‘ബുള്ളറ്റ് ട്രയൽസ്’– കേൾക്കുമ്പോൾ ഏതോ ഒരു ഇവന്റിന്റെ പേരുപോലെ തോന്നുന്നുണ്ടോ? ശരിയാണ്. നാൽപതുകളിൽ യുകെയിലും മറ്റു യൂറോപ്യൻ രാജ്യങ്ങളിലും അരങ്ങേറിയിരുന്ന മത്സര ഇനമായിരുന്നു മോട്ടോർബൈക്ക് ട്രയൽസ്. കുന്നുകളിലൂടെയും ചെളിയും പൂഴിയും കല്ലും മണ്ണും ഒക്കെ നിറഞ്ഞ ദുർഘടപാതകളിലൂടെയും കാൽ നിലത്തു കുത്താതെ

‘ബുള്ളറ്റ് ട്രയൽസ്’– കേൾക്കുമ്പോൾ ഏതോ ഒരു ഇവന്റിന്റെ പേരുപോലെ തോന്നുന്നുണ്ടോ? ശരിയാണ്. നാൽപതുകളിൽ യുകെയിലും മറ്റു യൂറോപ്യൻ രാജ്യങ്ങളിലും അരങ്ങേറിയിരുന്ന മത്സര ഇനമായിരുന്നു മോട്ടോർബൈക്ക് ട്രയൽസ്. കുന്നുകളിലൂടെയും ചെളിയും പൂഴിയും കല്ലും മണ്ണും ഒക്കെ നിറഞ്ഞ ദുർഘടപാതകളിലൂടെയും കാൽ നിലത്തു കുത്താതെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘ബുള്ളറ്റ് ട്രയൽസ്’– കേൾക്കുമ്പോൾ ഏതോ ഒരു ഇവന്റിന്റെ പേരുപോലെ തോന്നുന്നുണ്ടോ? ശരിയാണ്. നാൽപതുകളിൽ യുകെയിലും മറ്റു യൂറോപ്യൻ രാജ്യങ്ങളിലും അരങ്ങേറിയിരുന്ന മത്സര ഇനമായിരുന്നു മോട്ടോർബൈക്ക് ട്രയൽസ്. കുന്നുകളിലൂടെയും ചെളിയും പൂഴിയും കല്ലും മണ്ണും ഒക്കെ നിറഞ്ഞ ദുർഘടപാതകളിലൂടെയും കാൽ നിലത്തു കുത്താതെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘ബുള്ളറ്റ് ട്രയൽസ്’– കേൾക്കുമ്പോൾ ഏതോ ഒരു ഇവന്റിന്റെ പേരുപോലെ തോന്നുന്നുണ്ടോ? ശരിയാണ്. നാൽപതുകളിൽ യുകെയിലും മറ്റു യൂറോപ്യൻ രാജ്യങ്ങളിലും അരങ്ങേറിയിരുന്ന മത്സര ഇനമായിരുന്നു മോട്ടോർബൈക്ക് ട്രയൽസ്. കുന്നുകളിലൂടെയും ചെളിയും പൂഴിയും കല്ലും മണ്ണും ഒക്കെ നിറഞ്ഞ ദുർഘടപാതകളിലൂടെയും കാൽ നിലത്തു കുത്താതെ നിശ്ചിത സമയത്തിനുള്ളിൽ ഫിനിഷ് ചെയ്യുക എന്നതാണ് ട്രയൽസ് മത്സരം. റൈഡറുടെ റൈഡിങ് സ്കില്ലും വാഹനത്തിന്റെ ഒാഫ്റോഡിങ് ശേഷിയും അളന്നു കുറിക്കുന്ന ഈ മത്സര ഇനത്തിൽ‌ വർഷങ്ങളോളം വിജയിച്ച പാരമ്പര്യമുണ്ട് റോയൽ എൻഫീൽഡ് ബൈക്കുകൾക്ക്. അന്നത്തെ മത്സരങ്ങളിൽ വിജയക്കൊടി പാറിച്ച എൻഫീൽഡ് മോഡലിൽനിന്നുമുള്ള തീപ്പൊരിയാണ് ഈ പുതിയ മോഡലുകളിലേക്ക് റോയൽ എൻഫീൽഡ് പകർന്നിരിക്കുന്നത്. രണ്ടു വേരിയന്റുകളാണ് ബുള്ളറ്റ് ട്രയൽസിലുള്ളത്. 350 യും 500 ഉം. അതിൽ 500 സിസി മോഡലുമായി ഇടുക്കിയിലെ പരുന്തുംപാറയിലേക്കൊരു യാത്ര. 

