റെനോയുടെ ഏറ്റവും പുതിയ വാഹനം ട്രൈബർ വിപണിയിൽ. നാലു വകഭേദങ്ങളിലായി വിപണിയിലെത്തുന്ന വാഹനത്തിന്റെ അടിസ്ഥാന വകഭേദത്തിന് 4.95 ലക്ഷം രൂപയാണ് വില. ആർഎക്സ്ഇ വകഭേദത്തിന് 4.95 ലക്ഷം രൂപയും ആർഎക്സ്എൽ വകഭേദത്തിന് 5.49 ലക്ഷം രൂപയും ആർഎക്സ്ടി വകഭേദത്തിന് 5.99 ലക്ഷം രൂപയും ആർഎക്സ്ഇസഡ് വകഭേദത്തിന് 6.49 ലക്ഷം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റെനോയുടെ ഏറ്റവും പുതിയ വാഹനം ട്രൈബർ വിപണിയിൽ. നാലു വകഭേദങ്ങളിലായി വിപണിയിലെത്തുന്ന വാഹനത്തിന്റെ അടിസ്ഥാന വകഭേദത്തിന് 4.95 ലക്ഷം രൂപയാണ് വില. ആർഎക്സ്ഇ വകഭേദത്തിന് 4.95 ലക്ഷം രൂപയും ആർഎക്സ്എൽ വകഭേദത്തിന് 5.49 ലക്ഷം രൂപയും ആർഎക്സ്ടി വകഭേദത്തിന് 5.99 ലക്ഷം രൂപയും ആർഎക്സ്ഇസഡ് വകഭേദത്തിന് 6.49 ലക്ഷം രൂപയുമാണ് എക്സ്‌ഷോറൂം വില. 

പുറത്തിറങ്ങുന്നതിന് മുന്നോടിയായി ട്രൈബറിനുള്ള ബുക്കിങ്ങും റെനോ സ്വീകരിച്ചു തുടങ്ങിയിരുന്നു. ഔദ്യോഗിക മൈക്രോ സൈറ്റ് വഴിയും ഡീലർഷിപ്പുകൾ മുഖേനയും 11,000 രൂപ അഡ്വാൻസ് അടച്ച് ട്രൈബർ ബുക്ക് ചെയ്യാം. ഇന്ത്യയ്ക്കായി ഡിസൈൻ ചെയ്ത വാഹനം തുടക്കത്തിൽ നമ്മുടെ വിപണിയിലും ശേഷം രാജ്യാന്തര വിപണികളിലും വിൽപനയ്ക്കെത്തുമെന്ന് റെനൊ അറിയിച്ചു. നാലുമീറ്ററിൽ താഴെ നീളമുള്ള വാഹനത്തിൽ ഏഴുപേർക്ക് സഞ്ചരിക്കാനാവും. 

Renault Triber
ADVERTISEMENT

ക്വിഡുമായി ചെറിയ സാമ്യമുണ്ടാകുമെങ്കിലും നൂതന സംവിധാനങ്ങളുമായി പൂർണമായും പുതിയ വാഹനമായാണ് ട്രൈബർ എത്തുന്നത്. വ്യത്യസ്ത സീറ്റ് കോൺഫിഗറേഷനിൽ എത്തുന്ന ട്രൈബർ ഈസിഫിക്സ് സീറ്റുകളുമായി ആദ്യമായി എത്തുന്ന വാഹനം കൂടിയാണ്. ഒരു ലിറ്റർ 3 സിലിണ്ടർ പെട്രോൾ എൻജിന് ഉപയോഗിക്കുന്ന ട്രൈബറിന് 72 പിഎസ് കരുത്തും 96 എൻഎം ടോർക്കുമുണ്ട്. മികച്ച പ്രവർത്തനക്ഷമതയും ഇന്ധനക്ഷമതയുമുള്ള എൻജിന്റെ പരിപാലന ചിലവ് വളരെ കുറവാണ്. 5 സ്പീഡ് മാനുവൽ, എഎംടി ഗിയർബോക്സുകളിൽ ട്രൈബർ ലഭിക്കും. പുതു തലമുറ ചെറു വാഹനങ്ങളിലെ എല്ലാ ഫീച്ചറുകളുമായി എത്തുന്ന വാഹനത്തിന് മികച്ച സ്റ്റൈലും സൗകര്യങ്ങളുമുള്ള ഇന്റീരിയറുമാണ്. മികച്ച സീറ്റുകളും വലിയ 8 ഇഞ്ച് ടച്ച്സ്ക്രീൻ മൾട്ടിമീഡിയയും ട്രൈബറിനുണ്ട്.

ക്വി‍ഡിനെപ്പോലെ തന്നെ ട്രൈബറിനും സെഗ്‌മെന്റിലെ ഏറ്റവും മികച്ച ലുക്ക് നൽകാനാണ് റെനൊ ശ്രമിച്ചിരിക്കുന്നത്. വലിയ ബോണറ്റ്. എൽഇഡി ഡൈറ്റം റണ്ണിങ് ലൈറ്റുകൾ, വലിയ ഗ്രിൽ, ഭംഗിയുള്ള പിൻഭാഗം എന്നിവയുണ്ട്. ഡ്യുവൽ ടോൺ ഇന്റീരിയർ, ടച്ച്സ്ക്രീൻ ഇൻഫോടൈൻമെന്റ് സിസ്റ്റം റിയർ പാർക്കിങ് സെൻസറുകൾ, റിവേഴ്സ് ക്യാമറ എന്നിവയും പ്രധാന ആകർഷണങ്ങളാണ്. സുരക്ഷയ്ക്കായി ഡ്യുവൽ എയർബാഗ് കൂടാതെ സൈഡ് എയർബാഗുകളും സ്പീഡ് വാണിങ് സിസ്റ്റം.