ഉയരം കുറവാണ്. വാഹനത്തിലിരുന്നാൽ കാലു നിലത്തെത്തണം. ദിവസേന 80 കിലോമീറ്ററിനടുത്തു യാത്രയുണ്ട്. അതുകൊണ്ടു യാത്രാസുഖം വേണം. ഏതാണു പറ്റിയ വാഹനം? ഇത്തരത്തില്‍ ഒരു വാഹനം തേടുന്നവരെ തൃപ്തിപ്പെടുത്തുന്ന വാഹനമായിരുന്നു ബജാജ് അവഞ്ചര്‍. യാത്രാസുഖമോര്‍ത്ത് എന്‍ഫീല്‍ഡ് എടുക്കണമെന്നുണ്ടായിട്ടും ഉയരവും ഭാരവും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഉയരം കുറവാണ്. വാഹനത്തിലിരുന്നാൽ കാലു നിലത്തെത്തണം. ദിവസേന 80 കിലോമീറ്ററിനടുത്തു യാത്രയുണ്ട്. അതുകൊണ്ടു യാത്രാസുഖം വേണം. ഏതാണു പറ്റിയ വാഹനം? ഇത്തരത്തില്‍ ഒരു വാഹനം തേടുന്നവരെ തൃപ്തിപ്പെടുത്തുന്ന വാഹനമായിരുന്നു ബജാജ് അവഞ്ചര്‍. യാത്രാസുഖമോര്‍ത്ത് എന്‍ഫീല്‍ഡ് എടുക്കണമെന്നുണ്ടായിട്ടും ഉയരവും ഭാരവും പ്രശ്നമായതുകൊണ്ടു പിൻമാറിയവരെയും തൃപ്തിപ്പെടുത്താന്‍ കഴിഞ്ഞു എന്നതാണ് അവഞ്ചര്‍ ഹിറ്റാകാനുള്ള കാരണം. അവഞ്ചര്‍ സീരീസില്‍ പുതിയൊരു മോഡലിനെ ബജാജ് അവതരിപ്പിച്ചിരിക്കുന്നു. 160 സ്ട്രീറ്റ്. എങ്ങനെയുണ്ടെന്നു നോക്കാം.

‘പുതിയ’ മുഖം

ADVERTISEMENT

നിലവിലുണ്ടായിരുന്ന 180 അവഞ്ചറിനെ പിൻവലിച്ചാണ് പുതിയ 160 മോഡലിനെ എത്തിച്ചിരിക്കുന്നത്. അതുകൊണ്ടു ഡിസൈനിനെക്കുറിച്ചു പറയുന്നതിനു മുന്‍പ് എന്‍ജിനെക്കുറിച്ചു പറയാം. ഹൃദ്യമാണോ കാര്യങ്ങള്‍ എന്നറിയണമല്ലോ. 160.4 സിസി സിംഗിള്‍ സിലിണ്ടര്‍ എന്‍ജിൻ പുതിയതാണ്. പക്ഷേ ക്രാങ്ക് ഷാഫ്റ്റ് അടക്കമുള്ള ഘടകങ്ങൾ എൻഎസ്160 യിൽനിന്നു കടം കൊണ്ടിട്ടുണ്ട്. മാത്രമല്ല എൻജിന്റെ ബോറും സ്‌ട്രോക്കും ഏകദേശം ഒരുപോലെതന്നെ. എന്‍എസില്‍ ഫോർ വാൽവ് സിസ്റ്റമാണെങ്കില്‍ ഇതില്‍ ടു വാൽ‌വ് സിസ്റ്റമാണ് ഉപയോഗിച്ചിരിക്കുന്നതെന്നു മാത്രം. 

പുതിയ സിലിണ്ടര്‍ഹെഡ് യൂണിറ്റാണ്. ലോ ആര്‍പിഎമ്മില്‍ സ്മൂത്ത് പെര്‍ഫോമന്‍സാണ് 160 കാഴ്ച‌വയ്ക്കുന്നത്. ഹൈവേയില്‍ മാന്യമായ വേഗത്തില്‍ സുഖറൈഡ് അവഞ്ചര്‍ നല്‍കും. ഉയര്‍ന്ന ആര്‍പിഎമ്മില്‍ ചെറു വിറയല്‍ കടന്നുവരുന്നത് അരോചകമുണ്ടാക്കും. നല്ല കുഷനുള്ള സീറ്റിലെ ഇരിപ്പു സുഖമാണ്. ഉയരക്കുറവും വീതിയേറിയ ടയറും വൈഡ് ഹാന്‍ഡില്‍ബാറും നല്‍കുന്ന ഫീല്‍ കൊള്ളാം. എണ്‍പതു കിലോമീറ്റര്‍ വേഗം സുഖപ്രദം. അതിനു മുകളിലേക്കു വൈബ്രേഷന്‍ നേരിയതായി ഫുട്‌പെഗിലൂടെ കാലിലേക്ക് അരിച്ചു കയറുന്നുണ്ട്. നഗരത്തിരക്കിലൂടെ ഈസിയായി കൈകാര്യം ചെയ്യാം. 730 എംഎം മാത്രമേയുള്ളൂ സീറ്റിന്റെ ഉയരം. 

ADVERTISEMENT

ഡിസൈൻ

ഡിസൈനിന്റെ കാര്യത്തില്‍ 160 പഴയ വീഞ്ഞു തന്നെയാണ്. ബാഡ്ജിങ്ങിൽ മാത്രമാണു മാറ്റം. നല്ല കുഷനുള്ള സീറ്റും സസ്പെന്‍ഷനും എല്ലാം മുൻ  മോഡലിലേതു തന്നെ. അതേ ഷാസി. പരിഷ്കാരങ്ങള്‍ ഒന്നുംതന്നെയില്ല. അനലോഗ് സ്പീഡോ മീറ്റർ. ടാക്കോ മീറ്റര്‍ ഔട്ടായി. ടാങ്കില്‍ ചെറിയ മീറ്റര്‍ കൊടുത്തിട്ടുണ്ട്. കാഴ്ചയിൽ തെറ്റൊന്നും പറയാനില്ലെങ്കിലും ഒന്നു പറയാതെ വയ്യ. ഫിറ്റ് ആന്‍ഡ് ഫിനിഷ് ലെവല്‍ മെച്ചപ്പെട്ടിരുന്നേല്‍ നന്നായേനെ. ബ്രേക്കിങ് മെച്ചപ്പെട്ടു. സിംഗിൾ ചാനൽ എബിഎസിന്റെ പ്രകടനം മികച്ചത്.

ADVERTISEMENT

ടെസ്‌റ്റേഴ്സ് നോട്ട്

യാത്രാസുഖം, താരതമ്യേന മികച്ച മൈലേജ് എന്നിവയാണ് അവഞ്ചർ 160 യുെട മേന്മ. കുറഞ്ഞ വിലയ്‌ക്കൊരു മികവുറ്റ ക്രൂസര്‍ എന്നു വിശേഷിപ്പിക്കാം. 75,000 കിലോമീറ്റർ അല്ലെങ്കിൽ 5 വർഷം വാറന്റിയാണ് അവഞ്ചർ 160 യ്ക്കു ബജാജ് നൽകുന്നത്.