പെട്രോൾ, ഡീസൽ പതിപ്പുകളില്‍ ലഭിക്കുന്ന വാഹനത്തിന്റെ പെട്രോൾ മോഡലിന് 7.90 ലക്ഷം മുതൽ 10.25 ലക്ഷം വരെയും ഡീസൽ മോഡലിന് 8.49 ലക്ഷം മുതൽ 10.80 ലക്ഷം രൂപ വരെയുമാണ് വില. മൂന്ന് വേരിയന്റുകളിലാണ് മഹീന്ദ്ര എക്സ്യുവി 300 ലഭിക്കുക. ഉയർന്ന വേരിയന്റായ ഡബ്ല്യു 8 ന്റെ ഓപ്ഷണൽ പാക്ക് 1.19 ലക്ഷം രൂപ അധികം നൽകിയാൽ

പെട്രോൾ, ഡീസൽ പതിപ്പുകളില്‍ ലഭിക്കുന്ന വാഹനത്തിന്റെ പെട്രോൾ മോഡലിന് 7.90 ലക്ഷം മുതൽ 10.25 ലക്ഷം വരെയും ഡീസൽ മോഡലിന് 8.49 ലക്ഷം മുതൽ 10.80 ലക്ഷം രൂപ വരെയുമാണ് വില. മൂന്ന് വേരിയന്റുകളിലാണ് മഹീന്ദ്ര എക്സ്യുവി 300 ലഭിക്കുക. ഉയർന്ന വേരിയന്റായ ഡബ്ല്യു 8 ന്റെ ഓപ്ഷണൽ പാക്ക് 1.19 ലക്ഷം രൂപ അധികം നൽകിയാൽ ലഭിക്കുമെന്നും വാഹനം പുറത്തിറക്കികൊണ്ട് മഹീന്ദ്ര അറിയിച്ചു.
ജനുവരി ഒൻപതു മുതൽ കമ്പനി ബുക്കിങ് സ്വീകരിച്ചു തുടങ്ങിയിരുന്നു. ഇതുവരെ 4000 ബുക്കിങ്ങുകൾ ലഭിച്ചെന്നാണ് മഹീന്ദ്ര അറിയിക്കുന്നത്. രണ്ടു എൻജിൻ സാധ്യതകളോടെയാവും എക്സ്യുവി 300 വിൽപ്പനയ്ക്കുണ്ടാവുക. ഒന്നര ലീറ്റർ ഡീസലും 1.2 ലീറ്റർ ടർബോ പെട്രോളും. 1497 സി സി ഡീസൽ എൻജിൻ 3,750 ആർ പി എമ്മിൽ 115 ബി എച്ച് പി വരെ കരുത്തും 1,500–2,500 ആർ പി എമ്മിൽ 300 എൻ എം ടോർക്കുമാണു സൃഷ്ടിക്കുക. 1,197 സി സി പെട്രോൾ എൻജിനാവട്ടെ 5,000 ആർപിഎമ്മിൽ 110 ബി എച്ച് പി കരുത്തും 2,000 – 3,000 ആർ പി എമ്മിൽ 200 എൻ എം ടോർക്കും സൃഷ്ടിക്കാനാവും.
കോംപാക്ട് എസ് യു വി വിഭാഗത്തിലെ കടുത്ത മത്സരം മുൻനിർത്തി വിട്ടുവീഴ്ചകൾക്കു ഇടം നൽകാതെയാണു മഹീന്ദ്ര എക്സ് യു വി 300 വിപണിയിലിറക്കുന്നത്. 3995 എംഎം നീളവും 1821 എംഎം വീതിയും 1627 എംഎം ഉയരവുമായി എത്തുന്ന കോംപാക്റ്റ് എസ്യുവിക്ക് സെഗ്മെന്റിലെ തന്നെ ആദ്യ ഫീച്ചറുകൾ പലതുമുണ്ടാകും. എക്സ്യുവി 500 ൽ നിന്ന് പ്രചോദിതമായ രൂപകൽപ്പനയോടെ, പേശീബലവും യുവത്വവും തുളുമ്പുന്ന ശൈലിയിലുള്ള സ്പോർട്ടി രൂപത്തിലാണ് എക്സ് യു വി 300 എത്തുക. ഈ വിഭാഗത്തിൽ ഇതാദ്യമായി ഏഴ് എയർ ബാഗ്, ഇരട്ട സോൺ ക്ലൈമറ്റ് കൺട്രോൾ, നീളമേറിയ വീൽബേസ്, ഉയർന്ന ടോർക്ക്, നാലു വീലിലും ഡിസ്ക് ബ്രേക്ക് കൂടാതെ 25 സുരക്ഷ സംവിധാനങ്ങൾ മഹീന്ദ്രയുടെ കോംപാക്ട് എസ് യു വിയിലുണ്ട്.
മഹീന്ദ്രയുടെ കൊറിയൻ പങ്കാളികളായ സാങ്യോങിന്റെ ചെറു എസ്യുവി ടിവോളിയുടെ പ്ലാറ്റ്ഫോമിന്റെ പരിഷ്കരിച്ച രൂപമാണ് എക്സ്യുവി 300ൽ ഉപയോഗിക്കുന്നത്. പ്രൊജക്ടർ ഹെഡ് ലാംപ്, ടച്ച് സ്ക്രീൻ ഇൻഫോടൈൻമെന്റ് സംവിധാനം, ഫോളോ മീ ലാംപ്, ഇലക്ട്രിക് സൺറൂഫ്, മുൻ– പിൻ പാർക്കിങ് സെൻസർ, ഓട്ടോ ഡിമ്മിങ് ഇന്റേണൽ റിയർവ്യൂ മിറർ, സ്റ്റീയറിങ് മൗണ്ടഡ് കൺട്രോൾ, ഇലക്ട്രോണിക് ബ്രേക്ക് ഡിസ്ട്രിബ്യൂഷൻ സഹിതം ആന്റി ലോക്ക് ബ്രേക്ക്, പവർ വിൻഡോ, എൽ ഇ ഡി ടെയിൽ ലാംപ്, ഇലക്ട്രിക് ടെയിൽഗേറ്റ് റിലീസ്, 12 വോൾട്ട് അക്സസറി സോക്കറ്റ്, ഐസോഫിക്സ് ചൈൽഡ് മൗണ്ട് തുടങ്ങിയവയും വാഹനത്തിലുണ്ട്. ഡബ്ല്യു 4, ഡബ്ല്യു 6, ഡബ്ല്യു 8, ഡബ്ല്യു 8 (ഓപ്ഷനൽ) തുടങ്ങി നാലു വകഭേദങ്ങളിലാണ് എക്സ് യു വി 300’വില്പനയ്ക്കെത്തുക. ഇതിൽ ആദ്യ രണ്ടിൽ 16 ഇഞ്ച് സ്റ്റീൽ വീലും മുന്തിയ വകഭേദത്തിൽ 17 ഇഞ്ച് അലോയ് വീലുമാണു ലഭിക്കുക.