കൊച്ചി∙ ടാറ്റ മോട്ടോഴ്സിന്റെ ആദ്യ പ്രീമിയം ഹാച്ച് ബാക്ക് അൾട്രോസ് കേരള വിപണിയിലെത്തി. അഞ്ച് പ്രധാന വേരിയന്റുകളിലാണ് അൾട്രോസ് എത്തിയിരിക്കുന്ന്. രാജ്യത്തെ എല്ലാ ടാറ്റ മോട്ടോഴ്സ് ഡീലർഷിപ്പുകൾ നിന്നും അൾട്രോസ് ലഭ്യമാകും. ഫൈവ് സ്റ്റാർ ഗ്ലോബൽ എൻ‌സി‌എപി റേറ്റിങ് ലഭിച്ച രണ്ടാമത്തെ ഇന്ത്യൻ കാറും, ടാറ്റയുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ ടാറ്റ മോട്ടോഴ്സിന്റെ ആദ്യ പ്രീമിയം ഹാച്ച് ബാക്ക് അൾട്രോസ് കേരള വിപണിയിലെത്തി. അഞ്ച് പ്രധാന വേരിയന്റുകളിലാണ് അൾട്രോസ് എത്തിയിരിക്കുന്ന്. രാജ്യത്തെ എല്ലാ ടാറ്റ മോട്ടോഴ്സ് ഡീലർഷിപ്പുകൾ നിന്നും അൾട്രോസ് ലഭ്യമാകും. ഫൈവ് സ്റ്റാർ ഗ്ലോബൽ എൻ‌സി‌എപി റേറ്റിങ് ലഭിച്ച രണ്ടാമത്തെ ഇന്ത്യൻ കാറും, ടാറ്റയുടെ  രണ്ടാമത്തെ വാഹനവുമാണ് അൾട്രോസെന്ന് ലോഞ്ചിങ് ചടങ്ങിൽ ടാറ്റ മോട്ടോഴ്‌സ് ചീഫ് ടെക്‌നോളജി ഓഫീസർ രാജേന്ദ്ര പെറ്റ്കർ പറഞ്ഞു. പുതിയ ആൽഫ ആർകിടെക്ച്ചറിൽ ടാറ്റ വികസിപ്പിച്ച ആദ്യത്തെ വാഹനവും ഇംപാക്റ്റ് 2.0 ഡിസൈനിലുള്ള രണ്ടാമത്തെ വാഹനവുമാണ് അൽട്രോസ്.  രൂപ ഭംഗികൊണ്ടും സവിശേഷതകൾകൊണ്ടും മുൻപന്തിയിലായിരിക്കും അൾട്രോസിന്റെ സ്ഥാനമെന്നും അദ്ദേഹം പറഞ്ഞു. 

ആറ് വ്യത്യസ്ത ഫാക്ടറി ഫിറ്റഡ് കസ്റ്റമൈസബിൾ  ഓപ്ഷനുകളുമായാണ് അൾട്രോസ് എത്തിയിരിക്കുന്നത്. സുരക്ഷ, ഡിസൈൻ, ടെക്‌നോളജി, ഡ്രൈവിങ് ഡൈനാമികസ്, ഉപഭോക്തൃ സംതൃപ്തി എന്നിവയിൽ ഉപയോക്താക്കളെ ആകർഷിക്കുന്ന സവിശേഷതകളാണ് ഇതിനുള്ളത്. 

