വെറുമൊരു ഹാച്ചല്ല ബലേനോ. മാരുതിയുടെ പ്രീമിയം ഹാച്ച്ബാക്ക് പ്രതീക്ഷകൾക്ക് കാതങ്ങൾ മുന്നിൽ ഓടിയ കാർ. സ്വന്തം സ്വിഫ്റ്റിനും മറ്റനേകം എതിരാളികൾക്കും ഹാച്ച് ബാക്കിൽ ഇനിയും ആഢംബരമാകാം എന്നു കാട്ടിക്കൊടുത്തവാഹനം. 10 ലക്ഷം ഉപഭോക്താക്കളുടെ പ്രതീക്ഷകൾക്കും മുകളിലെത്തിയ കാർ. പ്രകടനപരതയും സൗന്ദര്യവും ആഢംബരവും

വെറുമൊരു ഹാച്ചല്ല ബലേനോ. മാരുതിയുടെ പ്രീമിയം ഹാച്ച്ബാക്ക് പ്രതീക്ഷകൾക്ക് കാതങ്ങൾ മുന്നിൽ ഓടിയ കാർ. സ്വന്തം സ്വിഫ്റ്റിനും മറ്റനേകം എതിരാളികൾക്കും ഹാച്ച് ബാക്കിൽ ഇനിയും ആഢംബരമാകാം എന്നു കാട്ടിക്കൊടുത്തവാഹനം. 10 ലക്ഷം ഉപഭോക്താക്കളുടെ പ്രതീക്ഷകൾക്കും മുകളിലെത്തിയ കാർ. പ്രകടനപരതയും സൗന്ദര്യവും ആഢംബരവും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വെറുമൊരു ഹാച്ചല്ല ബലേനോ. മാരുതിയുടെ പ്രീമിയം ഹാച്ച്ബാക്ക് പ്രതീക്ഷകൾക്ക് കാതങ്ങൾ മുന്നിൽ ഓടിയ കാർ. സ്വന്തം സ്വിഫ്റ്റിനും മറ്റനേകം എതിരാളികൾക്കും ഹാച്ച് ബാക്കിൽ ഇനിയും ആഢംബരമാകാം എന്നു കാട്ടിക്കൊടുത്തവാഹനം. 10 ലക്ഷം ഉപഭോക്താക്കളുടെ പ്രതീക്ഷകൾക്കും മുകളിലെത്തിയ കാർ. പ്രകടനപരതയും സൗന്ദര്യവും ആഢംബരവും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വെറുമൊരു ഹാച്ചല്ല ബലേനോ. മാരുതിയുടെ പ്രീമിയം ഹാച്ച്ബാക്ക് പ്രതീക്ഷകൾക്ക് കാതങ്ങൾ മുന്നിൽ ഓടിയ കാർ. സ്വന്തം സ്വിഫ്റ്റിനും മറ്റനേകം എതിരാളികൾക്കും ഹാച്ച് ബാക്കിൽ ഇനിയും ആഢംബരമാകാം എന്നു കാട്ടിക്കൊടുത്തവാഹനം. 10 ലക്ഷം ഉപഭോക്താക്കളുടെ പ്രതീക്ഷകൾക്കും മുകളിലെത്തിയ കാർ. പ്രകടനപരതയും സൗന്ദര്യവും ആഢംബരവും ഇന്ധനക്ഷമതയും യഥാവിധം ചാലിച്ചെടുത്ത അപൂർവ മിശ്രണം. ഇങ്ങനെയൊക്കെയുള്ള ബലേനോ പുനർജനിക്കുമ്പോൾ മാരുതി ഏറെ ആലോചിക്കും; ആലോചിച്ചിട്ടുണ്ട്...

Old Baleno

 

ADVERTISEMENT

പണ്ടു ഞാനൊരു സെഡാനായിരുന്നു, മറന്നുവല്ലേ...

