ജർമൻ പ്രീമിയം ബൈക്ക് നിർമാതാക്കളായ ബിഎംഡബ്ല്യു മോട്ടോറാഡ് ആർ 1250 ആർ, ആർ 1250 ആർടി എന്നിവ ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തിച്ചു. ആർ 1250 ആറി’ന് 15.95 ലക്ഷം രൂപയും ആർ 1250 ആർടിക്ക് 22.50 ലക്ഷം രൂപയുമാണു ഷോറൂം വില. മുൻഗാമികളെ അപേക്ഷിച്ച് അധിക കരുത്താണ് ഇരു ബൈക്കുകളിലും ബി എം ഡബ്ല്യു വാഗ്ദാനം ചെയ്യുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജർമൻ പ്രീമിയം ബൈക്ക് നിർമാതാക്കളായ ബിഎംഡബ്ല്യു മോട്ടോറാഡ് ആർ 1250 ആർ, ആർ 1250 ആർടി എന്നിവ ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തിച്ചു. ആർ 1250 ആറി’ന് 15.95 ലക്ഷം രൂപയും ആർ 1250 ആർടിക്ക് 22.50 ലക്ഷം രൂപയുമാണു ഷോറൂം വില. മുൻഗാമികളെ അപേക്ഷിച്ച് അധിക കരുത്താണ് ഇരു ബൈക്കുകളിലും ബി എം ഡബ്ല്യു വാഗ്ദാനം ചെയ്യുന്നത്. ആധുനിക ബോക്സർ എൻജിനൊപ്പം ബി എം ഡബ്ല്യു ഷിഫ്റ്റകാം സാങ്കേതികവിദ്യയും ലഭ്യമാണ്.

പോല്യുക്സ് മെറ്റാലിക് മാറ്റഇനൊപ്പം ബ്ലാക്ക് സ്റ്റോം മെറ്റാലിക് നിറത്തിലാണ് ആർ 1250 ആർ എത്തുന്നത്. ആർ 1250 ആർ ടിയാവട്ടെ 719 ബ്ലൂ പ്ലാനറ്റ് മെറ്റാലിക്/ഓപ്ഷൻ 719 സ്പാർക്ലിങ് സ്റ്റോം മെറ്റാലിക് നിറക്കൂട്ടുകളിലാണു ലഭിക്കുക. മുൻ സ്പോയ്ലർ, സ്വർണ വർണമുള്ള ബ്രേക് കാലിപർ, റേഡിയേറ്റർ കവർ, സ്റ്റെയ്ൻലെസ് സ്റ്റീൽ ടാങ്ക് കവർ എന്നിവ ഇരു ബൈക്കുകളിലുമുണ്ട്.ഇരു മോഡലുകൾക്കും കരുത്തേകുന്നത് 1,254 സി സി, ഇരട്ട സിലിണ്ടർ, ഇൻ ലൈൻ ബോക്സർ എൻജിനാണ്. 7,750 ആർ പി എമ്മിൽ 136 പി എസ് വരെ കരുത്തും 6,250 ആർ പി എമ്മിൽ 143 എൻ എമ്മോളം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക.

ADVERTISEMENT

ഇരു ബൈക്കിലും സ്റ്റാൻഡേഡ് വ്യവസ്ഥയിൽ ഇരട്ട റൈഡിങ് മോഡും ബി എം ഡബ്ല്യു ലഭ്യമാക്കുന്നു. ഓട്ടമാറ്റിക് സ്റ്റെബിലിറ്റി കൺട്രോൾ(എ എസ് സി), ആന്റി ലോക്ക് ബ്രേക്കിങ് സംവിധാനം(എ ബി എസ് പ്രോ), ഹിൽ സ്റ്റാർട് കൺട്രോൾ എന്നിവയും ബൈക്കുകളിലുണ്ട്.സീറ്റ് ഹീറ്റിങ്, സെൻട്രൽ ലോക്കിങ് സംവിധാനം, ടയർ പ്രഷർ കൺട്രോൾ, ആന്റി തെഫ്റ്റ് അലാം സിസ്റ്റം എന്നിവയും ബൈക്കുകളിൽ ലഭ്യമാണ്. ബൈക്കിനെക്കുറിച്ചുള്ള വിശദ വിവരങ്ങൾ നിരത്തുന്ന ആറര ഇഞ്ച്, കളർ ടി എഫ് ടി സ്ക്രീൻ ‘ആർ 1250 ആറി’ന്റെ സവിശേഷതയാണ്.