ഡ്രൈവിങ് ഒരു കലയാണെന്നും അത് പുഴപോലെ ഒഴുകി നീങ്ങണമെന്നുമെല്ലാം വാഹനപ്രേമികൾ പറയാറുണ്ട്. ഈ കല പഠിച്ചു കഴിഞ്ഞാൽ തനിയെ വന്നുകയറുന്ന ചില ശീലങ്ങളുണ്ട്. പുറമെ നിന്നു നോക്കിയാൽ കാര്യമായ കുഴപ്പമില്ലെന്നു തോന്നുമെങ്കിലും ചില ഡ്രൈവിങ് ശീലങ്ങൾ നമ്മുടെ പ്രിയ വാഹനത്തെ കൊന്നു കളയുമെന്നതാണ് വസ്തുത. വാഹനം

ഡ്രൈവിങ് ഒരു കലയാണെന്നും അത് പുഴപോലെ ഒഴുകി നീങ്ങണമെന്നുമെല്ലാം വാഹനപ്രേമികൾ പറയാറുണ്ട്. ഈ കല പഠിച്ചു കഴിഞ്ഞാൽ തനിയെ വന്നുകയറുന്ന ചില ശീലങ്ങളുണ്ട്. പുറമെ നിന്നു നോക്കിയാൽ കാര്യമായ കുഴപ്പമില്ലെന്നു തോന്നുമെങ്കിലും ചില ഡ്രൈവിങ് ശീലങ്ങൾ നമ്മുടെ പ്രിയ വാഹനത്തെ കൊന്നു കളയുമെന്നതാണ് വസ്തുത. വാഹനം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡ്രൈവിങ് ഒരു കലയാണെന്നും അത് പുഴപോലെ ഒഴുകി നീങ്ങണമെന്നുമെല്ലാം വാഹനപ്രേമികൾ പറയാറുണ്ട്. ഈ കല പഠിച്ചു കഴിഞ്ഞാൽ തനിയെ വന്നുകയറുന്ന ചില ശീലങ്ങളുണ്ട്. പുറമെ നിന്നു നോക്കിയാൽ കാര്യമായ കുഴപ്പമില്ലെന്നു തോന്നുമെങ്കിലും ചില ഡ്രൈവിങ് ശീലങ്ങൾ നമ്മുടെ പ്രിയ വാഹനത്തെ കൊന്നു കളയുമെന്നതാണ് വസ്തുത. വാഹനം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡ്രൈവിങ് ഒരു കലയാണെന്നും അത് പുഴപോലെ ഒഴുകി നീങ്ങണമെന്നുമെല്ലാം വാഹനപ്രേമികൾ പറയാറുണ്ട്. ഈ കല പഠിച്ചു കഴിഞ്ഞാൽ തനിയെ വന്നുകയറുന്ന ചില ശീലങ്ങളുണ്ട്. പുറമെ നിന്നു നോക്കിയാൽ കാര്യമായ കുഴപ്പമില്ലെന്നു തോന്നുമെങ്കിലും ചില ഡ്രൈവിങ് ശീലങ്ങൾ നമ്മുടെ പ്രിയ വാഹനത്തെ കൊന്നു കളയുമെന്നതാണ് വസ്തുത. വാഹനം ചതിക്കില്ലെങ്കിലും നമ്മുടെ പ്രിയപ്പെട്ട വാഹനത്തെ ഒന്നു ശ്രദ്ധിച്ചാൽ അറ്റകുറ്റപ്പണികൾ കുറച്ച് മികവുറ്റ രീതിയിൽ സംരക്ഷിക്കാൻ നമുക്ക് സാധിക്കും.

അത്തരത്തിൽ വാഹനത്തോട് ചെയ്യാൻ പാടില്ലാത്ത 5 ഡ്രൈവിങ് ‘ദുശ്ശീലങ്ങൾ’

ഒഴിവാക്കുന്ന പരിപാലനം

ഒരു വാഹനം വാങ്ങിയാൽ ഫ്രീ സർവീസ് കഴിയുന്നതുവരെ കൃത്യമായ പരിപാലനമൊക്കെ ലഭിക്കും. സർവീസ് ശൃംഘലയിൽ നിന്നുള്ള ഫോൺ കോളുകളും ഓഫറുകളും ഒക്കെ കുറയുന്നതോടെ പലപ്പോഴും പരിപാലനങ്ങൾ വെറും പ്രഹസനം മാത്രമാകും. പിന്നീട് എന്തെങ്കിലും തകരാറുകൾ ഉണ്ടായാൽ മാത്രമാകും സർവീസ് സെന്ററിനെ സമീപിക്കുന്നത്. അപ്പോഴേക്കും വാഹനത്തിന്റെ ഭൂരിഭാഗം മേഖലകളിലും ‘കാൻസർ’ കണക്കെ അറ്റകുറ്റപ്പണികൾ പടർന്നുപിടിച്ചിരിക്കും.

