ബിഎംഡബ്ല്യുവിന്റെ ഫ്ലാഗ്ഷിപ് മോഡൽ 8 സീരിസ് ഇന്ത്യയിൽ. 840 ഐ ഗ്രാൻഡ് കൂപ്പേ(1.29 കോടി), 840ഐ ഗ്രാൻഡ് കുപ്പേ എം സ്പോട്സ് (1.55 കോടി), എം8 ( 2.15 കോടി) എന്നീ മൂന്നു വകഭേദങ്ങളിലായാണ് 8 സീരിസ് ഇന്ത്യയിൽ അവതരിപ്പിച്ചത്. ഓൺലൈനായി പുറത്തിറക്കിയ കാറുകൾ ബിഎംഡബ്ല്യു കോണ്ടാക്റ്റ്‌ലെസ് എക്സ്പീരിയൻസിലൂടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബിഎംഡബ്ല്യുവിന്റെ ഫ്ലാഗ്ഷിപ് മോഡൽ 8 സീരിസ് ഇന്ത്യയിൽ. 840 ഐ ഗ്രാൻഡ് കൂപ്പേ(1.29 കോടി), 840ഐ ഗ്രാൻഡ് കുപ്പേ എം സ്പോട്സ് (1.55 കോടി), എം8 ( 2.15 കോടി) എന്നീ മൂന്നു വകഭേദങ്ങളിലായാണ് 8 സീരിസ് ഇന്ത്യയിൽ അവതരിപ്പിച്ചത്. ഓൺലൈനായി പുറത്തിറക്കിയ കാറുകൾ ബിഎംഡബ്ല്യു കോണ്ടാക്റ്റ്‌ലെസ് എക്സ്പീരിയൻസിലൂടെ സ്വന്തമാക്കാം. 

BMW M8

വലിയ കിഡ്‌നി ഗ്രില്‍, മനോഹരമായ ഹെഡ‌്‌ലാംപുകൾ, വലിയ എയര്‍ ഇന്‍ടേക്കുകള്‍ ‌‌‌തുടങ്ങി സ്പോർട്ടി ലുക്ക് തോന്നിക്കുന്ന പുറംഭാഗമാണ് വാഹനത്തിൽ. കൂപ്പെയുടെ ഭംഗി വേണ്ടുവോളമുള്ള പിൻഭാഗത്തിന് എല്‍ഇഡി ടെയ്ല്‍ലാമ്പ്, സ്പോർട്ടി ഡ്യുവല്‍ എക്‌സ്‌ഹോസ്റ്റ് എന്നിവയുണ്ട്. ഗ്രാൻഡ് കൂപ്പെയ്ക്ക് ‌18 ഇഞ്ച് അലോയ് വീലുകളും എം 8ന് 19 ഇഞ്ച് അലോയ് വീലുകളുമാണ് നൽകിയിരിക്കുന്നത്. 

ADVERTISEMENT

ബിഎംഡബ്ല്യുവിന്റെ ഏറ്റവും ആഡംബരം നിറഞ്ഞ ഇന്റീരിയറുകളിലൊന്നാണ് 8 സീരിസിന്. രണ്ടു പാർട്ടുകളായുള്ള പനോരമിക് സൺറൂഫ്, ഡ്രൈവർ ഫോക്കസ്ഡ് കോക്പിറ്റ് തുടങ്ങി നിരവധി ഫീച്ചറുകളുണ്ട് കൂപ്പെ മോഡലിൽ. സ്പോർട്ടി ഫീലുള്ള ഇന്റീരിയറും മികച്ച യാത്രസുഖം നൽകുന്ന സീറ്റുകളും എം8ലുണ്ട്. 12.3 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, 10.25 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവ ഇന്റീരിയറിനെ കൂടുതല്‍ ആഡംബരമാക്കുന്നു.

BMW 8 Series

ബിഎസ് 6 നിലവാരത്തിലുള്ള 3.0 ലിറ്റർ ആറു സിലിണ്ടർ ടർബോ ചാർജ്‌ഡ് പെട്രോൾ എൻജിനാണ് കൂപ്പെ പതിപ്പിൽ ഇടംപിടിച്ചിരിക്കുന്നത്. 340 എച്ച്പി കരുത്തും 500 എൻഎം ടോർക്കും ഉൽപാദിപ്പിക്കും ഈ എൻജിൻ. എട്ടു സ്പീഡ് സ്റ്റെപ്ട്രോണിക് സ്പോർട്ട് ഓട്ടോമാറ്റിക് ഗിയർബോ‌ക്‌സ് ഉപയോഗിക്കുന്ന എൻജിന് പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത്തിലെത്താൻ വെറും 5.2 സെക്കന്റ് മാത്രം മതി. 4.4 ലീറ്റർ ഇരട്ട ടർബോ ചാർജ്ഡ് വി8 എൻജിനാണ് എം8 മോഡലിൽ.  600 പിഎസ് കരുത്തും 750 എൻഎം ടോർക്കുമുള്ള ഈ കരുത്തൻ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗം വെറും 3.3 സെക്കൻ‌ഡിൽ കൈവരിക്കും. 

ADVERTISEMENT

English Summary: BMW 8 Series Launched In India