ചെറു എസ്‍യുവി വിപണിയിലെ മത്സരം കടുപ്പിക്കാൻ കിയ സോണറ്റ് വിപണിയിൽ. ആറു വകഭേദങ്ങളിലായി പെട്രോൾ, ഡീസൽ എൻജിനുകളോടെയാവും സോണറ്റിന്റെ വരവ്. വാഹനത്തിന്റെ വില 6.71 ലക്ഷം മുതൽ 11.99 ലക്ഷം രൂപ വരെയാണ്. കാറിലെ 1.2 ലീറ്റർ, നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എൻജിനു കൂട്ട് അഞ്ചു സ്പീഡ് മാനുവൽ ഗീയർബോക്സാണ്. 83

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെറു എസ്‍യുവി വിപണിയിലെ മത്സരം കടുപ്പിക്കാൻ കിയ സോണറ്റ് വിപണിയിൽ. ആറു വകഭേദങ്ങളിലായി പെട്രോൾ, ഡീസൽ എൻജിനുകളോടെയാവും സോണറ്റിന്റെ വരവ്. വാഹനത്തിന്റെ വില 6.71 ലക്ഷം മുതൽ 11.99 ലക്ഷം രൂപ വരെയാണ്.

കാറിലെ 1.2 ലീറ്റർ, നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എൻജിനു കൂട്ട് അഞ്ചു സ്പീഡ് മാനുവൽ ഗീയർബോക്സാണ്. 83 ബിഎച്ച്പി വരെ കരുത്താണ് ഈ എൻജിൻ സൃഷ്ടിക്കുക. ഒരു ലീറ്റർ, ടർബോ പെട്രോൾ എൻജിനാവട്ടെ 120 ബി എച്ച് പി കരുത്ത് സൃഷ്ടിക്കാൻ പ്രാപ്തിയുണ്ട്. ക്ലച് രഹിത മാനുവൽ ട്രാൻസ്മിഷനായ, ആറു സ്പീഡ് ഐ എംടി ഗീയർബോക്സിനു പുറമെ ഏഴു സ്പീഡ്, ഡിസിടി ഓട്ടമാറ്റിക് ഗീയർബോക്സും ഈ എൻജിനൊപ്പം ലഭിക്കും.

ADVERTISEMENT

ഡീസൽ വിഭാഗത്തിൽ 1.5 ലീറ്റർ, നാലു സിലിണ്ടർ, ടർബോ ചാർജ്ഡ് എൻജിനാണു സോണറ്റിനു കരുത്തു പകരുക. ആറു സ്പീഡ് മാനുവൽ ഗീയർബോക്സാണു ട്രാൻസ്മിഷനെങ്കിൽ 100 ബി എച്ച് പി കരുത്തും 240 എൻ എം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. എന്നാൽ ട്രാൻസ്മിഷൻ ആറു സ്പീഡ് ഓട്ടമാറ്റിക് ഗീയർബോക്സാവുന്നതോടെ ഇതേ എൻജിന് 115 ബി എച്ച് പി വരെ കരുത്തും 250 എൻ എമ്മോളം ടോർക്കും സൃഷ്ടിക്കാനാവും. കോംപാക്ട് എസ് യു വി വിഭാഗത്തിൽ ഡീസൽ എൻജിനു കൂട്ടായി ഓട്ടമാറ്റിക് ഗീയർബോക്സ് എത്തുന്നത് ഇതാദ്യമായിട്ടാണെന്ന സവിശേഷതയുമുണ്ട്. 

സൗകര്യങ്ങളിലും സംവിധാനങ്ങളിലും ധാരാളിത്തമെന്ന കിയ ശൈലി സോണറ്റിലുമുണ്ട്. മുന്തിയ വകഭേദത്തിൽ ലതറെറ്റ് അപ്ഹോൾസ്ട്രി, ആംബിയന്റ് ലൈറ്റിങ്, വെന്റിലേറ്റഡ് മുൻസീറ്റ്, സൺറൂഫ്, മുന്നിൽ പാർക്കിങ് സെൻസർ, ക്രൂസ് കൺട്രോൾ, ആപ്ൾ കാർ പ്ലേയും ആൻഡ്രോയ്ഡ് ഓട്ടോയും സഹിതം 10.25 ഇഞ്ച് ടച് സ്ക്രീൻ, കണക്റ്റഡ് കാർ സാങ്കേതികവിദ്യ, ബോസ് ഓഡിയോ സിസ്റ്റം, എയർ പ്യൂരിഫയർ തുടങ്ങിയവയൊക്കെയുണ്ട്.

ADVERTISEMENT

രണ്ടു മോഡൽ ശ്രേണികളോടെയാവും സോണറ്റിന്റെ വരവ്. ടെക് ലൈനും ജി ടി ലൈനും. ഇരു വിഭാഗത്തിലുമായി ആകെ ആറു വകഭേദങ്ങളാണു കിയ അണിനിരത്തുക. ടെക് ലൈനിൽ എച്ച്ടിഇ, എച്ച്ടികെ, എച്ച്ടികെപ്ലസ്, എച്ച്ടിഎക്സ്, എച്ച്ടിഎക്സ്പ്ലസ് വകഭേദങ്ങളുള്ളപ്പോൾ ജിടി ലൈനിൽ മുന്തിയ പതിപ്പായ ജിടി എക്സ്പ്ലസ് മാത്രമാണുണ്ടാവുക. ഹ്യുണ്ടേയിൽ നിന്നു തന്നെയുള്ള വെന്യുവിനു പുറമെ മാരുതി സുസുക്കി വിറ്റാര ബ്രേസ, ടാറ്റ നെക്സൻ, മഹീന്ദ്ര എക്സ്‌യുവി 300, ഫോഡ് ഇകോസ്പോർട് തുടങ്ങിയവയോടാവും സോണറ്റിന്റെ ഏറ്റുമുട്ടൽ. വരും ആഴ്ചകളിൽ വിറ്റാര ബ്രേസയുടെ ബാഡ്ജ് എൻജിനീയറിങ് രൂപാന്തരമായ ടൊയോട്ട അർബൻ ക്രൂസറും ഇതേ വിപണിയിൽ അരങ്ങേറ്റം കുറിക്കുന്നുണ്ട്. നിസ്സാൻ മാഗ്നൈറ്റ്, അതിന്റെ ബാഡ്ജ് എൻജിനീയറിങ് രൂപമായ റെനോ കിഗെർ തുടങ്ങിയവയും വൈകാതെ ഇന്ത്യയിൽ വിൽപനയ്ക്കെത്തുമെന്നാണു പ്രതീക്ഷ.

English Summary: Kia Sonet SUV Launched in India