ADVERTISEMENT

വാഹനം നിർമിക്കുമ്പോൾ തന്നെ കിലോമീറ്റർ അല്ലെങ്കിൽ വർഷം കണക്കാക്കി പരിപാലനവും നിർദേശിക്കപ്പെടുന്നുണ്ട്. വാഹനത്തിനൊപ്പം ലഭിക്കുന്ന സർവീസ് ബുക്കിൽ സൂചിപ്പിക്കുന്ന പ്രകാരം കൃത്യമായ ഇടവേളകളിൽ പരിപാലനം നൽകുക. ഓയിൽ, ബ്രേക്ക് ഫ്ലുയിഡ്, കൂളന്റ് തുടങ്ങിയവയെല്ലാം ഓരോ 5000 കിലോമീറ്ററിലും പരിശോധിപ്പിക്കുക. ഇടയ്ക്കിടെ അലൈൻമെന്റ്, 10000 കിലോമീറ്ററിൽ ടയർ റൊട്ടേഷൻ എന്നിവ കൃത്യമാക്കുക.

പതിവായി കഴുകാറുണ്ടെങ്കിലും കൃത്യമായ ഇടവേളകളിൽ പ്രഫഷനൽ കാർ വാഷ് ചെയ്യുന്നവരെക്കൊണ്ട് വാഹനം വൃത്തിയാക്കിക്കുക.

ആവശ്യമില്ലാത്ത ഡ്രൈവിങ് ശീലങ്ങൾ

സിനിമകളിൽ ഒറ്റക്കൈ ഉപയോഗിച്ച് കാർ ഡ്രൈവ് ചെയ്യുന്നതും ക്ലച്ച് ഇരപ്പിച്ച് ഗിയർ മാറുന്നതും ഗിയറിൽ കയ്യും ക്ലച്ചിൽ കാലും വയ്ക്ക്ക്കാറുണ്ട്. എന്നാൽ സ്വന്തം വാഹനത്തെ തകരാറിലാക്കുന്ന ശീലമാണെന്ന് മനസ്സിലാക്കണം.

ADVERTISEMENT

ഗിയറിൽ കൈ വച്ചാൽ ട്രാൻസ്മിഷനിൽ ആവശ്യമില്ലാത്ത പ്രഷർ ചെല്ലും. ഇത് ഗിയർ ഷിഫ്റ്റുകളുടെ കൃത്യതയെ തകർക്കും. പതിയെ ഗിയർബോക്സ് പാർട്സുകൾ തകരാറിലേക്ക് എത്തുകയും ചെയ്യും.

ക്ലച്ച് പെഡലിൽ കാൽ വിശ്രമിപ്പിക്കുന്നവർ അറിയുന്നില്ല അവരെ കാത്തിരിക്കുന്നത് വലിയ പണച്ചെലവാണെന്ന്. ക്ലച്ച് തേയ്മാനം വർധിക്കാനും എൻജിന് ആവശ്യമില്ലാത്ത പ്രഷർ നൽകാനും ഇതു കാരണമായേക്കാം. ഗിയർ മാറ്റുന്ന സമയത്ത് അല്ലാതെ ക്ലച്ചും ഗിയർലിവറും വിശ്രമത്തിന് ഉപയോഗിക്കാതിരിക്കാം.

തണുത്ത എൻജിൻ റെവ് ചെയ്യുക

ഏറെ നേരത്തിനു ശേഷം വാഹനം സ്റ്റാർട്ട് ചെയ്യുന്ന സമയം ഓയിൽ എൻജിനുള്ളിൽ പടരാൻ വാഹനത്തിനു അവസരം നൽകണം. എന്നാൽ പലരും ഇത് വേഗത്തിലാകാൻ ആവശ്യമില്ലാതെ റെവ് ചെയ്യാറുണ്ട്. സെൻസറുകൾ ഉൾപ്പെടെ വാഹനത്തിന്റെ വിവിധ ഭാഗങ്ങൾക്ക് വലിയ തകരാർ ഇതുമൂലം ഉണ്ടായേക്കാം. മാത്രമല്ല, പിസ്റ്റണിലും മറ്റ് അനുബന്ധ ഭാഗങ്ങളിലും ഓയിൽ ഇല്ലാതെ വലിയ പ്രഷർ എത്തിയാൽ ഇവയുടെ തേയ്മാനം വർധിക്കാനും ഒടിഞ്ഞുപോകാനും പോലും സാധ്യതയുണ്ട്. ഏറെ നേരം നിർത്തിയ ശേഷം സ്റ്റാർട്ട് ചെയ്യുമ്പോൾ 2 മിനിറ്റ് സ്റ്റാർട്ട് ചെയ്ത് വാഹനത്തിന് നല്ല തുടക്കം സമ്മാനിക്കാം.

