സ്പോർട് യൂട്ടിലിറ്റി വാഹന(എസ്‌യുവി)മായ ഹെക്ടറിന്റെ ഇരട്ടവർണ പതിപ്പുമായി എം ജി. മുന്തിയ വകഭേദമായ ഷാർപ് അടിസ്ഥാനമാക്കി സാക്ഷാത്കരിച്ച, ഹെക്ടർ ഡ്യുവൽ ഡിലൈറ്റ് എന്നു പേരിട്ട ഈ ഹെക്ടറിന് 16.84 ലക്ഷം രൂപ മുതലാണു രാജ്യത്തെ ഷോറൂം വില (കേരളത്തിൽ ഒഴികെ); ‘ഷാർപി’ന്റെ വിലയെ അപേക്ഷിച്ച് 20,000 രൂപ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്പോർട് യൂട്ടിലിറ്റി വാഹന(എസ്‌യുവി)മായ ഹെക്ടറിന്റെ ഇരട്ടവർണ പതിപ്പുമായി എം ജി. മുന്തിയ വകഭേദമായ ഷാർപ് അടിസ്ഥാനമാക്കി സാക്ഷാത്കരിച്ച, ഹെക്ടർ ഡ്യുവൽ ഡിലൈറ്റ് എന്നു പേരിട്ട ഈ ഹെക്ടറിന് 16.84 ലക്ഷം രൂപ മുതലാണു രാജ്യത്തെ ഷോറൂം വില (കേരളത്തിൽ ഒഴികെ); ‘ഷാർപി’ന്റെ വിലയെ അപേക്ഷിച്ച് 20,000 രൂപ അധികമാണിത്. 

ഗ്ലേസ് റെഡ്, കാൻഡി വൈറ്റ് നിറങ്ങളിലാണു ഡ്യുവൽ ഡിലൈറ്റ് ലഭിക്കുക. സാധാരണ ഹെക്ടർ ഷാർപ്പിൽ നിന്നു വ്യത്യസ്തമായി കോൺട്രാസ്റ്റ് നിറത്തിലുള്ള മേൽക്കൂരയും വിങ് മിററുകളുമാണ് ഈ പതിപ്പിന്റെ പുതുമ. കറുപ്പ് നിറമടിച്ചു റൂഫും എ പില്ലറും വിങ് മിററുമൊക്കെയാണ് ഹെക്ടറിന്റെ പുറംഭാഗത്തെ മാറ്റങ്ങൾ. സാധാരണ ഷാർപ് വകഭേദത്തിലെ പോലെ ഡയമണ്ട് കട്ട് അലോയ് വീലും ക്രോമിയം അക്സന്റുകളുടെ ധാരാളിത്തവുമൊക്കെ ഈ മോഡലിലുമുണ്ട്. 

ADVERTISEMENT

അകത്തളത്തിലും മാറ്റമൊന്നും എം ജി വരുത്തിയിട്ടില്ല. സിം അടിസ്ഥാനമാക്കിയുള്ള ഇന്റർനെറ്റ് കണക്ടിവിറ്റി സഹിതം 10.4 ഇഞ്ച് ടച് സ്ക്രീൻ സിസ്റ്റം, എൽ ഇ ഡി ലൈറ്റിങ്, ക്രൂസ് കൺട്രോൾ, എട്ടു സ്പീക്കർ സഹിതം എന്റർടെയ്ൻമെന്റ് ഇൻഫിനിറ്റി സിസ്റ്റം, ടയർ പ്രഷർ മോണിറ്ററിങ് സംവിധാനം (ടിപിഎംഎസ്), പുഷ് ബട്ടൻ സ്റ്റാർട്/സ്റ്റോപ്, വൈദ്യുത സഹായത്തോടെ ആറു വിധത്തിൽ ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, പനോരമിക് സൺറൂഫ്, മഴ തിരിച്ചറിഞ്ഞു പ്രവർത്തിക്കുന്ന വൈപ്പർ, ഓട്ടോ ഹെഡ്‌ലൈറ്റ്, ആംബിയന്റ് ലൈറ്റ്, 360 ഡിഗ്രി ക്യാമറ എന്നിവയൊക്കെ ഈ ഹെക്ടറിലുണ്ട്. 

ഷാർപ്പിലെ എൻജിൻ – ട്രാൻസ്മിഷൻ സാധ്യതകളോടെ ഡ്യുവൽ ഡിലൈറ്റും വിപണിയിലുണ്ട്. 48 വോൾട്ട് മൈൽഡ് ഹൈബ്രിഡ് സിസ്റ്റം സഹിതമെത്തുന്ന, 1.5 ലീറ്റർ ടർബോചാർജ്ഡ് പെട്രോൾ എൻജിന് 143 പി എസ് വരെ കരുത്തും 250 എൻ എമ്മോളം ടോർക്കും സൃഷ്ടിക്കാനാവും. ഡീസൽ വിഭാഗത്തിൽ ഫിയറ്റ് ക്രൈസ്ലർ ഓട്ടമൊബീലിൽ നിന്നു കടമെടുത്ത രണ്ടു ലീറ്റർ മൾട്ടിജെറ്റ് എൻജിനാണു ഹെക്ടറിനു കരുത്തേകുന്നത്. ടാറ്റ ഹാരിയറിലും ജീപ് കോംപസിലുമൊക്കെ ഇടംപിടിക്കുന്ന ഈ എൻജിന് ഹെക്ടറിൽ 173 പി എസ് വരെ കരുത്തും 350 എൻ എം ടോർക്കുമാണു സൃഷ്ടിക്കുക. ഡീസൽ എൻജിനൊപ്പം ആറു സ്പീഡ് മാനുവൽ ഗീയർബോക്സാണു ട്രാൻസ്മിഷൻ.

ADVERTISEMENT

പെട്രോൾ എൻജിനു കൂട്ടായി മാനുവൽ ട്രാൻസ്മിഷനു പുറമെ ഡ്യുവൽ ക്ലച് ഓട്ടമാറ്റിക്കു(ഡി സി ടി)മുണ്ട്. ഓട്ടമാറ്റിക് ഗീയർബോക്സുള്ള ഡ്യുവൽ ഡിലൈറ്റിനു 17.76 ലക്ഷം രൂപയും ഡീസൽ എൻജിനുള്ള പതിപ്പിന് 18.09 ലക്ഷം രൂപയുമാണു ഷോറൂം വില(കേരളത്തിലൊഴികെ). ജനപ്രിയമായ ഇടത്തരം എസ് യു വി വിഭാഗത്തിൽ ‘ഹെക്ടറി’ന്റെ മത്സരം ഹ്യുണ്ടേയ് ക്രേറ്റ, കിയ സെൽറ്റോസ്, നിസ്സാൻ കിക്സ്, ടാറ്റ ഹാരിയർ തുടങ്ങിയവയോടാണ്. 

English Summary: MG Hector Dual Tone Option Launched At Rs 16.84 Lakh