മലിനീകരണ നിയന്ത്രണത്തിൽ ഭാരത് സ്റ്റേജ് ആറ്(ബി എസ് ആറ്) നിലവാരമുള്ള എൻജിനോടെ ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ(എച്ച് എം എസ് ഐ)യുടെ എക്സ് ബ്ലേഡ് വിൽപ്പനയ്ക്കെത്തി; 1,05,325 രൂപയാണു ബൈക്കിന്റെ ഷോറൂം വില. ബൈക്കിനു കരുത്തേകുന്നത് പുതിയ ഹോണ്ട ഇകോ ടെക്നോളജി(ന്യൂ എച്ച് ഇ ടി)യുടെ പിൻബലമുള്ള 160 സി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലിനീകരണ നിയന്ത്രണത്തിൽ ഭാരത് സ്റ്റേജ് ആറ്(ബി എസ് ആറ്) നിലവാരമുള്ള എൻജിനോടെ ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ(എച്ച് എം എസ് ഐ)യുടെ എക്സ് ബ്ലേഡ് വിൽപ്പനയ്ക്കെത്തി; 1,05,325 രൂപയാണു ബൈക്കിന്റെ ഷോറൂം വില. 

ബൈക്കിനു കരുത്തേകുന്നത് പുതിയ ഹോണ്ട ഇകോ ടെക്നോളജി(ന്യൂ എച്ച് ഇ ടി)യുടെ പിൻബലമുള്ള 160 സി സി, പ്രോഗ്രാംഡ് ഫ്യുവൽ ഇഞ്ചക്ഷൻ(പി ജി എം എഫ് ഐ) എൻജിനാണ്. കാര്യക്ഷമമായ പ്രവർത്തനത്തിനായി എൻജിനിലേക്ക് കൃത്യമായ അളവിൽ ഇന്ധന - വായു മിശ്രിതം ലഭ്യമാക്കാനായി എട്ട് ഓൺ ബോഡ് സെൻസറുകൾ സഹിതമാണു ബൈക്കിലെ പി ജി എം - എഫ് ഐ സംവിധാനത്തിന്റെ പ്രവർത്തനമെന്നും എച്ച് എം എസ് ഐ അവകാശപ്പെടുന്നു. 

ADVERTISEMENT

ആന്റി ലോക്ക് ബ്രേക്ക് സംവിധാനം(എ ബി എസ്), എൻജിൻ സ്റ്റോപ് സ്വിച്, ഗീയർ പൊസിഷൻ ഇൻഡിക്കേറ്റർ സഹിതം സ്ട്രീറ്റ് ടെക് ഡിജിറ്റൽ മീറ്റർ, ഡിജിറ്റൽ ക്ലോക്ക്, സർവീസ് ഡ്യൂ ഇൻഡിക്കേറ്റർ എന്നിവയോടെയാണ് പുതിയ ‘എക്സ് ബ്ലേഡി’ന്റെ വരവ്. എൽ ഇ ഡി ഹെഡ്ലാംപ്, എൽ ഇ ഡി ടെയിൽ ലാംപ്, ഇരട്ട ഔട്ട്ലെറ്റ് മഫ്ലർ എന്നിവയും ബൈക്കിലുണ്ട്. ഒറ്റ ഡിസ്ക്, ഇരട്ട ഡിസ്ക് വകഭേദങ്ങളിൽ ലഭ്യമാവുന്ന ‘എക്സ് ബ്ലേഡ്’ നാലു നിറങ്ങളിലാണു വിൽപ്പനയ്ക്കുള്ളത്: പേൾ സ്പാർട്ടൻ റെഡ്, പേൾ ഇഗ്നിയസ് ബ്ലാക്ക്, മാറ്റ് ആക്സിസ് ഗ്രേ മെറ്റാലിക്, മാറ്റ് മാർവൽ ബ്ലൂ മെറ്റാലിക്.

English Summary: BS 6 Honda X Blade Launched In India