പുത്തൻ എസ് യു വിയായ ഹാരിയറിന്റെ വിൽപ്പന 10,000 യൂണിറ്റ് പിന്നിട്ടതിന്റെ ആഘോഷത്തിലാണ് ടാറ്റ മോട്ടോഴ്സ്. ഹാരിയറിന്റെ ഇരട്ട വർണ പതിപ്പ് പുറത്തിറക്കിയാണു കമ്പനി ഈ നേട്ടം ആഘോഷമാക്കുന്നത്. ഓറഞ്ചിനൊപ്പവും വെളുപ്പിനൊപ്പവും കറുപ്പ് നിറം കൂടി ചേർന്നാണു ഹാരിയറിന് ഇരട്ടവർണ തിളക്കം സമ്മാനിക്കുന്നത്. മുന്തിയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പുത്തൻ എസ് യു വിയായ ഹാരിയറിന്റെ വിൽപ്പന 10,000 യൂണിറ്റ് പിന്നിട്ടതിന്റെ ആഘോഷത്തിലാണ് ടാറ്റ മോട്ടോഴ്സ്. ഹാരിയറിന്റെ ഇരട്ട വർണ പതിപ്പ് പുറത്തിറക്കിയാണു കമ്പനി ഈ നേട്ടം ആഘോഷമാക്കുന്നത്. ഓറഞ്ചിനൊപ്പവും വെളുപ്പിനൊപ്പവും കറുപ്പ് നിറം കൂടി ചേർന്നാണു ഹാരിയറിന് ഇരട്ടവർണ തിളക്കം സമ്മാനിക്കുന്നത്. മുന്തിയ പതിപ്പായ എക്സ് സെഡ് മാത്രമാണ് ഇരട്ടവർണ സങ്കലനത്തിൽ വിൽപ്പനയ്ക്കെത്തുക; കലിസ്റ്റൊ കോപ്പർ — ബ്ലാക്ക്, ഒർകസ് വൈറ്റ് – ബ്ലാക്ക് നിറങ്ങളിലുള്ള  ഹാരിയറിനു  16.76 ലക്ഷം രൂപ മുതലാണ് ഡൽഹി ഷോറൂമിലെ വില. കലിസ്റ്റൊ കോപ്പർ, ഏരിയൽ സിൽവർ, തെർമിസ്റ്റൊ ഗോൾഡ്, ടെലെസ്റ്റൊ ഗ്രേ, ഒർകസ് വൈറ്റ് നിറങ്ങളെ അപേക്ഷിച്ച് 20,000 രൂപയോളം അധികമാണിത്. 

Tata Harrier

നിറത്തിനപ്പുറമുള്ള മാറ്റങ്ങളൊന്നുമില്ലാതെയാണ് ഈ ഹാരിയർ എത്തുന്നത്. എൽ ഇ ഡി ഡേ ടൈം റണ്ണിങ് ലാംപ്, ഹൈ ഇന്റൻസിറ്റി ഡിസ്ചാർജ്(എച്ച് ഐ ഡി)  സീനോൺ ഹെഡ്ലാംപ്, കോർണറിങ് ഫോഗ് ലാംപ്, ഓട്ടോ ഹെഡ്ലാംപ്, മഴ തിരിച്ചറിഞ്ഞു പ്രവർത്തിക്കുന്ന വൈപ്പർ, ലതർ അപ്ഹോൾസ്ട്രി, ലതർ ട്രിംഡ് സ്റ്റീയറിങ് വീൽ, ക്ലൈമറ്റ് കൺട്രോൾ,  ഒൻപതു ജെ ബി എൽ സ്പീക്കർ സഹിതം 8.8 ഇഞ്ച് ഇൻഫൊടെയ്ൻമെന്റ് സംവിധാനം, റിവേഴ്സിങ് കാമറ, ക്രൂസ് കൺട്രോൾ, കീരഹിത എൻട്രി, എട്ടു വിധത്തിൽ ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, ഇൻസ്ട്രമെന്റ് ക്ലസ്റ്ററിലും ഏഴ് ഇഞ്ച് ഡിജിറ്റൽ ഡിസ്പ്ലേ എന്നിവയൊക്കെയായാണു ‘ഹാരിയറി’ന്റെ വരവ്.‍

ADVERTISEMENT

എഫ് സി എയിൽ നിന്നു കടമെടുത്ത രണ്ടു ലീറ്റർ, നാലു സിലിണ്ടർ, ഡീസർ എൻജിനാണു ഹാരിയറിനു കരുത്തേകുന്നത്. ക്രയോടെക് എന്നു ടാറ്റ വിളിക്കുന്ന ഈ എൻജിന് 140 പി എസ് വരെ കരുത്തും 350 എൻ എം ടോർക്കുമുണ്ട്. അധിക ഇന്ധനക്ഷമതയ്ക്കായി എൻജിന്റെ ട്യൂണിങ്ങിൽ പരിഷ്കാരം വരുത്തിയ ടാറ്റ മോട്ടോഴ്സ് പക്ഷേ ഹാരിയറിനു പ്രതീക്ഷിക്കുന്ന ഇന്ധനക്ഷമത എത്രയെന്നു വെളിപ്പെടുത്തിയിട്ടില്ല. 

Tata Harrier

ആറു സ്പീഡ് മാനുവൽ ഗീയർബോക്സ് സഹിതമാണു നിലവിൽ ഹാരിയർ വിപണിയിലുള്ളത്. വൈകാതെ ഹ്യുണ്ടേയിൽ നിന്നു കടമെടുത്ത ആറു സ്പീഡ്, ടോർക്ക് കൺവെർട്ടർ ഓട്ടമാറ്റിക് ഗീയർബോക്സ് സഹിതവും ഹാരിയർ വിൽപ്പനയ്ക്കെത്തുമെന്നാണു പ്രതീക്ഷ.  ഭാവിയിൽ 1.6 ലീറ്റർ പെട്രോൾ എൻജിൻ സഹിതവും ഹാരിയർ വിൽപ്പനയ്ക്കെത്തിയേക്കും.