സ്കോഡയുടെ എസ്‌യുവി കുശക് വിപണിയിൽ. മൂന്നു മോഡലുകളിലായി വിപണിയിലെത്തിയ വാഹനത്തിന്റെ വില 10.49 ലക്ഷം മുതൽ 17.59 ലക്ഷം രൂപ വരെയാണ്. ഹ്യുണ്ടേയ് ക്രേറ്റ, കിയ സെൽറ്റോസ്, എം ജി ഹെക്ടർ, ടാറ്റ ഹാരിയർ, ജീപ് കോംപസ് തുടങ്ങിയ ഇടത്തരം എസ്‌യുവികളുടെ വിപണി പിടിക്കാനാണ് സ്കോഡ ഈ രാജാവുമായി എത്തുന്നത്. ഇന്ത്യയിലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്കോഡയുടെ എസ്‌യുവി കുശക് വിപണിയിൽ. മൂന്നു മോഡലുകളിലായി വിപണിയിലെത്തിയ വാഹനത്തിന്റെ വില 10.49 ലക്ഷം മുതൽ 17.59 ലക്ഷം രൂപ വരെയാണ്. ഹ്യുണ്ടേയ് ക്രേറ്റ, കിയ സെൽറ്റോസ്, എം ജി ഹെക്ടർ, ടാറ്റ ഹാരിയർ, ജീപ് കോംപസ് തുടങ്ങിയ ഇടത്തരം എസ്‌യുവികളുടെ വിപണി പിടിക്കാനാണ് സ്കോഡ ഈ രാജാവുമായി എത്തുന്നത്. ഇന്ത്യയിലെ നവോത്ഥാനം ലക്ഷ്യമിട്ടു നടപ്പാക്കുന്ന ‘2.0 പ്രോജക്ടി’ന്റെ ഭാഗമായ ‘കുശക്കി’ന് അടിത്തറയാവുന്നത് എം ക്യു ബി എ സീറോ – ഇൻ പ്ലാറ്റ്ഫോമാണ്. ഈ പ്ലാറ്റ്ഫോമിൽ സാക്ഷാത്കരിക്കുന്ന ആദ്യ മോഡൽ കൂടിയാണ് കുശക്.

വകഭേദം, വില

ADVERTISEMENT

ഒരു ലീറ്റർ പെട്രോൾ മോഡലിന്റെ ആക്ടീവ് വകഭേദത്തിന് 10.49 ലക്ഷം രൂപയും അംബീഷൻ വകഭേദത്തിന് 12.79 ലക്ഷം രൂപയും സ്റ്റൈൽ വകഭേദത്തിന് 14.59 ലക്ഷം രൂപയുമാണ് വില. ഒരു ലീറ്റർ ഓട്ടമാറ്റിക് പതിപ്പിന്റെ അംബീഷൻ വകഭേദത്തിന് 14.19 ലക്ഷം രൂപയും സ്റ്റൈൽ വകഭേദത്തിന് 15.79 ലക്ഷം രൂപയുമാണ് വില. 1.5 ലീറ്റർ എൻജിൻ മോഡലിന് ഉയർന്ന് വകഭേദം മാത്രമേയുള്ളൂ. മാനുവലിന് 16.19 ലക്ഷം രൂപയും ഡിഎസ്‍ജി ഓട്ടമാറ്റിക്കിന് 17.59 ലക്ഷം രൂപയുമാണ് വില.

വിഷൻ ഇൻ എന്ന പേരിൽ വികസിപ്പിച്ച എസ്‌യുവിക്കുള്ള പേര് ഈ വർഷം ആദ്യമാണു സ്കോഡ ഓട്ടോ ഇന്ത്യ വെളിപ്പെടുത്തിയത്. സംസ്കൃതത്തിൽ രാജാവെന്നും ചക്രവർത്തിയെന്നുമൊക്കെ അർഥം വരുന്ന വാക്കിൽ നിന്നാണു കമ്പനി കുശക് എന്ന പേരു സ്വീകരിച്ചത്. തുടർന്നു ജനുവരിയിൽ തന്നെ കാറിന്റെ പ്രീ പ്രൊഡക്ഷൻ മാതൃകയും സ്കോഡ അനാവരണം ചെയ്തു.

ADVERTISEMENT

പൂമ്പാറ്റയെ അനുസ്മരിപ്പിക്കുന്ന മുൻ ഗ്രില്ലും എൽ ഇ ഡി ഹെഡ്ലാംപും സ്കിഡ് പ്ലേറ്റും ഡയമണ്ട് കട്ട് അലോയ് വീലും റൂഫ് റെയിലുമൊക്കെയായിട്ടാവും ‘കുശക്കി’ന്റെ വരവ്. എതിരാളികൾ കരുത്തരായതിനാൽ സൗകര്യങ്ങളിലോ സംവിധാനങ്ങളിലോ തെല്ലും വിട്ടുവീഴ്ച ചെയ്യാതെയാവും സ്കോഡ ‘കുശക്കി’നെ പടയ്ക്കിറക്കുക; ഫ്ളോട്ടിങ് ടച് ബേസ്ഡ് ഇൻഫൊടെയ്ൻമെന്റ് സ്ക്രീൻ, തുകൽ പൊതിഞ്ഞ സ്റ്റീയറിങ് വീൽ, പൂർണമായും ഡിജിറ്റൽ ഡിസ്പ്ലേ തുടങ്ങിയവയൊക്കെ കാറിൽ പ്രതീക്ഷിക്കാം.

രണ്ട് എൻജിൻ സാധ്യതകളോടെയാണ് കുശക് എത്തിയത്. ഒരു ലീറ്റർ ടി എസ് ഐ പെട്രോളും 1.5 ലീറ്റർ ടി എസ് ഐ പെട്രോളും. ഒരു ലീറ്റർ ടർബോ എൻജിനു കൂട്ട് ആറു സ്പീഡ് മാനുവൽ, ആറു സ്പീഡ് ടോർക് കൺവെർട്ടർ ഗീയർബോക്സാണ്. ശേഷിയേറിയ ടർബോ പെട്രോൾ എൻജിനൊപ്പം മാനുവൽ ഗിയർബോക്സും ഏഴു സ്പീഡ് ഡി എസ് ജി ഗീയർബോക്സുമുണ്ട് 

ADVERTISEMENT

English Summary: Skoda Kushaq Launched In India