പുതിയ പെട്രോൾ എൻജിനുമായി ബിഎംഡബ്ല്യു 2 സീരീസ് ഗ്രാൻ കൂപ്പെ വിപണിയിൽ. ബിഎംഡബ്ല്യു ഇന്ത്യയുടെ ചെന്നൈ പ്ലാന്റിൽ നിന്നു പുറത്തിറങ്ങുന്ന 220ഐ എം സ്പോർട്ടിന് 40.90 ലക്ഷം രൂപ മുതലാണ് വില. ഈ വർഷം ഒക്ടോബറിൽ പുറത്തിറങ്ങിയ കാറിന് തുടക്കത്തിൽ ഡീസൽ എൻജിൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഡീസൽ പതിപ്പായ 220 ഡി സ്പോർട്സ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പുതിയ പെട്രോൾ എൻജിനുമായി ബിഎംഡബ്ല്യു 2 സീരീസ് ഗ്രാൻ കൂപ്പെ വിപണിയിൽ. ബിഎംഡബ്ല്യു ഇന്ത്യയുടെ ചെന്നൈ പ്ലാന്റിൽ നിന്നു പുറത്തിറങ്ങുന്ന 220ഐ എം സ്പോർട്ടിന് 40.90 ലക്ഷം രൂപ മുതലാണ് വില. ഈ വർഷം ഒക്ടോബറിൽ പുറത്തിറങ്ങിയ കാറിന് തുടക്കത്തിൽ ഡീസൽ എൻജിൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ.

ഡീസൽ പതിപ്പായ 220 ഡി സ്പോർട്സ് ലൈനിന് 39.30 ലക്ഷം രൂപയും 220 ഡി എം സ്പോർട്ടിന് 41.40 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില. നിലവിലെ എൻട്രി ലെവൽ സെഡാനായ 3 സീരീസിനു താഴെയാണ് 2 സീരീസ് ഗ്രാൻ കൂപ്പെയുടെ സ്ഥാനം. ഫ്രണ്ട് വീൽ ഡ്രൈവ് ലേ ഔട്ടോടെ എത്തുന്ന 2 സീരീസിന്റെ പ്ലാറ്റ്ഫോമും മറ്റും എസ്‌യുവിയായ എക്സ് വണ്ണിൽ നിന്നാണ് ബിഎംഡബ്ല്യു കടമെടുത്തിരിക്കുന്നത്.

ADVERTISEMENT

രണ്ടു ലീറ്റർ ട്വിൻ ടർബോ നാലു സിലിണ്ടർ പെട്രോൾ എൻജിനാണ് വാഹനത്തിലുള്ളത്. എട്ട് സ്പീഡ് സ്റ്റെപ്ട്രോണിക് ഓട്ടമാറ്റിക് ട്രാൻസ്മിഷൻ. 190 ബിഎച്ച്പി കരുത്തും 280 എൻഎം ടോർക്കും ഈ എൻജിൻ ഉത്പാദിപ്പിക്കും. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗം കൈവരിക്കാൻ വെറും 7.1 സെക്കന്റ് മാത്രം മതി ഈ കരുത്തന്. 4526 എംഎം നീളവും 1800 എംഎം വീതിയുമുണ്ട് വാഹനത്തിന്. 2670 എംഎം ആണ് വീൽ ബേസ്.

മെഴ്സീഡിസ് ബെൻസിന്റെ എ ക്ലാസ് സെഡാനെയും ഔഡി എ ത്രീയെയും നേരിടാനാണ് പ്രാദേശികമായി അസംബ്ൾ ചെയ്ത ബിഎംഡബ്ല്യു 2 സീരീസ് ഗ്രാൻ കൂപ്പെ വിപണിയിലെത്തുന്നത്. ബിഎംഡബ്ല്യുവിന്റെ ആധുനിക രൂപകൽപനാ ശൈലിയോടെയാണ് 2 സീരീസ് ഗ്രാൻ കൂപ്പെയുടെ വരവ്. ചരിഞ്ഞ റൂഫും ആകർഷകവും പില്ലർ ഇല്ലാത്തതുമായ വാതിലുകളുമാണ് കാറിനുള്ളത്. റൂഫിന്റെ ചരിവ് മൂലം പിൻ സീറ്റിൽ സാധാരണ സെഡാനുകളിലുള്ളത്ര ഇടം പ്രതീക്ഷിക്കേണ്ട. പക്ഷേ ലെഗ് റൂം ആവശ്യത്തിലേറെയുണ്ടെന്ന് ബിഎംഡബ്ല്യു ഉറപ്പാക്കുന്നു.

ADVERTISEMENT

English Summary: BMW 220i M Sport launched in India