എംജിയുടെ ചെറു ഇലക്ട്രിക് കാർ കോമറ്റിന്റെ ഉയർന്ന വകഭേദങ്ങളുടെ വില 9.28 ലക്ഷം രൂപ മുതൽ 9.98 ലക്ഷം രൂപ വരെ. പ്ലെ (9.28 ലക്ഷം), പ്ലെഷ് (9.98 ലക്ഷം) വകഭേദങ്ങളുടെ വിലയാണ് ഇപ്പോൾ പുറത്തുവിട്ടത്. വാഹനത്തിന്റെ അടിസ്ഥാന വകഭേദമായ പേസിന്റെ വില 7.98 ലക്ഷം രൂപയാണെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. വാഹനത്തിന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എംജിയുടെ ചെറു ഇലക്ട്രിക് കാർ കോമറ്റിന്റെ ഉയർന്ന വകഭേദങ്ങളുടെ വില 9.28 ലക്ഷം രൂപ മുതൽ 9.98 ലക്ഷം രൂപ വരെ. പ്ലെ (9.28 ലക്ഷം), പ്ലെഷ് (9.98 ലക്ഷം) വകഭേദങ്ങളുടെ വിലയാണ് ഇപ്പോൾ പുറത്തുവിട്ടത്. വാഹനത്തിന്റെ അടിസ്ഥാന വകഭേദമായ പേസിന്റെ വില 7.98 ലക്ഷം രൂപയാണെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.

ADVERTISEMENT

വാഹനത്തിന് മൂന്നു വർഷ വാറന്റി, മൂന്നു വർഷ ലേബർ ഫ്രീ സർവീസ്, മൂന്നു വർഷ റോഡ് സൈഡ് അസിസ്റ്റും എംജി നൽകുന്നുണ്ട്. ബാറ്ററിക്ക് എട്ടുവർഷമാണ് വാറന്റി. കൂടാതെ മൂന്നു വർഷം– 60 ശതമാനം ബൈബാക്ക് പ്ലാനും എംജി വാക്ദാനം ചെയ്യുന്നു. കോമറ്റിന് ഒറ്റ ചാർജിൽ 230 കിലോമീറ്റർ സഞ്ചരിക്കാനാകും. ബിഗ് ഇൻസൈഡ്, കോംപാക്റ്റ് ഔട്ട് സൈഡ് എന്ന കൺസെപ്റ്റിൽ ‍ഡിസൈൻ ചെയ്ത 2 ഡോർ കാറാണ് കോമറ്റ്. എംജിയുടെ രണ്ടാമത്തെ ഇലക്ട്രിക് വാഹനമാണ് ഈ ചെറു കാർ. ഒരു മാസം 1000 കിലോമീറ്റര്‍ സഞ്ചരിക്കുന്ന ഒരു ഉപയോക്താവിന് യാത്ര ചെലവിനായി വെറും 519 രൂപ മാത്രമേ മുടക്കേണ്ടി വരുന്നുള്ളൂവെന്നാണ്  എംജി പറയുന്നത്.

വൂലിങ് എയർ എന്ന ചെറു ഇലക്ട്രിക് കാറിനെ അടിസ്ഥാനപ്പെടുത്തിയതാണ് കോമറ്റ് നിർമിച്ചിരിക്കുന്നത്. ‌ഇംഗ്ലണ്ട്–ഓസ്ട്രേലിയ മെക്റോബർട്സൺ എയർ റെയ്സിൽ പങ്കെടുത്ത 1934 മോഡൽ ബ്രിട്ടിഷ് വിമാനത്തിൽ നിന്നാണ് പുതിയ വാഹനത്തിന്റെ പേരു കണ്ടെത്തിയത്.

ADVERTISEMENT

അടിപൊളി ഫീച്ചറുകൾ

പ്രീമിയം ഫീച്ചറുകളുമായിട്ടാണ് പുതിയ കാർ എത്തുന്നത്. 10.25 ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഡ്യുവൽടോൺ ഇന്റീരിയർ, കണക്റ്റഡ് കാർ ടെക്ക്, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ തുടങ്ങിയവയുണ്ട്. 55 കണക്റ്റഡ് കാർ ഫീച്ചറുകളുള്ള ഐ സ്മാർട്ട് ടെക്നോളജിയാണ് വാഹനത്തിൽ ഉപയോഗിക്കുന്നത്. നൂറിലധികം വോയിസ് കമാന്റുകളോട് വാഹനം പ്രതികരിക്കും. പിൻ സീറ്റിലേക്ക് എളുപ്പത്തിൽ കയറുന്നതിനായി വൺടച്ച് റിക്ലൈനർ സീറ്റാണ്.

