ഏറെ നാളായി വാഹന ലോകത്തു ചർച്ചാ വിഷയമായ ഹാരിയർ ഡാർക്ക് എഡീഷൻ ടാറ്റ മോട്ടോഴ്സ് ഒടുവിൽ പുറത്തിറക്കി. സ്പോർട് യൂട്ടിലിറ്റി വാഹനമായ ‘ഹാരിയറി’ന്റെ മുന്തിയ വകഭേമായ സെഡ് എക്സിന്റെ ‘ഡാർക്ക് നൈറ്റ് പതിപ്പി’ന് 16.76 ലക്ഷം രൂപയാണു ഡൽഹിയിലെ ഷോറൂം വില. അടുത്തയിടെ വിൽപ്പനയ്ക്കെത്തിയ ഇരട്ട വർണ ഹാരിയറിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഏറെ നാളായി വാഹന ലോകത്തു ചർച്ചാ വിഷയമായ ഹാരിയർ ഡാർക്ക് എഡീഷൻ ടാറ്റ മോട്ടോഴ്സ് ഒടുവിൽ പുറത്തിറക്കി. സ്പോർട് യൂട്ടിലിറ്റി വാഹനമായ ‘ഹാരിയറി’ന്റെ മുന്തിയ വകഭേമായ സെഡ് എക്സിന്റെ ഡാർക്ക് പതിപ്പിന് 16.76 ലക്ഷം രൂപയാണു ഡൽഹിയിലെ ഷോറൂം വില. അടുത്തയിടെ വിൽപ്പനയ്ക്കെത്തിയ ഇരട്ട വർണ ഹാരിയറിന്റെ അതേ വില നിലവാരത്തിലാണ് ടാറ്റ മോട്ടോഴ്സ് ‘ഡാർക്ക് നൈറ്റ് എഡീഷ’നും ലഭ്യമാക്കുന്നത്.

Tata Harrier Dark Edition

അറ്റ്ലസ് ബ്ലാക്ക് നിറത്തിനൊപ്പം അകത്തളത്തിലും കറുപ്പിന്റെ അഴക് നിറയുന്നതാണ് ഡാർക്ക് എഡീഷന്റെ സവിശേഷത. പുറത്തെ കൃത്രിമ സ്കിഡ് പ്ലേറ്റ്, ഗ്രേ ഹെഡ്ലാംപ് ഇൻസർട്ട് എന്നിവയ്ക്കൊപ്പം 17 ഇഞ്ച് അലോയ് വീലിനും കറുപ്പ് നിറമാക്കിയിട്ടുണ്ട്. മുൻ ഫെൻഡറിൽ ഡാർക്ക് എന്നു രേഖപ്പെടുത്തിയ പ്രത്യേക ബാഡ്ജും ഇടംപിടിക്കുന്നുണ്ട്. 

Tata Harrier Dark Edition
ADVERTISEMENT

അകത്തളത്തിലാവട്ടെ കറുപ്പ് മയമാണ്; ഡാഷ്ബോഡിൽ കാഴ്ചയിൽ തടിയെന്നു തോന്നിക്കുന്ന ഇൻസർട്ടുകളുണ്ടായിരുന്നത് ‘ബ്ലാക്സ്റ്റോൺ മാട്രിക്സ്’ ഇൻസർട്ടിനു വഴിമാറി. ഡാഷ്ബോഡിനു കുറുകെയുള്ള ഹ്യുമാനിറ്റി ലൈനാവട്ടെ ഗൺമെറ്റൽ ഗ്രേ ഫിനിഷിലാക്കി. ലതററ്റ് സീറ്റ്, ഡോർ ഇൻസർട്ട് എന്നിവയൊക്കെ കറുപ്പാക്കി; കൂട്ടിനു കോൺട്രാസ്റ്റിങ് ഗ്രേ സ്റ്റിച്ചിങ്ങുമുണ്ട്. ഡോർ ഹാൻഡിലുകൾക്കാവട്ടെ പെർഫൊറേറ്റഡ് ബ്ലാക്ക് ലതർ ഫിനിഷാണു നൽകിയിരിക്കുന്നത്. 

Tata Harrier Dark Edition

സെഡ് എക്സിലെ സൗകര്യങ്ങളും സംവിധാനങ്ങളുമൊക്കെയായിട്ടാണു ഹാരിയർ ഡാർക് എഡീഷന്റെ വരവ്. സാധാരണ ഹാരിയറിലെ രണ്ടു ലീറ്റർ, ക്രയോടെക് ഡീസൽ എൻജിൻ തന്നെയാണു ഡാർക് എഡീഷനിലുമുള്ളത്; 140 ബി എച്ച് പിയോളം കരുത്തും 350 എൻ എം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. ആറു സ്പീഡ് മാനുവൽ ഗീയർബോക്സാണു ട്രാൻസ്മിഷൻ.