സ്കോഡ സ്ലാവിയയുടെ 1.5 ലീറ്റർ ടിഎസ്ഐ‌ വിപണിയിൽ. ഉയർന്ന വകഭേദമായ സ്റ്റൈലില്‍ ഓട്ടമാറ്റിക്, മാനുവൽ വകഭേദങ്ങളിലായാണ് വാഹനം വിപണിയിലെത്തിയത്. മാനുവൽ വകഭേദത്തിന് വില 16.19 ലക്ഷം രൂപയും ഓട്ടമാറ്റിക്കിന് വില 17.19 ലക്ഷം രൂപയുമാണ്. നേരത്തെ സ്ലാവിയയുടെ 1.0 ടി എസ് ഐ വകഭേദം വിപണിയിൽ എത്തിയിരുന്നു. അടിസ്ഥാന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്കോഡ സ്ലാവിയയുടെ 1.5 ലീറ്റർ ടിഎസ്ഐ‌ വിപണിയിൽ. ഉയർന്ന വകഭേദമായ സ്റ്റൈലില്‍ ഓട്ടമാറ്റിക്, മാനുവൽ വകഭേദങ്ങളിലായാണ് വാഹനം വിപണിയിലെത്തിയത്. മാനുവൽ വകഭേദത്തിന് വില 16.19 ലക്ഷം രൂപയും ഓട്ടമാറ്റിക്കിന് വില 17.19 ലക്ഷം രൂപയുമാണ്.

ADVERTISEMENT

നേരത്തെ സ്ലാവിയയുടെ 1.0 ടി എസ് ഐ വകഭേദം വിപണിയിൽ എത്തിയിരുന്നു. അടിസ്ഥാന വകഭേദമായ ആക്ടീവിന് എക്സ് ഷോറൂം വില 10.69 ലക്ഷം രൂപയും. ആംപിഷൻ മാനുവലിന് 12.39 ലക്ഷം രൂപയും ഓട്ടമാറ്റിക്കിന് 13.59 ലക്ഷം രൂപയുമാണ് വില. സ്റ്റൈൽ മാനുവലിന് സൺറൂഫ് ഇല്ലാതെ മോഡലിന് 13.59 ലക്ഷം രൂപയും സൺറൂഫ് ഉള്ള മോഡലിന് 13.99 ലക്ഷം രൂപയും സ്റ്റൈൽ ഓട്ടമാറ്റിക്കിന്റെ സൺറൂഫ് ഉള്ള മോഡലിന്15.39 ലക്ഷം രൂപയുമാണ് വില.

ADVERTISEMENT

രാജ്യത്തെ സ്കോഡ ഡീലർമാർ സ്ലാവിയയ്ക്കുള്ള ബുക്കിങ് നേരത്തെ സ്വീകരിക്കുന്നുണ്ട്. അടിത്തറയാവുന്നത് എംക്യുബി –  എ0–ഐഎൻ പ്ലാറ്റ്ഫോമായതിനാൽ എസ് യു വിയായ കുഷാക്കുമായി ഏറെ സാമ്യത്തോടെയാണ് സ്ലാവിയയുടെ വരവ്. കാറിനു കരുത്തേകുന്ന ഒരു ലീറ്റർ ടർബോ പെട്രോൾ എൻജിന് 115 പി എസ് വരെ കരുത്തും 175 എൻ എമ്മോളം ടോർക്കും സൃഷ്ടിക്കാനാവും. ആറു സ്പീഡ് മാനുവൽ, ആറു സ്പീഡ് ഓട്ടമാറ്റിക് ഗീയർബോക്സുകളാണു ട്രാൻസ്മിഷൻ സാധ്യതകൾ.

ADVERTISEMENT

1.5 ലീറ്റർ, സിലിണ്ടർ ഡീ ആക്ടിവേഷൻ സഹിതമുള്ള ടി എസ് ഐ എൻജിനൊപ്പമുള്ള ട്രാൻസ്മിഷൻ സാധ്യതകൾ ആറു സ്പീഡ് മാനുവൽ, ഏഴു സ്പീഡ് ഡ്യുവൽ ക്ലച്(ഡിസിടി) ഗീയർബോക്സുകളാവും. ആക്ടീവ്, അംബീഷൻ, സ്റ്റൈൽ വകഭേദങ്ങളിലാവും സ്ലാവിയയുടെ വരവ്. ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ഇഎസ്‌സി), ടയർ പ്രഷർ മോണിറ്ററിങ് സിസ്റ്റം എന്നിവ സഹിതമാവും  എല്ലാ വകഭേദവും എത്തുക. മുന്തിയ പതിപ്പുകളിൽ ഹിൽ ഹോൾഡ് ഫംക്ഷനുമുണ്ടാവും.

മികച്ച സുരക്ഷയ്ക്കായി ആറ് എയർബാഗ്, ഇലക്ട്രോണിക് ഡിഫറൻഷ്യൽ ലോക്ക്, മൾട്ടി കൊളീഷൻ ബ്രേക്കിങ്, ഓട്ടോ ഹെഡ്ലാംപും വൈപ്പറും, റിയർ പാർക്കിങ് കാമറ തുടങ്ങിയവയും ലഭ്യമാണ്. കൂടാതെ എട്ട് ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രമെന്റ് ക്ലസ്റ്റർ, 10 ഇഞ്ച് ടച് സ്ക്രീൻ ഇൻഫൊടെയ്ൻമെന്റ് സിംഗിൾ പെയ്ൻ സൺറൂഫ്, വെന്റിലേറ്റഡ് മുൻ സീറ്റ്, കണക്റ്റഡ് ടെക്നോളജി, എൽഇഡി ലൈറ്റിങ് എന്നിവയുമുണ്ടാവും. ഹോണ്ട സിറ്റി, ഹ്യുണ്ടേയ് വെർന, മാരുതി സുസുക്കി സിയാസ് തുടങ്ങിയവയുടെ നിരയിലേക്കാണ് സ്ലാവിയയ്ക്കു മത്സരിക്കാമെത്തുന്നത്.

English Summary: Skoda Slavia 1.5 TSI Launched