ലെയ്​ലൻഡ് ബോസ് ഇപ്പോഴാണ് ശരിക്കുമൊരു ബോസായത്; ബോസ് ടിപ്പർ. ബോസ് ട്രക്കുകളുടെ വിജയകഥയുടെ തുടർച്ചയായി 150 അടി ടിപ്പർ വിഭാഗത്തിൽ കരുത്തുറ്റ എൻജിനും ഉയർന്ന മൈലേജും ആധുനിക ക്യാബിനുമൊക്കെയായി ലെയ്‌ലൻഡ് ബോസ് 913. ∙ ചരിത്രം: ഇന്ത്യയിലെ വാഹന നിർമാണത്തിന്റെ ചരിത്രമാണ് ലെയ്​ലൻഡ്. ഏഴു പതിറ്റാണ്ടുകളായി സജീവ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലെയ്​ലൻഡ് ബോസ് ഇപ്പോഴാണ് ശരിക്കുമൊരു ബോസായത്; ബോസ് ടിപ്പർ. ബോസ് ട്രക്കുകളുടെ വിജയകഥയുടെ തുടർച്ചയായി 150 അടി ടിപ്പർ വിഭാഗത്തിൽ കരുത്തുറ്റ എൻജിനും ഉയർന്ന മൈലേജും ആധുനിക ക്യാബിനുമൊക്കെയായി ലെയ്‌ലൻഡ് ബോസ്  913.

∙ ചരിത്രം: ഇന്ത്യയിലെ വാഹന നിർമാണത്തിന്റെ ചരിത്രമാണ് ലെയ്​ലൻഡ്. ഏഴു പതിറ്റാണ്ടുകളായി സജീവ സാന്നിധ്യം. ബ്രിട്ടിഷ് സാങ്കേതികതയിൽ തുടങ്ങി ജാപ്പനീസ്, ഇറ്റാലിയൻ മികവുകൾ ഉൾക്കൊണ്ടു ഭാരതീയനായി വളർന്ന സ്ഥാപനം. 

ADVERTISEMENT

∙ നാലാമൻ: ബസ് നിർമാണത്തിൽ ലോകത്തു നാലാമത്, ട്രക്ക് നിർമാണത്തിൽ പത്താമത്. ഇന്ത്യയിലെ രണ്ടാമതു വലിയ വാണിജ്യവാഹന നിർമാതാക്കൾ. 10 സീറ്റ് മുതൽ 74 സീറ്റ് വരെയുള്ള ബസ് നിര, 1.5 ടൺ മുതൽ 49 ടൺ ഭാരം വഹിക്കാൻ ശേഷിയുള്ള ട്രക്കുകൾ. 

∙ ടിപ്പർ കിങ്: ലെയ്​ലൻഡ് ടിപ്പറുകൾക്കു പരസ്യം ആവശ്യമില്ല. ടോറസ് എന്ന മോഡലിന്റെ പേരിൽത്തന്നെയാണു വലിയ ടിപ്പറുകളെല്ലാം അറിയപ്പെടുന്നത്. അത്ര ശക്തമാണ് ബ്രാൻഡ്. ഈ നിരയിലേക്കാണ് ബോസിന്റെ വരവ്.

∙ പുതിയ നിര: നിർമാണ മേഖലയിലെ അവിഭാജ്യ ഘടകമായി മാറിയ ടിപ്പർ വിഭാഗത്തിലാണ് ബോസ്. െഎഷറും മസ്ദയും ടാറ്റയും പോരാടുന്ന 150 അടി ടിപ്പർ വിഭാഗത്തിൽ ഒട്ടേറെ പുതുമകളുമായി ബോസ് ഒാടിയെത്തുന്നു.

∙ വന്യസൗന്ദര്യം: പരുക്കൻ ഇടങ്ങളിൽ പതറാതെ കയറാൻ പാകത്തിലുള്ള ഉരുക്കു ബംപർ. നല്ല ഉറപ്പും ഫിനിഷുമുള്ള, കാണാൻ ചേലുള്ള, ആധുനിക ഹൈഡ്രോളിക് ടിൽറ്റബിൾ ക്യാബിൻ. വലിയ വിൻഡോയും സൈഡ് മിററുകളും. 

