വേണമെങ്കിൽ പറയാം, വേദങ്ങളുടെ കാലം മുതൽക്കുതന്നെ എന്ന്. ഒരു കാര്യം സത്യമാണ്. സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിലും നമ്മൾ ഏറെ പിന്നിലല്ലായിരുന്നു. ബഹിരാകാശ ഗവേഷണ രംഗത്തും ആണവ ശക്തി ആർജിക്കുന്നതിലുമെല്ലാം നമ്മൾ പാശ്ചാത്യരോടൊപ്പം തന്നെ ഉണ്ടായിരുന്നു. ചിലയിടങ്ങളിലെല്ലാം പലപ്പോഴും അവരെ മറികടന്ന് മുന്നോട്ടു കുതിക്കുകയും ചെയ്തു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും അതിനു മാറ്റമില്ല. കണക്കുകൂട്ടലുകളും പ്രതീക്ഷയും എല്ലാം ശരിയായി വന്നാൽ യുകെയും യുഎസും അടങ്ങുന്ന വൻശക്തികളെ വീണ്ടും പിന്നിൽ നടത്താൻ ഇന്ത്യയ്ക്കു സാധിക്കും. അതിനുള്ള തയാറെടുപ്പിലുമാണ് രാജ്യം. നരേന്ദ്രമോദി സർക്കാരിന്റെ സ്വപ്ന പദ്ധതിയായ ഹൈഡ്രജൻ ട്രെയിൻ അണിയറയിൽ ഒരുങ്ങുകയാണ്. റെയിൽ മന്ത്രാലയത്തിന്റെ കണക്കുകൂട്ടൽ ഫലപ്രാപ്തിയിൽ എത്തുകയാണെങ്കിൽ ഈ വർഷം അവസാനിക്കുന്നതിനു മുൻപു തന്നെ രാജ്യത്തെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിൻ ഓടിത്തുടങ്ങും. എന്താണ് ഹൈഡ്രജൻ ട്രെയിനിന്റെ നേട്ടം? നിലവിൽ ഏതെല്ലാം രാജ്യങ്ങൾ ഈ നേട്ടം കൈവരിച്ചിട്ടുണ്ട്? റെയിൽവേ മന്ത്രിയെ മാറ്റി നിയമിച്ചതിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ലക്ഷ്യമിട്ട നേട്ടങ്ങളിൽ എന്തുകൊണ്ടാണ് ഹൈഡ്രജൻ ട്രെയിൻ പദ്ധതി മുന്നിട്ടു നിൽക്കുന്നത്? വിശദമായറിയാം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജർമനിയിലെ കൊറാഡിയ ഹൈഡ്രജൻ ട്രെയിൻ. Image: Alstom

∙ അശ്വിനി വന്നതിനു പിന്നിലെന്ത്?

ADVERTISEMENT

പിയൂഷ്ഗോയലിനെ പടിയിറക്കി തികഞ്ഞ ടെക്നോക്രാറ്റായ അശ്വിനി വൈഷ്ണവിനെ റെയിൽ മന്ത്രാലയത്തിന്റെ ചുമതലയേൽപിക്കുമ്പോൾ പ്രധാനന്ത്രിക്ക് വ്യക്തമായ കണക്കുകൂട്ടലുകൾ ഉണ്ടായിരുന്നു. പാശ്ചാത്യ രാജ്യങ്ങളേക്കാൾ ഈ രംഗത്തെ മുടിചൂടാമന്നന്മാരായ ചൈനയോടും ജപ്പാനോടും മത്സരിക്കാൻ നമ്മുടെ രാജ്യത്തെ പ്രാപ്തമാക്കുക എന്നതു തന്നെയായിരുന്നു ലക്ഷ്യം. ഇതേ ഉന്നത്തോടെയാണ് ആദ്യം സുരേഷ്പ്രഭുവിനേയും പിന്നീട് പിയൂഷ്ഗോയലിനെയും മന്ത്രിമാരാക്കിയതെങ്കിലും താൻ ഉദ്ദേശിച്ച വേഗത്തിൽ കാര്യങ്ങൾ നീങ്ങുന്നില്ലെന്ന് ആദ്യം മനസ്സിലാക്കിയത് പ്രധാനമന്ത്രി തന്നെയായിരുന്നു. മോദിയുടെ സ്വപ്ന പദ്ധതിയായ ബുള്ളറ്റ്ട്രെയിൻ പദ്ധതി ഇഴഞ്ഞുമാത്രം മുന്നോട്ടു നീങ്ങിയത് ഇതിന് ഉദാഹരണം. 

