ടൊയോട്ടയുടെ പ്രീമിയം സ്പോർട് എസ്‌യുവി ഫോർച്യൂണറിന്റെ പരിഷ്കരിച്ച പതിപ്പ് വിപണിയിൽ. പെട്രോൾ ഡീസൽ എൻജിനുകളിലായി രണ്ടു വീൽ, നാലു വീൽ ഡ്രൈവ് മോഡുകളിൽ ലഭിക്കുന്ന വാഹനത്തിന് 29.98 ലക്ഷം രൂപ മുതൽ 37.58 ലക്ഷം രൂപ വരെയാണ് വില. 4x2 പെട്രോൾ മാനുവലിന് 29.98 ലക്ഷം രൂപയും 4x2 പെട്രോൾ ഓട്ടമാറ്റിക്കിന് 31.57 ലക്ഷം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ടൊയോട്ടയുടെ പ്രീമിയം സ്പോർട് എസ്‌യുവി ഫോർച്യൂണറിന്റെ പരിഷ്കരിച്ച പതിപ്പ് വിപണിയിൽ. പെട്രോൾ ഡീസൽ എൻജിനുകളിലായി രണ്ടു വീൽ, നാലു വീൽ ഡ്രൈവ് മോഡുകളിൽ ലഭിക്കുന്ന വാഹനത്തിന് 29.98 ലക്ഷം രൂപ മുതൽ 37.58 ലക്ഷം രൂപ വരെയാണ് വില. 

4x2 പെട്രോൾ മാനുവലിന് 29.98 ലക്ഷം രൂപയും 4x2 പെട്രോൾ ഓട്ടമാറ്റിക്കിന് 31.57 ലക്ഷം രൂപയും 4x2 ഡീസൽ മാനുവലിന് 32.48 ലക്ഷം രൂപയും 4x2 ഡീസൽ ഓട്ടമാറ്റിക്കിന് 34.84 ലക്ഷം രൂപയുമാണ് വില. 4x4 ഡീസൽ മാനുവലിന് 35.14 ലക്ഷം രുപയും 4x4 ഡീസൽ ഓട്ടമാറ്റിക്കിന് 37.43 ലക്ഷവും 4x2 ലെജെൻഡർ പതിപ്പിന് 37.58 ലക്ഷം രൂപയുമാണ് ഡൽഹി എക്സ്ഷോറൂം വില. 

ADVERTISEMENT

ഡേ ടൈം റണ്ണിങ് ലാംപ്, പ്രൊജക്ടർ എൽ ഇ ഡി ഹെഡ്‌ലാംപ്, പുതിയ ഗ്രിൽ, ആഴത്തിലുള്ള ഇൻസേർട്ട് സഹിതം വേറിട്ട ബംപർ തുടങ്ങിയവയാണു ഫോർച്യൂണറിന്റെ മുൻഭാഗത്തെ പരിഷ്കാരം. പിന്നിലെ ബംപറും ടെയിൽ ലാംപുകൾ മിനുക്കിയിട്ടുമുണ്ട്. എട്ട് ഇഞ്ച് ഇൻഫൊടെയ്ൻമെന്റ് സംവിധാനവും നവീകരിച്ച ഇൻസ്ട്രമെന്റേഷനുമായി അകത്തളത്തിലും പുതുമകൾ ഇടംപിടിക്കുന്നു. സുരക്ഷ മെച്ചപ്പെടുത്താൻ ഏഴ് എയർബാഗുകളും ലഭ്യമാണ്.

ഫോർച്യൂണർ ശ്രേണിയിലെ മുന്തിയ വകഭേദമായി ലെജെൻഡർ എത്തുന്നു എന്നതും ഈ പരിഷ്കാരത്തിന്റെ സവിശേഷതയാണ്. ഇരട്ട വർണ അലോയ് വീൽ, ‘എൽ’ ആകൃതിയിലുള്ള ഇൻസേർട്ടുകൾ, കോൺട്രാസ്റ്റിങ് കൃത്രിമ ഡിഫ്യൂസറുകൾ എന്നിവ ഇതിന്റെ പ്രത്യേകതകളാണ്. കറുപ്പ് – മറൂൺ നിറങ്ങളുടെ സങ്കലനമാണ് അകത്തളത്തിന്. ഒൻപത് ഇഞ്ച് ടച് സ്ക്രീൻ, 360 ഡിഗ്രി കാമറ, വയർലെസ് ചാർജിങ് സൗകര്യം തുടങ്ങിയവയും ഉണ്ടാകും.

ADVERTISEMENT

2.8 ലീറ്റർ, നാലു സിലിണ്ടർ, ഡീസൽ എൻജിനോടെയാണു ഫോർച്യൂണർ വിൽപനയ്ക്കെത്തിയത്. 6 സ്പീഡ് മാനുവൽ ട്രാൻസ്മിഷനൊപ്പം 201 ബിഎച്ച്പി കരുത്തും 500 എൻഎം ടോർക്കും നൽകും.  2.7 ലീറ്റർ പെട്രോൾ എൻജിന് 164 ബിഎച്ച്പി കരുത്തും‌ 245 എൻ എം ടോർക്കുമുണ്ട്. അഞ്ചു സ്പീഡ് മാനുവൽ, ആറു സ്പീഡ് ഓട്ടമാറ്റിക് ഗീയർബോക്സുകളാണു ട്രാൻസ്മിഷൻ സാധ്യതകൾ.

English Summary: 2021 Toyota Fortuner Facelift Launched In India