ADVERTISEMENT

ഇന്ധന പരിപാലനം

വാഹനത്തിൽ ഭൂരിഭാഗം ആളുകളും പാലിക്കാത്ത ഒരു കാര്യമാണ് ഇന്ധന പരിപാലനം. ഈ ശീലം വാഹനത്തെ ദോഷകരമായി ബാധിച്ചേക്കാം. റിസർവ് ഫ്യുവൽ വാണിങ് കാണിച്ചാൽ എത്രയും പെട്ടെന്നു തന്നെ ഇന്ധനം നിറയ്ക്കുക. കുറഞ്ഞ ഇന്ധനം ഉപയോഗിച്ച് ദീർഘദൂരയാത്രകൾ പോകുന്നവർ ഒന്നു ശ്രദ്ധിക്കുന്നതു നല്ലതാണ്. ഫ്യുവൽ പമ്പ് വളരെ പെട്ടന്നുതന്നെ പ്രവർത്തനം നിർത്താനുള്ള സാധ്യതയുണ്ട്. മാത്രമല്ല, കുറ‍ഞ്ഞയളവിൽ ഇന്ധനം സൂക്ഷിച്ചാൽ ചൂട് സമയത്ത് കാലിയായ ഭാഗത്ത് ആവി രൂപപ്പെടാനും തണുക്കുമ്പോൾ അത് ജലബാഷ്പമായി ഇന്ധനത്തിൽ ചേരാനും സാധ്യതയുണ്ട്. ഇത്തരത്തിൽ സംഭവിച്ചാൽ കാർബറേറ്റർ‌/ഫ്യുവൽ ഇൻജക്‌ഷൻ സംവിധാനത്തിനു തകരാറുണ്ടാകാം. കാൽടാങ്ക് ഇന്ധനമെങ്കിലും വാഹനത്തിലുണ്ടെന്ന് ഉറപ്പാക്കുക.

ആവശ്യമില്ലാത്ത ബ്രേക്കിങ്

അത്യാവശ്യഘട്ടങ്ങളിൽ വേഗം കുറയ്ക്കാനും നിർത്താനും മാത്രമാണ് ബ്രേക്ക്. അനാവശ്യമായി ബ്രേക്ക് ഉപയോഗിക്കുന്നത് ബ്രേക്ക് പാഡിന്റെ ഉൾപ്പെടെ ആയുസ്സ് കുറയ്ക്കുമെന്നതിനെക്കാൾ ബ്രേക്ക് ഓവർഹീറ്റായി വലിയ അപകടങ്ങളിലേക്ക് എത്താനും സാധ്യതയുണ്ട്. ബംപർ ടു ബംപർ ട്രാഫിക്കിലും ഇതു പ്രത്യേകം ശ്രദ്ധിക്കണം. ഇറക്കങ്ങൾ ഇറങ്ങുമ്പോൾ ബ്രേക്കിനെ മാത്രം പൂർണമായി ആശ്രയിക്കുന്നതും ഓവർഹീറ്റിങ്ങിനു കാരണമാകും. കയറ്റം കയറുന്ന അതേ ഗിയറിൽ ഇറക്കം ഇറങ്ങിയാൽ ബ്രേക്കിങ് വലിയ തോതിൽ കുറയ്ക്കാൻ സഹായിക്കും. വാഹനം സഞ്ചരിക്കുമ്പോൾ ഹാൻഡ് ബ്രേക്ക് ഉപയോഗിക്കുന്നതും അപകടങ്ങൾക്കു കാരണമായേക്കാം. ഹാൻഡ് ബ്രേക്ക് വാഹനം നിർത്തിയ ശേഷം ഉപയോഗിക്കാൻ മാത്രമുള്ളതാണ്.

English Summary:

Driving Habits That Slowly Destroy Your Car