 

ഒരൊറ്റ ബോഡി പാനലും പഴയതല്ല. എങ്കിലും ആദ്യകാഴ്ചയിൽ പഴയ ബലേനോയെന്നു തോന്നിക്കുന്നെങ്കിൽ അതിനു പിന്നിൽ അങ്ങനെ തന്നെയാകണമെന്ന മാരുതിയുടെ നിർബന്ധമാണ്. നിലവിലുള്ള മോഡലുമായുള്ള രൂപസാദൃശ്യം വേണമെന്നുവച്ചു നില നിർത്തിയതാണ്. 2015 സെപ്റ്റംബറിൽ ആദ്യമിറങ്ങുമ്പോൾ അന്നു വരെ നമ്മൾ വിളിച്ചിരുന്ന ബലേനോ ഒരു മധ്യനിര സെഡാനായിരുന്നു. ആ സെഡാനു പകരമെത്തിയ ഹാച്ച് ബാക്കാകട്ടെ എല്ലാ ഗുണങ്ങളിലും സെഡാനെ വെല്ലു വിളിക്കാൻ തക്ക കരുത്തൻ. അതേ കരുത്ത് പുതിയ ബലേനോയിലൂടെ തുടർക്കഥയാകുന്നു. പഴയതൊന്നും കൈവിടാതെ പുതിയതൊക്കെ കൂട്ടിച്ചേർക്കാനൊരു ശ്രമം.

Maruti Suzuki Baleno Airbags

 

ADVERTISEMENT

വെറുമൊരു ഫേസ് ലിഫ്റ്റെന്നു (തെറ്റി)ധരിച്ചില്ലേ...

 

പുതിയ ബലേനോ പുറത്തു ചെറിയ രൂപമാറ്റങ്ങളോടെ ജനിച്ച വെറുമൊരു മുഖം മിനുക്കാണെന്നു കരുതിയാൽ പൂർണമായും തെറ്റി. ഏറ്റവും പുതിയ ഹാർടെക് പ്ലാറ്റ്ഫോമും പുതിയ ഉൾവശവും ഈ വിഭാഗത്തിൽ മറ്റൊരു കാറിനുമില്ലാത്ത സൗകര്യങ്ങളുമായി പ്രീമിയം ഹാച്ച് ബാക്ക് വിഭാഗത്തെ പുനർ നിർവചിക്കയാണ് മാരുതി. ഇതിനൊപ്പം സുരക്ഷ, ഡ്രൈവബിലിറ്റി, ഹാൻഡ്​ലിങ്ങ് എന്നീ കാര്യങ്ങളും കാലികമായി നിർവചിക്കപ്പെട്ടു.

Baleno

 

ADVERTISEMENT

പണ്ടേ സുരക്ഷിതം, ഇപ്പോൾ അതീവസുരക്ഷിതം...

Baleno Hitech Features

 

സമൂഹമാധ്യമങ്ങളിൽ വിവരക്കേടു പറയുന്നവരുടെ സ്ഥിരം ‘കക്ഷി’യായിരുന്നു ബലേനോ. വിൽപനഗ്രാഫിൽ തെല്ലും സ്പർശിക്കാനായിട്ടില്ലെങ്കിലും നട്ടാൽക്കിളിർക്കാത്ത നുണ പരത്തുന്നത് ഇവർ തുടർന്നു. വെറുതെയൊന്ന് യൂറോ എൻ സി എ പി വെബ് സൈറ്റിൽ കയറി നോക്കിയാൽ പൊട്ടുന്ന നുണ. 2016 ഏപ്രിൽ മുതൽ മൊത്തത്തിൽ  നാലു സ്റ്റാർ റേറ്റിങ്ങുള്ള കാറാണ് ബലേനോ. യൂറോപ്പിൽ നിന്നു പോലുമെത്തിയ എതിരാളികൾക്ക് കയ്യെത്തിയാലും പിടിക്കാനാകാത്തത്ര സുരക്ഷ. ഇപ്പോൾ ഈ സുരക്ഷ ഒരു പടി കൂടി മുകളിലേക്കെത്തയിരിക്കുന്നു.