ഈസി റൈഡ്

ADVERTISEMENT

ഇടപ്പള്ളിയിലെ തിരക്കിലൂടെയാണ് തുടക്കം. താഴ്ന്ന സീറ്റ്, അൽപം ഉയർന്ന ഹാൻഡിൽ ബാർ. ഇവ നൽകുന്ന റൈഡിങ് കംഫർട്ട് സിറ്റിയിൽ സുഖമാണ്. തിരിച്ചെടുക്കാനും വെട്ടിച്ചെടുക്കാനും ഈസി. ദീർഘദൂരയാത്രയിൽ ഒട്ടും മടുപ്പിക്കില്ല എന്നത് എടുത്തു പറയട്ടെ. റിലാക്സ് റൈഡാണ് ട്രയൽസ് നൽകുന്നത്. കൊച്ചിയിലെ തിരക്കിനിടയിലും ഒട്ടേറെപ്പേർ ട്രയൽസിനെ നോക്കുന്നുണ്ട്. ഏതു മോഡലെന്നാണ് മിക്കവർക്കും സംശയം. ഒരു പയ്യൻ കുത്തിത്തിരുകി അടുത്തു വന്നു ചോദിച്ചു, ചേട്ടാ ഇതു മോഡിഫൈ ചെയ്തതാണോ? അല്ലെന്ന ഉത്തരത്തിനു മറുപടി, ഇതു കൊള്ളാമല്ലോ എന്നായിരുന്നു. ശരിയാണ്, ട്രയൽസിലേക്ക് ആരുമൊന്നു നോക്കും. കണ്ണാടി പോലെ തിളങ്ങുന്ന ക്രോം ഫിനിഷ്ഡ് ടാങ്കും സൈഡ് പാനലും മഡ്‌ഗാർഡുകളും. പിന്നെ ഒലിവ് ഗ്രീൻ നിറത്തിലുള്ള ഫ്രെയിം. കട്ട ടയറുകൾ. ഫ്രീക്കായ കാരിയറും ഹെഡ്‌ലാംപ് ഗാർഡും ഒപ്പം ഒാഫ്റോഡ് സൈലൻസറും ചേരുമ്പോൾ ട്രയൽസ് 500 നിരത്തിലെ ‘നോട്ട’പ്പുള്ളിയാകുന്നു. .

ഇത് ക്ലാസിക് തന്നെയല്ലേ?