ADVERTISEMENT

മികച്ച ബാറ്ററി

17.3 കിലോവാട്ട് ലിഥിയം അയൺ ബാറ്ററിയാണ് കോമറ്റിൽ ഉപയോഗിക്കുന്നത്. 230 കിലോമീറ്റർ റേഞ്ച് ലഭിക്കും. 41 ബിഎച്ച്പി കരുത്തും 110 എൻഎം ടോർക്കും വാഹനത്തിനുണ്ട്. ‌3.3 kW എസി ചാർജർ ഉപയോഗിച്ചാൽ 7 മണിക്കൂറിൽ പൂർണമായും ചാർജ് ചെയ്യും.

സുരക്ഷാ സംവിധാനങ്ങൾ

മുന്നിൽ ഡ്യുവൽ എയർബാഗുകൾ, ഇഎസ്ഇ, ടയർപ്രഷർ മോണിറ്റർ സിസ്റ്റം, റിവേഴ്സ് പാർക്കിങ് ക്യാമറ, എബിഎസ് വിത്ത് ഇബിഡി, ഐഎസ്ഓഫിക്സ് ചൈൽഡ് സീറ്റ് ആങ്കർ എന്നിവ വാഹനത്തിനുണ്ട്. സ്റ്റക്ച്ചറൽ സെയിഫ്റ്റിക്കായി 17 ഹോട്ട് സ്റ്റാംപിങ് പാനലുകൾ വാഹനത്തിലുണ്ട്. ബാറ്ററിയുടേയും വാഹ‌നത്തിന്റേയും സുരക്ഷ ഉറപ്പാക്കാൻ 39 സ്ട്രിങ്നെറ്റ് ടെസ്റ്റുകൾ നടത്തിയിട്ടുണ്ടെന്നാണ് എംജി പറയുന്നത്.

ഇന്ത്യയ്ക്ക് ഇണങ്ങിയ കോമറ്റ്

‌ഇന്ത്യൻ സാഹചര്യങ്ങൾക്ക് ഇണങ്ങുന്ന രീതിയിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ജിഎസ്ഇവി പ്ലാറ്റ്ഫോമിൽ നിർമിക്കുന്ന വാഹനത്തിന് 2974 എംഎം നീളവും 1505 എംഎം വീതിയും 1640 എംഎം ഉയരവും 2010 എംഎം വീൽബെയ്സുമുണ്ട്. മൂന്നു ഡോർ കാറിൽ നാലുപേർക്ക് സഞ്ചരിക്കാനാകും. ഇന്ത്യയിലെ ചൂടുള്ള കാലാവസ്ഥയ്ക്ക് അനുസരിച്ച് എയർകോൺ, ബാറ്ററി തെർമൽ മാനേജ്മെന്റ് സിസ്റ്റം എന്നിവയിൽ മാറ്റം വരുത്തിയിട്ടുണ്ട്.

ഡിസൈൻ

ടാറ്റാ നാനോ, മാരുതി സുസുക്കി ഓൾട്ടോ തുടങ്ങിയ വാഹനങ്ങളെക്കാൾ ചെറിയ രൂപമാണ് എംജി കോമറ്റിന്. എംജി സിഎസിനെപ്പോലെ തന്നെ എംജിയുടെ ലോഗോയ്ക്ക് പിന്നിലാണ് ചാർജിങ് പോർട്ടിന്റെ സ്ഥാനം. എൽഇഡി ഹെഡ്‌ലാംപും ഡിആർഎല്ലും എൽഇഡി ടെയിൽ ലാംപുമുണ്ട്. മുന്നിൽ എല്‍ഇഡി സ്ട്രിപ്പും നൽകിയിരിക്കുന്നു. 12 ഇഞ്ച് വീലാണ്. അപ്പിൾ ഗ്രീൻ വിത്ത് ബ്ലാക് റൂഫ്, അറോറ സിൽവർ, സ്റ്റാറി ബ്ലാക്, കാൻഡി വൈറ്റ്, കാൻഡ് വൈറ്റ് വിത്ത് ബ്ലാക് റൂഫ് എന്നീ നിറങ്ങളിൽ കോമറ്റ് ലഭിക്കും.

English Summary: MG Comet Other Models Launched