Head Up Display

 

ടാങ്കിനൊപ്പം ബലേനോ

Smart Play Music System

 

ഇരുപതിലധികം സുരക്ഷാസൗകര്യങ്ങൾ. 6 എയർബാഗ്, ഇ എസ് പി, ഹിൽ ഹോൾഡ്, എ ബി എസ്, ഇ ബി ഡി, സ്പീഡ് അലേർട്ട്, മുൻ സീറ്റ്ബെൽറ്റ് റിമൈൻഡർ, എൽ ഇ ഡി ഫോഗ് ലാംപ് എന്നിങ്ങനെ പോകുന്നു. പുറമെ കടുപ്പം കൂടിയപുതിയ ഹാർടെക് പ്ലാറ്റ്ഫോമും ഹൈടെൻസിൽ, അൾട്രാ ഹൈടെൻസിൽ ഉരുക്കിൽ തീർത്ത ഘടകങ്ങൾ പുതിയ മോഡലിനെ കരുത്തനാക്കുന്നു. പഴയ മോഡലിനെക്കാൾ, ഒരു പൊടിക്ക് വലുപ്പം കുറവാണെങ്കിലും, നീളം 5 മിമി, ഉയരം 10 മിമി,  തൂക്കം 55 കിലോ കൂടിയത് പുതിയ ബോഡിഷെല്ലിന്റെ കാഠിന്യം കൊണ്ടാണെന്നുകരുതണം. തൂക്കവും കരുത്തും കൂടിയിട്ടും ഇന്ധനക്ഷമത കുറയുന്നില്ല, 22.35. പഴയ മോഡലിന് 21.01

Amt Gearbox

 

പുറത്തൊക്കെ മാറ്റങ്ങളുണ്ട്...

 

പുറംമോടിയിൽ ഏറ്റവും പ്രകടം പുതിയ എൽ ഇ ഡി ഹെഡ് ലാംപുകൾ. ഗ്രിൽ പഴയതിലും വലുതാണ്. ബമ്പറും വലുതായി. കൂടുതൽ പരന്ന ബോണറ്റ്, വശക്കാഴ്ചയിൽ കണ്ണുടക്കുക പുതിയ 16 ഇഞ്ച് അലോയ് വീൽസ്. ടെയ്ൽ ലാംപുകൾഡിക്കി ഡോറിലേക്ക് പടർന്നു കയറിയിട്ടുണ്ട്. ഡിക്കി ഇടവും ഏതാണ്ട് പഴയ മോഡലിനു തുല്യം. 318 ലീറ്റർ. ധാരാളം.

 

എന്നാൽ അകത്താണ് യഥാർത്ഥ മാറ്റം...

 

ഉള്ളിൽക്കയറുമ്പോൾ ഞെട്ടും. സുന്ദരമായ ഫിനിഷുള്ള, പ്രീമിയം നീല ചേർന്ന ട്രിം, കറുപ്പും തിളങ്ങുന്ന സിൽവറും ചേർന്ന ഡാഷ് ബോർഡ്, 9 ഇഞ്ച് ഇൻഫോടെയ്ൻമെൻറ് സിസ്റ്റം, ഫ്ലാറ്റ് ബോട്ടം സ്റ്റീയറിങ്, അതീവസുഖകരമായ ബോഡി ഹഗിങ് സീറ്റുകൾ... ഞെട്ടരുത്, ഒരു ഹെഡ്​ സ് അപ് ഡിസ്പ്ലേ കൂടിയുണ്ട്. അതു തന്നെ ബീമറിലും മെർക്കിലുമൊക്കെ മാത്രം ഒതുങ്ങിയിരുന്ന, ഡ്രൈവർക്ക് തൽസമയം വിൻഡ് സ്ക്രീനിൽ അവശ്യ വിവരങ്ങൾ തെളിയിച്ചു തരുന്ന അതേ സംവിധാനം താഴോട്ടിറങ്ങി ബലേനോയിലുമെത്തി. മൊത്തത്തിൽശില്പചാരുതയേകുന്ന ഉൾവശത്താണ് പുറത്തേക്കാൾ കൂടുതൽ സമയം മാരുതി ചെലവിട്ടതെന്നു വ്യക്തം. സ്ലീക്, സ്റ്റൈലിഷ്, പ്രീമിയം, സ്ക്ലപ്ചേർഡ് എന്ന മാരുതിയുടെ വിശേഷണം അന്വർത്ഥം.