ADVERTISEMENT

സത്യത്തിൽ ഇതു ക്ലാസിക് 500 തന്നെയാണ്. എന്നാൽ അല്ല! അതെന്നാ ഇടപാടാ എന്നു പറയാൻ വരട്ടെ. ഡിറ്റെയിൽ ആയി പറഞ്ഞു തരാം. ഷാസിയും മറ്റു ഘടകങ്ങളുമെല്ലാം ക്ലാസിക്കിന്റെ തന്നെ. ഒരു മാറ്റവുമില്ല. ഷാസി ചുവപ്പു നിറത്തിലുള്ളത് 350 യും ഒലിവ് ഗ്രീൻ നിറത്തിലുള്ളത് 500 ഉം. റൈഡിങ് പൊസിഷനിൽ പോലും മാറ്റമില്ല. മാറ്റമുള്ളതു പറയാം. മുന്നിൽ 19 ഇഞ്ച് സ്പോക് വീലും പിന്നിൽ 18 ഇഞ്ച് സ്പോക്‌ വീലുമാണ്. ഒപ്പം ഡ്യൂവൽ പർപ്പസ് ടയറും. പുറകിൽ സീറ്റില്ല. പകരം ലഗേജ് കാരിയറാണ് നൽകിയിരിക്കുന്നത്. പിന്നറ്റം മുകളിലേക്ക് ഉയർന്ന ഒാഫ്‌റോഡ് സൈലൻസർ പില്യൺ ഫു‍ഡ്‌പെഗിന്റെ സ്ഥാനം കയ്യേറുകയും ചെയ്തു.  എൻജിനെ പൊതിഞ്ഞു പിടിക്കുന്ന മെറ്റൽ ബാഷ് പ്ലേറ്റ്, ഹെഡ്‌ലാംപ് ഗാർഡ്, ഹാൻഡിൽ ബാർ ബ്രേസ് പാഡ് എന്നിവയെല്ലാം ആക്സസറീസ് ആണ്. 

കരുത്തൻ എൻജിൻ

ADVERTISEMENT

കുത്തു കയറ്റവും വളവും തിരിവുമെല്ലാം ട്രയൽസിനു വെല്ലുവിളിയല്ല എന്നു ഹൈറേഞ്ച് റൂട്ടിൽ മനസ്സിലായി. 499 സിസി എൻജിനായതിനാൽ കുതിച്ചു നിൽക്കും. ക്ലാസിക് 500 ലെ അതേ എൻജിൻ തന്നെയാണ്. കൂടിയ കരുത്ത് 27.2 ബിഎച്ച്പി ടോർക്ക് 41.3 എൻഎം. ടാർ‌ റോഡിലെ പ്രകടനത്തിൽ നൂറു മാർക്കും നൽകാം. ഒാഫ്റോഡിലോ?

ഇവിടെ ട്രയൽസ് ശരിക്കും അദ്ഭുതപ്പെടുത്തിക്കളഞ്ഞു. പാറപ്പുറത്തൂടെയും ഗ്രാവൽ റോ‍ഡിലൂടെയുമൊക്കെ ഇവൻ കൂളായി തുള്ളിച്ചാടിക്കയറി. സിയറ്റിന്റെ പ്രോഗ്രിപ് ടയറിന്റെ ഉഗ്രൻ ഗ്രിപ്പിനു ഫുൾ മാർക്കും നൽകാം. മുന്നിലും പിന്നിലും ഡിസ്ക് ബ്രേക്കുകളാണ്. പെർഫോമൻസ് മികച്ചത്. ഡ്യൂവൽ ചാനൽ എബിഎസ് ഉണ്ട്.

ടെസ്റ്റേഴ്സ് നോട്ട് 

അപ്പോ ഹിമാലയൻ എടുക്കണ്ടല്ലേ എന്നു നിങ്ങൾ ചോദിച്ചേക്കാം. ഹിമാലയനുമായി ട്രയൽസിനു താരതമ്യമില്ല. ഹിമാലയനുമായി പോകുന്നത്ര കട്ട ഒാഫ്റോഡിങ്ങിന് ഇതു പറ്റില്ല. കാരണം, സസ്പെൻഷൻ ട്രാവലും റൈഡിങ് പൊസിഷനും ടാങ്ക് ഡിസൈനുമെല്ലാം അഡ്വഞ്ചർ ബൈക്കിന്റേതുപോലല്ല. എന്നാൽ ക്ലാസിക്കിന്റെ റൈഡിങ് സുഖം നൽകുന്ന അത്യാവശ്യം ഒാഫ്റോഡിങ്ങിന് ഉതകുന്ന മോഡലാണ് ട്രയൽസ്. നമ്മുെട റോഡിലും കുന്നിലും മലയിലും മിന്നിക്കാൻ പറ്റിയ ഉഗ്രൻ മോഡൽ. ‌