ADVERTISEMENT

∙ ഡ്രൈവർക്കു സുഖം: വീതിയേറിയ നല്ല കുഷനുള്ള സീറ്റുകൾ. കാറുകൾക്കു തുല്യം സപ്പോർട്ട് നൽകുന്ന ഡ്രൈവർ സീറ്റ്, ടിൽറ്റ് സ്റ്റിയറിങ്, വലിയ മീറ്റർ കൺസോൾ. നിലവാരമുള്ള ഡാഷ്ബോർഡും ഡോർപാഡുകളും. എസി ഘടിപ്പിക്കാനുള്ള സൗകര്യം, മ്യൂസിക് സിസ്റ്റം, യുഎസ്ബി ടൈപ്പിലുള്ള മൊബൈൽ ചാർജർ.

∙ ശക്തൻ: അശോക് ലെയ്‌ലൻഡ് വികസിപ്പിച്ചെടുത്ത ഇന്റലിജന്റ് എക്സോസ്റ്റ് ഗ്യാസ് റീ–സർക്കുലേഷൻ സാങ്കേതികവിദ്യയോടു കൂടിയ ശക്തമായ എൻജിൻ. 130 ബിഎച്ച്പി, ടോർക്ക് 450 എൻഎം. നഗരങ്ങളിലെ ചെറിയ ഇടപ്പാതകൾക്കു പുറമേ മലയോര മേഖലകളിലും കയറിച്ചെല്ലാൻ തക്ക കരുത്ത്.

∙ ഭാരവാഹകൻ: എതിരാളികളേക്കാളും കൂടിയ ശേഷിയും ബോസിനുണ്ട്– 10.7 ടൺ. ലോഡിങ് സ്ഥലവും കൂടുതൽ ബോസിനാണ്; 150-180 ക്യുബിക് ഫീറ്റ്. ഒറ്റ ട്രിപ്പിൽ കൂടുതൽ ലോഡ് എത്തിക്കാൻ കഴിയുമെന്നതു മികവ്. കുറഞ്ഞ ടേണിങ് റേഡിയസായതിനാൽ ചെറു റോഡിലിട്ടു വട്ടം തിരിക്കാം. 

∙ ആയാസരഹിതം:  ഡ്രൈവിങ് ആയാസരഹിതമാക്കുന്ന ആറു സ്പീഡ് ട്രാൻസ്മിഷൻ. മാറ്റങ്ങൾ കിറുകൃത്യം. കൂടുതൽ ഭാരം വഹിക്കാനുള്ള ശേഷിക്കും മികച്ച പ്രകടനത്തിനുമായി ഹെവി ഡ്യൂട്ടി റിയർ ആക്സിൽ. രണ്ടു തട്ടുകളായി 21 ലീഫോടുകൂടിയ പിൻ സസ്പെൻഷൻ. കുടുക്കം കുറഞ്ഞ യാത്രയ്ക്കായി മുന്നിൽ ഷോക്ക് അബ്‌സോർബറും ആന്റി റോൾബാറും ചേർന്ന പരാബോളിക് ഹെവിഡ്യൂട്ടി സസ്പെൻഷൻ.

ADVERTISEMENT

∙ െെമലേജ്: കൂടിയ ഇന്ധനക്ഷമതയാണു മറ്റൊരു മികവ്. അറ്റകുറ്റപ്പണികളുടെ കാര്യത്തിലും മികച്ച സഹകരണം ഉറപ്പ്. തകരാർ സംഭവിച്ച് പരാതിപെട്ടാൽ നാലുമണിക്കൂറിനുള്ളിൽ സർവീസ് ടീം സ്ഥലത്തെത്തും. 25 ഒൗട്ട്‌ലെറ്റുകളാണ് അശോക് ലെ‌യ്‌ലൻഡിനു കേരളത്തിലുള്ളത്.

∙ എന്തിന് ബോസ്?: കരുത്തുറ്റ എൻജിൻ, ഭാരം വഹിക്കാനുള്ള ശേഷി, ആധുനിക ക്യാബിൻ, മികച്ച നിർമാണ നിലവാരം, കൂടിയ ഇന്ധനക്ഷമത, മികച്ച സർവീസ് സൗകര്യം ഇവയെല്ലാം ബോസിൽ സമന്വയിക്കുന്നു. 50 അടി ടിപ്പർ വിഭാഗത്തിലെ ബോസ് അശോക് ലെയ്‌ലൻഡ് തന്നെ.

∙ ടെസ്റ്റ് െെഡ്രവ്: ടിവിഎസ് സൺസ് 8111990104