ജഗ്വാർ ലാൻഡ് റോവർ പെട്രോൾ എൻജിനുള്ള റേഞ്ച് റോവർ സ്പോർട് ഇന്ത്യയിൽ അവതരിപ്പിച്ചു. രണ്ടു ലീറ്റർ പെട്രോൾ എൻജിനുമായെത്തുന്ന റേഞ്ച് റോവർ സ്പോർട്ടിന് 86.71 ലക്ഷം രൂപയാണ് രാജ്യത്തെ ഷോറൂമുകളിലെ വില. ഇരട്ട സ്ക്രോൾ ടർബോ ചാർജർ സഹിതമുള്ള ഈ പെട്രോൾ എൻജിന് 296.4 ബി എച്ച് പിയോളം കരുത്തും 400 എൻ എം ടോർക്കും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജഗ്വാർ ലാൻഡ് റോവർ പെട്രോൾ എൻജിനുള്ള റേഞ്ച് റോവർ സ്പോർട് ഇന്ത്യയിൽ അവതരിപ്പിച്ചു. രണ്ടു ലീറ്റർ പെട്രോൾ എൻജിനുമായെത്തുന്ന റേഞ്ച് റോവർ സ്പോർട്ടിന് 86.71 ലക്ഷം രൂപയാണ് രാജ്യത്തെ ഷോറൂമുകളിലെ വില. ഇരട്ട സ്ക്രോൾ ടർബോ ചാർജർ സഹിതമുള്ള ഈ പെട്രോൾ എൻജിന് 296.4 ബി എച്ച് പിയോളം കരുത്തും 400 എൻ എം ടോർക്കും സൃഷ്ടിക്കാനാവും. ‘എസ്’, ‘എസ് ഇ’, ‘എച്ച് എസ് ഇ’ വകഭേദങ്ങളിലാണ് പെട്രോൾ എൻജിനുള്ള ‘റേഞ്ച് റോവർ സ്പോർട്’ ലഭ്യമാവുക. 

സ്ലൈഡിങ് പനോരമിക് റൂഫ്, പവേഡ് ടെയിൽ ഗേറ്റ് എന്നിവയോടെയാണ് ഈ എസ് യു വിയുടെ വരവ്. 2019 മോഡൽ ‘റേഞ്ച് റോവർ സ്പോർട്ടി’ൽ മൂന്നു മേഖലകളായി വിഭജിച്ച ക്ലൈമറ്റ് കൺട്രോളും സമകാലികമായ അകത്തളവും സജ്ജീകരിച്ചിട്ടുണ്ട്. ടച് പ്രോ ഡ്യുവൊ ഇൻഫൊടെയ്ൻമെന്റ് സിസ്റ്റം, 31.24 സെ. മീ. ഇന്ററാക്ടീവ് ഡ്രൈവർ ഡിസ്പ്ലേ, ഫുൾ കളർ ഹെഡ് അപ് ഡിസ്പ്ല തുടങ്ങിയവയും കാറിലുണ്ട്. 

ADVERTISEMENT

ഇന്ത്യയിൽ ലാൻഡ് റോവർ ശ്രേണി നേടിയ വിജയത്തിൽ ‘റേഞ്ച് റോവർ സ്പോർട്’ കൈവരിച്ച വിജയം നിർണായകമാണെന്നു ജഗ്വാർ ലാൻഡ് രോവർ ഇന്ത്യ ലിമിറ്റഡ് പ്രസിഡന്റും മാനേജിങ് ഡയറക്ടറുമായ രോഹിത് സൂരി അഭിപ്രായപ്പെട്ടു. ആകർഷക വിലയിൽ പെട്രോൾ എൻജിനുള്ള 2019 മോഡൽ ‘റേഞ്ച് റോവർ സ്പോർട്’ കൂടി  യെത്തുന്നതോടെ കാറിന് ഇനിയും ആവശ്യക്കാരേറുമെന്നും അദ്ദേഹം പ്രത്യാശിച്ചു. 

‘ഡിസ്കവറി സ്പോർട്’, ‘റേഞ്ച് റോവർ ഇവോക്’, ‘ഡിസ്കവറി’, ‘റേഞ്ച് റോവർ വേളർ’, ‘റേഞ്ച് റോവർ സ്പോർട്’, ‘റേഞ്ച് റോവർ’ എന്നിവയാണു നിലവിൽ ജെ എൽ ആർ ഇന്ത്യയിൽ വിൽക്കുന്നത്; 44.68 ലക്ഷം രൂപ മുതൽ 1.82 കോടി രൂപ വരെയാണു വിവിധ മോഡലുളുടെ ഷോറൂം വില.