ADVERTISEMENT

സുരക്ഷയിൽ ഗോൾഡ് സ്റ്റാൻഡേർഡ്

ഫൈവ് സ്റ്റാർ ഗ്ലോബൽ എൻ‌സി‌എപി റേറ്റിങ്ങോടുകൂടിയാണ് ആൽ‌ട്രോസ് സുരക്ഷയിൽ ഗോൾഡ് സ്റ്റാൻ‌ഡേർഡ് സജ്ജമാക്കുന്നു.   അഡ്വാൻസ്ഡ് ആൽഫ ആർക്കിടെക്ചർ, എബിഎസ്, ഇബിഡി, സി‌എസ്‌സി,  ഡ്യുവൽ എയർബാഗുകൾ പോലുള്ള മികച്ച ഇൻ-ക്ലാസ് സുരക്ഷാ സവിശേഷതകളോടെയാണ് കാർ വരുന്നത്.  ഈ സമഗ്ര സുരക്ഷാ സംവിധാനവും ഊർജ്ജം ആഗിരണം ചെയ്യുന്ന ആൽ‌ഫ ആർകിടെക്ച്ചറും  ടാറ്റാ ആൽ‌ട്രോസിലെ യാത്രക്കാർക്ക്  ലോകോത്തര സുരക്ഷ ഉറപ്പാക്കുന്നു.

ADVERTISEMENT

ഡിസൈനിൽ ഗോൾഡ് സ്റ്റാൻഡേർഡ്

ഇംപാക്റ്റ് 2.0 ഡിസൈനിൽ ഒരുക്കിയിരിക്കുന്ന ടാറ്റ ആൽ‌ട്രോസിന്റെ ഇന്റീരിയറുകളും എടുത്തു പറയേണ്ടതാണ്. 90 ഡിഗ്രി തുറക്കുന്ന വാതിലുകളാണ് മറ്റൊരു പ്രത്യേകത. യാത്രക്കാർക്ക് വാഹനത്തിന് അകത്തേക്കു കയറാനും പുറത്തിറങ്ങാനും മതിയായ സൗകര്യമൊരുക്കാൻ ഇതിനു സാധിക്കും. ഇന്റീരിയറുകളിൽ ലേസർ കട്ട് അലോയ് വീലുകളും പ്രീമിയം ബ്ലാക്ക് പിയാനോ ഫിനിഷും സമാനതകളില്ലാത്ത റോഡ് സാന്നിധ്യത്തിന് കാരണമാവുകയും,  ഉപഭോക്താവിന് മികച്ച സ്റ്റൈലാണ് അൾട്രോസ് വാഗ്ദാനം ചെയ്യുന്നത്. 

ADVERTISEMENT

സാങ്കേതിക വിദ്യയിലും മുന്നിൽ

17.78 സെന്റിമീറ്റർ ടച്ച്‌സ്‌ക്രീൻ ഹർമാൻ ഇൻഫോടെയ്ൻമെന്റ്, ക്ലാസ് ലീഡിങ് അക്കോസ്റ്റിക്‌സ് എന്നിവ ഉപയോഗിച്ച് സജ്ജീകരിച്ചിരിക്കുന്ന ആൾട്രോസിന് വോയ്‌സ് കമാൻഡ് റെക്കഗ്നിഷൻ, ആപ്പിൾ കാർ പ്ലേ, ആൻഡ്രോയിഡ് ഓട്ടോ, ടേൺ-ബൈ-ടേൺ തുടങ്ങിയ സവിശേഷതകളുണ്ട്.  

കരുത്തുറ്റ പെട്രോൾ, ഡീസൽ എഞ്ചിനുകൾക്കൊപ്പം മികച്ച സസ്‌പെൻഷനോടുകൂടിയ ആൾട്രോസ് ഉപഭോക്താവിന് ചലനാത്മക ഡ്രൈവിങ് അനുഭവം സമ്മാനിക്കുന്നു. മൾട്ടി ഡ്രൈവ് മോഡുകൾക്കൊപ്പം ക്രൂയിസ് കൺട്രോൾ സവിശേഷത നഗരത്തിലും ഹൈവേയിലും സുഖപ്രദമായ ഡ്രൈവിങ് നൽകും. ഫ്ലാറ്റ് റിയർ ഫ്ലോർ, റിയർ എസി വെന്റുകൾ, ക്യാബിൻ സ്പേസ്, 24 യൂട്ടിലിറ്റി സ്പെയ്സുകൾ എന്നിവ അൾട്രോസിന്റെ പ്രത്യേകതയാണ്. വിശാലമായ ഇന്റീരിയറുകളും ഉപഭോക്താവിനെ കൂടുതൽ ആകർഷിക്കുമെന്നാണ് വിലയിരുത്തൽ.  

English Summary: Tata Altorz Launched In Kerala