ബിഎംഡബ്ല്യു ആഡംബര സെഡാൻ 5 സീരിസിന്റെ പുതിയ പതിപ്പ് വിപണിയിൽ. പെട്രോളിന്റെ ഒന്നും ഡീസലിന്റെ രണ്ടും എൻജിൻ വകഭേദങ്ങളുമായി വിപണിയിലെത്തുന്ന കാറിന്റെ എക്സ് ഷോറൂം വില 62.90 ലക്ഷം രൂപ മുതൽ 71.90 ലക്ഷം രൂപ വരെയാണ്. ഏറെ മാറ്റങ്ങളുമായിട്ടാണ് പുതിയ കാർ വിപണിയിലെത്തുന്നത്. കൂടുതൽ ബോൾഡായ കിഡ്നി ഗ്രിൽ, പുതിയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബിഎംഡബ്ല്യു ആഡംബര സെഡാൻ 5 സീരിസിന്റെ പുതിയ പതിപ്പ് വിപണിയിൽ. പെട്രോളിന്റെ ഒന്നും ഡീസലിന്റെ രണ്ടും എൻജിൻ വകഭേദങ്ങളുമായി വിപണിയിലെത്തുന്ന കാറിന്റെ എക്സ് ഷോറൂം വില 62.90 ലക്ഷം രൂപ മുതൽ 71.90 ലക്ഷം രൂപ വരെയാണ്. ഏറെ മാറ്റങ്ങളുമായിട്ടാണ് പുതിയ കാർ വിപണിയിലെത്തുന്നത്.

കൂടുതൽ ബോൾഡായ കിഡ്നി ഗ്രിൽ, പുതിയ അഡാപ്റ്റീവ് ഫുൾ‌ എൽഇഡി ഹെ‍ഡ്‌ലാംപ്, ലേസർ ലൈറ്റ് (എം സ്പോർട്ട് വകഭേദത്തിൽ മാത്രം), എൽ ആകൃതിയിലുള്ള ടെയിൽ ലാംപ് എന്നിവ പുതിയ വാഹനത്തിന്റെ പുറം ഭാഗത്തെ മാറ്റങ്ങളാണ്.  

ADVERTISEMENT

ഇന്റീരിയറിലും മാറ്റങ്ങൾ വരുത്തി കൂടുതൽ ആഡംബരസ്പർശത്തോടെയാണ് കാർ വിപണിയിലെത്തുന്നത്. നാലു സോൺ ക്ലൈമറ്റ് കൺട്രോൾ, ആംബിയന്റ് ലൈറ്റിങ് പാക്കേജ്,  7.0 ഇഞ്ച് 3ഡി നാവിഗേഷൻ സിസ്റ്റം, 12.3 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവ പുതിയ 5 സീരിസിലുണ്ട്. കൂടാതെ റിമോട്ട് കൺട്രോൾ പാർക്കിങ്, ബിഎംഡബ്ല്യു ഹെഡ്സ് അപ്പ് ഡിസ്പ്ലെ, റിവേഴ്സ് അസിസ്റ്റ്, പാർക്കിങ് അസിസ്റ്റ്, ബിഎംഡബ്ല്യു ജെസ്റ്റർ കൺട്രോൾ എന്നിവയുമുണ്ട്. 

സെഗ്‌മെന്റിലെ ഏറ്റവും മികച്ച പെർഫോമൻസ് നൽകുന്നതാണ് മൂന്ന് എൻജിനുകളും എന്നാണ് കമ്പനി അവകാശപ്പെടുന്നത്. 2 ലീറ്റർ പെട്രോൾ എൻജിന് 252 ബിഎച്ച്പി കരുത്തും 350 എൻഎം ടോർക്കുമുണ്ട്. പൂജ്യത്തിൽനിന്ന് 100 കിലോമീറ്റർ വേഗം കൈവരിക്കാൻ 6.1 സെക്കൻഡ് മാത്രം മതി. 2 ലീറ്റർ ഡീസൽ എൻജിന് 190 ബിഎച്ച്പി കരുത്തും 400 എൻഎം ടോർക്കുമുണ്ട്. പൂജ്യത്തിൽനിന്ന് 100 കിലോമീറ്റർ വേഗത്തിലെത്താൻ വേണ്ടത് 7.3 സെക്കൻഡ്. രണ്ടാമത്തെ ഡീസൽ എൻജിന് 3 ലീറ്റർ കപ്പാസിറ്റിയുണ്ട്. 265 ബിഎച്ച്പി കരുത്തും 620 എൻഎം ടോർക്കുമുള്ള എൻജിൻ പൂജ്യത്തിൽനിന്ന് 100 കിലോമീറ്റർ വേഗം 5.7 സെക്കൻഡിൽ കൈവരിക്കും. 

ADVERTISEMENT

English Summary: The new BMW 5 Series launched in India