ലോകത്തെ ആദ്യ ഹൈഡ്രജൻ ട്രെയിൻ. ജർമനി രംഗത്തിറക്കിയ ഈ ട്രെയിനിന്റെ ചുവടു പിടിച്ചാണ് ഇന്ത്യയും ഹൈഡ്രജൻ ട്രെയിൻ പദ്ധതി ശക്തമാക്കുന്നത്. Image: Alstom

ഏറെ പ്രതീക്ഷയോടെ തുടങ്ങിയ ട്രെയിൻ 18 പദ്ധതിയും ഇടയ്ക്ക് മെല്ലെപ്പോക്കിലായി. ഇന്ത്യൻ റെയിൽവേയുടെ മുഖം തന്നെ മാറ്റാൻ തയാറാക്കിയ ട്രെയിൻ 18 എന്ന ഈ പദ്ധതിയാണ് അശ്വിനി വൈഷ്ണവ് എന്ന ഇപ്പോഴത്തെ മന്ത്രി പുതിയ മേക്ക് ഓവറിൽ ‘വന്ദേഭാരത്’ ആക്കി അവതരിപ്പിച്ചത്. ഇന്നിപ്പോൾ മോദി സർക്കാരിന്റെ പുതിയ ടെക് സാവി മുഖം തന്നെയാണ് രാജ്യം നിറയാനൊരുങ്ങുന്ന വന്ദേഭാരത് ട്രെയിനുകൾ. പക്ഷേ വന്ദേഭാരതിൽ മാത്രം ഒതുങ്ങി നിൽക്കാൻ പ്രധാനമന്ത്രി തയാറായിരുന്നില്ല. വന്ദേഭാരത് കന്നിഓട്ടം തുടങ്ങുന്നതിനു മുൻപു തന്നെ അടുത്ത പടിയിലേക്ക് കാൽവയ്ക്കാൻ അദ്ദേഹം റെയിൽ മന്ത്രിക്ക് നിർദേശം നൽകി. എന്നും ഒരടി മുന്നിൽ ഓടാൻ തയാറായ അശ്വിനി വൈഷ്ണവ് അങ്ങനെ ഹൈഡ്രജൻ ട്രെയിനിനു കൗണ്ട്ഡൗൺ തുടങ്ങാൻ റെയിൽ മന്ത്രാലയത്തോട് ആവശ്യപ്പെടുകയായിരുന്നു.

ഹൈഡ്രജൻ ട്രെയിന്റെ മാതൃക. Image: Alstom

∙ കാണാനാകും ഈ വർഷം തന്നെ

ഇന്ത്യൻ റെയിൽവേയുടെ പ്രഗദ്ഭരായ ഒരു പറ്റം ഉദ്യോഗസ്ഥരാണ് ഹൈഡ്രജൻ ട്രെയിൻ എന്ന ആധുനിക ആശയത്തിന് ഒപ്പം സഞ്ചരിക്കുന്നത്. അവരുടെ നീക്കങ്ങൾ ഏതാണ്ട് ഫലപ്രാപ്തിയിലെത്തുന്നു എന്നാണ് റെയിൽ മന്ത്രാലയത്തിൽ നിന്നുള്ള സൂചനകൾ. ഈ വർഷത്തെ ബജറ്റിൽതന്നെ ഹൈഡ്രജൻ ട്രെയിനുകൾ പ്രഖ്യാപിക്കാനൊരുങ്ങുകയാണ് രാജ്യം. 20 പുതിയ ഹൈഡ്രജൻ ട്രെയിനുകൾ ഓടിക്കുന്നതിന് തയാറെടുക്കാൻ മന്ത്രാലയം റെയിൽവേ അധികാരികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യദിന പ്രഖ്യാപനത്തിൽ ഹൈഡ്രജൻ ട്രെയിൻ എന്ന വലിയ സ്വപ്നം ഉൾക്കൊള്ളിക്കാനായിരുന്നു നേരത്തേയുള്ള നിർദേശമെങ്കിലും 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപുള്ള അവസാനത്തെ പൂർണ ബജറ്റിൽ തന്നെ ഇത് പ്രഖ്യാപിക്കണം എന്നാണ് ഇപ്പോഴത്തെ തീരുമാനം. മേക്ക് ഇൻ ഇന്ത്യ പദ്ധതിയിൽ ഉൾപ്പെടുത്തിയായിരിക്കും ട്രെയിൻ നിർമാണം. ഈ വർഷം ഡിസംബറിൽ തന്നെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിൻ ഓടിക്കാനും ഉദ്ദേശമുണ്ട്. ഹരിയാനയിലെ സോണിപ്പട്ടിൽ നിന്നും ജിൻഡിലേക്കായിരിക്കും 89 കിലോമീറ്റർ ദൈർഘ്യമുള്ള ആദ്യ സർവീസ്. പൈതൃക റൂട്ടുകളിലാണ് ആദ്യ പടിയായി ഹൈഡ്രജൻ ട്രെയിൻ അവതരിപ്പിക്കുക. വൈദ്യുതീകരണം നടക്കാത്ത റൂട്ടുകൾക്ക് മുൻഗണന നൽകും.