 

360 ഡിഗ്രി ക്യാമറ, സുസുക്കി കണക്ട്

 

ഹെഡ്സ് അപ് ഡിസ്പ്ലേ പോലെ തന്നെയാണ് പുതിയ 360 ഡിഗ്രി ക്യാമറയുള്ള ഇൻഫോടെയ്ൻമെന്റ് സിസ്റ്റം. ഉയർന്ന മോഡലിന് 9 ഇഞ്ച്, താണ മോഡലുകൾക്ക് 7 ഇഞ്ച് എന്ന വ്യത്യാസം. ഹെഡ്സ് അപിൽ സ്പീഡ്, ആർ പി എം, ഇന്ധനക്ഷമത, ഇൻഡിക്കേറ്റർ എന്നിവ കാണാം. ബാക്കിയെല്ലാം പുതിയ ഇൻസ്ട്രമെൻറ് ക്ലസ്റ്ററിൽ.  എല്ലാ ഗ്ലാസുകളും മറച്ചു വച്ചാലും 360 ക്യാമറ മതി സുഖകരമായി പാർക്ക് ചെയ്യാൻ. അത്ര വിശദമായ പുറം കാഴ്ച. അർക്കമീസ് സറൗണ്ട് സൗണ്ട് സിസ്റ്റം ശുദ്ധമായ ശബ്ദസുഖം നൽകും.  ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവ വയർലെസ് ആയി ഘടിപ്പിക്കാവുന്ന അലക്സ അടക്കമുള്ള 40 ഫീച്ചറുകളുള്ള സുസുക്കി കണക്ട് വാഹനത്തിൻറെ ഒരോസ്പന്ദനവും ഉടമയിലേക്കു പകരും.

 

സി വി ടി പോയി, എ എം ടി വന്നു

 

കെ 12 ബി എൻജിന് 7 ബി എച്ച് പി കൂടി 90 ലെത്തിയത് അതീവശക്തവും സുഖകരവുമായ ഡ്രൈവിങ്ങായി പരിണമിക്കുന്നുണ്ട്. മാനുൽ ഗീയർബോക്സിലും സസ്പെൻഷനിലും സ്റ്റീയറിങ്ങിലും വന്ന പരിഷ്കാരങ്ങൾ ഡ്രൈവിങ് അതീവസഖകരമായ ഒരു അനുഭവമാക്കി മാറ്റി. 15 ശതമാനം അധിക ഇന്ധനക്ഷമത. അഞ്ചു സ്പീഡ് മാനുവൽ ഗീയർ ബോക്സ് സുഖകരം. സി വി ടി ഇനി ഇല്ല. പകരം എ എം ടി. പറയാതെ വയ്യ, പഴയ സി വി ടിയെക്കാൾ മികച്ചതാണ് എ ജി എസ് മാരുതി വിളിക്കുന്ന എ എം ടി സിസ്റ്റം. വില പിടിച്ചു നിർത്താനും ഈ സംവിധാനംസഹായിക്കുന്നു. ഹൈവേയിലും ഗോവയിലെ കുടുക്കുന്ന ബമ്പർ ടു ബമ്പർ ട്രാഫിക്കിലും ആയാസം തെല്ലുമില്ല.

 

പുതു നിറങ്ങൾ, ആക്സസറികൾ...

 

നെക്സ ബ്ലൂ അടക്കമുള്ള ആറു നിറങ്ങളിൽ നാലെണ്ണം പുതിയ ഷേഡുകൾ. ഇലഗ്രാൻഡേ, നോവോ സ്പിരിറ്റ് ആക്സസറി കളക്ഷനുകൾ. ആദ്യത്തേത് പ്രീമിയം. മെറ്റാലിക് ഫഇനിഷുകൾ, ബോഡി സൈഡ് മോൾഡിങ്, ബമ്പർ ഗാർനിഷ്, ത്രിഡി മാറ്റ്, സീറ്റ് കവർ, ഇൻറീരിയർ സ്റ്റെലിങ് കിറ്റ്, ഇലൂമിനേറ്റഡ് ഡോർ സിൽ എന്നിവ. നോവോ സ്പിരിറ്റ് യുവത്വം തുളുമ്പുന്ന സമാന ആക്സസറികൾ. രണ്ടും ഷോറൂമിൽ നിന്നു തന്നെ ഉറപ്പിച്ചു പുറത്തിറക്കാം.

 

വില

 

6.35 മുതൽ 9.49 ലക്ഷം വരെ

 

English Summary: Maruti Suzuki New Baleno Test Drive