ബിഎംഡബ്ല്യു 2 സീരീസ് ഗ്രാൻ കൂപ്പെയുടെ പതിപ്പ് 220 ഐ സ്പോർട്സ് വിപണിയിൽ. ബിഎംഡബ്ല്യുവിന്റെ ചെന്നൈ പ്ലാന്റിൽ നിന്ന് പുറത്തിറങ്ങുന്ന വാഹനത്തിന്റെ എക്സ് ഷോറും വില 37.90 ലക്ഷം രൂപയാണ്. കഴിഞ്ഞ വർഷം 2 സീരിസിന്റെ ഡീസൽ വേരിയന്റുകൾ ബിഎംഡബ്ല്യു പുറത്തിറക്കിയിരുന്നു. നിലവിലെ എൻട്രി ലെവൽ സെഡാനായ 3 സീരീസിനു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബിഎംഡബ്ല്യു 2 സീരീസ് ഗ്രാൻ കൂപ്പെയുടെ പതിപ്പ് 220 ഐ സ്പോർട്സ് വിപണിയിൽ. ബിഎംഡബ്ല്യുവിന്റെ ചെന്നൈ പ്ലാന്റിൽ നിന്ന് പുറത്തിറങ്ങുന്ന വാഹനത്തിന്റെ എക്സ് ഷോറും വില 37.90 ലക്ഷം രൂപയാണ്. കഴിഞ്ഞ വർഷം 2 സീരിസിന്റെ ഡീസൽ വേരിയന്റുകൾ ബിഎംഡബ്ല്യു പുറത്തിറക്കിയിരുന്നു. 

നിലവിലെ എൻട്രി ലെവൽ സെഡാനായ 3 സീരീസിനു താഴെയാവും 2 സീരീസ് ഗ്രാൻ കൂപ്പെയുടെ സ്ഥാനം. ഫ്രണ്ട് വീൽ ഡ്രൈവ് ലേ ഔട്ടോടെ എത്തുന്ന 2 സീരീസിന്റെ പ്ലാറ്റ്ഫോമും മറ്റും എസ്‌യുവിയായ എക്സ് വണ്ണിൽ നിന്നാണ് ബിഎംഡബ്ല്യു കടമെടുത്തിരിക്കുന്നത്.

ADVERTISEMENT

‌ബിഎംഡബ്ല്യുവിന്റെ ആധുനിക രൂപകൽപനാ ശൈലിയോടെയാണ് 2 സീരീസ് ഗ്രാൻ കൂപ്പെയുടെ വരവ്. ചരിഞ്ഞ റൂഫും ആകർഷകവും പില്ലർ ഇല്ലാത്തതുമായ വാതിലുകളുമാണ് കാറിനുള്ളത്. റൂഫിന്റെ ചരിവ് മൂലം പിൻ സീറ്റിൽ സാധാരണ സെഡാനുകളിലുള്ളത്ര ഇടം പ്രതീക്ഷിക്കേണ്ട. പക്ഷേ ലെഗ് റൂം ആവശ്യത്തിലേറെയുണ്ടെന്ന് ബിഎംഡബ്ല്യു ഉറപ്പാക്കുന്നു.

2 സീരീസ് ഗ്രാൻ കൂപ്പെയ്ക്ക് 4526 എംഎം നീളവും 1800 എംഎം വീതിയുമുണ്ട്. 2670 എംഎം ആണ് വീൽ ബേസ്. 220 ഐ സ്പോർട്ടിന് കരുത്തേകുക 190 ബി എച്ച് പി കരുത്തു സൃഷ്ടിക്കാൻ പ്രാപ്തിയുള്ള രണ്ടു ലീറ്റർ പെട്രോൾ എൻജിനാണ്. എട്ടു സ്പീഡ് സ്റ്റപ്ട്രോണിക് ട്രാൻസ്മിഷൻ. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗം കൈവരിക്കാൻ വെറും 7.1 സെക്കന്റുകൾ മാത്രം മതി ഈ കരുത്തന്.

ADVERTISEMENT

English Summary: BMW 220i Sport Launched in India at introductory price of ₹37.90 lakh