ADVERTISEMENT

∙ എന്താണ് ഹൈഡ്രജൻ ട്രെയിൻ?

പൂർണമായും ഹൈഡ്രജൻ വാതകം ഇന്ധനമായി ഉപയോഗിക്കുന്ന ട്രെയിനുകളാണ് ഇത്. ഹൈഡ്രജൻ ഇന്ധനമാക്കുന്ന വാഹനങ്ങളെ പൊതുവായി ഹൈഡ്‌റെയിൽ (Hydrail) എന്നാണ് വിളിക്കുന്നത്. ഫ്യുവൽ സെൽ എന്ന ഇലക്ട്രോ കെമിക്കൽ സെല്ലുകളിലാണ് ഹൈഡ്രെൽ പ്രവർത്തിക്കുക. ഒരു ഇന്ധനവും (ഹൈഡ്രജൻ) ഓക്സിജനും ചേരുമ്പോഴുണ്ടാകുന്ന കെമിക്കൽ എനർജിയെ വൈദ്യുതിയാക്കി മാറ്റുന്ന സെല്ലാണ് ഫ്യുവൽ സെൽ. ഫ്യുവൽ സെൽ ഉത്പാദിപ്പിക്കുന്ന വൈദ്യുതി മോട്ടോറിലേക്ക് കടത്തി വിട്ട് വാഹനത്തെ ചലിപ്പിക്കും. ഈ രാസ സംയോജനത്തിന്റെ ഉപോൽപന്നം ഹൈഡ്രജനും ഓക്സി‍ജനും ചേരുമ്പോഴുണ്ടാകുന്ന ജലം മാത്രമാണ്. ഈ ജലം നീരാവി രൂപത്തിൽ അന്തരീക്ഷത്തിലേക്ക് തള്ളും. ഉൽപാദിപ്പിക്കുന്ന വൈദ്യുതി വാഹനത്തിനുള്ളിലെ ബാറ്ററിയിൽ ശേഖരിച്ച് സൂക്ഷിക്കും. ഹൈഡ്രജന്‍ ഫ്യുവൽ സെല്ലിന്റെ പ്രവർത്തനം വിവരിക്കുന്ന വിഡിയോ ചുവടെ കാണാം)

∙ കാർബൺ തള്ളലില്ല, പക്ഷേ ചെലവ് കുറയുമോ?

പ്രകൃതിക്ക് അൽപം പോലും കോട്ടം വരുത്താത്ത ഇന്ധനമാണ് ഹൈഡ്രജൻ. ഓസോൺ പാളിക്ക് കോട്ടം വരുത്തുന്ന കാർബൺ ഡയോക്സൈഡിനെ പുറംതള്ളുന്നില്ലെന്ന് മാത്രമല്ല ജലം ഉൽപാദിപ്പിക്കുകയും ചെയ്യുന്നു. പൂർണമായും ഹരിത ട്രെയിൻ എന്ന ആശയത്തിനാണ് ഇന്ത്യയും ഊന്നൽ നൽകുന്നത്. ഓരോ പരിസ്ഥിതി ഉച്ചകോടി നടക്കുമ്പോഴും യുഎസ് അടക്കമുള്ള വികസിത രാജ്യങ്ങൾ ഇന്ത്യയടങ്ങുന്ന വികസ്വര രാജ്യങ്ങളുടെ നേർക്കാണ് കുറ്റപ്പെടുത്തലിന്റെ വിരൽ ചൂണ്ടുന്നത്. ആഗോളതാപനത്തിന് മുഖ്യ കാരണം വികസ്വര രാജ്യങ്ങളാണെന്ന് അവർ പറയാതെ പറയും. അക്കാരണം കൊണ്ടു തന്നെയാണ് അവർക്കും മുൻപേ ഹൈഡ്രജൻ ട്രെയിൻ റെയിലിലിറക്കാൻ ഇന്ത്യ ആഞ്ഞു പരിശ്രമിക്കുന്നതും. 

