നെക്സോണിന്റെ വില പ്രഖ്യാപിച്ച് ടാറ്റ. നെക്സോണിന് 8.09 ലക്ഷം രൂപ മുതലാണ് വില ആരംഭിക്കുന്നത്. പെട്രോൾ മോഡലിന് 8.09 ലക്ഷം രൂപ മുതൽ 12.19 ലക്ഷം രൂപ വരെയും ഡീസൽ മോഡലിന് 10.99 ലക്ഷം രൂപ മുതൽ 12.99 ലക്ഷം രൂപ വരെയുമാണ് വില. ഇലക്ട്രിക് പതിപ്പ് മീഡിയം റേഞ്ച്, ലോങ് റേഞ്ച് പതിപ്പുകളിൽ ലഭിക്കും. മീഡിയം റേഞ്ചിന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നെക്സോണിന്റെ വില പ്രഖ്യാപിച്ച് ടാറ്റ. നെക്സോണിന്  8.09 ലക്ഷം രൂപ മുതലാണ് വില ആരംഭിക്കുന്നത്. പെട്രോൾ മോഡലിന് 8.09 ലക്ഷം രൂപ മുതൽ 12.19 ലക്ഷം രൂപ വരെയും ഡീസൽ മോഡലിന് 10.99 ലക്ഷം രൂപ മുതൽ 12.99 ലക്ഷം രൂപ വരെയുമാണ് വില. ഇലക്ട്രിക് പതിപ്പ് മീഡിയം റേഞ്ച്, ലോങ് റേഞ്ച് പതിപ്പുകളിൽ ലഭിക്കും. മീഡിയം റേഞ്ചിന് 14.74 ലക്ഷം രൂപ മുതല്‍ 17.84 ലക്ഷം രൂപ വരെയും ലോങ് റേഞ്ചിന് 18.19 ലക്ഷം രൂപ മുതൽ 19.94 ലക്ഷം രൂപ വരെയുമാണ് വില. അടിമുടി മാറ്റങ്ങളുമായി വിപണിയിലെത്തുന്ന വാഹനങ്ങളുടെ ബുക്കിങ് ടാറ്റ നേരത്തെ തന്നെ ആരംഭിച്ചിരുന്നു.

കഴിഞ്ഞ ന്യൂഡൽഹി ഓട്ടോഎക്സ്പോയിൽ പ്രദർശിപ്പിച്ച കേർവ് കൺസെപ്റ്റിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടിട്ടുണ്ട് പുതിയ നെക്സോൺ. അത്യാധുനികമായ മുൻവശമാണ് നെക്സോണി ടാറ്റ നൽകിയിരിക്കുന്നത്. ചെറിയ ഹെഡ് ലാംപുകൾക്കു മുകളിലായാണ് ഇൻഡിക്കേറ്ററും അടങ്ങുന്ന ഡേ ടൈം റണ്ണിങ് ലാംപ് ക്ലസ്റ്റർ. പിൻവശത്തുമുണ്ട് വശങ്ങളിൽനിന്നു വശങ്ങളിലേക്കു നീളുന്ന എൽഇഡി കോംബിനേഷൻ ലാംപ്. വാഹനം സ്റ്റാർട്ട് ചെയ്യുമ്പോഴും നിർത്തുമ്പോഴും വെൽക്കം, ഗുഡ്ബൈ അനിമേഷനുകൾ ഈ ലാംപുകളിൽ തെളിയും. 

ADVERTISEMENT

പുതിയ അലോയ് വീലുകളും പിന്നില്‍ മുഴുനീളത്തിലുള്ള എല്‍ഇഡി ലൈറ്റുകളും നടുവിലായി ലോഗോയുമുണ്ട്. റിവേഴ്‌സ് ലൈറ്റിന്റെ സ്ഥാനം ബംപറിലേക്കു മാറ്റിയിട്ടുണ്ട്. ഉള്ളിലേക്കു വരുമ്പോഴാണ് കര്‍വിന്റേതിനു സമാനമായ ഇന്റീരിയര്‍ നെക്‌സോണില്‍ കാണാനാവുക. പുതിയ ടച്ച് സ്‌ക്രീനും ടു സ്‌പോക് സ്റ്റീറിങ് വീലും കാണാനാവും.

എസി വെന്റുകള്‍ കൂടുതല്‍ മെലിഞ്ഞിട്ടുണ്ട്. പൊതുവേ ഡാഷ് ബോര്‍ഡില്‍ ബട്ടണുകളുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. പെട്രോൾ, ഡീസൽ മോഡലിന് ഡാഷ് ബോര്‍ഡില്‍ നടുവിലായിട്ടാണ് 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീനും ഇലക്ട്രിക് പതിപ്പിന് 12.3 ഇഞ്ച് ടച്ച്സ്ക്രീനുമാണ് ഉപയോഗിക്കുന്നത്.

ADVERTISEMENT

കൂടാതെ 10.25 ഇഞ്ച് ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും പുതിയ നെക്‌സോണിലുണ്ട്. ഇതാണ് നാവിഗേഷന്‍ അടക്കമുള്ള കാര്യങ്ങള്‍ക്ക് ഉപയോഗിക്കുക. 360 ഡിഗ്രി ക്യാമറ, കണക്ടഡ് കാര്‍ ടെക്, വയര്‍ലെസ് ചാര്‍ജര്‍, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, എയര്‍ പ്യൂരിഫെയര്‍ എന്നിവയും പുതിയ നെക്‌സോണിന്റെ ഭാഗമാണ്. 

പെട്രോൾ പതിപ്പിൽ ‌120 ബിഎച്ച്പി, 170 എൻഎം, 1.2 ലീറ്റര്‍ ടര്‍ബോ എന്‍ജിനും ഡീസൽ പതിപ്പിൽ 115hp, 115 ബിഎച്ച്പി, 160എൻഎം 1.5 ലീറ്റര്‍ ഡീസല്‍ എന്‍ജിനുമാണ് ഉപയോഗിക്കുന്നത്.

ADVERTISEMENT

പ്രൈം, മാക്സ് എന്നീ പേരുകൾ ഉപേക്ഷിച്ച് മീഡിയം റേഞ്ച്, ലോങ് റേഞ്ച് എന്നീ പേരുകളാണ് ഇലക്ട്രിക് പതിപ്പിന് നൽകിയിരിക്കുന്നത്. മീഡിയം റെഞ്ചിൽ 30 kWh ബാറ്ററി ഉപയോഗിക്കുമ്പോൾ ലോങ് റേഞ്ചിൽ മുമ്പത്തേക്കാൾ വലിയ 40.5 kWh ബാറ്ററിയാണ് ഉപയോഗിക്കുന്നത്. രണ്ടു മോഡലുകൾക്കും 12 കിലോമീറ്റർ റേഞ്ച് വർധിച്ചിട്ടുണ്ട്. മീഡിയം റേഞ്ചിന് 325 കിലോമീറ്ററും ലോങ് റേഞ്ചിന് 465 കിലോമീറ്ററുമാണ് സഞ്ചാര പരിതി. ഐപി67 പ്രൊട്ടക്‌ഷനുള്ള ബാറ്ററിയാണ് ഇരുമോഡലിലും. 7.2 kW എസി ചാർജറുമുണ്ട്. 

English Summary: Tata Nexon, Nexon.EV Launched, Price