ഇറ്റാലിയൻ നിർമാതാക്കളായ പിയാജിയൊയുടെ ‘2020 വെസ്പ നോട്ട് 125’ ബി എസ് ആറ് നിലവാരമുള്ള എൻജിനോടെ വിൽപ്പനയ്ക്കെത്തി; 91,462 രൂപയാണു ഷോറൂം വില. ബി എസ് നാല് നിലവാരമുള്ള എൻജിനോടെയെത്തിയ ‘നോട്ടി’നെ അപേക്ഷിച്ച് 19,462 രൂപ അധികമാണിത്. മുൻ മോഡലിലെ 125 സി സി, എയർ കൂൾഡ്, സിംഗിൾ സിലിണ്ടർ, ഫ്യുവൽ ഇഞ്ചക്റ്റഡ് എൻജിൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇറ്റാലിയൻ നിർമാതാക്കളായ പിയാജിയൊയുടെ ‘2020 വെസ്പ നോട്ട് 125’ ബി എസ് ആറ് നിലവാരമുള്ള എൻജിനോടെ വിൽപ്പനയ്ക്കെത്തി; 91,462 രൂപയാണു ഷോറൂം വില. ബി എസ് നാല് നിലവാരമുള്ള എൻജിനോടെയെത്തിയ ‘നോട്ടി’നെ അപേക്ഷിച്ച് 19,462 രൂപ അധികമാണിത്. മുൻ മോഡലിലെ 125 സി സി, എയർ കൂൾഡ്, സിംഗിൾ സിലിണ്ടർ, ഫ്യുവൽ ഇഞ്ചക്റ്റഡ് എൻജിൻ തന്നെയാണ് ‘2020 വെസ്പ നോട്ടി’നും കരുത്തേകുന്നത്. 9.91 പി എസ് വരെ കരുത്തും 9.6 എൻ എം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. ബി എസ് നാല് എൻജിനെ അപേക്ഷിച്ചു പുതിയ എൻജിൻ സൃഷ്ടിക്കുന്ന കരുത്തിലും ടോർക്കിലും നേരിട കുറവുണ്ട്. 

കാഴ്ചയിൽ കാര്യമായ മാറ്റമൊന്നുമില്ലാതെയാണ് ‘2020 വെസ്പ നോട്ടി’ന്റെ വരവ്; മുൻ മോഡലിലെ മാറ്റ് ബ്ലാക്ക് പെയ്ന്റും നിലനിർത്തിയിട്ടുണ്ട്. പേ ടി എം ആപ് വഴിയാണു സ്കൂട്ടറിനുള്ള ബുക്കിങ്ങുകൾ കമ്പനി സ്വീകരിക്കുന്നത്. മുന്നിൽ പരമ്പരാഗത ടെലിസ്കോപിക് ഫോർക്ക് സഹിതമെത്തുന്ന സ്കൂട്ടറിന്റെ പിൻ സസ്പെൻഷൻ സിംഗിൾ ഷോക് അബ്സോബറാണ്. മുന്ിൽ 148 എം എം ഡ്രമ്മും പിന്നിൽ 140 എം എം ഡ്രം ബ്രേക്കുമാണുള്ളത്; കംബൈൻഡ് ബ്രേക്കിങ് സംവിധാന(സി ബി എസ്)വും സ്കൂട്ടറിലുണ്ട്. 

ADVERTISEMENT

കഴിഞ്ഞ മാസം ‘വെസ്പ എസ് എക്സ് എൽ’, ‘വി എക്സ് എൽ 149’ സ്കൂട്ടറുകളും കമ്പനി അവതരിപ്പിച്ചിരുന്നു; യഥാക്രമം 1.26 ലക്ഷം രൂപയും 1.22 ലക്ഷം രുപയുമായിരുന്നു ഈ മോഡലുകളുടെ ഷോറൂം വില. പിയാജിയൊയെ സംബന്ധിച്ചിടത്തോളം ‘വെസ്പ’ ശ്രേണിയിലെ ഏറ്റവും വില കുറഞ്ഞ മോഡലാണു ‘നോട്ട് 125’. അതേസമയം, ജാപ്പനീസ് നിർമിത മോഡലുകളുമായി താരതമ്യം ചെയ്താൽ ‘നോട്ടി’ന്റെ വില 20,000 രൂപയോളം അധികവുമാണ്. 

അതിനിടെ ഇൻഷുറൻസ് പ്രീമിയം നിരക്കിൽ ആനുകൂല്യങ്ങൾ ലഭ്യമാക്കാൻ ലഭ്യമിട്ട് വെസ്പ ശ്രേണിയിലെ 150 സി സി എൻജിനുകളുടെ ശേഷി 149 സി സിയായി കുറച്ചിരുന്നു. ഇന്ത്യൻ ഇൻഷുറൻസ് കമ്പനികളുടെ വ്യവസ്ഥ പ്രകാരം 149 സി സിയോ അതിൽ താഴെയോ എൻജിൻ ശേഷിയുള്ള ഇരുചക്രവാഹനങ്ങളുടെ ഇൻഷുറൻസ് ചെലവ് 150 സി സി എൻജിനുള്ള വാഹനങ്ങളെ അപേക്ഷിച്ച് കുറവാണ്. 

ADVERTISEMENT

English Summary: Vespa Notte 2020 Launched In India