ADVERTISEMENT

‌യുഎസിനും യുകെയ്ക്കും ഒപ്പം തയ്‌വാനും ജപ്പാനും ഹൈഡ്‌റെയിൽ നിർമിക്കാനുള്ള യത്നത്തിലാണ്. ഒരു ഡീസൽ ട്രെയിൻ ഒരു വർഷം ടൺ കണക്കിന് കാർബൺ ഡയോക്സൈഡ് പുറന്തള്ളുന്നുണ്ട്. ഹൈഡ്രജൻ ട്രെയിനിലൂടെ ഈ മലിനീകരണം മുഴുവൻ ഒഴിവാക്കാനാവും എന്നതാണ് പ്രധാന നേട്ടം. എന്നാൽ ഹൈഡ്രജൻ ഇന്ധനമാവുന്നതോടെ സാമ്പത്തിക ലാഭവും ലഭിക്കും എന്ന വിശ്വാസം തെറ്റാണെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. വൈദ്യുതി ഉൽപാദനത്തിനുള്ള അസംസ്കൃത വസ്തുവായ ഹൈഡ്രജൻ കടൽവെള്ളത്തിൽ നിന്നും ഓക്സിജൻ അന്തരീക്ഷത്തിൽ നിന്നും വേണ്ടത്ര ലഭിക്കുമെങ്കിലും ഇവയെ സംയോജിപ്പിക്കലും ശേഖരിച്ചു വെയ്ക്കലും ചെലവേറിയ പ്രവൃത്തികളാണ്. ഒരു ട്രെയിൻ ഓടിക്കാൻ 50 കിലോവാട്ടിന്റെ 60 ഫ്യുവൽ സെല്ലുകൾ വേണം. ഇതിന് ഏതാണ്ട് 12 കോടി രൂപ ചെലവു വരും. വൈദ്യുതീകരണത്തിനുള്ള അടിസ്ഥാന സൗകര്യ അധികച്ചെലവ് ഒഴിവാക്കാമെന്നതാണ് പ്രധാന സാമ്പത്തിക നേട്ടം.

ഹൈഡ്രജൻ ട്രെയിന്റെ മാതൃക. Image: Alstom

∙ മുൻപേ പറന്ന് ജർമനി, ചൈന

2022 ഓഗസ്റ്റ് 25. ലോകത്തിലെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിൻ ഓടിത്തുടങ്ങിയത് അന്നാണ്. ജർമനിയിലെ ലോവർ സാക്സണി പ്രവിശ്യയിലായിരുന്നു ആ ട്രെയിൻ കുതിച്ചു പാഞ്ഞത്. എൽബെ–വെസർ റെയ്ൽ റോഡ് കമ്പനിയുടെ ഉടമസ്ഥതയിലാണ് ആറ് ട്രെയിനുകളടങ്ങിയ ഈ ഫ്ലീറ്റ് .ഫ്രഞ്ച് കമ്പനിയായ അൽസ്റ്റോം നിർമിച്ച ഈ ട്രെയിനുകളിൽ ആറു മുതൽ എട്ടു കോച്ചുകൾ വരെയുണ്ട്. കൊറാഡിയ എന്നാണ് ഇത്തരം ട്രെയിനുകൾക്ക് അൽസ്റ്റോം നൽകിയ പേര്. 

2022 ഡിസംബറിൽ ചൈന ഹൈഡ്രജൻ ട്രെയിൻ പുറത്തിറക്കുന്ന രണ്ടാമത്തെ രാജ്യമായി. അർധ സർക്കാർ സ്ഥാപനമായ ചൈനാ റെയിൽവേ റോളിങ് സ്റ്റോക്ക് കോർപറേഷൻ (സിആർസിസി) ആണ് ഈ പദ്ധതി നയിക്കുന്നത്. മണിക്കൂറിൽ 160 കിലോമീറ്റർ വേഗം ലഭിക്കുന്ന ഈ ട്രെയിനുകൾ ഒരിക്കൽ ഹൈഡ്രജൻ നിറച്ചാൽ 600 കിലോമീറ്റർ സഞ്ചരിക്കും. അതേ സമയം ജർമൻ ട്രെയിനിന് 1100 കിലോമീറ്റർ വരെ മൈലേജുണ്ട്. അൽസ്റ്റോമിനൊപ്പം ഈ രംഗത്തെ ഭീമന്മാരായ സീമെൻസും ഹൈഡ്രജൻ ട്രെയിൻ ട്രയൽറൺ നടത്തിക്കഴിഞ്ഞു. ഡച്ച്ബാൻ കമ്പനിയുമായി സഹകരിച്ചാണ് ഇത്. ഈ മത്സരത്തിനിടയിലേക്കാണ് നമ്മുടെ രാജ്യവും എത്തുന്നത്.

English Summary: Indian Railways to Roll-out India's First Hydrogen Trains; Explained