ചെറു ഹാച്ച്ബാക്കായ സാൻട്രോയുടെ അവതരണത്തിന്റെ ആദ്യ വാർഷികാഘോഷം പ്രമാണിച്ചു കാറിനു പ്രത്യേക പതിപ്പുമായി ഹ്യുണ്ടേയ്. വിപണിയിലെ പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ചു തിളക്കമാർന്ന പ്രകടനമാണ് സാൻട്രോ ഇതുവരെ കാഴ്ചവച്ചത്. അതുകൊണ്ടുതന്നെ ഈ പുതു സാൻട്രോയുടെ ഒന്നാം പിറന്നാൾ ആഘോഷത്തിനു തിളക്കവുമേറെയാണ്. കാറിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെറു ഹാച്ച്ബാക്കായ സാൻട്രോയുടെ അവതരണത്തിന്റെ ആദ്യ വാർഷികാഘോഷം പ്രമാണിച്ചു കാറിനു പ്രത്യേക പതിപ്പുമായി  ഹ്യുണ്ടേയ്. വിപണിയിലെ പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ചു തിളക്കമാർന്ന പ്രകടനമാണ് സാൻട്രോ ഇതുവരെ കാഴ്ചവച്ചത്. അതുകൊണ്ടുതന്നെ ഈ പുതു സാൻട്രോയുടെ ഒന്നാം പിറന്നാൾ ആഘോഷത്തിനു തിളക്കവുമേറെയാണ്.

Hyundai Santro Anniversary Edition

കാറിന്റെ സ്പോർട്സ് വകഭേദം ആധാരമാക്കിയാണു ഹ്യുണ്ടേയ് ഈ പ്രത്യേക പതിപ്പ് സാക്ഷാത്കരിച്ചിരിക്കുന്നത്. സാങ്കേതിക വിഭാഗത്തിൽ മാറ്റമില്ലാതെ, കാഴ്ചയിലും സൗകര്യങ്ങളിലും സംവിധാനങ്ങളിലുമൊക്കെയുള്ള പരിഷ്കാരങ്ങളോടെ എത്തുന്ന കാർ മാനുവലിനൊപ്പം ഓട്ടമാറ്റിക് മാനുവൽ ട്രാൻസ്മിഷൻ(എ എം ടി) സഹിതവും ലഭ്യമാണ്. അഞ്ചു സ്പീഡ് മാനുവൽ ട്രാൻസ്മിഷനുള്ള സാൻട്രോ ആനിവേഴ്സറി എഡീഷനു 5.17 ലക്ഷം രൂപയും അഞ്ചു സ്പീഡ് എ എം ടി ഗീയർബോക്സുള്ള വകഭേദത്തിന് 5.75 ലക്ഷം രൂപയുമാണു ഷോറൂം വില.

Hyundai Santro Anniversary Edition
ADVERTISEMENT

റൂഫ് റെയിലിലും ഔട്ടർ റിയർവ്യൂ മിററഇലും ഡോർ ഹാൻഡിലുമൊക്കെ ഗ്ലോസ് ബ്ലാക്ക് അക്സന്റുകൾ ഇടംപിടിക്കുന്നതിനൊപ്പം കാറിലെ വീൽ കവറിനു ഡാർക്ക് ഗ്രേ ഫിനിഷും നൽകിയിട്ടുണ്ട്. ഡോറിൽ ക്ലാഡിങ്ങിനും ബൂട്ടിന്റെ താഴെ ഭാഗത്തു  ക്രോം സ്ട്രിപ്പിനും പുറമെ ‘ആനിവേഴ്സറി എഡീഷൻ’ എന്നു വിളംബരം ചെയ്യുന്ന പ്രത്യേക ബാഡ്ജിങ്ങുമുണ്ട്. പോളാർ വൈറ്റ്, അക്വാ ടീൽ നിറങ്ങളിലാണു കാർ വിൽപ്പനയ്ക്കെത്തുന്നത്. ഇതിൽ അക്വാ ടീൽ നിറത്തോടെ ഇതുവരെ ‘ഗ്രാൻഡ് ഐ 10 നിയോസ്’ മാത്രമാണു ലഭിച്ചിരുന്നത്. ‘സാൻട്രോ’യുടെ വാർഷിക പതിപ്പിനു കരുത്തേകുന്നത് സ്പോർട്സ് വകഭേദത്തിലെ 1.1 ലീറ്റർ, നാലു സിലിണ്ടർ പെട്രോൾ എൻജിനാണ്; 69 ബി എച്ച് പിയോളം കരുത്തും 99 എൻ എം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക.

English Summery: Hyundai Santro Anniversary Edition launched, price starts at Rs 5.17 lakh