ക്രോസ് ഹാച്ച്ബാക്കായ ടിയാഗൊ എൻആർജിയിൽ ടാറ്റ മോട്ടോഴ്സ് ഓട്ടമേറ്റഡ് മാനുവൽ ട്രാൻസ്മിഷൻ(എ എം ടി) ലഭ്യമാക്കി. കഴിഞ്ഞ സെപ്റ്റംബറിൽ അരങ്ങേറ്റം കുറിച്ച ടിയാഗൊ എൻആർജിയിൽ ഇതാദ്യമായാണു ടാറ്റ മോട്ടോഴ്സ് എന്തെങ്കിലും പരിഷ്കാരം നടപ്പാക്കുന്നത്. അവതരണ വേളയിൽ കാറിലെ 1.2 ലീറ്റർ പെട്രോൾ(പരമാവധി കരുത്ത് 85 ബി എച്ച്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ക്രോസ് ഹാച്ച്ബാക്കായ ടിയാഗൊ എൻആർജിയിൽ ടാറ്റ മോട്ടോഴ്സ് ഓട്ടമേറ്റഡ് മാനുവൽ ട്രാൻസ്മിഷൻ(എ എം ടി) ലഭ്യമാക്കി. കഴിഞ്ഞ സെപ്റ്റംബറിൽ അരങ്ങേറ്റം കുറിച്ച ടിയാഗൊ എൻആർജിയിൽ ഇതാദ്യമായാണു ടാറ്റ മോട്ടോഴ്സ് എന്തെങ്കിലും പരിഷ്കാരം നടപ്പാക്കുന്നത്. അവതരണ വേളയിൽ കാറിലെ 1.2 ലീറ്റർ പെട്രോൾ(പരമാവധി കരുത്ത് 85 ബി എച്ച് പി വരെ), 1.05 ലീറ്റർ ഡീസൽ എൻജിനു(പരമാവധി കരുത്ത്; 70 ബി എച്ച് പി)കൾക്കു കൂട്ട് മാനുവൽ ട്രാൻസ്മിഷനായിരുന്നു. എന്നാലിപ്പോൾ പെട്രോൾ എൻജിനൊപ്പമാണ് ടാറ്റ മോട്ടോഴ്സ് എ എം ടി ഗീയർബോക്സ് ഘടിപ്പിച്ചിരിക്കുന്നത്. ഇതോടെ കാറിന്റെ വില ഡൽഹി ഷോറൂമിൽ 6.15 ലക്ഷം രൂപയായി ഉയർന്നു; മാനുവൽ ട്രാൻസ്മിഷനുള്ള വകഭേദത്തെ അപേക്ഷിച്ച് 45,000 രൂപ അധികമാണിത്. 

അധിക ബോഡി ക്ലാഡിങ്ങും കൃത്രിമ സ്കിഡ് പ്ലേറ്റും റൂഫ് റയിലുമൊക്കെയായി ഹാച്ച്ബാക്കായ ടിയാഗൊയുടെ പേശീബലം തുളുമ്പുന്ന പതിപ്പാണ് എൻആർ ജി. സാധാരണ ടിയാഗൊ യെ അപേക്ഷിച്ച് 10 എം എം അധിക ഗ്രൗണ്ട് ക്ലിയറൻസും എൻആർജിക്കു ടാറ്റ മോട്ടോഴ്സ് ലഭ്യമാക്കിയിട്ടുണ്ട്. ഇതോടൊപ്പം റിഫ്ളക്ടർ ഹെഡ്‌ലാംപ്, വീൽ കവർ സഹിതം 14 ഇഞ്ച് സ്റ്റീൽ റിം, കോൺട്രാസ്റ്റ് സ്റ്റിച് ഫാബ്രിക് അപ്ഹോൾസ്ട്രി, മാനുവൽ എയർ കണ്ടീഷനർ, പവർ അസിസ്റ്റഡ്, അഡ്ജസ്റ്റബ്ൾ സ്റ്റീയറിങ്, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, റിമോട്ട് ലോക്കിങ്, നാലു പവർ വിൻഡോ, ഇലക്ട്രിക്കലി അഡ്ജസ്റ്റബ്ൾ വിങ് മിറർ തുടങ്ങിയവയും കാറിലുണ്ട്. 

ADVERTISEMENT

ഇതിനു പുറമെ നേരത്തെ ഘടിപ്പിച്ചിരുന്ന അഞ്ച് ഇഞ്ച് ഇൻഫൊടെയ്ൻമെന്റ് സംവിധാനത്തിനു പകരം ഏഴ് ഇഞ്ച് സ്ക്രീനും ടാറ്റ ലഭ്യമാക്കിയിട്ടുണ്ട്. ആപ്ൾ കാർ പ്ലേയു ആൻഡ്രോയ്ഡ് ഓട്ടോയും സഹിതമാണ് ഈ ഇൻഫൊടെയ്ൻമെന്റ് സംവിധാനത്തിന്റെ വരവ്. ഡൽഹി ഷോറൂമിൽ 5.70 ലക്ഷം മുതൽ 6.55 ലക്ഷം രൂപ വരെയാണു ടിയാഗൊ എൻആർജിയുടെ വില; മാരുതി സുസുക്കി സെലേറിയൊ എക്സ്, മഹീന്ദ്ര ‘കെ യു വി 100 എൻഎക്സ്ടി തുടങ്ങിയവയോടാണ് ഈ ടിയാഗൊയുടെ പോരാട്ടം.